അമേരിക്കയുടെ ധാർമ്മിക രേഖകൾ മങ്ങുകയാണോ? (എഡിറ്റോറിയല്‍)

സംഭവിക്കേണ്ടിയിരുന്നത് സംഭവിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ വർഗത്തെയോ ജാതിയെയോ തിരിച്ചു കാണിച്ചു! ‘അമേരിക്ക ഫസ്റ്റ്’ ഉം അതിന്റെ ‘ഫസ്റ്റ് സിറ്റിസൺ’ ആയ പ്രസിഡന്റ് ട്രംപും പുടിനെപ്പോലുള്ളവരുടെ കൂട്ടുകെട്ട് ഇഷ്ടപ്പെടുന്നുവെന്ന് ലോകം വീണ്ടും മനസ്സിലാക്കി! ട്രംപ് തന്റെ ആദ്യ ടേമിൽ ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്-ഉന്നുമായി സൗഹൃദത്തിലായിരുന്നു. ഇപ്പോൾ രണ്ടാം ടേമിൽ, ആദ്യ ദിവസം മുതൽ ഇതുവരെ, അദ്ദേഹം പ്രസിഡന്റ് പുടിനെ തന്റെ സുഹൃത്ത് എന്ന് വിളിക്കുകയും തന്റെ സഖ്യകക്ഷികളായ യൂറോപ്യൻ രാജ്യങ്ങളെ ഞെട്ടിപ്പിക്കുകയും ചെയ്തു! അതുകൊണ്ടാണ് അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ ചർച്ചകളിൽ നിന്ന് ഒന്നും പുറത്തു വരാതിരുന്നതില്‍ അതിശയിക്കാനില്ലാത്തത്. പക്ഷേ, പുടിൻ തന്റെ ദൗത്യം പൂര്‍ത്തിയാക്കി വിജയകരമായി രാജ്യത്തേക്ക് മടങ്ങി. അടുത്ത കൂടിക്കാഴ്ചയ്ക്കായി ട്രംപിനെ മോസ്കോയിലേക്ക് ക്ഷണിച്ചപ്പോൾ മറ്റൊരു കാര്യവും സൂചിപ്പിച്ചു…. “ട്രംപ് യു എസ് പ്രസിഡന്റായി തുടരുന്നിടത്തോളം കാലം അദ്ദേഹം ഉക്രെയ്നുമായി…

പുടിനെക്കുറിച്ച് സെലന്‍സ്കി പറഞ്ഞ വാക്കുകള്‍ അന്വര്‍ത്ഥമായി; 574 ഡ്രോണുകൾ, 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ; റഷ്യ ഉക്രെയ്നില്‍ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തി

ഇന്ന് (ഓഗസ്റ്റ് 21 വ്യാഴാഴ്ച) റഷ്യ ഉക്രെയ്‌നിൽ ഈ വർഷത്തെ ഏറ്റവും വലിയ വ്യോമാക്രമണം നടത്തിയതായി ഉക്രേനിയൻ വ്യോമസേനയുടെ അറിയിപ്പില്‍ പറയുന്നു. റഷ്യ ഉകെയ്നിനെതിരെ ഒറ്റ രാത്രികൊണ്ട് 574 ഡ്രോണുകളും 40 ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളും പ്രയോഗിച്ചു. 3 വർഷം നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ അടുത്തിടെ ശക്തി പ്രാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് റഷ്യയുടെ ആക്രമണം. ഉക്രെയ്‌നിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ നൽകുന്ന സൈനിക സഹായത്തിന്റെ ഭൂരിഭാഗവും വിതരണം ചെയ്യുന്നതായി കരുതപ്പെടുന്ന രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളെയാണ് ആക്രമണങ്ങൾ കൂടുതലും ലക്ഷ്യമിട്ടതെന്ന് വ്യോമസേന പറഞ്ഞു. ഈ ആക്രമണങ്ങളിൽ കുറഞ്ഞത് ഒരാൾ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഡ്രോണുകളുടെ എണ്ണത്തിൽ ഈ വർഷം റഷ്യ നടത്തിയ മൂന്നാമത്തെ വലിയ വ്യോമാക്രമണവും മിസൈലുകളുടെ എണ്ണത്തിൽ എട്ടാമത്തെ വലിയ ആക്രമണവുമാണിത്. റഷ്യയുടെ ഇത്തരം ആക്രമണങ്ങളിൽ ഭൂരിഭാഗവും സിവിലിയൻ…

വേൾഡ്‌ മലയാളീ കൗൺസിൽ ഓണാഘോഷം ശനിയാഴ്ച ഡാലസിൽ

ഡാളസ് : വേൾഡ്‌  മലയാളീ കൗൺസിൽ നോർത്ത് ടെക്സാസ് പ്രൊവിൻസും,   സണ്ണിവെയിൽ പ്രൊവിൻസും സംയുക്തമായി  സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23  ശനിയാഴ്ച   ഡാലസിൽ നടക്കും. സെന്റ് ഇഗ്‌നേഷ്യസ്  ചർച്ച് ദേവാലയ ഓഡിറ്റോറിയത്തിൽ (2707 Dove Creek Ln, Carrollton, TX 75006) രാവിലെ 9 മുതലാണ് ഓണാഘോഷ പരിപാടികൾ. ഫാ. ജിമ്മി എടക്കളത്തൂർ കുര്യൻ (സെന്റ്.  മറിയം ത്രേസ്യാ മിഷൻ നോർത്ത് ഡാളസ് ഡയറ്കടർ, സെന്റ്.  അൽഫോൻസാ കൊപ്പേൽ അസി. വികാരി) മുഖ്യ അതിഥിയായി ഓണസന്ദേശം നൽകും. കേരളത്തിന്റെ കലാ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന സംഗീത നൃത്ത കലാപരിപാടികൾ  വേദിയിൽ അരങ്ങേറും. തുടർന്ന് ഏവർക്കും  ഓണസദ്യ വിളമ്പും. ജോൺസൺ തലച്ചെല്ലൂർ, സുകു വർഗീസ് , ആൻസി തലച്ചെല്ലൂർ, സ്മിത ജോസഫ്, സിറിൽ ചെറിയാൻ, സജി  ജോസഫ്,  മനു ഡാനി, സജോ തോമസ്, പ്രസാദ് വർഗീസ് തുടങ്ങി  റീജണൽ, …

ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23ന്

ന്യൂയോർക്ക്: ന്യൂയോർക്കിലെ മലയാളികളുടെ അഭിമാനമായ ന്യൂയോർക്ക് സോഷ്യല്‍ ക്ലബ് അണിയിച്ചൊരുക്കുന്ന രണ്ടാമത് അന്താരാഷ്ട്ര വടംവലി മത്സരം ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ഓണക്കാലത്തിന്റെ ഓർമ്മകളും ആവേശവും, ആരവവും നെഞ്ചിലേറ്റിയ ന്യൂയോർക്കിലെ മലയാളികളുടെ മാമാങ്കമാണ് ഈ വടംവലി മത്സരം. മുൻ കാലത്തെപോലെതന്നെ യുകെ, കുവൈറ്റ്, കാനഡ, അമേരിക്കയിലെവിവിധ സ്റ്റേറ്റുകളിൽനിന്നു൦ വമ്പൻ വടംവലി ടീമുകളാണ് ഈ വര്ഷം പോരാട്ടത്തിനു വരുന്നതു . കടുത്തുരുത്തിയിൽ നിന്നുള്ള ജനപ്രതിനിധി അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ ,പാലായില്‍ നിന്നുള്ള ജനപ്രതിനിധി മാണി സി. കാപ്പന്‍ എംഎല്‍എ. ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റർ Bill Weber ,റോക്ക് ലാൻഡ് കൗണ്ടി എക്സിക്യൂട്ടീവ് Ed Day ,ടൌൺ സൂപ്പർവൈർ Howard Philips ,സ്റ്റേറ്റ് അസംബ്ലയ്മെൻ Patrick Carroll ,റോക്ക് ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ Aney Paul തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്നു വടംവലിയോടനുബന്ധിച്ചു അമേരിക്കൻ…

ഭരണഘടന നൽകുന്ന അവകാശങ്ങൾ സംരക്ഷിക്കാൻ ഒന്നിച്ചു നിൽക്കണം: പ്രവാസി വെല്‍ഫയര്‍ ടേബിള്‍ ടോക്ക്

ദോഹ : ഇന്ത്യയിലെ പൗരന്മാർക്ക് ഭരണഘടന അനുവദിച്ചു നൽകിയ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോൾ അതിനെതിരെ ഒന്നിച്ചുള്ള പോരാട്ടം ഉണ്ടാവണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച ടേബിൾ ടോക്ക് അഭിപ്രായപ്പെട്ടു. ഖത്തറിലെ വിവിധ സംഘടനാ ഭാരവാഹികൾ പങ്കെടുത്ത ടേബിൾ ടോക്ക്  നുഐജയിലെ പ്രവാസി ഹാളിലാണ് നടന്നത്. പൗരാവകാശം പോലും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ  അടിയന്തിര ഇടപെടൽ ആവശ്യമാണെന്നും അത്തരമൊരു ദൗത്യനിര്‍വ്വഹണത്തിനായി  മുന്നിട്ടിറങ്ങിയ ഇന്ത്യൻ പാർലമെന്റ്  പ്രതിപക്ഷ നേതാവിനൊപ്പം ഓരോ പൗരനും അണിചേരണമെന്നും ‘പൗരാവകാശം ഇന്ത്യന്‍ ജനാധിപത്യം’ ടേബിള്‍ ടോക്കില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. നമുക്ക് ലഭിച്ച സ്വാതന്ത്ര്യം പൊരുതി നേടിയതാണ്‌. ഗാന്ധിജി വിഭാവനം ചെയ്ത പേടിയില്ലാതെ തൊഴില്‍ ചെയ്യാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഓരോ പൗരനും ലഭ്യമാവണം. ഏത് മേഖലയില്‍ അത് നഷ്ടപ്പെട്ടാലും ചോദ്യം ചെയ്യപ്പെടണം. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലിക അവകാശങ്ങള്‍ പാലിക്കപ്പെടണം. കോടിക്കണക്കിനു ആളുകള്‍ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റാന്‍ വഴിയില്ലാതെ ജീവിക്കുന്ന രാജ്യത്തെ…

പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെ വിശേഷിപ്പിച്‌ ഡീ.സി. ഏറ്റെടുക്കലിനെതിരായ പ്രതിഷേധം തള്ളി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: തലസ്ഥാനമായ വാഷിങ്ടൺ ഡി.സി.യിലെ ഫെഡറൽ ഏറ്റെടുക്കലിനെതിരായ പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും സ്റ്റീഫൻ മില്ലറും ഉൾപ്പെടെയുള്ള ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ. പ്രതിഷേധക്കാരെ ‘ഹിപ്പികൾ’, ‘കമ്യൂണിസ്റ്റുകൾ’ എന്നിങ്ങനെയെല്ലാം വിശേഷിപ്പിച്ചു കൊണ്ടായിരുന്നു ഇവരുടെ പ്രസ്താവന. നാഷണൽ ഗാർഡ് സേനാംഗങ്ങളെ അഭിനന്ദിക്കാൻ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിനിടെയായിരുന്നു ട്രംപ് ഭരണകൂടത്തിലെ പ്രമുഖരുടെ പ്രതികരണം. “വാഷിങ്ടൺ ഡി.സി.യിലെ ഭൂരിഭാഗം പൗരന്മാരും കറുത്തവർഗക്കാരാണ്. കഴിഞ്ഞ തലമുറകളായി കറുത്തവർഗക്കാർക്ക് സുരക്ഷയില്ലാത്ത നഗരമാണിത്,” മില്ലർ പറഞ്ഞു. “പുറത്ത് ശബ്ദമുണ്ടാക്കുന്നവർ പ്രായം ചെന്ന വെള്ളക്കാരായ ഹിപ്പികളാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “പുറത്ത് കേൾക്കുന്ന ശബ്ദങ്ങൾ ഭ്രാന്തൻ കമ്യൂണിസ്റ്റുകളുടേതാണ്. അവർക്ക് ഈ നഗരവുമായി യാതൊരു ബന്ധവുമില്ല. ഇവിടെ അവർക്ക് കുടുംബങ്ങളുമില്ല,” മില്ലർ പറഞ്ഞു. യു.എസ്. സെൻസസ് കണക്കുകൾ പ്രകാരം ഡി.സി.യിലെ ജനസംഖ്യയുടെ 40 ശതമാനം മാത്രമാണ് കറുത്തവർഗക്കാർ. കൂടാതെ, ഡി.സി.യിലെ…

അൽമദ്രസ അൽഇസ്‌ലാമിയ സമ്മർ ക്യാമ്പിന് സമാപനം

ദോഹ (ഖത്തര്‍): വേനലവധിക്കാലം കുട്ടികൾക്ക് ധാർമികതയുടെയും, ക്രിയാത്മകതയുടെയും, വിനോദത്തിന്റെന്റെയും പുതിയ പാഠങ്ങൾ പകർന്നു നൽകി “നൂർ സമ്മർ ക്യാമ്പ് 2025” സമാപിച്ചു. അൽ മദ്രസ അൽ ഇസ്‌ലാമിയ ഇംഗ്ലീഷ് മീഡിയമാണ് ലിറ്റിൽ ഹീറോസ്, ജൂനിയർ എക്സ്പ്ലോറർ, ശബാബ് നൂർ എന്നീ മൂന്ന് കാറ്റഗറികളിലായി ഒരു മാസം നീണ്ടു നിന്ന ക്യാമ്പ് സംഘടിപ്പിച്ചത്. ശാന്തി നികേതൻ ഇന്ത്യൻ സ്കൂളിൽ നടന്ന ക്യാമ്പിൽ വിവിധ സെഷനുകളിലായി ജസീം, ഇസ്ഹാഖ്, ഷഹീൻ, ഫാത്തിമ ജസീല, ഷെസ്മിന, ജൗഷിറ, ജാസ്മിൻ, റജീന, സുലേഖ, റുക്‌സാന, സുഫൈറ ബാനു, ഷാഹിദ, സുൽഫ, ഫൈറൂസ് എന്നിവർ കുട്ടികളുമായി സംവദിച്ചു. ഖുർആൻ പഠനം, ദൈനംദിന പ്രാർത്ഥനകൾ, പബ്ലിക് സ്പീകിങ്, സ്പോർട്സ്, സയൻസ്, ക്രാഫ്റ്റ്, അറബി ഭാഷ പരിചയം, ബീ ബോട്ട് ട്രെയിനിങ്, ഹെൽത്ത്‌, ലൈഫ് ഹാക്ക്സ്, അറബിക് കാലിഗ്രഫി, ചെസ്സ് എന്നിങ്ങനെ വിവിധ വിഷയങ്ങളെ അടിസ്ഥാനക്കിയുള്ളതായിരുന്നു ക്യാമ്പിലെ…

വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം ഭാരവാഹികൾ

മങ്കട: വിമൻ ജസ്റ്റിസ് മൂവ്മെന്റ് മങ്കട മണ്ഡലം തെരെഞ്ഞെടുപ്പ് കൺവെൻഷൻ തിരൂർക്കാട് ശരീഫ് മൗലവി മെമ്മോറിയൽ ഹാളിൽ ജില്ല പ്രസിഡന്റ്‌ റജീന വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനറായി സബിത അനീസിനേയും അസിസ്റ്റന്റ് കൺവീനർമാരായി സാജിത ശഫീഖ്, നസീറ അനീസ് എന്നിവരേയും തെരെഞ്ഞെടുത്തു. വിവിധ പഞ്ചായത്ത് കൺവീനർമാരായി റഹ്മത്ത് ബന്ന (കൂട്ടിലങ്ങാടി), അസ്റാബി (മക്കരപ്പറമ്പ്), ജാസ്മിൻ (മങ്കട) ഖദീജ ടീച്ചർ (മൂർക്കനാട്), സലീന (അങ്ങാടിപ്പുറം), നസീമ (പുഴക്കാട്ടിരി), മുനീറ (കുറുവ) എന്നിവരേയും തെരെഞ്ഞെടുത്തു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി യംഗങ്ങളായ സാജിദ പൂക്കോട്ടൂർ, മാജിദ എന്നിവർ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി.

‘അറസ്റ്റിലാകുന്നതിന് മുമ്പ് ഞാനും രാജിവച്ചിരുന്നു…’; പ്രതിപക്ഷ ബഹളത്തിന് മറുപടി നൽകി അമിത് ഷാ

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷം ബഹളം വെച്ചു. ഭരണഘടനയെ അട്ടിമറിക്കുന്ന നടപടിയാണിതെന്ന് അവർ ആരോപിച്ചു. രാഷ്ട്രീയ ധാർമ്മികതയും സുതാര്യതയും ശക്തിപ്പെടുത്തുന്നതാണ് ഈ ബിൽ എന്ന് അമിത് ഷാ തിരിച്ചടിച്ചു. ഭരണഘടനയെ അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാർട്ടികൾ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി. ‘ഭരണഘടന തകർക്കരുത്’ പോലുള്ള ശബ്ദങ്ങൾ സഭയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും, ധാർമികതയുടെ പേരിൽ താൻ രാജിവച്ചിട്ടുണ്ടെന്നും പറഞ്ഞുകൊണ്ട് അമിത് ഷാ പ്രതിപക്ഷ ആക്രമണങ്ങൾക്ക് തിരിച്ചടി നൽകി. കോടതി എന്നെ കുറ്റവിമുക്തനാക്കുന്നതുവരെ ഞാൻ ഒരു പദവിയും വഹിച്ചിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഈ പ്രസ്താവനയ്ക്ക് ശേഷം, പ്രതിപക്ഷ എംപിമാർ പേപ്പർ കീറി ഷായുടെ നേരെ എറിഞ്ഞു, ഇത് അന്തരീക്ഷത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. ഈ ബിൽ പാസായാൽ മന്ത്രിതലത്തിൽ ഉത്തരവാദിത്തം കൂടുതൽ കർശനമാകുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ…

“അസാധാരണമായ ഹസ്തദാനം”: ബിജെപി നേതാവുമായി രാഹുൽ ഗാന്ധിയുടെ കൈ കുലുക്കല്‍ കൗതുകമുണര്‍ത്തി

ഇന്ന് പാർലമെന്റ് ഹൗസിൽ, കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയെ സന്ദർശിച്ച് വിജയത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. റൂഡി രാഹുൽ ഗാന്ധിക്ക് നന്ദിയും പറഞ്ഞു ന്യൂഡല്‍ഹി: ഇന്ന് (ബുധനാഴ്ച) പാർലമെന്റ് ഹൗസിൽ കോൺഗ്രസ് എംപിയും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ബിജെപി എംപിയും മുൻ കേന്ദ്രമന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിക്ക് അഭിനന്ദനം അറിയിച്ച രംഗം രസകരമായി. വോട്ടർ പട്ടികയിലും ബീഹാറിലെ പ്രത്യേക പരിഷ്കരണത്തിലും പ്രതിപക്ഷം സഭയിൽ പ്രതിഷേധം രേഖപ്പെടുത്തുന്ന സമയത്താണ് ഈ സംഭവം നടന്നത്. രാഹുൽ ഗാന്ധി റൂഡിയെ കണ്ടയുടനെ, ഊഷ്മളമായി കൈകൊടുത്തു, ഈ അവസരത്തെ “അസാധാരണമായ ഹസ്തദാനം” എന്ന് വിളിച്ചുകൊണ്ട് എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു. പിന്നീട്, മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ, “കോൺഗ്രസും ബിജെപിയും തമ്മിലുള്ള അസാധാരണമായ ഹസ്തദാനം…. അഭിനന്ദനങ്ങൾ” എന്ന് അദ്ദേഹം തമാശയായി പറഞ്ഞു.…