ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെ 4 രാജ്യങ്ങളുടെ മുഖം മാറുന്നു; ക്രിസ്ത്യന്‍ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറയുന്നു

ലോകത്തിലെ 201 അംഗീകൃത രാജ്യങ്ങളിൽ, ഇപ്പോൾ 120 രാജ്യങ്ങളിൽ മാത്രമേ ക്രിസ്തുമതം പിന്തുടരുന്നവർ ഭൂരിപക്ഷമുള്ളൂ. മറുവശത്ത്, ഹിന്ദു രാജ്യങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഇന്ത്യയും നേപ്പാളും മാത്രമാണ് ഈ വിഭാഗത്തിൽ വരുന്നത്. ലോകത്തിലെ ഹിന്ദു ജനസംഖ്യയുടെ 95% ഇന്ത്യയിൽ മാത്രമാണ് താമസിക്കുന്നത്, ബാക്കി 5% മറ്റ് രാജ്യങ്ങളിൽ ചിതറിക്കിടക്കുന്നു. ജനസംഖ്യയെയും മതസമവാക്യങ്ങളെയും കുറിച്ചുള്ള ചർച്ചകൾ ലോകമെമ്പാടും ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകട്ടേ പല രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തികളും മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയെയും മതം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുവരികയാണ്. അടുത്തിടെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമിഴ്‌നാട് ഗവർണർ എൻ. രവിയും ഈ വിഷയം പ്രാധാന്യത്തോടെ ഉന്നയിച്ചിരുന്നു. അതേസമയം, ഒരു റിപ്പോർട്ടിന്റെ സമീപകാല പഠനം ആഗോളതലത്തിൽ ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളുടെ എണ്ണം കുറയുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചർച്ചയ്ക്ക് തുടക്കമിട്ടു. റിപ്പോർട്ട് അനുസരിച്ച്, 2010 നും 2020 നും ഇടയിൽ ലോകത്തിലെ ക്രിസ്ത്യൻ…

ട്രംപിന്റെ താരിഫ് സ്വേച്ഛാധിപത്യത്തിനെതിരെ അമേരിക്കയിൽ കോലാഹലം!; കോടതി ഇന്ന് സുപ്രധാന തീരുമാനമെടുക്കും

നിരവധി രാജ്യങ്ങൾക്ക് മേൽ ഡൊണാൾഡ് ട്രംപ് ചുമത്തിയ കനത്ത തീരുവകളെ 12 യുഎസ് സംസ്ഥാനങ്ങളും വ്യാപാര സംഘടനകളും കോടതിയിൽ ചോദ്യം ചെയ്യുകയും, അത് ഭരണഘടനയുടെ ലംഘനമാണെന്ന് വാദിക്കുകയും ചെയ്തു. ഐഇഇപിഎ നിയമം ഉപയോഗിച്ചാണ് ട്രംപ് തീരുവകൾ ഏർപ്പെടുത്തിയത്. എന്നാൽ, കോടതിയിൽ അത് അധികാര ദുർവിനിയോഗമായി കണക്കാക്കപ്പെടുന്നു. വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും താരിഫ് തീരുമാനങ്ങളിൽ വിവാദങ്ങളിൽ അകപ്പെട്ടിരിക്കുകയാണ്. അടുത്തിടെ, ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ആഗോള വ്യാപാര ലോകത്ത് കോളിളക്കം സൃഷ്ടിച്ചു. ഇപ്പോൾ അദ്ദേഹത്തിന്റെ ഈ തീരുമാനങ്ങൾ അമേരിക്കയിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. അമേരിക്കയിലെ 12 സംസ്ഥാനങ്ങളും ചെറുകിട ബിസിനസ് സംഘടനകളും ട്രംപിന്റെ താരിഫ് അധികാരത്തെ കോടതിയിൽ ചോദ്യം ചെയ്യുകയും ഭരണഘടനയുടെ ലംഘനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. വിദേശ ഉൽ‌പ്പന്നങ്ങൾക്ക് തീരുവ ചുമത്തി ട്രംപ് തന്റെ അധികാരങ്ങൾ…

റെനോ കാസിനോയ്ക്ക് പുറത്ത് വെടിവയ്പ്പ്: ബാച്ചിലർ പാർട്ടിയിൽ പങ്കെടുത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

നെവാഡ, റെനോ: നെവാഡയിലെ റെനോയിലുള്ള ഒരു റിസോർട്ടിനും കാസിനോയ്ക്കും പുറത്തുണ്ടായ വെടിവയ്പ്പിൽ ബാച്ചിലർ പാർട്ടിക്കായി എത്തിയ രണ്ട് പേരും ഒരു നാട്ടുകാരനും ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗ്രാൻഡ് സിയറ റിസോർട്ടിന് പുറത്ത് നടന്ന വെടിവയ്പ്പിൽ 26 വയസ്സുകാരനായ ഡക്കോട്ട ഹാവർ എന്ന പ്രതിയെ റെനോ പോലീസ് ഉദ്യോഗസ്ഥർ വെടിവെച്ചുവീഴ്ത്തി. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില അതീവ ഗുരുതരമായി തുടരുകയാണെന്ന് സ്പാർക്സ് പോലീസ് അറിയിച്ചു. രാവിലെ 7:30-ഓടെ റിസോർട്ടിന്റെ വാലെറ്റ് ഏരിയയിൽ ഹാവർ അഞ്ച് പേർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിൽ 33 വയസ്സുകാരായ ജസ്റ്റിൻ അഗ്വില, ആൻഡ്രൂ കനേപ എന്നിവർ മരണപ്പെട്ടു. ബാച്ചിലർ പാർട്ടിക്കായി സുഹൃത്തുക്കളോടൊപ്പം നഗരത്തിലെത്തിയ ഇവർ വിമാനത്താവളത്തിലേക്ക് പോകാൻ കാത്തിരിക്കുകയായിരുന്നു. വെടിവയ്പ്പിൽ കൊല്ലപ്പെട്ട മൂന്നാമത്തെയാൾ, 66 വയസ്സുകാരനായ റെനോ നിവാസി ഏഞ്ചൽ മാർട്ടിനെസ് ആണ്. റിസോർട്ടിന്റെ പാർക്കിംഗ് സ്ഥലത്തുകൂടി കാറിൽ…

മലയാളികൾക്കായി ഷിക്കാഗോയിൽ സ്പീഡ് ഡേറ്റിംഗ് ഇവന്റ്: ശ്രദ്ധ നേടി മാറ്റും ജൂലിയും

ടെക്‌സാസ്: ഫോള്‍ ഇന്‍ മലയാലവ് (Fall In Malayalove) സ്ഥാപകരായ ഡാലസിൽ നിന്നുള്ള മാറ്റ് ജോർജ്, ഓസ്റ്റിനിൽ നിന്നുള്ള ജൂലി എന്നിവർ ജോർജ് ചേർന്ന് 2025 സെപ്റ്റംബർ 20-ാം തീയതി ശനിയാഴ്ച ചിക്കാഗോയിൽ മൂന്നാമത്തെ സ്പീഡ് ഡേറ്റിംഗ് ഇവന്റ് ഒരുക്കുന്നു. വിവാഹിതരാകാൻ പങ്കാളികളെ തേടുന്ന യുവതീയുവാക്കൾക്കുവേണ്ടിയാണ് ഈ പരിപാടി. മുൻകൂട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളവരെ ഇവന്റിൽ പങ്കെടുപ്പിച്ചു അനുയോജ്യരെ കണ്ടുപിടിക്കുന്ന ‘മാച്ച് മേക്കിങ്’ ഇവന്റ് ആണിത്. ഡാളസിലും ന്യൂയോർക്കിലും ഇതിനു മുൻപ് സംഘടിപ്പിച്ച ഇവന്റ് വൻ വിജയമായി. ‘ക്വിക്ക്’ ഡേറ്റിങ്ങിലൂടെ ഒരാൾക്ക് ഒന്നിലധികം അനുയോജ്യരെ ഒരേദിവസം കാണാനും പരിചയപ്പെടാനും കഴിയുന്നു. മംഗല്യത്തിന് കാലതാമസം നേരിടുന്നവർക്കും ഇതു സഹായമാകും. സ്പീഡ് ഡേറ്റിംഗ് റൗണ്ടുകൾ, വിനോദങ്ങൾ, ഗെയിമുകൾ, റാഫിള്‍, ഡിന്നർ, ഡ്രിങ്ക്‌സ് എന്നിവയും ഈ ഏകദിന പരിപാടിയിൽ ഉണ്ടാകും. പങ്കെടുക്കുന്ന ഏവർക്കും ആസ്യാദ്യകരമാകുന്ന രീതിയിലാണ് പരിപാടിയുടെ ക്രമീകരണങ്ങൾ എന്ന് സംഘാടകർ അറിയിച്ചു.…

കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്നു കമലാ ഹാരിസ്

കാലിഫോർണിയ: മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കാലിഫോർണിയ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ബുധനാഴ്ച പ്രഖ്യാപിച്ചു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനോട് പരാജയപ്പെട്ടതിന് ശേഷം മാസങ്ങളായി നിലനിന്നിരുന്ന ഊഹാപോഹങ്ങൾക്ക് ഇതോടെ വിരാമമായി. ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചിരുന്നതായി ഹാരിസ് പ്രസ്താവനയിൽ പറഞ്ഞു. “ഈ സംസ്ഥാനത്തെയും ഇവിടുത്തെ ജനങ്ങളെയും ഇതിന്റെ സാധ്യതകളെയും ഞാൻ ഇഷ്ടപ്പെടുന്നു. ഇത് എന്റെ വീടാണ്. എന്നാൽ ആഴത്തിലുള്ള ചിന്തകൾക്ക് ശേഷം, ഈ തിരഞ്ഞെടുപ്പിൽ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കേണ്ടെന്ന് ഞാൻ തീരുമാനിച്ചു,” അവർ വ്യക്തമാക്കി. നിലവിൽ തിരഞ്ഞെടുക്കപ്പെട്ട പദവികളിൽ താൻ ഉണ്ടാകില്ലെന്നും അമേരിക്കൻ ജനതയെ ശ്രദ്ധിക്കാനും രാജ്യത്തുടനീളമുള്ള ഡെമോക്രാറ്റുകളെ സഹായിക്കാനും ആഗ്രഹിക്കുന്നുവെന്നും ഹാരിസ് കൂട്ടിച്ചേർത്തു. വരും മാസങ്ങളിൽ തന്റെ ഭാവി പദ്ധതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും അവർ അറിയിച്ചു. ഈ തീരുമാനം 2028ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനുള്ള സാധ്യതകൾ തുറന്നിടുന്നുണ്ടെന്ന് ഹാരിസുമായി അടുത്ത…

സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനവും സെന്റ് തോമസ് ദിനാചരണവും സമുചിതമായി ആഘോഷിച്ചു

ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ്. തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ 2025–26 പ്രവർത്തന വർഷത്തിന്റെ ഉദ്ഘാടനവും സെന്റ്. തോമസ് ദിനാചരണവും 2025 ജൂലൈ 27-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് എൽമോണ്ടിലുള്ള വിൻസെന്റ് ഡി പോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ വെച്ച് വർണ്ണാഭമായി നടന്നു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനാധ്യക്ഷൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സഭകളുടെ മേൽഘടകങ്ങളിൽ മാത്രമല്ല, നമ്മുടെ ആരാധന സമൂഹങ്ങളിലും എക്യൂമെനിക്കൽ കൂട്ടായ്മ ആധുനികകാലഘട്ടത്തിന്റെ ആവശ്യമാണ്. മലങ്കര സഭയുടെ അപ്പോസ്തോലനായ വിശുദ്ധ തോമാശ്ലീഹായുടെ ‘എൻ്റെ കർത്താവും എൻ്റെ ദൈവവുമേ ’ എന്ന വിശ്വാസപ്രഖ്യാപനം…

ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ ദന്തഡോക്ടർക്ക് ജീവപര്യന്തം തടവ്

കൊളറാഡോ: ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ കൊളറാഡോയിലെ ദന്തഡോക്ടറായ ഡോ. ജെയിംസ് ടോളിവർ ക്രെയ്ഗ് (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബുധനാഴ്ച നടന്ന വിധി പ്രഖ്യാപനത്തിൽ ഇദ്ദേഹത്തിന് പരോൾ ഇല്ലാത്ത ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഫസ്റ്റ് ഡിഗ്രി കൊലപാതക കുറ്റമാണ് ക്രെയ്ഗിനെതിരെ ചുമത്തിയിരുന്നത്. രണ്ട് കുട്ടികൾ പിതാവിനെതിരെ മൊഴി നൽകിയ മൂന്നാഴ്ച നീണ്ട കൊലപാതക വിചാരണക്കൊടുവിലാണ് വിധി വന്നത്. ഭൗതിക തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചതിനും, കള്ളസാക്ഷ്യം നൽകാൻ ശ്രമിച്ചതിനും ഉൾപ്പെടെ അഞ്ച് അധിക കുറ്റങ്ങളും ക്രെയ്ഗിനെതിരെ ചുമത്തിയിട്ടുണ്ട്. 2023-ൽ, ആഞ്ചല ക്രെയ്ഗ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ മരണപ്പെടുകയായിരുന്നു. സയനൈഡ്, ടെട്രാഹൈഡ്രോസോളിൻ എന്നിവയുടെ വിഷബാധയാണ് മരണകാരണമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സാമ്പത്തിക പ്രശ്നങ്ങളും ടെക്സസിലെ ഒരു ഓർത്തോഡോണ്ടിസ്റ്റുമായുള്ള വിവാഹേതര ബന്ധവുമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രോസിക്യൂട്ടർമാർ വാദിച്ചു. എന്നാൽ, ആഞ്ചല വിഷാദരോഗിയായിരുന്നുവെന്നും ആത്മഹത്യാപ്രവണത കാണിച്ചിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 2023 മാർച്ചിൽ…

തായ്‌ലാൻഡ്-കംബോഡിയ സംഘർഷത്തിലെ മധ്യസ്ഥത; അൻവർ ഇബ്റാഹീമിന്റെ ഇടപെടൽ മാനവിക മാതൃക: ഇന്ത്യൻ ഗ്രാൻഡ് മുഫ്തി

കോഴിക്കോട്: തായ്‌ലാൻഡ്-കംബോഡിയ അതിർത്തിയിൽ കഴിഞ്ഞ അഞ്ചു ദിവസമായി തുടർന്നു വന്നിരുന്ന സായുധ സംഘർഷം അവസാനിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച മലേഷ്യൻ പ്രധാനമന്ത്രിയും ആസിയാൻ അധ്യക്ഷനുമായ അൻവർ ഇബ്റാഹീമിനെ അഭിനന്ദിച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. അതിർത്തി രാജ്യങ്ങൾക്കിടയിൽ സമാധാനം പുനഃസ്ഥാപിക്കാനും ജനങ്ങളുടെ സ്വസ്ഥജീവിതം സാധ്യമാക്കാനും സജീവമായ പങ്കുവഹിച്ച അൻവർ ഇബ്‌റാഹീമിന്റെ ഇടപെടൽ മാനവിക മാതൃകയാണെന്ന് ഗ്രാൻഡ് മുഫ്തി സന്ദേശത്തിൽ പറഞ്ഞു. പതിറ്റാണ്ടുകളായി അതിർത്തിത്തർക്കം നിലനിൽക്കുന്ന തായ്‌ലാൻഡും കമ്പോഡിയയും തമ്മിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് സായുധ-നയതന്ത്ര സംഘർഷം പുറപ്പെട്ടത്. ഇരുഭാഗത്തുമായി 36 പേർ കൊല്ലപ്പെടുകയും രണ്ടു ലക്ഷത്തോളം പേർ അതിർത്തികളിൽ നിന്ന് പലായനം നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യം തുടരുന്നതിനിടെയാണ് മലേഷ്യൻ ഭരണ തലസ്ഥാനമായ പുത്രജയയിൽ പ്രധാനമന്ത്രി അൻവർ ഇബ്‌റാഹീമിന്റെ മധ്യസ്ഥതയിൽ തായ്‌ലാൻഡ് ആക്ടിംഗ് പ്രധാനമന്ത്രി ഫുംതാം വെചായ്ചായും കമ്പോഡിയൻ പ്രധാനമന്ത്രി ഹുൻ മാനെറ്റും തമ്മിൽ…

അന്യായമായി അറസ്റ്റ് ചെയ്ത സിസ്റ്റർമാരെ വിട്ടയക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഛത്തീസ്ഗഡിൽ അറസ്റ്റിലായ തലശേരി ഉദയഗിരി ഇടവകയിലെ സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവകയിലെ സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ഉടൻ വിട്ടയക്കുക, ബിജെപിയുടെ ആസൂത്രിത ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. സംഘപരിവാറിന്‍റെ താൽപര്യം പരിഗണിച്ച് അറസ്റ്റ് ചെയ്ത നടപടി രാജ്യത്ത് ബിജെപി നടത്തി വരുന്ന ക്രിസ്ത്യൻ വേട്ടയുടെ ഭാഗമാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെവി സഫീർഷ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം നാസർ കീഴ്പറമ്പ്, ജില്ലാ ജനറൽ സെക്രട്ടറി മുനീബ് കാരക്കുന്ന്, ജാഫർ സിസി, ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് വിടീഎസ് ഉമർ തങ്ങൾ, മണ്ഡലം വൈസ് പ്രസിഡൻ്റ് അഫ്സൽ, മുനിസിപ്പൽ സെക്രട്ടറി ഇർഫാൻ, അബ്ദുസ്സമദ് തൂമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ കേരളത്തിലും ഡൽഹിയിലും വന്‍ പ്രതിഷേധം

തിരുവനന്തപുരം: കഴിഞ്ഞ വെള്ളിയാഴ്ച ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ചുമത്തി രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെയുള്ള പ്രതിഷേധം കേരളത്തിലും ന്യൂഡൽഹിയിലും ആളിക്കത്തി. ജൂലൈ 25 വെള്ളിയാഴ്ച ആഗ്രയിലേക്ക് ട്രെയിനിൽ പോകുകയായിരുന്നു കന്യാസ്‌ത്രീകളായ സിസ്റ്റര്‍ പ്രീതി മേരിയും, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസും. ഇവർക്കൊപ്പം മൂന്ന് ആദിവാസി പെണ്‍കുട്ടികളും ഒരു യുവാവും ഉണ്ടായിരുന്നു. എന്നാൽ, യാത്രാമധ്യേ ദുർഗ് റയിൽവേ സ്‌റ്റേഷനിൽ വച്ച് ചില ബജ്‌റംഗ്‌ദള്‍ പ്രവർത്തകർ ട്രെയിനിൽ വച്ച് കന്യാസ്‌ത്രീകളെ തടഞ്ഞുവച്ച് ചോദ്യം ചെയ്‌തതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഹിന്ദു മതത്തില്‍പെട്ട കുട്ടികളായതിനാലാണ് തങ്ങള്‍ ചോദ്യം ചെയ്‌തതെന്നും, പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നതിനുവേണ്ടി ആഗ്രയിലേക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ ആരോപിച്ചു. മൂന്ന് ആദിവാസി പെൺകുട്ടികളും നാരായൺപൂർ ജില്ലയിലെ ഓർച്ച ഗ്രാമത്തിലെ സ്വദേശികളാണെന്ന് ഇവര്‍ പറയുന്നു. കന്യാസ്‌ത്രീകള്‍ക്ക് ഒപ്പമുണ്ടായിരുന്ന യുവാവ് ഇതിനുമുൻപും ഇത്തരം…