ഡൊണാൾഡ് ട്രംപിന്റെ വിവാദ തീരുമാനങ്ങൾ ഇന്ത്യ-യുഎസ് ബന്ധങ്ങളിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 50 ശതമാനം തീരുവ ചുമത്തുന്നത് മുതൽ ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള വെടിനിർത്തൽ സംബന്ധിച്ച ആവർത്തിച്ചുള്ള അവകാശവാദങ്ങൾ വരെയുള്ള ട്രംപിന്റെ നടപടികൾ ഇന്ത്യയുടെ താൽപ്പര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്നില്ല. ഈ തീരുമാനങ്ങൾ കാരണം, ചൈനയുമായുള്ള ഉടനടി ബന്ധം ഇന്ത്യ വീണ്ടും സംരക്ഷിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് വിശകലന വിദഗ്ധർ വിശ്വസിക്കുന്നു. ട്രംപിന്റെ ഈ തെറ്റുകളുടെ ഭാരം അമേരിക്ക വഹിക്കേണ്ടിവരുമെന്നും അത് ഉഭയകക്ഷി ബന്ധങ്ങളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുമെന്നും ആഗോള രാഷ്ട്രീയ വിദഗ്ധർ പറയുന്നു. ഈ സാഹചര്യത്തിൽ, ഇന്ത്യ ബ്രിക്സ് രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്നതിന്റെയും ചൈനയുമായുള്ള ഉഭയകക്ഷി ബന്ധങ്ങൾക്ക് പുതിയ ഊന്നൽ നൽകുന്നതിന്റെയും സൂചനകളുണ്ട്. ട്രംപിന്റെ ഈ തീരുമാനങ്ങൾ കാരണം, ഇന്ത്യ ഇപ്പോൾ ബ്രിക്സ് രാജ്യങ്ങളുമായി കൂടുതൽ അടുക്കുന്നതായി കാണപ്പെടുന്നു. ചൈനയുമായുള്ള ഉഭയകക്ഷി ബന്ധങ്ങളിൽ മോദി സർക്കാർ ഇപ്പോൾ പ്രത്യേക ശ്രദ്ധ ചെലുത്തുമെന്ന്…
Author: .
ട്രംപിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിന് പിന്നിലെ കാരണം ജോ ബൈഡനാണെന്ന് അമേരിക്കൻ വിദഗ്ദ്ധൻ
വാഷിംഗ്ടണ്‍: ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ താരിഫ് യുദ്ധം നടത്തി പെട്ടെന്ന് ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളാൻ പ്രേരിപ്പിച്ചത് എന്താണെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. നിരവധി തീരുമാനങ്ങളാണ് ട്രംപ് സർക്കാർ ഇന്ത്യയ്‌ക്കെതിരെ എടുത്തിട്ടുള്ളത്. അതേസമയം, പാക്കിസ്താനുമായുള്ള സൗഹൃദം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതാണ് ഇതിന് പിന്നിലെ കാരണമെന്ന് ചില വിദഗ്ധർ പറയുന്നു. പാക്കിസ്താനുമായുള്ള വെടിനിർത്തലിൽ ഡൊണാൾഡ് ട്രംപിന് ഇന്ത്യ ക്രെഡിറ്റ് നൽകാത്തതാണ് ഇതിന് കാരണമെന്ന് മറ്റു പലരും കരുതുന്നു. എന്നാല്‍, ഡൊണാൾഡ് ട്രംപ് ചെയ്യുന്നത് മുൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങി വെച്ചത് പിന്തുടരുകയാണെന്നാണ് അമേരിക്കൻ വിദഗ്ദ്ധനായ റസ്റ്റ് കോഹ്ലെ പറയുന്നത്. ഇന്ത്യ-യുഎസ് ബന്ധങ്ങളിലെ ഈ പിരിമുറുക്കം പുതിയതല്ലെന്ന് റസ്റ്റ് കോഹ്ലെ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇതെല്ലാം ആരംഭിച്ചത് 2024 ൽ ജോ ബൈഡൻ ഭരണകൂടത്തിന്റെ കാലത്താണ്. 2023 വരെ, ഇന്ത്യയെ ഒരു തന്ത്രപരമായ പങ്കാളിയായി യുഎസ് കണ്ടിരുന്നുവെന്നും,…
ഇന്ത്യാനയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ വീണ്ടും ആക്രമണം; ചുവരുകളിൽ അധിക്ഷേപ വാക്കുകൾ എഴുതി
അമേരിക്കയിലെ നിരവധി ഹിന്ദു ക്ഷേത്രങ്ങൾ തീവ്ര രാഷ്ട്രീയ വീക്ഷണങ്ങളുള്ള ഗ്രൂപ്പുകളാൽ ആക്രമിക്കപ്പെടുന്നത് പതിവ് സംഭവമായിരിക്കുന്നു. ഇന്ത്യൻ സർക്കാരും ഹിന്ദു സമുദായ നേതാക്കളും ഈ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കണമെന്നും അക്രമികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. ഇന്ത്യാനയിലെ ഗ്രീൻവുഡിലുള്ള ബിഎപിഎസ് സ്വാമിനാരായണ ക്ഷേത്രത്തിനു നേരെ ആക്രമണം. ക്ഷേത്രത്തിന്റെ ചുവരുകളിൽ അധിക്ഷേപകരവും വിദ്വേഷം നിറഞ്ഞതുമായ വാക്കുകൾ എഴുതി. ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെയായിരുന്നു അവ. ഈ സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂല സംഘടനയാണെന്ന് പറയപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾ നടക്കുന്നത് ഇതാദ്യമല്ല. അമേരിക്കയിൽ ഹിന്ദു ക്ഷേത്രങ്ങൾ പലതവണ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ വിദ്വേഷകരമായ വാക്കുകൾ എഴുതിയിരിക്കുന്ന ഒരു വീഡിയോ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ ഓൺലൈനിൽ പങ്കിട്ടു. ചിക്കാഗോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഈ പ്രവൃത്തിയെ അപലപനീയമാണെന്ന് വിശേഷിപ്പിച്ചു. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന് അവർ പ്രാദേശിക പോലീസിനോട് അഭ്യർത്ഥിച്ചു. ഒരു വർഷത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഒരു…
പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് ആഗസ്റ്റ് 24ന് ന്യൂയോർക്കിൽ
ഫോമ മെട്രോ റീജിയൻ ആതിഥേയത്വം നൽകുന്നു. എം.എൽ.എ മാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ മുഖ്യാതിഥികൾ. ന്യൂയോർക്ക് : പതിനെട്ടാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെൻറ് ആഗസ്ത് 24, ഞായറാഴ്ച ന്യൂയോർക്കിലെ ബെത്‌പേജ് മൾട്ടി സ്‌പോർട് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്നതാണെന്നു ആതിഥേയരായ ഫോമ മെട്രോ റീജിയൺ ഭാരവാഹികൾ ഇൻഡ്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക ന്യൂയോർക്ക് ചാപ്റ്ററുമായി നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ബോളിബോൾ മുൻ ഇൻഡ്യൻ ദേശീയ താരം മാണി സി. കാപ്പൻ എം.എൽ.എ , മോൻസ് ജോസഫ് എം.എൽ.എ, സംവിധായകനും നടനുമായ ജോണി ആൻറണി എന്നിവർ മുഖ്യാഥിതികളായി സംബന്ധിക്കും. അമേരിക്കയിൽ നിന്നും കാനഡയിൽനിന്നുമായി 24 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കും. ട്രോഫികൾ കൂടാതെ എൻ.കെ. ലൂക്കോസ് ഫൗണ്ടേഷൻ നൽകുന്ന 5000 ഡോളറിൻറെ ക്യാഷ് അവാർഡും…
ഷിക്കാഗോ മലയാളി അസ്സോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ജൂബി വള്ളിക്കളം മത്സരിക്കുന്നു
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ 2025-27 വര്‍ഷത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ജൂബി വള്ളിക്കളം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. അസോസിയേഷന്റെ ഇതുവരെയുള്ള 31 പ്രസിഡന്റുമാരില്‍ മൂന്ന് വനിതാ പ്രസിഡന്റുമാര്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവര്‍ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നിട്ടില്ല. അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് വനിതാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതിലെ വിജയം വനിതകള്‍ക്ക് ഒരു പ്രചോദനമായിരിക്കും. 25 വര്‍ഷത്തോളമായി ഷിക്കാഗോ മലയാളി അസോസിയേഷനിലെ ഒരു സജീവ സാന്നിധ്യമായ ജൂബി വള്ളിക്കളം, അസോസിയേഷന്റെ ബോര്‍ഡ് മെമ്പറായും വിമന്‍സ് ഫോറം ചെയര്‍പേഴ്‌സനായും പല പരിപാടികളുടെ കോഓര്‍ഡിനേറ്ററായും കഴിവ് തെളിയിച്ചിട്ടുണ്ട്. അസോസിയേഷന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ കോ-കണ്‍വീനര്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. ഫോമയുടെ നാഷണല്‍ വിമന്‍സ് ഫോറം വൈസ് ചെയര്‍പേഴ്‌സണ്‍, ജൂനിയര്‍ അഫയേഴ്‌സ് കമ്മിറ്റി ചെയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ജൂബി കോഓര്‍ഡിനേറ്റ് ചെയ്ത ‘മയൂഖം’ ഫാഷന്‍ ഷോ മത്സരം ഏവരുടേയും പ്രശംസ…
‘മാറ്റ്’ (MAT) ഓണാഘോഷത്തിന് പത്തര മാറ്റ് തിളക്കം
ടാമ്പാ: മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പാ (MAT) യുടെ ഈ വര്‍ഷത്തെ ഓണം നിറഞ്ഞ സദസ്സിനെ സാക്ഷി നിര്‍ത്തി പ്രൗഢഗംഭീരമായി ആഘോഷിച്ചു. മാര്‍ട്ടിന്‍ കേറ്ററേഴ്സ് തയ്യാറാക്കിയ തനി നാടന്‍ രുചിയോടെയുള്ള ഓണസദ്യയോടു കൂടി രാവിലെ പതിനൊന്നു മണിയോടെ ക്നാനായ കമ്യൂണിറ്റി സെന്‍ററില്‍ ആഘോഷങ്ങള്‍ക്കു തുടക്കമായി. തുടര്‍ന്ന് താലപ്പൊലിയുടെയും താളമേളങ്ങളുടെയും അകമ്പടിയോടുകൂടി മാവേലിത്തമ്പുരാനെ വേദിയിലേക്ക് ആനയിച്ചു. മാസ്റ്റര്‍ ഓഫ് സെറിമൊണീസ് ജോമോന്‍ തെക്കേതോട്ടിയിലിന്‍റെ ആമുഖ പ്രസംഗത്തിനുശേഷം ശ്രീവികാ ദീപക് അമേരിക്കന്‍ ദേശീയ ഗാനവും ഷീ മാറ്റ് ഇന്ത്യന്‍ ദേശീയഗാനവും ആലപിച്ചു. തുടര്‍ന്ന് മാവേലിമന്നന്‍റെ നേതൃത്വത്തില്‍ പ്രസിഡന്റ് ജോണ്‍ കല്ലോലിക്കല്‍, മാറ്റ് ഭാരവാഹികള്‍, വന്ദ്യ പുരോഹിതന്മാര്‍, ബിജു തോണിക്കടവില്‍ (ഫോമാ), ജോമോന്‍ ആന്‍റണി (ആര്‍വിപി സണ്‍ഷൈന്‍ റീജിയന്‍), രാജീവ് കുമാരന്‍ (ഫൊക്കാന), ലിന്‍റോ ജോളി (ആര്‍വിപി ഫ്ളോറിഡ), സ്പോണ്‍സര്‍മാരായ മാത്യു മുണ്ടിയാങ്കല്‍, സാബു ലൂക്കോസ് എന്നിവര്‍ ചേര്‍ന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തില്‍…
ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) വിജയകരമയ സമാപനം
കൊപ്പേൽ, മക്കാലൻ ഇടവകകൾ വീണ്ടും ചാമ്പ്യരായി; റീജണിലെ വലിയ സീറോ മലബാർ കൂട്ടായ്മ. ടെക്‌സാസ് (പേർലാൻഡ്) : ടെക്‌സാസ് – ഒക്കലഹോമ റീജണിലെ എട്ടാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റിനു (IPTF 2025) ഹൂസ്റ്റണിലെ പേർലാന്റിൽ തിരശീല വീണു. പേർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ ഇടവകയുടെ ആഭിമുഖ്യത്തിൽ ജൂലൈ 1 മുതൽ 3 വരെ തീയതികളിൽ ആയിരുന്നു ടാലന്റ് ഫെസ്റ്റ്. ഡിവിഷൻ ‘എ’ വിഭാഗത്തിൽ 146 പോയിന്റുകൾ നേടി കൊപ്പേൽ സെന്റ്. അൽഫോൻസാ സീറോ മലബാർ പാരീഷ് ഓവറോൾ ചാമ്പ്യരായി. ഗാർലാൻഡ് സെന്റ് തോമസ് ഫൊറോനാ, ഹൂസ്റ്റൺ സെന്റ് ജോസഫ് ഫൊറോനാ എന്നീ പാരീഷുകൾ 84, 79 പോയിന്റുകൾ നേടി യഥാക്രമം രണ്ടും മൂന്നും സ്‌ഥാനങ്ങൾ കരസ്‌ഥമാക്കി. ഡിവിഷൻ ‘ബി’ യിൽ ഡിവൈൻ മേഴ്‌സി മക്കാലൻ, സെന്റ് മറിയം ത്രേസ്യാ മിഷൻ നോർത്ത്…
മദ്യപാനവും മലയാളി പങ്കാളികളുടെ നിശ്ശബ്ദ ദുരിതങ്ങളും: തോമസ് ഐപ്പ്
അമേരിക്കൻ ഐക്യനാടുകളിലെ നിരവധി മലയാളി കുടുംബങ്ങൾ അമേരിക്കൻ സ്വപ്നത്തിന്റെ മികച്ച പതിപ്പ് വിജയകരമായി കെട്ടിപ്പടുത്തു. നമ്മുടെ ആഴത്തിൽ വേരൂന്നിയ കേരളീയ, ഭാരതീയ പൈതൃകം നമ്മെ കഠിനാധ്വാനികളും, ശക്തമായ കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നവരും, സമൂഹത്തോട് അചഞ്ചലമായ പ്രതിബദ്ധതയുള്ളവരുമാക്കി. 1970-കളിൽ കുടിയേറിയ ആദ്യ തലമുറ, വിശ്വാസാധിഷ്ഠിത സമൂഹങ്ങളും, പള്ളികളും, അമ്പലങ്ങളും, സാംസ്കാരിക സംഘടനകളും സ്ഥാപിച്ചുകൊണ്ട് ശക്തമായ ഒരു അടിത്തറ പാകി. ഇത് അഭിമാനവും വിജയകരവുമായ ഒരു രണ്ടാം തലമുറയുടെ ഉയർച്ചയ്ക്ക് കാരണമായി. എന്നാൽ, ഈ വിജയങ്ങൾക്കിടയിൽ, നമ്മുടെ കുടുംബങ്ങളിൽ മദ്യപാനം എന്ന അപകടകരമായ ഒരു പ്രവണത നിശ്ശബ്ദമായി വേരുറപ്പിക്കുന്നുണ്ട്. പല സമൂഹങ്ങളിലും, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ, മദ്യം ഒരു പദവിയുടെ ചിഹ്നമായി കണക്കാക്കപ്പെടുന്നു. വിലയേറിയ ബ്രാൻഡുകളും കൂട്ടുകാരുമായുള്ള മദ്യപാനവും ഇന്ന് ഒരു ഫാഷനായി മാറിയിരിക്കുന്നു. പലർക്കും മിതമായി മദ്യപിക്കാൻ കഴിയുമെങ്കിലും, ആവശ്യത്തിലധികം പേർ മദ്യത്തിന്റെ ദുരുപയോഗത്തിൽ അകപ്പെട്ട് തങ്ങളുടെ കുടുംബങ്ങളെയും ഭാവിയെയും അപകടത്തിലാക്കുന്നു.…
ആവേശ ഗാലറികളെ ത്രസിപ്പിച്ച് കോട്ടയം ബ്രദേഴ്‌സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്; ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണേഴ്‌സ് അപ്പ്
ഹൂസ്റ്റണ്‍: ആവേശത്തിമിര്‍പ്പിന്റെ പോര്‍ക്കളത്തില്‍ കാരിരുമ്പിന്റെ കരുത്തുമായി കാലുറപ്പിച്ച് കമ്പക്കയറില്‍ സിംഹഗര്‍ജനത്തോടെ ആഞ്ഞുവലിച്ച് ആയിരങ്ങളുടെ ആവേശമായിമാറിയ കോട്ടയം ബ്രദേഴ്‌സ് കാനഡ ബ്ലൂ, ടെക്‌സസ് ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ ചാമ്പ്യന്‍മാരായി. മെയ്ക്കരുത്തും മനക്കരുത്തും സ്വന്തമാക്കിയ ഗ്ലാഡിയേറ്റേഴ്‌സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്‌സി ഡബ്‌ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനക്കാരുടെ കപ്പെടുത്തു. ന്യൂയോര്‍ക്ക് കിങ്‌സാണ് നാലാം സ്ഥാനത്തെത്തിയ ത്. ഓഗസ്റ്റ് 9-ാം തീയതി ശനിയാഴ്ച രാവിലെ രാവിലെ മുതല്‍ വൈകുന്നേരം 10 മണി വരെ ഫോര്‍ട്‌ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി…
ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ – ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ചു പന്തളം ബാലൻ നയിക്കുന്ന ഗാനസന്ധ്യ
ഫിലാഡൽഫിയ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പെൻസിൽവാനിയ ഘടകം നടത്തുന്ന 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പ്രശസ്ത സിനിമ പിന്നണി ഗായകർ പന്തളം ബാലൻ അവതരിപ്പിക്കുന്ന ഗാനസന്ധ്യ അരങ്ങേറും. നിരവധി മലയാള സിനിമകളിൽ പിന്നണി ഗാനം ആലപിച്ചിട്ടുള്ള പന്തളം ബാലൻ ദേവരാജൻ മാസ്റ്റർ അവാർഡ്, ബ്രഹ്മാനന്ദൻ പുരസ്‌ക്കാരം, വയലാർ പുരസ്‌ക്കാരം, ലൈഫ് ടൈം അചീവ്‌മെന്റ് അവാർഡ് എന്നിവക്ക് പുറമെ എണ്ണായിരം ഗാനമേള വേദി തികച്ചതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ ആദരവും നേടിയിട്ടുണ്ട്. സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ചു പ്രശസ്ത സിനിമ, ടി വി പിന്നണി പ്രവർത്തകനും, സ്‌ക്രിപ്‌റ്റ് റൈറ്ററും സ്റ്റാൻഡ് അപ് കൊമേഡിയനും, കേരളാ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ സുനീഷ് വാരനാട് നേതൃത്വം നൽകുന്ന കലാ പ്രകടനങ്ങൾ പരിപാടിക്ക് മാറ്റു കൂട്ടും. കോമഡി ഷോ, നൃത്തരൂപങ്ങൾ, ചെണ്ടമേളം, ഉൾപ്പെടെ മികച്ച കലാപ്രകടങ്ങളാണ് ഐ. ഒ. സി. പെൻസിൽവാനിയ ചാപ്റ്റർ…
