ദുബായ്: അടുത്ത വർഷം ദുബായ് ഒരു പുതിയ ഗതാഗത യുഗത്തിന് തുടക്കം കുറിക്കും. ഇലോൺ മസ്‌കിന്റെ കമ്പനിയായ ദി ബോറിംഗ് കമ്പനി വികസിപ്പിച്ചെടുത്ത ദുബായ് ഭൂഗര്‍ഭ ഗതാഗത തുരങ്ക പദ്ധതി 2026 ന്റെ രണ്ടാം പാദം മുതൽ നഗരത്തിൽ ഘട്ടം ഘട്ടമായി പ്രവർത്തനക്ഷമമാകും. ഈ സംവിധാനം നഗരത്തിൽ പുതിയതും വേഗതയേറിയതും വൃത്തിയുള്ളതും ഭൂഗർഭ ഗതാഗത ഓപ്ഷൻ വാഗ്ദാനം ചെയ്യും. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും (ആർടിഎ) ദി ബോറിംഗ് കമ്പനിയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഈ പദ്ധതി തുടക്കത്തിൽ 17 കിലോമീറ്റർ റൂട്ടിൽ 11 സ്റ്റേഷനുകളോടെയാണ് ആരംഭിക്കുന്നത് . മണിക്കൂറിൽ 20,000 യാത്രക്കാരെ വഹിക്കാൻ ഈ സംവിധാനത്തിന് കഴിയുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഭാവിയിൽ, എമിറേറ്റിലുടനീളം ഇത് വ്യാപിപ്പിക്കും , അവിടെ അതിന്റെ ശേഷി മണിക്കൂറിൽ 100,000 യാത്രക്കാരിലേക്ക് എത്തും . ദുബായ് ലൂപ്പ് ഒരു ഭൂഗർഭ, പൂർണ്ണ-വൈദ്യുത…
Author: ????????
ആഗോള ജീൻ കൺവെൻഷനിൽ അംഗീകാരം
2026 ജൂലൈ 22 മുതൽ 24 വരെ ഫിൻലാൻ്റിൽ വെച്ച് നടക്കുന്ന ആഗോള ജീൻ കൺവെൻഷനിൽ ശാസ്ത്ര ഉപദേശക സമിതി അംഗമായി ശാസ്‌ത്രജ്ഞനായ ഡോ. സൈനുദീൻ പട്ടാഴി യെ തെരഞ്ഞെടുത്തു. ഇന്ത്യയിൽ നിന്ന് ഒരാളെ മാത്രമാണ് ഉൾപ്പെടുത്തിയത്. നോബേല്‍ സമ്മാന ജേതാക്കൾ ഉൾപ്പെടെയുള്ള നിരവധി ലോക ശാസ്‌ത്രജ്ഞന്മാർ പങ്കെടുക്കും. ക്രിസ്പർ ( CRISPR ) സാങ്കേതിക വിദ്യ ഉപയോഗിച്ച് ജീൻ എഡിറ്റ് ചെയ്ത് ക്യാൻസർ ചികിത്സിക്കാമെന്ന ലോകശ്രദ്ധ നേടിയ ഗവേഷണത്തിന് പേറ്റൻ്റ് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഒരു ഇന്ത്യാക്കാരനെ ശാസ്ത്ര ഉപദേശക സമിതിയിൽ ഉൾപ്പെടുത്തിയത്. https://www.bitcongress.com/wgc2026/ProgramCommittee.asp
പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി; റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യം ശക്തം
തലവടി: കുട്ടനാട് താലൂക്കിൽ തലവടി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കിഫ്ബി പദ്ധതി പ്രകാരം ശുദ്ധജലം വിതരണം ചെയ്യുന്നതിന് പൈപ്പ് ഇടുന്ന ജോലി പുരോഗമിക്കുന്നതിനിടയിലുണ്ടായ മഴ മൂലം ടാറിട്ട റോഡുകൾ ചെളിക്കുളമായി. മൂന്ന് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമാണ് പൊതു ടാപ്പ് ഇല്ലാത്ത തലവടി പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. വീതി കുറഞ്ഞ റോഡിൽ ജെസിബി ഉപയോഗിച്ച് കുഴിയെടുത്തതു മൂലം ടാർ ഉൾപ്പെടെ ഇളകി റോഡ് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയായി. റോഡിലുണ്ടായ വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ ഓടിക്കുന്നതു മൂലം കുഴികൾ രൂപപെട്ട് പലയിടങ്ങളിലും ചെളിവെള്ളം കെട്ടിക്കിടന്ന് ഇരു ചക്ര വാഹനങ്ങൾ അപകടത്തിൽപെടുന്നത് പതിവ് സംഭവമാണ്. സ്കൂള്‍ വിദ്യാർത്ഥികൾക്ക് സൈക്കിളില്‍ യാത്ര ചെയ്യുന്നതിന് പോലും ഇതുവഴി പ്രയാസമാണ്. പൈപ്പ് ഇടുന്ന പ്രവർത്തികൾ പൂർത്തിയാക്കിയതിന് ശേഷം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് പൊതു പ്രവർത്തകൻ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.…
കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ – മൂന്നാം വാർഷിക ആഘോഷം
ഖത്തറിലെ തൃശ്ശൂർ ജില്ലയിലെ താന്ന്യം ഗ്രാമ പഞ്ചായത്തു, കിഴുപ്പിള്ളിക്കര നിവാസികളുടെ കൂട്ടായ്മയായ “കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ-ഖത്തർ “മൂന്നാം വാർഷിക ആഘോഷം ഹിലാലിൽ വെച്ച് നടന്നു. കൂട്ടായ്മയിലെ അറുപതോളം അംഗംങ്ങൾ കുടുംബത്തോടൊപ്പം പങ്കെടുത്ത വാർഷിക സംഗമത്തിൽ പ്രസിഡന്റ് ഹിജാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജഹാൻ സ്വാഗതവും ഫിനാൻസ് സെക്രട്ടറി ഷെറിൻ നന്ദിയും പറഞ്ഞു. ഡോ. ഫസീഹ അഷ്‌കർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. സീനിയർ അംഗംങ്ങളായ മൻസൂർ പി എം, പ്രകാശ്, ഷജീർ, മോഹനൻ, അജിമോൻ, യൂനസ്, യഹ്‌യ എന്നിവർ സംസാരിച്ചു. ഖത്തറിലെ പ്രശസ്ത ഗായകരായ മുഹ്‌സിൻ തളിക്കുളം, ഗാന രചയിതാവ് സുറുമ ലത്തീഫ് എന്നിവരെ ആദരിച്ചു. ഗായകരായ മുരളി, സവാദ്, ഷാഫി കബീർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അവതരിപ്പിച്ച എല്ലാ കലാകാരന്മാർക്കും സ്നേഹ സമ്മാനങ്ങൾ വിതരണം ചെയ്തു.
അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ പൊതിച്ചോറുമായി ആശുപത്രിയില്‍
അമ്പലപ്പുഴ : വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലെ രോഗികൾക്ക് ഭക്ഷണ പൊതിയുമായി വിദ്യാർത്ഥികൾ.ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഭക്ഷണത്തോടുള്ള പങ്കുവയ്ക്കലിന്റെയും നന്ദിയുടെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പലപ്പുഴ മരിയ മോണ്ടിസോറി സെൻട്രൽ സ്കൂളിലെ വിദ്യാര്‍ഥികള്‍ ആണ് പൊതിച്ചോറുമായി ആശുപത്രിയില്‍ എത്തിയത്. വീടുകളില്‍ തയ്യാറാക്കിയ ഭക്ഷണം വാഴയിലയിൽ പൊതിഞ്ഞ് കൊണ്ടുവന്നാണ് വിദ്യാർത്ഥികൾ പങ്കു വെച്ചത്.പ്രിൻസിപ്പാൾ ഡോ. മഞ്ചുള നായർ, അദ്ധ്യാപകരായ എലിസബേത്ത് ശാരോൻ, അൻസ് അന്ന തോമസ്, വിജയ കുമാർ എന്നിവർ നേതൃത്വം നല്കി.
ജനക്ഷേമ വാര്‍ഡുകള്‍ക്കായി വോട്ടവകാശം വിനിയോഗിക്കുക; പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ‘മുന്നൊരുക്കം’
തദ്ദേശ അധികാര കേന്ദ്രങ്ങളിൽ സാമൂഹ്യനീതിയും സാഹോദര്യവും മുൻനിർത്തിയുള്ള വികസന കാഴ്ചപ്പാടുകളും പദ്ധതികളുമടങ്ങിയ ജനക്ഷേമ വാര്‍ഡുകള്‍ രൂപപ്പെടുത്തുമെന്നതാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഈ തെരഞ്ഞെടൂപ്പില്‍ മുന്നോട്ട് വെക്കുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല സെക്രട്ടറി ഫൗസിയ ആരിഫ് പറഞ്ഞു. ജനങ്ങളുടെ സാമൂഹ്യ ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളായ തുല്യത, നീതിപൂർമായ വിഭവ വിതരണം അധികാര പങ്കാളിത്തം, യുവജന – വിദ്യാർത്ഥി സൗഹൃദ വാർഡുകള്‍ എന്നീ ആശയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലവതരിപ്പിക്കും. പ്രവാസി വെല്‍ഫെയര്‍ കോഴിക്കോട് ജില്ലാക്കമ്മറ്റി തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ ഖാസിം എം.കെ, കൊയിലാണ്ടി മണ്ഢലം വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാന്‍ പുറക്കാട്, ഫ്രറ്റേണിറ്റി പേരാമ്പ്ര മണ്ഢലം മുന്‍ കണ്‍വീനര്‍ മുഹമ്മദലി വി.കെ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സാദിഖ്…
എൽഡിഎഫ് പ്രതിസന്ധി: പിഎം ശ്രീ പദ്ധതിയെച്ചൊല്ലി മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാൻ സിപിഐ മന്ത്രിമാർ, മുഖ്യമന്ത്രിയുടെ അനുരഞ്ജന ശ്രമം തള്ളിക്കളഞ്ഞു
തിരുവനന്തപുരം: വിവാദമായ പ്രധാനമന്ത്രി ശ്രീ വിദ്യാഭ്യാസ പദ്ധതിയെച്ചൊല്ലി കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ (എൽഡിഎഫ്) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും തമ്മിൽ നടത്തിയ അനുരഞ്ജന ചർച്ചയിൽ സമവായത്തിലെത്താൻ കഴിഞ്ഞില്ല, ഇത് സിപിഐയുടെ ഒരു പ്രധാന രാഷ്ട്രീയ തീരുമാനത്തിലേക്ക് നയിച്ചു. ശക്തമായ പ്രതിഷേധ പ്രകടനമായി, സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് പ്രഖ്യാപിച്ചു. സഖ്യത്തിലെ പ്രബല പങ്കാളിയായ മുഖ്യമന്ത്രിയും സിപിഐ(എം) ഉം നടത്തിയ ഒത്തുതീർപ്പ് ശ്രമങ്ങളെ ഈ തീരുമാനം ഫലപ്രദമായി തള്ളിക്കളയുന്നു. മുഖ്യമന്ത്രി വിജയനും ബിനോയ് വിശ്വവും തമ്മിലുള്ള കൂടിക്കാഴ്ച ആലപ്പുഴയിൽ വെച്ചാണ് നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന്, സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും ശ്രീ വിശ്വം കൂടുതൽ കൂടിയാലോചനകൾ നടത്തി, വരാനിരിക്കുന്ന മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനത്തിൽ കലാശിച്ചു. പിഎം…
ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റ് നാശം വിതച്ചു; 65 ട്രെയിനുകൾ റദ്ദാക്കി, നിരവധി വിമാന സർവീസുകൾ തടസ്സപ്പെട്ടു
തിങ്കളാഴ്ച രാത്രിയോടെ കാക്കിനടയ്ക്കടുത്തുള്ള മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കരയിൽ തൊടുന്നതിനുമുമ്പ്, കൊടുങ്കാറ്റ് കൂടുതൽ ശക്തി പ്രാപിച്ച് ഒരു തീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശിന്റെ തീരദേശ മേഖലയിൽ മോന്ത ചുഴലിക്കാറ്റ് ഭീഷണി ഉയർത്തി. ഒക്ടോബർ 28 വൈകുന്നേരത്തോടെ കാക്കിനടയ്ക്ക് സമീപം മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലുള്ള തീരത്ത് കൊടുങ്കാറ്റ് കര തൊടുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഒക്ടോബർ 28 നും 29 നും ആന്ധ്രാപ്രദേശിനും ഒഡീഷയ്ക്കും ഇടയിലുള്ള നിരവധി ട്രെയിൻ സർവീസുകൾ റദ്ദാക്കി. വിജയവാഡ, രാജമുണ്ട്രി, കാക്കിനട, വിശാഖപട്ടണം, ഭീമാവരം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലൂടെ കടന്നുപോകുന്ന 65 ലധികം ട്രെയിനുകളെ ഇത് ബാധിച്ചു. കാലാവസ്ഥ സാധാരണ നിലയിലായതിനു ശേഷവും ട്രാക്കുകളുടെ സുരക്ഷാ പരിശോധനകൾക്കും ശേഷം മാത്രമേ സർവീസുകൾ പുനരാരംഭിക്കുകയുള്ളൂവെന്ന് അധികൃതർ…
സൗത്ത് കരോളിനയിലെ സ്പ്രിന്റ് സ്റ്റോറിൽ വെടിവയ്പ്; രണ്ട് പേർ മരിച്ചു, പ്രതിയെ പോലീസ് വെടിവെച്ചു
നോർത്ത് ഓഗസ്റ്റ (സൗത്ത് കരോളിന): എഡ്ജ്‌ഫീൽഡ് റോഡിലുള്ള സ്പ്രിന്റ് കൺവീനിയൻസ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. ആയുധധാരിയായ പ്രതിയെ പോലീസ് വെടിവെച്ച് പരിക്കേൽപ്പിച്ചു. നോർത്ത് ഓഗസ്റ്റ പബ്ലിക് സേഫ്റ്റി ഡിപ്പാർട്ട്മെന്റിന്റെ വിവരമനുസരിച്ച്, പോലീസ് സ്ഥലത്തെത്തി പ്രതിയെ പാർക്കിംഗ് പ്രദേശത്ത് നേരിട്ടു. പിന്നീട് ഒരധികാരി വെടിവെച്ച് പ്രതിയെ നിയന്ത്രണവിധേയനാക്കി. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ച രണ്ടുപേരുടെ വിവരങ്ങൾ ബന്ധുക്കളെ അറിയിച്ചതിന് ശേഷം പുറത്തുവിടുമെന്ന് എൈകിൻ കൗണ്ടി കൊറോണർ ഡാരിൽ എബ്ല്‌സ് അറിയിച്ചു. സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ടതിനാൽ അന്വേഷണം സൗത്ത് കരോളിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷൻ ഏറ്റെടുത്തിട്ടുണ്ട്.
“കാദീശ്” ആൽബം വൻ വിജയം
ന്യൂജേഴ്‌സി : മിഡ്‌ലാൻഡ് പാർക്ക് സൈന്റ്റ് സ്റ്റീഫൻസ് ഓർത്തഡോൿസ് ദേവാലയ വികാരി ബഹു: റവ ഫാ ഡോ ബാബു കെ മാത്യു അച്ചൻ, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ തിരുമനസിന്റെ അനുഗ്രഹാശംസകളോടുകൂടി “സഹോദരൻ” പദ്ധതിയുടെ ഭാഗമായി 2023 ‘ഇൽ തുടക്കം കുറിച്ച “കാദീശ്” ഭക്തി ഗാന ആൽബം വൻ വിജയമായി 2024 ഒക്ടോബർ മാസം പരിശുദ്ധ ബാവാതിരുമേനിയുടെ മഹനീയ കാർമീകത്വത്തിൽ സൈന്റ്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ നാല്പതാം വാർഷീകാഘോഷത്തോടനുബന്ധിച്ചാണ് “കാദീശ്”ആൽബം പ്രകാശനം ചെയ്തത് സഹോദരൻ പദ്ധതിയുടെ ഭാഗമായി കാദീശ് ആൽബത്തിൽ നിന്നുള്ള എല്ലാ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കായുള്ള സാമ്പത്തിക സഹായം എന്ന ലക്ഷ്യത്തിലാണ് ശേഖരിച്ചത് കഴിഞ്ഞ ഒരു വർഷമായി കാദീശ് ആൽബത്തിന്റെ വിതരണവും സഹോദരൻ പദ്ധതിക്കായുള്ള ധനശേഖരണവും നടത്തി വരികയായിരുന്നു . ദൈവത്തിന്റെ അളവറ്റകൃപയാൽ ഏകദേശം പന്ത്രണ്ടു ലക്ഷത്തിൽ പരം രൂപ…
