രമേശ് ചെന്നിത്തലയുടെ മാതാവ് എൻ ദേവകി അമ്മ അന്തരിച്ചു

തിരുവനന്തപുരം: കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തലയുടെ മാതാവ് എൻ. ദേവകി അമ്മ (91) അന്തരിച്ചു. മുൻ പഞ്ചായത്ത് അംഗമായിരുന്നു അവർ. ഭർത്താവ് ചെന്നിത്തല തൃപ്പരുന്തുറയിലെ വി. രാമകൃഷ്ണൻ നായർ (ചെന്നിത്തല മഹാത്മാ ഹൈസ്കൂളിന്റെ മുൻ മാനേജർ) നേരത്തെ മരിച്ചു. ചെന്നിത്തല മഹാത്മാ ഹൈസ്കൂളിന്റെ മുൻ മാനേജർ കെ.ആർ. രാജൻ, കെ.ആർ. വിജയലക്ഷ്മി (റിട്ട. അധ്യാപിക), കെ.ആർ. പ്രസാദ് (റിട്ട. ഇന്ത്യൻ എയർഫോഴ്സ്) എന്നിവരാണ് അവരുടെ മറ്റു മക്കൾ. മരുമക്കൾ: അനിത രമേശ് (റിട്ട. ഡെവലപ്‌മെന്റ് ഓഫീസർ, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി), ശ്രീജയ (റിട്ട. അഡീഷണൽ രജിസ്ട്രാർ, സഹകരണ വകുപ്പ്), അമ്പിളി എസ് പ്രസാദ് (റിട്ട. അസിസ്റ്റന്റ് ഡയറക്ടർ, ഓൾ ഇന്ത്യ റേഡിയോ), മരുമകൻ പരേതനായ സി കെ രാധാകൃഷ്ണൻ (റിട്ട. ജില്ലാ യൂത്ത് കോർഡിനേറ്റർ, നെഹ്‌റു കേന്ദ്ര). പേരക്കുട്ടികളായ…

ഇസ്രായേൽ-ഹമാസ് വെടിനിർത്തൽ 9 ദിവസത്തിനുള്ളിൽ തകർന്നു; ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ ഗാസയിൽ 33 പേർ കൊല്ലപ്പെട്ടു

റഫയിൽ നടന്ന ആക്രമണത്തെത്തുടർന്ന് ഇസ്രായേലും ഹമാസും തമ്മിലുള്ള ഒമ്പത് ദിവസത്തെ വെടിനിർത്തൽ ലംഘിക്കപ്പെട്ടു. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഗാസയില്‍ 33 പേർ കൊല്ലപ്പെട്ടു. നെതന്യാഹു അടിയന്തര യോഗം വിളിച്ചു. ആരോപണങ്ങൾ ഹമാസ് നിഷേധിച്ചു. സാധാരണക്കാർക്കെതിരായ ആക്രമണങ്ങളിൽ യുഎസ് ആശങ്ക പ്രകടിപ്പിച്ചു. റഫ അതിർത്തി അനിശ്ചിതമായി അടച്ചു. ഇസ്രായേലും ഹമാസും തമ്മിലുള്ള ഒമ്പത് ദിവസത്തെ വെടിനിർത്തൽ വീണ്ടും അവസാനിച്ചു. തെക്കൻ ഗാസ നഗരമായ റഫയിൽ ഹമാസ് തങ്ങളുടെ സൈനികർക്ക് നേരെ അപ്രതീക്ഷിത ആക്രമണം നടത്തിയതായി ഇസ്രായേലി സൈന്യം അവകാശപ്പെടുന്നു. ആക്രമണത്തിൽ റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർ‌പി‌ജി) സ്‌നൈപ്പർ ഫയറും ഉപയോഗിച്ചതായി പറയുന്നു. ഹമാസ് ആക്രമണത്തിന് മറുപടിയായി ഇസ്രായേൽ റഫ മേഖലയിൽ വ്യോമാക്രമണം നടത്തി. ആക്രമണങ്ങളിൽ കുറഞ്ഞത് 33 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ സമയത്ത് ഇസ്രായേൽ സൈന്യം പിൻവാങ്ങേണ്ടിയിരുന്ന അതിർത്തിയായ “യെല്ലോ ലൈനിന്” പുറത്തുള്ള ഒരു പ്രദേശത്താണ് ആക്രമണം നടന്നതെന്ന് ഇസ്രായേൽ…

പാരീസിലെ ലൂവ്രെ മ്യൂസിയത്തിൽ മോഷണം; ഏഴ് മിനിറ്റിനുള്ളിൽ മോഷ്ടാക്കൾ അമൂല്യമായ ആഭരണങ്ങൾ മോഷ്ടിച്ചു

പാരീസ്: പാരീസിലെ പ്രശസ്തമായ ലൂവ്രെ മ്യൂസിയത്തിൽ പുറത്തുനിന്ന് ഒരു ബാസ്‌ക്കറ്റ് ലിഫ്റ്റ് വഴി കള്ളന്മാർ കയറി വിലപിടിപ്പുള്ള ആഭരണങ്ങൾ ഞായറാഴ്ച മോഷ്ടിച്ചുവെന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയില്‍ പറഞ്ഞു. ആഭ്യന്തര മന്ത്രി ലോറന്റ് നൂൺസ് ഇതിനെ ഒരു വലിയ കവർച്ചയാണെന്നും ലൂവ്രെയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങൾ വിലമതിക്കാനാവാത്തതാണെന്നും പറഞ്ഞു. പ്രദർശന വേദിയിലെ “ഗാലറി ഡി’അപ്പോളോൺ” (അപ്പോളോ ഗാലറി) യിലെ രണ്ട് പ്രദർശനങ്ങളിൽ മൂന്നോ നാലോ കള്ളന്മാർ ശ്രദ്ധ കേന്ദ്രീകരിച്ച് പകൽസമയത്ത് കവർച്ച നടത്തിയതായി മന്ത്രി വാർത്താ ഏജൻസികളോട് പറഞ്ഞു. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന മ്യൂസിയത്തിലേക്കും മുൻ കൊട്ടാരത്തിലേക്കും മോഷ്ടാക്കള്‍ പ്രവെശിച്ചത് ഒരു ചരക്ക് ലിഫ്റ്റ് ഉപയോഗിച്ചാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനാലകൾ തകർത്ത ശേഷം, അവർ നെപ്പോളിയന്റെയും എംപ്രസിന്റെയും ആഭരണ ശേഖരത്തിൽ നിന്ന് ഒമ്പത് ആഭരണങ്ങൾ മോഷ്ടിച്ചതായി റിപ്പോർട്ടില്‍ പറയുന്നു. മോഷ്ടിച്ച ആഭരണങ്ങളിൽ ഒന്ന് പിന്നീട്…

ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ചുള്ള ആശങ്കകൾ ഉയർത്തി അമേരിക്കയിൽ ട്രംപിന്റെ നയങ്ങൾക്കെതിരെ ജനരോഷം ആളിക്കത്തുന്നു

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കീഴിലുള്ള സർക്കാർ സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം വഴുതിവീഴുന്നതിനെ അപലപിച്ച് “രാജാക്കന്മാരില്ല” എന്ന മുദ്രാവാക്യവുമായി ശനിയാഴ്ച യുഎസിലെ വിവിധ നഗരങ്ങളിൽ ജനരോഷം ആളിക്കത്തിച്ച് പ്രതിഷേധക്കാർ മാർച്ച് നടത്തി. “പ്രതിഷേധത്തേക്കാൾ ദേശസ്നേഹമൊന്നുമില്ല” അല്ലെങ്കിൽ “ഫാസിസത്തെ ചെറുക്കുക” എന്നെഴുതിയ ബാനറുകൾ വഹിച്ചുകൊണ്ട് ജനങ്ങള്‍ ന്യൂയോർക്ക് നഗരത്തിലെ ടൈംസ് സ്ക്വയറിൽ ഒത്തുകൂടി, ബോസ്റ്റൺ, അറ്റ്ലാന്റ, ചിക്കാഗോ എന്നിവിടങ്ങളിലെ പാർക്കുകളിൽ ആയിരക്കണക്കിന് പേരാണ് റാലികളില്‍ പങ്കെടുത്തത്. വാഷിംഗ്ടണിലും ലോസ് ഏഞ്ചൽസിലും പ്രതിഷേധക്കാർ മാർച്ച് നടത്തി, റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള നിരവധി സംസ്ഥാനങ്ങളിലെ തലസ്ഥാനങ്ങൾക്ക് പുറത്ത്, മൊണ്ടാനയിലെ ബില്ലിംഗ്സിലെ ഒരു കോടതിക്ക് പുറത്ത്, നൂറുകണക്കിന് ചെറിയ പൊതു ഇടങ്ങളിൽ കുത്തിയിരിപ്പ് സമരം നടത്തി. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടി പ്രതിഷേധങ്ങളെ “ഹേറ്റ് അമേരിക്ക” റാലികൾ എന്ന് അപലപിച്ചു, പക്ഷേ പലയിടത്തും അവ ഒരു തെരുവ് പാർട്ടിയോട് സാമ്യമുള്ളതായിരുന്നു. മാർച്ചിംഗ് ബാൻഡുകൾ, ആളുകൾക്ക് ഒപ്പിടാൻ കഴിയുന്ന…

‘ബുഡാപെസ്റ്റ് ഉച്ചകോടിയിൽ പങ്കെടുത്ത് പുടിനുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് സെലെൻസ്‌കി

വാഷിംഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. ബുഡാപെസ്റ്റിൽ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും ആവശ്യപ്പെട്ട ആയുധങ്ങളില്ലാതെ യു.എസ്. വിടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഹമാസുമായുള്ള വിജയകരമായ വെടിനിർത്തൽ സമയത്ത് ട്രംപ് പുടിനുമേൽ കൂടുതൽ സമ്മർദ്ദം ചെലുത്തേണ്ടതുണ്ടെന്ന് ഒരു വാർത്താ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സെലെൻസ്‌കി പറഞ്ഞു. പുടിൻ സമാനമായ നിലപാടിലാണെന്നും എന്നാൽ ഹമാസിനേക്കാൾ ശക്തനാണെന്നും അതിനാൽ കൂടുതൽ സമ്മർദ്ദം ആവശ്യമാണെന്നും സെലെൻസ്‌കി പറഞ്ഞു. യുദ്ധത്തിന്റെ വ്യാപ്തിയും ലോകത്തിലെ രണ്ടാമത്തെ വലിയ സൈന്യമെന്ന നിലയിൽ റഷ്യയുടെ സ്ഥാനവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഈ നിരീക്ഷണം നടത്തിയത്. സമ്മർദ്ദത്തിന് വഴങ്ങി യുഎസ് ടോമാഹോക്ക് മിസൈലുകൾ നൽകുമെന്ന് ഉക്രേനിയൻ പ്രസിഡന്റ് പ്രതീക്ഷിച്ചിരുന്നു, എന്നാൽ ട്രംപ് ഭരണകൂടം പിന്നീട് ഇക്കാര്യം മാറ്റിവച്ചു. അതേസമയം, പ്രസിഡന്റ് ട്രംപ്…

‘ഇന്ത്യ റഷ്യയുമായുള്ള എണ്ണ വ്യാപാരം നിർത്തിയില്ലെങ്കിൽ ഇനിയും കനത്ത തീരുവ ചുമത്തുമെന്ന് ട്രം‌പിന്റെ മുന്നറിയിപ്പ്

റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് വീണ്ടും കനത്ത തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മോദി അങ്ങനെ ചെയ്യില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, അത്തരം ചർച്ചകള്‍ നടന്നിട്ടില്ലെന്ന് നിഷേധിക്കുകയും തങ്ങളുടെ എണ്ണ നയം ദേശീയ താൽപ്പര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വാഷിംഗ്ടണ്‍: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യ കനത്ത ഇറക്കുമതി തീരുവ, അതായത് താരിഫ് നൽകേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് അവകാശപ്പെട്ടു. എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. “റഷ്യൻ എണ്ണയുടെ കാര്യം താൻ ചെയ്യില്ലെന്ന് മോദി എന്നോട് പറഞ്ഞു,…

പ്രസന്നൻ പിള്ളയുടെ മാതാവിന്റെ നിര്യാണത്തിൽ കെ.എച്ച്.എൻ.എ. അനുശോചിച്ചു

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃനിരയോടെപ്പം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിസ്വാർത്ഥമായി പ്രവർത്തിക്കുകയും സാമ്പത്തിക പരാധീനതയുള്ള മലയാളി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് നല്കുന്നതുൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് രൂപം നൽകുകയും, അമേരിക്കൻ മലയാളികളുടെ വിവിധ പൊതുമണ്ഡലങ്ങളിൽ സജീവ സാന്നിധ്യവും , ഇപ്പോഴത്തെ കെ.എച്ച്.എൻ.എ. ഡയറക്ടർ ബോർഡ് മെമ്പറുമായ പ്രസന്നൻ പിള്ളയുടെ മാതാവ് ചെല്ലമ്മ അമ്മയുടെ നിര്യാണത്തിൽ പ്രസിഡന്റ് ടി.ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ കൂടിയ കെ.എച്ച്.എൻ.എ. നേതൃയോഗം അനുശോചിച്ചു. കേരളത്തിൽ പന്തളം നൂറനാട് തറവാട്ട് വീട്ടിൽ വാർധക്യ സഹജമായ അസുഖത്താൽ അന്തരിച്ച ചെല്ലമ്മ അമ്മ പരേതനായ കുഞ്ഞുപിള്ള കുറുപ്പിന്റെ സഹധർമ്മിണിയാണ്. അടുത്ത കുടുംബാംഗങ്ങളായ പ്രസന്നൻ പിള്ള ഭാര്യ ഡോ:അനിത പിള്ള, സുരേഷ് കുമാർ, ഷൈലജ,ഗിരിജ രാമകൃഷ്ണൻ, രാമകൃഷ്ണ പിള്ള, ശ്രീനിവാസൻ, ആശ ലക്ഷ്മി എന്നിവരുടെയും മറ്റു ബന്ധുമിത്രാദികളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നതായും സെക്രട്ടറി സിനു നായർ അവതരിപ്പിച്ച അനുശോചന പ്രമേയം…

ഡാളസ് കേരളാ അസോസിയേഷൻ തിരഞ്ഞെടുപ്പ്-ജേക്കബ് സൈമൺ ഇലക്ഷൻ കമ്മീഷ്ണർ

ഡാളസ് :കേരളാ അസോസി യേഷൻ ഓഫ് ഡാലസ് 2026-27 വർഷങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് .നേത്ര്വത്വം  നൽകുന്നതിന് ജേക്കബ് സൈമൺ (ഇലക്ഷൻ കമ്മീഷ്ണർ ) , പീറ്റർ നെറ്റോ, മാത്യു കോശി അസിസ്റ്റൻ്റ് ഇലക്ഷൻ കമ്മീഷനറൻമാർ) എന്നിവർ ഉൾപ്പെടുന്ന ഒരു കമ്മീറ്റിയെ  തിരഞ്ഞെടുത്തു.ഒക്ടോബര് 31 നാണു തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക  നൽകുന്നതിനുള്ള അവസാന തിയ്യതി. 1976 ൽ സ്ഥാപിതമായ സംഘടന  അമ്പതാം വർഷത്തിലേക്ക് പ്രാവേശിക്കുമ്പോൾ ഒരു വർഷം നീണ്ടു നിൽക്കുന്ന വലിയ ആഘോഷ പരിപാടികൾ  അസോസി യേഷൻ ആസൂത്രണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനനുയോജ്യമായ  ഒരു  ഭരണ സമിതിയെ  സമവായത്തിലൂടെ അധികാരത്തിലേറ്റണമെന്നാണ് ഭൂരിപഷം അംഗങ്ങളും ആഗ്രഹിക്കുന്നത്  അതിനുള്ള അണിയറ പ്രവർത്തനങ്ങൾക്കു മുതിർന്ന അംഗങ്ങളും മുൻ ഭാരവാഹികളും നേത്ര്വത്വം നൽകുന്നു.

രാശിഫലം (20-10-2025 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് കുറഞ്ഞ ഉൽപ്പാദനക്ഷമതയുള്ള ഒരു ദിവസമായാണ് കാണുന്നത്. ഒന്നിലും അമീത പ്രതീക്ഷ വക്കാതിരിക്കുക. കന്നി: ഇന്ന് സമ്മിശ്ര അനുഭവങ്ങളുടെ ഒരു ദിവസമായിരിക്കും. നിങ്ങളുടെ ആശയങ്ങൾ പരിപോഷിപ്പിക്കപ്പെട്ടതായും നിങ്ങൾ നടത്തുന്ന ഉപയോഗപ്രദവും ആകർഷകവുമായ സംഭാഷണങ്ങളാൽ നിങ്ങൾ സമ്പന്നരാക്കപ്പെട്ടതായും തോന്നും. അവ നിങ്ങളെ സന്തോഷിപ്പിക്കുകയും മറ്റുള്ളവരെ നിങ്ങളിലേക്ക് ആകർഷിക്കുകയും ചെയ്യും. സാമ്പത്തികമായും, ഇന്നത്തെ ദിവസം മികച്ചതായിരിക്കും. നിങ്ങളുടെ കഠിനാധ്വാനത്തിൻ്റെ ഫലം ഉടൻ ലഭിക്കും. തുലാം: ഇന്നത്തെ ദിവസം ഏറ്റവും പ്രയോജനം ലഭിക്കുന്ന ഒരു ദിവസമാണ് – പ്രത്യേകിച്ച് ഒരു ഇൻ്റർവ്യൂവിൽ നിന്ന്. അതിനാൽ നിങ്ങൾ പ്രത്യാശ നഷ്‌ടപ്പെടുത്താതെ കഠിനമായി പ്രവർത്തിക്കൂ. ശ്രമം തുടരുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും. വൃശ്ചികം: ജീവിതം മികച്ച അധ്യാപകനാണ്, എന്ന് അറിവുള്ളവർ പറയാറുണ്ട്. ഇന്ന്, നിങ്ങൾക്കും ഇത് അനുഭവിക്കാൻ കഴിയും. കമ്പോളത്തിലെ കടുത്ത മത്സരം അതിജീവിക്കാൻ നിങ്ങൾ ഇന്ന് പഠിക്കും. ഇത് മൂലം പലർക്കും നിങ്ങളോട് അസൂയ ഉണ്ടാകും.…

“നീൽസലാം” ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ പ്രകടനവുമായി ഫ്രറ്റേണിറ്റി

കോട്ടക്കൽ: ജില്ലയിലെ വിവിധ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി പ്രതിനിധികളായി വിജയിച്ച യൂണിയൻ ഭാരവാഹികളെ അണിനിരത്തി സംഘടിപ്പിച്ച നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റിന്റെ ഭാഗമായി നടത്തിയ ഫലസ്തീൻ ഐക്യധാർഢ്യ വിജയാഹ്ലാദ റാലി ശ്രദ്ധേയമായി. വംശീയതക്കെതിരെ സാഹോദര്യ വിദ്യാർഥിത്വം, നീതി പുലരും, ഫലസ്തീൻ വിജയിക്കും എന്ന ബാനർ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്. തുടർന്ന് നടന്ന നീൽസലാം ക്യാമ്പസ് വാരിയസ് മീറ്റ് ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥി പക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച് സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഫ്രറ്റേണിറ്റി മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾക്കുള്ള അംഗീകാരമാണ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.വി സഫീർ ഷാ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ വി. ടി. എസ് ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ:അമീൻ യാസർ ചുള്ളിപ്പാറ, ഹാദീഹസ്സൻ…