എപ്സ്റ്റീൻ ഫയൽസ്: മുന്‍ ബ്രിട്ടീഷ് രാജകുമാരൻ ആൻഡ്രൂവിനെ പോലീസ് അറസ്റ്റ് ചെയ്തു

എപ്സ്റ്റീൻ വിവാദത്തിൽ പേര് ഉയർന്നുവന്നതിനുശേഷം ബ്രിട്ടൻ ഇതുവരെ സ്വീകരിച്ചതിൽ വച്ച് ഏറ്റവും വലിയ നടപടിയായി ബ്രിട്ടന്റെ മുൻ രാജകുമാരൻ ആൻഡ്രൂവിനെ പോലീസ് അറസ്റ്റ് ചെയ്തു. ലണ്ടന്‍: കിഴക്കൻ ഇംഗ്ലണ്ടിലെ സാൻഡ്രിംഗ്ഹാം എസ്റ്റേറ്റിലെ വുഡ് ഫാമിൽ വ്യാഴാഴ്ച ഒരു പ്രത്യേക ബ്രിട്ടീഷ് പോലീസ് സംഘം ആൻഡ്രൂവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിനായി എട്ട് സാധാരണ വേഷത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് അറസ്റ്റ് ചെയ്തത്. യാദൃശ്ചികമായി, ദിവസം ആൻഡ്രൂവിന്റെ 66-ാം ജന്മദിനം കൂടിയായിരുന്നു ആ ദിവസം. അമേരിക്കയില്‍ ലൈംഗിക കുറ്റവാളിയായി വിധിക്കപ്പെട്ട ജെഫ്രി എപ്സ്റ്റീന് ചില ബ്രിട്ടീഷ് സർക്കാർ രേഖകളും രഹസ്യ രേഖകളും നൽകിയതായി ആൻഡ്രൂ രാജകുമാരനെതിരെ ആരോപിക്കപ്പെടുന്നു. ഈ ആരോപണം പോലീസ് അന്വേഷിക്കുന്നുണ്ട്. ഏതൊക്കെ സെൻസിറ്റീവ് രേഖകളാണ് എപ്സ്റ്റീനിലെത്തിയതെന്നും ഇത് എങ്ങനെ സംഭവിച്ചുവെന്നും കണ്ടെത്താൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുണ്ട്. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ആൻഡ്രൂ നിരന്തരം നിഷേധിക്കുകയും താൻ ഒരു നിയമവും…

ഡൽഹി-എൻസിആറിൽ മഴയ്ക്ക് ശേഷം കാലാവസ്ഥയിൽ മാറ്റങ്ങൾ; വായു ഗുണനിലവാര സൂചികയും മെച്ചപ്പെട്ടു

ന്യൂഡൽഹി: ബുധനാഴ്ച ഡൽഹിയിൽ വീണ്ടും ചാറ്റൽ മഴ പെയ്തു. പരമാവധി താപനില പത്ത് ഡിഗ്രി കുറഞ്ഞു. വ്യാഴാഴ്ച തെളിഞ്ഞ ആകാശവും വെയിലുള്ള ദിവസവുമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു, ഇത് താപനില ഉയരാൻ കാരണമാകും. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ പരമാവധി താപനില 30.9 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 12.4 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ഡൽഹിയിലെ പരമാവധി ഈർപ്പം 92 ശതമാനവും കുറഞ്ഞ ഈർപ്പം 66 ശതമാനവുമായിരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് റിഡ്ജിൽ 15.5 ഡിഗ്രി സെൽഷ്യസും അയ നഗറിൽ 15.2 ഡിഗ്രി സെൽഷ്യസും ലോധി റോഡിൽ 15.8 ഡിഗ്രി സെൽഷ്യസും പാലമിൽ 15.6 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില രേഖപ്പെടുത്തി. ഇന്ന് (വ്യാഴാഴ്ച) ഡൽഹിയിൽ ഭാഗികമായി മേഘാവൃതമായ ആകാശമായിരിക്കും പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി താപനില 26 മുതൽ 28 ഡിഗ്രി സെൽഷ്യസ്…

മറിയാമ്മ തിമൊത്തിയോസ്‌ ഡിട്രോയിറ്റിൽ നിര്യാതയായി

ഡിട്രോയിറ്റ്: മാവേലിക്കര കരിപ്പുഴ കടകമ്പള്ളിൽ പരേതനായ ഡോ. കെ ജി തിമൊത്തിയോസിന്റെ സഹധർമ്മിണി മറിയാമ്മ തിമൊത്തിയോസ്‌ (88) ഡിട്രോയിറ്റിൽ നിര്യാതയായി. കുണ്ടറ മാറനാട്‌ പുത്തൻപുരയിൽ കുടുംബാംഗമാണ്‌. മക്കൾ: ജീബി, ഡോ. സോണിയ മരുമക്കൾ: ലീന, ബിജു കൊച്ചുമക്കൾ: അലയന, എലൈജ, ജിയാന, നിഷ, മലിന സഹോദരങ്ങൾ: പരേതനായ മാത്യു പണിക്കർ (ബാബു), കോശി പണിക്കർ (സണ്ണി, കോട്ടയം), ജോൺ പണിക്കർ (രാജൻ, ഡിട്രോയിറ്റ്). പൊതുദർശനം ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 9 മണി വരെ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടക്കും. ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിലും തുടർന്ന് വൈറ്റ് ചാപ്പൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: റോജൻ പണിക്കർ 419-819-7562.

ഡാലസിൽ കെ.ഇ.സി.എഫിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നു

ഡാളസ് : കേരള എക്യുമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്  ഡാലസിന്റെ ആഭിമുഖ്യത്തിൽ 25-ാമത് ലോക പ്രാർത്ഥനാ ദിനവും സിൽവർ ജൂബിലി ആഘോഷങ്ങളും സംഘടിപ്പിക്കുന്നു. 2026 മാർച്ച് 7 ശനിയാഴ്ച രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:30 വരെ കാരൾട്ടണിലുള്ള സെന്റ് ഇഗ്നേഷ്യസ് മലങ്കര യാക്കോബായ സുറിയാനി ക്രിസ്ത്യൻ കത്തീഡ്രലിൽ വെച്ചാണ് (2707 Dove Creek Ln, Carrollton, TX 75006) ഈ പ്രാർത്ഥനാ സംഗമം നടക്കുന്നത്. “ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും” (മത്തായി 11:28) എന്നതാണ് ഈ വർഷത്തെ ചിന്താവിഷയം. ലൂസിയാനയിലെ റെഡീംഡ് ക്രിസ്ത്യൻ ചർച്ച് ഓഫ് ഗോഡിലെ (RCCG) പ്രമുഖ പ്രഭാഷക അഡെറിൻസോയ് അലോംഗെ  ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഈ വർഷം പ്രത്യേകമായി നൈജീരിയയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനാണ് ഈ സംഗമം ആഹ്വാനം ചെയ്യുന്നത്. വിവിധ വംശങ്ങളിലും സംസ്കാരങ്ങളിലും പാരമ്പര്യങ്ങളിലും പെട്ട സ്ത്രീകളെ ഒരുമിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്…

കാലിഫോർണിയയിൽ അന്തരിച്ച ജേക്കബ് എ. മാത്യുവിന്റെ പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച

കാലിഫോർണിയ: അയ്‌രൂക്കുഴിയിൽ കുടുംബാംഗമായ ശ്രീ. ജേക്കബ് എ. മാത്യുവിന്റെ (രാജു, മേടയിൽ) പൊതുദർശനം ഫെബ്രുവരി 23, തിങ്കളാഴ്ച കാലിഫോർണിയയിൽ നടക്കും 1972-ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹം കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് മാർത്തോമാ ചർച്ചിലെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. സഭയിലും നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലും സജീവമായിരുന്ന അദ്ദേഹം ഭദ്രാസന അസംബ്ലി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സഭയുടെയും ഭദ്രാസനത്തിന്റെയും പ്രവർത്തനങ്ങളിൽ സന്നദ്ധസേവകനായി അദ്ദേഹം വലിയ സംഭാവനകൾ നൽകി. ഭാര്യ: ആലീസ് മാത്യു മക്കൾ: ജസ്റ്റിൻ മാത്യു (ഭാര്യ: ക്രിസ്റ്റീന മാത്യു) ജാസ്മിൻ എബ്രഹാം (ഭർത്താവ്: സാബു എബ്രഹാം) കൊച്ചുമക്കൾ: അലീന മാത്യു, ജാക്സൺ മാത്യു, സെബാസ്റ്റ്യൻ എബ്രഹാം, ജിയന്ന എബ്രഹാം. പൊതുദർശനം: 2026 ഫെബ്രുവരി 23, തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സ്ഥലം: Forest Lawn Funeral Home, 21300 Verde Drive, Covina, CA 91724സംസ്കാര ശുശ്രൂഷ:…

ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ “സർഗോത്സവം” രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ചിക്കാഗോ: 2026 ഏപ്രിൽ 10,11 തീയതികളിൽ ഗ്രെയ്റ്റർ ചിക്കാഗോ മലയാളി അസോസിയേഷൻ (GCMA ) സംഘടിപ്പിക്കുന്ന കലോത്സവത്തിൻെറ രജിസ്ട്രേഷൻ വിജയകരമായി പുരോഗമിക്കുന്നു . സിംഗിൾ ആൻഡ് ഗ്രൂപ്പ് തലങ്ങളിൽ ഡാൻസ്, മ്യൂസിക്, സ്പീച് & ആർട്സ്, സ്പെഷ്യൽ ഐറ്റംസ് , എന്നീ വിഭാഗങ്ങളിൽ വിവിധ പ്രായ പരിധികളിൽ 70 ഓളം മത്സര ഇനങ്ങളാണ് അമേരിക്കൻ യൂത്ത് ജനെറേഷനുവേണ്ടി ആസൂത്രണം ചെയ്തിരിക്കുന്നത് . ഇൻസ്ട്രുമെന്റൽ മ്യൂസിക് വിഭാഗത്തിൽ, ഡ്രംസ്, സ്ട്രിംഗ്, വിൻഡ് ഇനങ്ങളിൽ മത്സരങ്ങൾ ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും മത്സരങ്ങൾ സംഘടിപ്പിക്കുന്നു . ഫോട്ടോഗ്രാഫി മത്സരങ്ങൾ വർച്ച്ൽ ആയി സംഘടിപ്പിക്കുന്നു. മത്സരങ്ങളുടെ നിയമാവലികൾ www.greatercma.org എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്തോഷ് കാട്ടൂക്കാരൻ 773.469.5048, ജിജു സ്റ്റീഫൻ 704.433.0584, രഞ്ജിത്ത് ചെറുവള്ളി 312.608.8171, പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് 224.522.9157, IT കോഓർഡിനേറ്റർ സുജിത് കേനോത്ത് 513.846.6901…

മദ്യപിച്ച് ശസ്ത്രക്രിയ നടത്തിയ ദന്ത ഡോക്ടർ ടെക്സസിൽ പിടിയിൽ

ഷെർമാൻ (ടെക്സാസ്): നോർത്ത് ടെക്സസിൽ മദ്യപിച്ച് രോഗികളെ ചികിത്സിക്കുകയും ശസ്ത്രക്രിയ നടത്തുകയും ചെയ്ത ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. 36 വയസ്സുകാരിയായ കെല്ലി ബക്ക് ആണ് പിടിയിലായത്. ഷെർമാനിലെ ലോയ് ലേക്ക് റോഡിലുള്ള ദന്താശുപത്രിയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. രാവിലെ മുതൽ നിരവധി രോഗികളെ ഇവർ ചികിത്സിച്ചിരുന്നു. ഡോക്ടറുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ സഹപ്രവർത്തകർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ ഇവർ ലഹരിയിലാണെന്ന് ബോധ്യപ്പെട്ടു. ഇവർ ഈ ക്ലിനിക്കിലെ സ്ഥിരം ജീവനക്കാരിയല്ല. ഒരു സ്റ്റാഫിംഗ് ഏജൻസി വഴി താൽക്കാലിക കരാർ അടിസ്ഥാനത്തിൽ ജോലിക്ക് എത്തിയതായിരുന്നു. മദ്യപിച്ച് ശസ്ത്രക്രിയ നടത്തുന്നത് സ്റ്റേറ്റ് ജയിൽ ഫെലണി (State Jail Felony) എന്ന ഗുരുതര കുറ്റകൃത്യമാണ്. ഇവരെ നിലവിൽ ഗ്രേയ്സൺ കൗണ്ടി ജയിലിലേക്ക് മാറ്റി. രക്തസാമ്പിളുകൾ ശേഖരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

അഭയാർത്ഥികളെ മൂന്നാം രാജ്യമായ കാമറൂണിലേക്ക് നാടുകടത്തി ട്രംപ് ഭരണകൂടം

വാഷിംഗ്‌ടൺ ഡി സി: സ്വന്തം രാജ്യങ്ങളിലേക്ക് നിയമപരമായി തിരിച്ചയക്കാൻ കഴിയാത്ത ഒമ്പത് അഭയാർത്ഥികളെ ട്രംപ് ഭരണകൂടം ആഫ്രിക്കൻ രാജ്യമായ കാമറൂണിലേക്ക് നാടുകടത്തിയതായി റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസ് ആണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. ലൂസിയാനയിൽ നിന്ന് വിമാനത്തിൽ കയറ്റുമ്പോൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് തങ്ങൾക്കറിയില്ലായിരുന്നുവെന്ന് നാടുകടത്തപ്പെട്ടവർ വെളിപ്പെടുത്തി. കാമറൂണുമായി ഇവർക്ക് യാതൊരു ബന്ധവുമില്ല. കാമറൂണിന്റെ തലസ്ഥാനമായ യാവുണ്ടെയിലെ (Yaounde) ഒരു സർക്കാർ കോമ്പൗണ്ടിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ സമ്മതിച്ചാൽ മാത്രമേ ഇവിടെ നിന്ന് പുറത്തുപോകാൻ കഴിയൂ എന്ന് അധികൃതർ ഇവരെ അറിയിച്ചു. അഭയാർത്ഥികളെ സ്വീകരിക്കുന്നതിനായി എൽ സാൽവദോർ, റുവാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങൾക്ക് അമേരിക്ക ദശലക്ഷക്കണക്കിന് ഡോളർ നൽകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്വറ്റോറിയൽ ഗിനിയക്ക് ഇതിനായി 7.5 ദശലക്ഷം ഡോളർ നൽകിയതായും പറയപ്പെടുന്നു. ഈ നടപടിക്കെതിരെ ഡെമോക്രാറ്റിക് സെനറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. തങ്ങളെ യു.പി.എസ് (UPS) പാഴ്സലുകളെപ്പോലെ ഒരു…

ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ ദേവാലയത്തിൽ വിഭൂതി തിരുനാൾ ആചരിച്ചു; ഇനി നോമ്പിൻറെയും പശ്ചാത്താപത്തിന്റേയും അമ്പതു നാളുകൾ!

ന്യൂയോർക്ക്: ബ്രോങ്ക്സ് സെയിന്റ് തോമസ് സിറോ മലബാർ കാത്തലിക് ഫൊറോനാ ദേവാലയത്തിൽ, അമ്പതു നോമ്പിന് തുടക്കം കുറിച്ച്‌കൊണ്ട്, ഫെബ്രുവരി 16-)0 തീയതി തിങ്കളാഴ്ച വിഭൂതി തിരുന്നാൾ ആചരിച്ചു. വൈകുന്നേരം ഏഴ് മണിക്കാരംഭിച്ച തിരുക്കർമ്മങ്ങൾക്ക് വികാരി റവ. ഫാ. കുര്യാക്കോസ് വടാന മുഖ്യകാർമ്മികത്വം വഹിച്ചു. റവ. ഫാ. സോജൻ ഐക്കരകുന്നേൽ എം.എസ്.റ്റി സഹകാർമ്മികനായിരുന്നു. ലത്തീൻ ആരാധന രീതിയനുസരിച്ചു, ബുധനാഴ്ചയാണ് വിഭൂതി, എന്നാൽ പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ചു തിങ്കളാഴ്ചയാണ് വിഭൂതിത്തിരുന്നാൽ ആചരിക്കുന്നതും, നോമ്പ് തുടങ്ങുന്നതും. കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ചയിൽ വിശ്വാസികൾ കൈകളിലേന്തിയ കുരുത്തോലകൾ കത്തിച്ചാണ് വിഭൂതി തിരുന്നാളിനുള്ള ഭസ്മം തയ്യാറാക്കുന്നത്. നെറ്റിയിൽ അണിയുന്ന ചാരം വെറുമൊരു അടയാളമല്ല, “മനുഷ്യൻ വെറും പൊടിയാണെന്നും, പൊടിയിലേക്കു” തന്നെ മടങ്ങുമെന്നുമുള്ള ഓർമ്മപ്പെടുത്തലാണ്. വിദ്വേഷം വെടിഞ്ഞും, വിനയത്തിന്റെയും അനുതാപത്തിന്റെയും മാർഗത്തിലൂടെ, ദൈവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ് അമ്പതു ദിവസത്തെ നോമ്പു കൊണ്ടുദ്ദേശിക്കുന്നത്. ഉയിർപ്പു തിരുന്നാളിലാണ് നോമ്പ്…

കാലിഫോർണിയയിലെ മാധ്യമ നവീകരണ സമിതിയിൽ ഇന്ത്യൻ വംശജ ജൂലി പട്ടേൽ ലിസ്

കാലിഫോർണിയ:കാലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു. കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ  അസോസിയേറ്റ് പ്രൊഫസറാണ് ഇവർ. കാലിഫോർണിയ സർക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാർത്താ മാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം. ഇന്ത്യയിൽ ജനിച്ച് നിലവിൽ കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ജൂലി, മുൻപ് പ്രശസ്ത മാധ്യമങ്ങളായ സൺ സെന്റിനൽ, സാൻ ജോസ് മെർക്കുറി ന്യൂസ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്. വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലൈബ്രറികളെയും സ്കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും, ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും ജൂലി പറഞ്ഞു. കാലിഫോർണിയ ഗവർണറുടെ കീഴിലുള്ള ബിസിനസ്…