യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷം: കന്റോൺമെന്റ് എസ്.എച്ച്.ഒയ്ക്ക് കമ്മീഷണറുടെ താക്കീത്; എസ്.ഐക്കെതിരെയും നടപടിക്ക് സാധ്യത

സമൂഹമാധ്യമ പോസ്റ്റിലും അതൃപ്തി; പോലീസിനെതിരെ ഹൈക്കോടതിയെ സമീപിക്കാൻ എസ്.എഫ്.ഐ, മന്ത്രിക്കും ഷാഫി പറമ്പിൽ എം.പിക്കുമെതിരെ പരാതിക്ക് നീക്കം തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലുമായി ബന്ധപ്പെട്ട സംഘർഷവും തുടർന്നുണ്ടായ പോലീസ് നടപടികളും വിവാദമായിരിക്കെ കന്റോൺമെന്റ് എസ്.എച്ച്.ഒ സതീഷിനെ സിറ്റി പോലീസ് കമ്മീഷണർ നേരിട്ട് വിളിപ്പിച്ച് താക്കീത് ചെയ്തതായി വിവരം. സംഭവവുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിലടക്കം കമ്മീഷണർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. യൂണിവേഴ്‌സിറ്റി ഹോസ്റ്റൽ സംഘർഷത്തിനു പിന്നാലെ പോലീസും എസ്.എഫ്.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ. ഔദ്യോഗിക ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥർ വിവാദ വിഷയങ്ങളിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കുന്നതിലും കമ്മീഷണർ അതൃപ്തി അറിയിച്ചതായാണ് സൂചന. ഇതിനിടെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന എസ്.ഐ ഗോകുലിനെതിരെയും വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകളും പെരുമാറ്റവും…

ഇന്നത്തെ രാശിഫലം (05-10-2026 തിങ്കൾ)

ചിങ്ങം: ഇന്ന് നിങ്ങൾ ഒരുപാട് പ്രശ്‌നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. നിങ്ങളുടെ ആരോഗ്യം നിങ്ങൾക്ക് ആശങ്കയും അസ്വസ്ഥതയും ഉണ്ടാക്കും. സമ്മർദ്ദവും പിരിമുറുക്കവും നിങ്ങളെ രോഗിയാക്കാൻ സാധ്യതയുണ്ട്. ഇന്ന് അഭിഭാഷകനെ കളിയാക്കാൻ ശ്രമിക്കരുത് നിയമപരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ജാഗ്രത പാലിക്കുക. കന്നി: ഇന്നത്തെ ദിവസം നിങ്ങൾക്ക് ലാഭവും നേട്ടവും വാഗ്‌ദാനം ചെയ്യുന്നു. നിങ്ങളുടെ അന്തസും ജനപ്രീതിയും ഉയരാൻ സാധ്യതയുണ്ട്. പണത്തിന്‍റെ ഒഴുക്ക് വർധിക്കും. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നിങ്ങളുടെ ക്ഷേമത്തിന് ആക്കം കൂട്ടും. തുലാം: ഇന്ന് നിങ്ങൾക്ക് ഒരു ശുഭദിനമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമാകും. ഇന്ന് നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളുടെ പ്രശസ്‌തി ശോഭയുള്ളതും ജീവൻ നൽകുന്നതുമായിരിക്കും. ഇന്ന് നിങ്ങൾക്ക് മേലുദ്യോഗസ്ഥരിൽ നിന്നുള്ള അഭിനന്ദനവും പ്രോത്സാഹനവും അതുപോലെ സഹപ്രവർത്തകരുടെ സഹകരണവും ഏറെക്കുറെ ഉറപ്പാണ്. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ദിവസം…

ഗുരുവായൂരിൽ വഴിമുടക്കിയായി പോലീസ് എയ്ഡ് പോസ്റ്റ്; ഭക്തർക്ക് അപകടക്കെണി

സുരക്ഷയ്ക്കായി സ്ഥാപിച്ച ക്യാബിൻ തന്നെ യാത്രക്കാർക്ക് ഭീഷണി; ഉപയോഗിക്കാതെ വർഷങ്ങളായിട്ടും നീക്കാൻ നടപടിയില്ലെന്ന് പരാതി ഗുരുവായൂർ: ക്ഷേത്രപരിസരത്ത് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വർഷങ്ങൾക്കുമുമ്പ് സ്ഥാപിച്ച പോലീസ് എയ്ഡ് പോസ്റ്റ് ഇപ്പോൾ ഭക്തർക്കും യാത്രക്കാർക്കും വഴിമുടക്കിയായും അപകടക്കെണിയായും മാറിയതായി പരാതി. ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പന്തലിന്റെ കവാടത്തിൽ സ്ഥാപിച്ചിരിക്കുന്ന പോലീസ് ക്യാബിനാണ് കാൽനടയാത്രയ്ക്ക് തടസ്സം സൃഷ്ടിക്കുന്നത്. ദിവസേന ആയിരക്കണക്കിന് ഭക്തർ കടന്നുപോകുന്ന പ്രധാന ഭാഗങ്ങളിലൊന്നാണിത്. ഇടുങ്ങിയ നടപ്പാതയിലൂടെ എത്തുന്ന ഭക്തരും മറ്റു യാത്രക്കാരും നടപ്പന്തലിലേക്ക് ഇറങ്ങുന്ന സ്ഥലത്തുതന്നെയാണ് ക്യാബിൻ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ ആവശ്യത്തിന് വീതിയില്ലാത്തതിനാൽ തിരക്കേറുന്ന സമയങ്ങളിൽ ആളുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. പ്രത്യേകിച്ച് ക്ഷേത്രത്തിൽ വലിയ തിരക്കുള്ള ദിവസങ്ങളിലും ഉത്സവകാലത്തും സ്ഥിതി കൂടുതൽ രൂക്ഷമാകുന്നതായി നാട്ടുകാർ പറയുന്നു. നടപ്പാതയിൽനിന്ന് താഴേക്ക് ഇറങ്ങുമ്പോൾ ക്യാബിൻ തൊട്ടടുത്തായതിനാൽ കാൽതെറ്റി വീഴാനുള്ള സാധ്യത കൂടുതലാണ്. ഇതിനകം നിരവധി പേർ ഇവിടെ…

ഇരുളും വെളിച്ചവും (ലേഖനം): ജയശങ്കര്‍ പിള്ള

ഇരുളും വെളിച്ചവും മനുഷ്യജീവിതത്തിന്റെ ആരംഭം മുതൽ തന്നെ മനുഷ്യന്റെ ചിന്തയെയും ഭാവനയെയും സ്വാധീനിച്ച രണ്ട് ശക്തമായ പ്രതീകങ്ങളാണ്. ഇരുട്ട് എന്നത് വെളിച്ചത്തിന്റെ അഭാവം മാത്രമായി കാണേണ്ടതില്ല, പലപ്പോഴും അത് അജ്ഞാനത്തിന്റെയും ഭയത്തിന്റെയും ആശയക്കുഴപ്പത്തിന്റെയും അനീതിയുടെയും,അവഗണയുടെയും പ്രതീകമായി മാറുന്നു. അതുപോലെ വെളിച്ചം സൂര്യപ്രകാശത്തിന്റെ ഭൗതിക സാന്നിധ്യം എണ്ണത്തിലും ഉപരി അറിവിന്റെയും പ്രത്യാശയുടെയും സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും പ്രതീകംകൂടിയാണ്. സാഹിത്യത്തിലും ദർശനത്തിലും മതചിന്തയിലും സാമൂഹിക വിമർശനങ്ങളിലും “ഇരുളിൽ നിന്ന് വെളിച്ചത്തിലേക്ക്” എന്ന പ്രയാണം മനുഷ്യന്റെ നിരന്തരമായ ആത്മാന്വേഷണത്തിന്റെ, സ്വയം പരിശോധനയുടെ രൂപകമായി നിലകൊള്ളുന്നു. പ്രപഞ്ചത്തിൽ പകലും രാത്രിയും പരസ്പരം പൂർത്തിയാക്കുന്ന ഘടകങ്ങളാണ്. ഭൂമിയിലെ ജീവജാലങ്ങളുടെ ജീവിതക്രമം തന്നെ വെളിച്ചത്തിന്റെയും ഇരുട്ടിന്റെയും മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ ഉറക്കവും ഉണർവും, സസ്യങ്ങളുടെ വളർച്ചയും പൂ, പക്ഷിഷ്കപിക്കലും മൃഗങ്ങളുടെയും,പക്ഷികളുടെയും മറ്റു ജീവികളുടെയും സഞ്ചാരവും ആഹാരാന്വേഷണവും എല്ലാം ഏതെങ്കിലും തരത്തിൽ പ്രകൃതിയുടെ പ്രകാശ, അന്ധകാര ചക്രവുമായി…

അനിൽ തോമസ് (56) യുകെയില്‍ നിര്യാതനായി

ബേൺലി: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുശേഷം ചികിത്സയിലിരിക്കെ കോട്ടയം പുതുപ്പള്ളി തോട്ടയ്ക്കാട് സ്വദേശി അനിൽ തോമസ് (56) നിര്യാതനായി. യുകെയിലെ ബേൺലിയിൽ താമസിച്ചിരുന്ന അദ്ദേഹം മാഞ്ചസ്റ്റർ എംആർഐ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒരു മാസം മുമ്പായിരുന്നു വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. തുടർചികിത്സയ്ക്കിടെ അണുബാധയുണ്ടാകുകയും ആരോഗ്യനില വഷളാകുകയുമായിരുന്നു. ഭാര്യ ഹാഷ്ലി കുര്യൻ ബേൺലി ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സാണ്. മകൻ ഷോൺ ജർമനിയിലെ ബെർലിനിൽ വിദ്യാർഥിയാണ്. മകൾ ഫെയ്ത് യൂണിവേഴ്സിറ്റി വിദ്യാർഥിനിയാണ്. മാഞ്ചസ്റ്ററിലെ ഹെവൻലിഫീസ്റ്റ് ചർച്ച് അംഗങ്ങളാണ് കുടുംബം. ബേൺലി പെൻഡിൽ മലയാളി അസോസിയേഷൻ അംഗമായിരുന്ന അനിലിന്റെ വിയോഗം പ്രദേശത്തെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി. സംസ്‌ക്കാരം യുകെയിൽ.

ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂമംഗലത്തെ ഗവ. ആയുര്‍‌വേദ ആശുപത്രി മാറ്റാൻ നീക്കം; ഡി.എം.ഒ.യുടെ അനുമതി തേടി ഗ്രാമ പഞ്ചായത്ത്

പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനാണ് തീരുമാനം; യാത്രാസൗകര്യം മെച്ചപ്പെടുമെന്ന് പഞ്ചായത്ത്, നിലവിലെ ആശുപത്രി മാറ്റുന്നതിൽ നാട്ടുകാർക്ക് ആശങ്ക ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പൂമംഗലത്ത് സ്ഥിതി ചെയ്യുന്ന ഗവ. ആയുർ‌വ്വേദ ആശുപത്രി നിലവിലെ സ്ഥലത്തുനിന്ന് മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. തോപ്പിൽ പ്രവർത്തിക്കുന്ന ആശുപത്രി ചേലൂർ–അരിപ്പാലം റോഡിൽ പണിക്കാട്ടിൽ ഭുവനേശ്വരി ക്ഷേത്രത്തിന് സമീപമുള്ള പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് മാറ്റാനാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. ഇതിനാവശ്യമായ ഔദ്യോഗിക അനുമതി തേടി ആശുപത്രി അധികൃതർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (ഡി.എം.ഒ.) അപേക്ഷ നൽകിയിട്ടുണ്ട്. ഡി.എം.ഒ.യുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാണ് പഞ്ചായത്ത് അധികൃതരുടെ നീക്കം. ഇതിന്റെ മുന്നോടിയായി പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന് മുന്നിൽ ഗവ. ആയുർവേദാശുപത്രിയുടെ ബോർ‍ഡും സ്ഥാപിച്ചിട്ടുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന ജോലികളും പൂർത്തിയാക്കി…

വെണ്ടയ്ക്ക പെട്ടെന്ന് കേടാകുന്നുണ്ടോ? ശ്രദ്ധിച്ചാൽ ദിവസങ്ങളോളം വെണ്ടയ്ക്കയുടെ പുതുമയും നിറവും രുചിയും നിലനിർത്താം

ഫ്രിഡ്ജിൽ വെച്ചിട്ടും വെണ്ടയ്ക്ക കറുത്തുപോകുകയും വഴുവഴുപ്പാകുകയും ചെയ്യുന്നുണ്ടോ? ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസങ്ങളോളം വെണ്ടയ്ക്കയുടെ പുതുമയും നിറവും രുചിയും നിലനിർത്താം. വാങ്ങിയ പച്ചക്കറികൾ കഴിയുന്നത്ര ദിവസം ഫ്രഷായി സൂക്ഷിക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ പച്ചക്കറികൾ വളരെ വേഗം ഉണങ്ങുകയോ ചീഞ്ഞുപോകുകയോ ചെയ്യും. പ്രത്യേകിച്ച് വെണ്ടയ്ക്ക പോലുള്ള പച്ചക്കറികൾ ഈർപ്പത്തോട് കൂടുതൽ പ്രതികരിക്കുന്നതിനാൽ സൂക്ഷിക്കുന്ന രീതിയിൽ അൽപം ശ്രദ്ധ ആവശ്യമാണ്. വെണ്ടയ്ക്കയിൽ അധിക ഈർപ്പം തങ്ങിനിൽക്കുന്നത് അത് പെട്ടെന്ന് മൃദുവാകാനും വഴുവഴുപ്പുള്ളതായി മാറാനും ചീഞ്ഞുപോകാനും കാരണമാകും. ചിലപ്പോൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിട്ടും വെണ്ടയ്ക്കയുടെ നിറം കറുത്തുപോകുകയും ഗുണനിലവാരം കുറയുകയും ചെയ്യാം. അതുകൊണ്ട് ഫ്രിഡ്ജിൽ വയ്ക്കുക എന്നതിലുപരി എങ്ങനെ സൂക്ഷിക്കുന്നു എന്നതാണ് പ്രധാനം. 1. കഴുകിയ ഉടൻ ഫ്രിഡ്ജിൽ വയ്ക്കരുത് വെണ്ടയ്ക്ക വാങ്ങിയെത്തിയ ഉടൻ കഴുകി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കഴുകുമ്പോൾ അവയുടെ പുറത്ത്…

ഫ്ലൈദുബായ് വിമാനത്തിലെ ഗുരുതര സംഭവം; അന്വേഷണ അധികാരം യുഎഇക്കെന്ന് ഔദ്യോഗിക പ്രഖ്യാപനം

ആകാശത്ത് പൈലറ്റുമാർ തമ്മിലുണ്ടായ സംഘര്‍ഷം; സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിംഗ്, ഭീകരബന്ധം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കും അബുദാബി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ യാത്രയ്ക്കിടെ ഉണ്ടായ ഗുരുതര സംഭവത്തിൽ അന്വേഷണം നടത്താനുള്ള നിയമപരമായ അധികാരം തങ്ങൾക്കാണെന്ന് യുഎഇ വ്യക്തമാക്കി. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനത്തിൽ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തു വെച്ചാണ് സംഭവം നടന്നതെങ്കിലും യുഎഇ നിയമപ്രകാരം അന്വേഷണം നടത്താനും തുടർനടപടികൾ സ്വീകരിക്കാനും രാജ്യത്തെ ജുഡീഷ്യൽ അധികാരികൾക്ക് അധികാരമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റിൽ യാത്രയ്ക്കിടെ പൈലറ്റുമാർ തമ്മിൽ നടന്ന രൂക്ഷമായ തർക്കം പിന്നീട് ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെയാണ് വിമാനത്തിലെ മറ്റ് ജീവനക്കാർക്ക് ഇടപെടേണ്ടി വന്നത്. സംഭവത്തിനിടെ വിമാനം അപകടത്തിലാക്കാനുള്ള ശ്രമം ഉണ്ടായെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാനുള്ള…

യുവകലാസാഹിതി ഖത്തർ ‘ഈണം 2026’ സംഘടിപ്പിച്ചു

ദോഹ: യുവ കലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഈണം 2026’ ഒക്ടോബർ 3ന് അൽ സദ്ദിലെ സ്വാദ് റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളികളുടെ ഓണസ്മരണകൾക്ക് നിറവും നാടൻ പെരുമയും പകർന്ന ആഘോഷത്തിൽ യുവകലാസാഹിതി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷാൻ പെരുമൂട് അധ്യക്ഷത വഹിച്ചു. സിത്താര രാജേഷ്, ഉണ്ണി താമരാൾ, ബിനു ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു. മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഓണക്കോടിയണിഞ്ഞും പൂക്കളമൊരുക്കിയും എത്തിയ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വേദിയെ ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ അണിയിച്ചൊരുക്കി. വിവിധ പരമ്പരാഗത കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷത്തിന് ഉത്സവാന്തരീക്ഷം പകർന്നു. അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, നാടൻപാട്ട്,…

‘ഇനി ആരെയും പൂർണമായി ആശ്രയിക്കില്ല’; യുഎസ്–ചൈന മത്സരത്തിനിടെ പുതിയ ലോകക്രമം വിശദീകരിച്ച് ജയ്ശങ്കർ

ചൈനയുടെ വളർച്ചയും അമേരിക്കയുടെ മാറുന്ന സമീപനവും ആഗോള ശക്തിസമവാക്യങ്ങളെ പുനർനിർവചിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വാശ്രയത്വവും പുതിയ കൂട്ടുകെട്ടുകളും നിർണായകം ബെർലിൻ: ആഗോള രാഷ്ട്രീയക്രമം അതിവേഗം മാറുകയാണെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള ശക്തമായ മത്സരം പുതിയ ലോകക്രമത്തിന്റെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ചൈനയുടെ വർധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിനൊപ്പം അമേരിക്കയുടെ സമീപനത്തിലും വലിയ മാറ്റമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജർമ്മനിയിൽ നടന്ന 62-ാമത് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. നിലവിലെ ആഗോള സാഹചര്യത്തെ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സ്വാധീനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്–ചൈന മത്സരം, ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന രാജ്യങ്ങളുടെ വർധിച്ച ആത്മവിശ്വാസവും സ്വാശ്രയത്വവും, അപകടസാധ്യത കുറയ്ക്കാൻ രാജ്യങ്ങൾ രൂപീകരിക്കുന്ന പുതിയ പങ്കാളിത്തങ്ങൾ എന്നിവയാണ് അവ. അമേരിക്ക വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് അവരുടെ സ്വന്തം നയപരമായ തിരഞ്ഞെടുപ്പുകളുടെ ഫലമാണെന്നും…