ഫ്ലൈദുബായ് വിമാനത്തിലെ ഗുരുതര സംഭവം; അന്വേഷണ അധികാരം യുഎഇക്കെന്ന് ഔദ്യോഗിക പ്രഖ്യാപനം

ആകാശത്ത് പൈലറ്റുമാർ തമ്മിലുണ്ടായ സംഘര്‍ഷം; സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തര ലാൻഡിംഗ്, ഭീകരബന്ധം ഉൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കും അബുദാബി: ദുബായിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബായ് വിമാനത്തിൽ യാത്രയ്ക്കിടെ ഉണ്ടായ ഗുരുതര സംഭവത്തിൽ അന്വേഷണം നടത്താനുള്ള നിയമപരമായ അധികാരം തങ്ങൾക്കാണെന്ന് യുഎഇ വ്യക്തമാക്കി. യുഎഇയിൽ രജിസ്റ്റർ ചെയ്ത വിമാനത്തിൽ രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തു വെച്ചാണ് സംഭവം നടന്നതെങ്കിലും യുഎഇ നിയമപ്രകാരം അന്വേഷണം നടത്താനും തുടർനടപടികൾ സ്വീകരിക്കാനും രാജ്യത്തെ ജുഡീഷ്യൽ അധികാരികൾക്ക് അധികാരമുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ കോക്ക്പിറ്റിൽ യാത്രയ്ക്കിടെ പൈലറ്റുമാർ തമ്മിൽ നടന്ന രൂക്ഷമായ തർക്കം പിന്നീട് ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെയാണ് വിമാനത്തിലെ മറ്റ് ജീവനക്കാർക്ക് ഇടപെടേണ്ടി വന്നത്. സംഭവത്തിനിടെ വിമാനം അപകടത്തിലാക്കാനുള്ള ശ്രമം ഉണ്ടായെന്ന ഗുരുതര ആരോപണവും ഉയർന്നിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണാതീതമാകാനുള്ള…

യുവകലാസാഹിതി ഖത്തർ ‘ഈണം 2026’ സംഘടിപ്പിച്ചു

ദോഹ: യുവ കലാസാഹിതി ഖത്തർ സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘ഈണം 2026’ ഒക്ടോബർ 3ന് അൽ സദ്ദിലെ സ്വാദ് റെസ്റ്റോറന്റിൽ വിപുലമായ പരിപാടികളോടെ നടന്നു. പ്രവാസി മലയാളികളുടെ ഓണസ്മരണകൾക്ക് നിറവും നാടൻ പെരുമയും പകർന്ന ആഘോഷത്തിൽ യുവകലാസാഹിതി അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു. കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ഖത്തർ സെക്രട്ടറി ഷെഹീർ ഷാനു സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് ഷാൻ പെരുമൂട് അധ്യക്ഷത വഹിച്ചു. സിത്താര രാജേഷ്, ഉണ്ണി താമരാൾ, ബിനു ഇസ്മായിൽ എന്നിവർ ആശംസകൾ നേർന്നു. മാവേലിയെ വരവേറ്റുകൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ഓണക്കോടിയണിഞ്ഞും പൂക്കളമൊരുക്കിയും എത്തിയ അംഗങ്ങളും കുടുംബാംഗങ്ങളും ചേർന്ന് വേദിയെ ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ അണിയിച്ചൊരുക്കി. വിവിധ പരമ്പരാഗത കലാപരിപാടികളും ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടികളും ആഘോഷത്തിന് ഉത്സവാന്തരീക്ഷം പകർന്നു. അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച തിരുവാതിര, നാടൻപാട്ട്,…

‘ഇനി ആരെയും പൂർണമായി ആശ്രയിക്കില്ല’; യുഎസ്–ചൈന മത്സരത്തിനിടെ പുതിയ ലോകക്രമം വിശദീകരിച്ച് ജയ്ശങ്കർ

ചൈനയുടെ വളർച്ചയും അമേരിക്കയുടെ മാറുന്ന സമീപനവും ആഗോള ശക്തിസമവാക്യങ്ങളെ പുനർനിർവചിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ സ്വാശ്രയത്വവും പുതിയ കൂട്ടുകെട്ടുകളും നിർണായകം ബെർലിൻ: ആഗോള രാഷ്ട്രീയക്രമം അതിവേഗം മാറുകയാണെന്നും അമേരിക്കയും ചൈനയും തമ്മിലുള്ള ശക്തമായ മത്സരം പുതിയ ലോകക്രമത്തിന്റെ പ്രധാന ചാലകശക്തിയായി മാറിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. ചൈനയുടെ വർധിച്ചുവരുന്ന സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തിനൊപ്പം അമേരിക്കയുടെ സമീപനത്തിലും വലിയ മാറ്റമാണ് പ്രകടമാകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജർമ്മനിയിൽ നടന്ന 62-ാമത് മ്യൂണിക്ക് സുരക്ഷാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. നിലവിലെ ആഗോള സാഹചര്യത്തെ പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സ്വാധീനിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുഎസ്–ചൈന മത്സരം, ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന രാജ്യങ്ങളുടെ വർധിച്ച ആത്മവിശ്വാസവും സ്വാശ്രയത്വവും, അപകടസാധ്യത കുറയ്ക്കാൻ രാജ്യങ്ങൾ രൂപീകരിക്കുന്ന പുതിയ പങ്കാളിത്തങ്ങൾ എന്നിവയാണ് അവ. അമേരിക്ക വലിയൊരു പരിവർത്തനത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അത് അവരുടെ സ്വന്തം നയപരമായ തിരഞ്ഞെടുപ്പുകളുടെ ഫലമാണെന്നും…

ഇന്ത്യൻ വംശജരുടെ ഫാർമ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

സുമിയിലെ കുസും ഗ്രൂപ്പ് പ്ലാന്റിന് കനത്ത നാശം; കോടികളുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ, ആക്രമണത്തെ ശക്തമായി അപലപിച്ച് സെലെൻസ്‌കി കീവ്: ഉക്രെയ്‌നിലെ ഇന്ത്യൻ വംശജരുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസും ഗ്രൂപ്പിന്റെ പ്ലാന്റിന് നേരെയുണ്ടായ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുമി നഗരത്തിലെ ഫാക്ടറിക്കാണ് ആക്രമണത്തിൽ കനത്ത നാശനഷ്ടമുണ്ടായത്. ആക്രമണത്തിൽ പ്ലാന്റിന്റെ പ്രധാന ഭാഗങ്ങൾ ഗുരുതരമായി തകർന്നതായാണ് റിപ്പോർട്ട്. സംഭവത്തിനു പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഫാക്ടറി പരിസരത്തുനിന്ന് കനത്ത പുക ഉയരുന്നത് കാണാം. പരിക്കേറ്റവരുടെ എണ്ണം വർധിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. 1994-ൽ ഉക്രെയ്‌നിലേക്ക് ഇന്ത്യൻ മരുന്നുകൾ വിതരണം ചെയ്യുന്ന സ്ഥാപനമായാണ് കുസും ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് നിലവിൽ കമ്പനിയെ നയിക്കുന്നത്. 2002 മുതൽ സ്വന്തം ബ്രാൻഡിലുള്ള മരുന്നുകളുടെ വിപണനത്തിലേക്ക് കമ്പനി കടന്നു.…

‘അധികാരത്തിന്റെ അഹങ്കാരം ആത്മഹത്യാപരം’; ‘105 മോഷണങ്ങൾ, പ്രതികൾ വെറും 8; വമ്പന്മാരെ രക്ഷിക്കാനോ അന്വേഷണം?’; മോദിയുടെ മൗനത്തിനെതിരെ കോൺഗ്രസ്

105 മോഷണ സംഭവങ്ങൾ നടന്നിട്ടും എട്ട് പ്രതികൾ മാത്രം; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ 21 ദിവസം വൈകിയതെന്തെന്ന് ജയറാം രമേശ് ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ വഴിപാടുകളും സംഭാവനകളും മോഷണം പോയെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെച്ചൊല്ലി കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. രാമക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഉന്നതരെ സംരക്ഷിക്കുന്ന തരത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നതെന്ന് ആരോപിച്ച കോൺഗ്രസ്, വിഷയത്തിൽ പ്രധാനമന്ത്രി തുടരുന്ന മൗനത്തെയും ചോദ്യം ചെയ്തു. “അധികാരത്തിന്റെ അഹങ്കാരം ആത്മഹത്യാപരമാണ്” എന്ന മുന്നറിയിപ്പോടെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറിയും കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള നേതാവുമായ ജയറാം രമേശ് പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്. മോഷ്ടിച്ച പണവുമായി ബന്ധപ്പെട്ട വീഡിയോ ജൂൺ 4ന് രാമക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടും എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് ജൂൺ 25നാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ജൂൺ 5ന് സിസിടിവി ദൃശ്യങ്ങൾ…

കാലം ജെൻ സിയുടേത്; ഭരണം പഴയ വഴിയിലോ?: ജെയിംസ് കൂടൽ

ഇത്, ജെൻ സിയുടെ കാലമാണ്.പുതിയ സർക്കാരിനെ ജനങ്ങൾ വിലയിരുത്തുന്നത് പഴയ സർക്കാരുകളുമായുള്ള താരതമ്യത്തിലൂടെ മാത്രമല്ല; സ്വന്തം ജീവിതത്തിൽ എന്തു മാറ്റമുണ്ടായി എന്ന ചോദ്യത്തിലൂടെയുമാണ്. വി.ഡി. സതീശൻ സർക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷകൾക്ക് അർഥമുണ്ടാകണമെങ്കിൽ ഭരണത്തിന്റെ ചിന്തയിലും ശൈലിയിലും പ്രവർത്തനത്തിലും പുതുമ കാണണം. മുൻകാല വീഴ്ചകളിൽനിന്ന് പാഠം ഉൾക്കൊണ്ട്, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേഗത്തിലും നീതിപൂർവമായും മറുപടി നൽകുന്ന ഭരണസംസ്കാരം രൂപപ്പെടുത്തണം. ഇത് പുതുതലമുറയുടെ, ജെൻ സിയുടെ കാലമാണ്. ചോദ്യം ചോദിക്കാനും വിവരങ്ങൾ പരിശോധിക്കാനും പ്രഖ്യാപനങ്ങളും യാഥാർഥ്യവും താരതമ്യം ചെയ്യാനും മടിയില്ലാത്ത തലമുറയാണ് മുന്നിലുള്ളത്. രാഷ്ട്രീയ പാരമ്പര്യത്തിന്റെയോ നേതാക്കളുടെ പ്രതിച്ഛായയുടെയോ പേരിൽ മാത്രം അവരുടെ വിശ്വാസം നേടാനാകില്ല. എന്തു ചെയ്തു, എപ്പോൾ ചെയ്തു, എത്ര ചെലവഴിച്ചു, ആർക്കു പ്രയോജനം ലഭിച്ചു—ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി വേണം. ഭരണത്തിലെ ഓരോ തീരുമാനവും പൊതുസമൂഹത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുന്ന കാലത്താണ് സർക്കാർ പ്രവർത്തിക്കുന്നത്. നിയമനങ്ങൾ മുതൽ പദ്ധതികളുടെ…

അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അയ്യപ്പ സംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോർക്കിൽ – ഒക്ടോബര്‍ 10, 11, 12 തിയ്യതികളില്‍

ന്യൂയോർക്ക്: അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ഗ്ലോബൽ അയ്യപ്പസംഗമവും അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും ന്യൂയോർക്കിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. ഒക്ടോബർ 10 ശനിയാഴ്ച അയ്യപ്പ സംഗമവും തുടർന്ന് 11 ഞായർ, 12 തിങ്കൾ ദിവസങ്ങളിൽ അയ്യപ്പ ഭാഗവത ജ്ഞാനയജ്ഞവും നടക്കും. ജാതി-മത ഭേദമന്യേ എല്ലാ ഭക്തജനങ്ങളെയും പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. ഒക്ടോബർ 10ന് രാവിലെ 8 മണിക്ക് ശ്രീ വല്ലഭ മഹാഗണപതി ക്ഷേത്രത്തിൽ നടക്കുന്ന മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമാകുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് 26 North Tyson Center-ൽ നടക്കുന്ന ഗ്ലോബൽ അയ്യപ്പസംഗമം തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യും. യജ്ഞാചാര്യൻ ഡോ. മണ്ണടി ഹരി, വേൾഡ് അയ്യപ്പ സേവാ ട്രസ്റ്റ് ചെയർമാൻ ഗുരുസ്വാമി പാർത്ഥസാരഥി പിള്ള, കവിയും സാഹിത്യകാരനുമായ ഡോ. സുകുമാർ കാനഡ, ആദ്ധ്യാത്മികാചാര്യൻ ബാലകൃഷ്ണൻ നായർ, ശങ്കര അദ്വൈതാശ്രമം ഫോർ…

ഷി ജിൻപിംഗിന് വൈറ്റ് ഹൗസിൽ പ്രത്യേക വിശ്രമമുറി? ;ആരോഗ്യത്തെച്ചൊല്ലി വീണ്ടും അഭ്യൂഹങ്ങൾ

കൂടിക്കാഴ്ചകൾക്കിടെ വിശ്രമിക്കാൻ വെസ്റ്റ് വിംഗിൽ പ്രത്യേക മുറി ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്; ഷെഡ്യൂളിലെ മാറ്റങ്ങളും പരിപാടികൾ വെട്ടിച്ചുരുക്കിയതും ചർച്ചയാകുന്നു വാഷിംഗ്ടൺ: യുഎസ് സന്ദർശനത്തിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനായി വൈറ്റ് ഹൗസിൽ പ്രത്യേക വിശ്രമമുറി ഒരുക്കണമെന്ന് ചൈനീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും സജീവമാകുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചകൾക്കിടയിൽ ഷിക്ക് വിശ്രമിക്കാൻ വൈറ്റ് ഹൗസിന്റെ വെസ്റ്റ് വിംഗിൽ പ്രത്യേക സൗകര്യം വേണമെന്നായിരുന്നു ആവശ്യമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. ഷി ജിൻപിംഗിന്റെ ഔദ്യോഗിക പരിപാടികൾക്കിടയിൽ മതിയായ വിശ്രമസമയം ഉറപ്പാക്കുന്നതിനാണ് പ്രത്യേക മുറി ആവശ്യപ്പെട്ടതെന്നാണ് വിവരം. ഈ മുറിയിൽ ഷിയോടൊപ്പം പ്രവേശിക്കാൻ ഭാര്യ പെങ് ലിയുവാനെ മാത്രമേ ചൈനീസ് സംഘം അനുവദിക്കാൻ നിർദേശിച്ചിരുന്നുള്ളൂവെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. അതേസമയം, പ്രത്യേക വിശ്രമമുറി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടിനോ അതിന് പിന്നിൽ ആരോഗ്യപരമായ കാരണങ്ങളുണ്ടെന്ന വാദത്തിനോ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.…

‘ജനാധിപത്യത്തിൽ തീരുമാനങ്ങൾ വൈകും; ദയാലുവായ സ്വേച്ഛാധിപതിയെങ്കിൽ കാര്യങ്ങൾ വേഗത്തിൽ’: ക്രിപ്‌റ്റോ ഭീമൻ ചാങ്‌പെങ് ഷാവോയുടെ പരാമർശം ചർച്ചയിൽ

അമേരിക്കയില്‍ ജയിൽവാസത്തിന് ശേഷം അബുദാബിയിൽ ആഡംബര ജീവിതം; രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളും ട്രംപ് കുടുംബവുമായുള്ള ഇടപാടുകളും വീണ്ടും ശ്രദ്ധാകേന്ദ്രത്തിൽ അബുദാബി: ജനാധിപത്യ ഭരണസംവിധാനങ്ങളുടെ കാര്യക്ഷമതയെ ചോദ്യം ചെയ്ത് ക്രിപ്‌റ്റോ കറൻസി രംഗത്തെ പ്രമുഖനും ബിനാൻസ് സഹസ്ഥാപകനുമായ ചാങ്‌പെങ് ഷാവോ (CZ) നടത്തിയ പരാമർശം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു. ജനാധിപത്യത്തിൽ തീരുമാനങ്ങളെടുക്കാൻ കൂടുതൽ സമയമെടുക്കുമ്പോൾ, അധികാരം കേന്ദ്രീകരിച്ച ഭരണസംവിധാനങ്ങളിൽ കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കാൻ കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിപ്‌റ്റോ സംരംഭകരിൽ ഒരാളായ ഷാവോ, യുഎസിലെ നിയമനടപടികളും ജയിൽവാസവും പിന്നിട്ട ശേഷം യുഎഇ തലസ്ഥാനമായ അബുദാബി കേന്ദ്രീകരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. അദ്ദേഹത്തിന്റെ സമ്പത്തും ആഡംബര ജീവിതരീതിയും അന്താരാഷ്ട്ര രാഷ്ട്രീയ-ബിസിനസ് ബന്ധങ്ങളും ഒരുപോലെ മാധ്യമശ്രദ്ധ നേടുകയാണ്. അബുദാബിയിലെ സാദിയാത്ത് ദ്വീപിലുള്ള ഒമ്പത് കിടപ്പുമുറികളുള്ള ആഡംബര വില്ലയിലാണ് ഷാവോ താമസിക്കുന്നത്. നാല് അംഗരക്ഷകർ, സ്വകാര്യ ഷെഫ്, ‘ഡാ മൂൺ’ എന്ന…

ഇന്ത്യാ പ്രസ് ക്ലബ്ബിന്റെ ‘മാധ്യമശ്രീ’, ‘മാധ്യമരത്ന’ പുരസ്‌കാരങ്ങൾ: തോമസ് ജേക്കബ്, ഡോ എം വി പിള്ള, ജോസ് പനച്ചിപ്പുറം എന്നിവർ ജൂറി അംഗങ്ങൾ

ന്യൂയോർക്ക്: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക കേരളത്തിലെ മാധ്യമ പ്രവർത്തകർക്കായി നൽകാറുള്ള അഭിമാന പുരസ്കാരങ്ങളായ മാധ്യമശ്രീ, മാധ്യമരത്ന എന്നീ അവാർഡുകൾക്കായി അർഹരായ മാധ്യമ പ്രവർത്തകരെ കണ്ടെത്താനുള്ള പ്രത്യേക ജൂറി കമ്മറ്റി രൂപീകരിച്ചു. പരിണതപ്രജ്ഞരായ മുതിർന്ന മാധ്യമ പ്രവർത്തകർ തോമസ് ജേക്കബ്, ജോസ് പനച്ചിപ്പുറം എന്നിവർക്കൊപ്പം പ്രശസ്ത സാഹിത്യകാരനും വാഗ്മിയും ഓങ്കോളജിസ്റ്റ്മായ ഡോ എം വി പിള്ളയുമാണ് ജൂറി അംഗങ്ങൾ. കാർട്ടൂണിസ്റ്റാവാൻ മലയാള മനോരമയിലേക്ക് വന്ന കോളജ് കുമാരൻ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രഫഷനൽ എഡിറ്ററായി വളർന്ന കഥയാണ് തോമസ് ജേക്കബിന്റേത്. ജേണലിസ്റ്റ് ട്രെയിനിയായി തുടങ്ങി ആദ്യത്തെ എഡിറ്റോറിയൽ ഡയറക്ടറായി വളർന്ന തോമസ് ജേക്കബ് ഒരർഥത്തിൽ മനോരമയുടെ മുഖ്യസാരഥി തന്നെയായിരുന്നു. ലോകത്തിലെ മുതിർന്ന പത്രപ്രവർത്തകർക്കായി തോംസൺ ഫൗണ്ടേഷൻ ബ്രിട്ടനിൽ നടത്തുന്ന പത്രപ്രവർത്തന പരിശീലന പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന (1969) ആദ്യ ഇന്ത്യക്കാരനാണ് തോമസ് ജേക്കബ്.…