പെലോസിയുടെ പിൻഗാമിക്ക് വേണ്ടിയുള്ള പോരാട്ടം: സായ്കത്ത് ചക്രവർത്തി മുന്നേറ്റം തുടരുന്നു

സാൻ ഫ്രാൻസിസ്കോ: നാൻസി പെലോസിയുടെ പിൻഗാമിയെ കണ്ടെത്താനുള്ള കാലിഫോർണിയയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റ് മത്സരത്തിൽ ടെക് സംരംഭകൻ സായ്കത്ത് ചക്രവർത്തി വൻ മുന്നേറ്റം നടത്തുന്നു. ഏറ്റവും പുതിയ സർവേകൾ പ്രകാരം പ്രധാന എതിരാളിയായ സ്റ്റേറ്റ് സെനറ്റർ സ്കോട്ട് വീനറുമായുള്ള പോരാട്ടത്തിൽ ചക്രവർത്തി വെറും അഞ്ച് ശതമാനം വോട്ടിന് തൊട്ടുപിന്നിലെത്തി. ‘ഡാറ്റ ഫോർ പ്രോഗ്രസ്’ നടത്തിയ വോട്ടെടുപ്പിൽ സ്കോട്ട് വീനർക്ക് 33 ശതമാനം പിന്തുണ ലഭിച്ചപ്പോൾ, സായ്കത്ത് ചക്രവർത്തി 28 ശതമാനം വോട്ടുകളുമായി തൊട്ടുപിന്നിലുണ്ട്. സൂപ്പർവൈസർ കോണി ചാൻ 13 ശതമാനവുമായി മൂന്നാം സ്ഥാനത്താണ്. മത്സരത്തിലേക്ക് വൈകി എത്തിയെങ്കിലും സ്വന്തം സമ്പാദ്യത്തിൽ നിന്ന് ഏകദേശം 15 ലക്ഷം ഡോളറിലധികം ചിലവഴിച്ച് നടത്തിയ പ്രചാരണമാണ് ചക്രവർത്തിക്ക് തുണയായത്. ഡെമോക്രാറ്റിക് പാർട്ടി നേതൃത്വത്തിൽ മാറ്റം വേണമെന്നതാണ് ഇദ്ദേഹത്തിന്റെ പ്രധാന വാഗ്ദാനം. രജിസ്റ്റർ ചെയ്ത ഡെമോക്രാറ്റുകൾക്കിടയിൽ വീനർക്ക് മുൻതൂക്കമുണ്ടെങ്കിലും, വോട്ടർമാരുടെ പൊതുവായ താൽപ്പര്യത്തിൽ…

ലോക പ്രശസ്‌ത മോഹൻവീണ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക് : മോഹൻവീണ എന്ന അപൂർവ സംഗീതോപകരണ വാദനത്തിലൂടെ ലോക പ്രശസ്‌തനായ സംഗീതജ്ഞൻ പോളി വർഗീസിന്‌ ന്യൂ യോർക്കിൽ സ്വീകരണം നൽകി. ലോക സഞ്ചാരത്തിന്റെ ഭാഗമായി ഒട്ടേറെ.രാജ്യങ്ങളിൽ സംഗീത പരിപാടികൾ അവതരിപ്പിക്കുന്ന തൃശൂർ സ്വദേശി പോളി വർഗീസ്, അമേരിക്കൻ പര്യടനത്തിന് ഇടയിൽ ന്യൂ യോർക്കിൽ എത്തിച്ചേർന്നപ്പോൾ ആണ് മോഹനവീണയിൽ സംഗീത സദസ് നടത്തിയത്. ന്യൂ യോർക്കിലെ കലാ സാംസ്‌കാരിക രംഗത്ത് സജീവ സാനിദ്യമായ രവി വെലികെട്ടിലിന്റെ (രവി നായർ ) നേതൃത്വത്തിൽ ആയിരുന്നു സ്വീകരണ പരിപാടി നടത്തിയത്. സിത്താറിന്റെയും വീണയുടെയും സരോദിന്റെയും ഭാവങ്ങൾ ഇഴചേർന്ന ഭാവങ്ങൾ ഇഴചേർന്ന ഇരുപത്തിരണ്ടോളം തന്ത്രികളുള്ള മോഹന വീണയിൽ വിസ്മയം തീർക്കുന്ന ലോകത്തിലെ ചുരുക്കം ചില സംഗീതജ്ഞരിൽ ഒരാളാണു പോളി. രണ്ട് മണിക്കൂറിൽ അധികം കാണികളെയും വിസ്മയ ലോകത്തു എത്തിച്ച പോളി വർഗീസ് അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു സംഗീത വിരുന്നാണ് കാണികൾക്ക് നൽകിയത്.…

വധശിക്ഷയ്ക്ക് രണ്ടാഴ്ച മുൻപ് കൊലക്കേസ് പ്രതിയെ വിവാഹം കഴിച്ച് യുവതി

ടെക്സസ്: ഇരട്ടക്കൊലപാതക കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ടെക്സസ് ജയിലിൽ കഴിയുന്ന പ്രതി ജെയിംസ് ബ്രോഡ്‌നാക്സിനെ (37) വിവാഹം കഴിച്ച് ബ്രിട്ടീഷ് യുവതി ടിയാന ക്രാസ്‌നികി. ഏപ്രിൽ 30-ന് ബ്രോഡ്‌നാക്സിന്റെ വധശിക്ഷ നടപ്പാക്കാനിരിക്കെ, ഏപ്രിൽ 14-നായിരുന്നു ഇവരുടെ വിവാഹം. മനുഷ്യാവകാശ നിയമത്തിൽ മാസ്റ്റർ ബിരുദ പഠനത്തിന്റെ ഭാഗമായി വംശീയ വിവേചനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനിടെയാണ് ടിയാന ജെയിംസിനെ പരിചയപ്പെടുന്നത്. ജെയിംസ് നിരപരാധിയാണെന്നും വംശീയ വിവേചനം മൂലമാണ് അദ്ദേഹം ശിക്ഷിക്കപ്പെട്ടതെന്നും ടിയാന വിശ്വസിക്കുന്നു. കേസിൽ ഡിഎൻഎ തെളിവുകൾ ജെയിംസിന് അനുകൂലമാണെന്നും അവർ വാദിക്കുന്നു. ജയിലിലെ ഗ്ലാസ് മറയ്ക്ക് പിന്നിൽ നിന്ന് വെറും 20 മിനിറ്റ് നീണ്ടുനിന്ന ചടങ്ങിലൂടെയായിരുന്നു വിവാഹം. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളെ സ്പർശിക്കാൻ ടെക്സസ് നിയമം അനുവദിക്കുന്നില്ല. 2008-ൽ രണ്ട് പേരെ വെടിവച്ചു കൊന്നു എന്നതാണ് ജെയിംസിന് മേലെയുള്ള കുറ്റം. ഏപ്രിൽ 30-ന് വിഷമിശ്രിതം കുത്തിവെച്ചാണ് ശിക്ഷ നടപ്പാക്കുക.തന്റെ തീരുമാനത്തെ…

134 ദിവസങ്ങൾക്ക് ശേഷം കാർത്തിക് സ്വാമി ക്ഷേത്രം തുറന്നു; ഭർമൗറിൽ ഭക്തജനത്തിരക്ക്

ഹിമാചൽ പ്രദേശിലെ ഭാർമൗറിലെ പ്രശസ്തമായ കാർത്തിക് സ്വാമി ക്ഷേത്രത്തിന്റെ വാതിലുകൾ 134 ദിവസങ്ങൾക്ക് ശേഷം ചൊവ്വാഴ്ച ഭക്തർക്കായി വീണ്ടും തുറന്നു. ബൈശാഖി സംക്രാന്തിയുടെ ശുഭകരമായ അവസരത്തിൽ, ക്ഷേത്രത്തിൽ പ്രത്യേക ആചാരങ്ങളും ഹവനവും നടത്തി. ക്ഷേത്രം തുറന്നതിനെത്തുടർന്ന്, പ്രദേശമെമ്പാടും ഭക്തിനിർഭരമായ അന്തരീക്ഷം നിലനിന്നു, ദർശനത്തിനായി ധാരാളം ഭക്തർ എത്തി. ക്ഷേത്രം തുറക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി മുതൽ ഭജനകൾ, കീർത്തനങ്ങൾ, ജാഗരണങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ജമ്മു എന്നിവിടങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ഭക്തർ പരിപാടിയിൽ പങ്കെടുത്തു. ചൊവ്വാഴ്ച രാവിലെ, വേദമന്ത്രണം അനുഷ്ഠിച്ചുകൊണ്ട് ക്ഷേത്ര വാതിലുകൾ തുറന്നു, ഭക്തർ കാർത്തിക സ്വാമിയെ സന്ദർശിച്ച് അനുഗ്രഹം പ്രാപിച്ചു. എല്ലാ വർഷവും ശൈത്യകാലത്ത് ക്ഷേത്രത്തിന്റെ വാതിലുകൾ അടച്ചിരിക്കും. നവംബർ പകുതി മുതൽ കുഗ്തി മേഖലയിൽ കനത്ത മഞ്ഞുവീഴ്ച ആരംഭിക്കും, ഇതുമൂലം പ്രദേശം മുഴുവൻ മഞ്ഞുമൂടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്യും.…

രാശിഫലം (14-04-2026 ചൊവ്വ)

ചിങ്ങം: ഉത്സാഹവും ഉന്മേഷവും നിറഞ്ഞ സുദിനം. വിജയകരമായി എല്ലാ വെല്ലുവിളികളും തടസങ്ങളും നേരിടാൻ കഴിയും. കച്ചവടത്തിലോ വ്യാപാരത്തിലോ നിങ്ങൾക്ക് കടുത്ത മത്സരമുണ്ടാകാനുള്ള സാധ്യതയുണ്ട്. സഹപ്രവര്‍ത്തകരുടെ സഹായവും സഹകരണവും ലഭിക്കും. കന്നി: പ്രൊഫഷണലുകള്‍ക്കും ബിസിനസ്സുകാര്‍ക്കും ഇന്ന് നല്ല ദിവസം. പങ്കാളികള്‍, സഹപ്രവര്‍ത്തകര്‍, കിടമല്‍സരക്കാര്‍ എന്നിവരെക്കാള്‍ ഇന്ന് നിങ്ങള്‍ക്ക് മുന്‍തൂക്കമുണ്ടായിരിക്കും. സഹപ്രവര്‍ത്തകര്‍ സഹായമനോഭാവം പ്രകടിപ്പിക്കും. കുടുംബാന്തരീക്ഷം സംതൃപ്തികരവും സന്തോഷപ്രദവും ആയിരിക്കും. ചെറിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം. രോഗ ശാന്തി ലഭിക്കും. തുലാം: തികഞ്ഞ മാനസികോന്മേഷം അനുഭവപ്പെടുന്ന ദിവസം. നിങ്ങളുടെ വിനയപൂർവമുള്ള പെരുമാറ്റംകൊണ്ട് സുഹൃത്തുക്കളുടെയും അപരിചിതരുടെപോലും ഹൃദയം കവരും. ചർച്ചകളിലും സംവാദങ്ങളിലും ഉള്ള നിങ്ങളുടെ ചിന്തകളും അഭിപ്രായങ്ങളും മറ്റുള്ളവരെ സ്വാധീനിക്കും. തൊഴിലില്‍ അധ്വാനത്തിന് തക്കതായ നേട്ടം ഉണ്ടാകുകയില്ല. ദഹന സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാകാം. വൃശ്ചികം: സുഹൃത്തുക്കളോടും ബന്ധുക്കളോടും ശ്രദ്ധാപൂര്‍വ്വം പെരുമാറേണ്ട ദിവസം. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്‌നം നിങ്ങളെ ഇന്ന് അസ്വസ്ഥമാക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതിതിയിലും പ്രശസ്‌തിക്കും ഇന്ന് പ്രഹരമേല്‍ക്കാം. കുടുംബാന്തരീക്ഷവും…

‘സാറേ… 22 ദിവസം കഴിഞ്ഞോട്ടേ, കണക്കു തീര്‍ക്കും’; മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിനെതിരെ കോണ്‍ഗ്രസിന്റെ ഭീഷണി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പുതിയ സർക്കാരിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസത്തിലാണ് കോൺഗ്രസും യുഡിഎഫും. പുതിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അവരുടെ പേഴ്സണൽ സ്റ്റാഫിനെയും കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സംഘത്തിലെ ഒരു ഉദ്യോഗസ്ഥനെതിരെ സോഷ്യൽ മീഡിയയിൽ ഭീഷണി സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ അംഗമായ സന്ദീപിനെ ലക്ഷ്യമിട്ടാണ് ഈ പ്രചാരണങ്ങൾ. “സർക്കാർ ഭരണം കിട്ടിയാൽ കൈകാര്യം ചെയ്യും” എന്നതുപോലുള്ള സന്ദേശങ്ങൾ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുൺ രാജേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന് ശേഷം ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ പുറത്തുവന്നിട്ടുണ്ട്. സന്ദീപിന്റെ ചിത്രം ഉൾപ്പെടെ ‘കണക്ക് തീര്‍ക്കും’ എന്നതുപോലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ആലപ്പുഴയിൽ…

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജ് അദ്ധ്യാപകന്റെ ‘ക്രൂരത’യെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ ജാതീയമായ അധിക്ഷേപം നടത്തിയെന്ന കേസിൽ അറസ്റ്റിലായ അധ്യാപകർ ഇപ്പോൾ ഒളിവിലാണ്. അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ ഒളിവിൽ പോയതായും അവരുടെ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെ വകുപ്പുകൾ പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇവർക്കെതിരെ കേസെടുത്തതിനെ തുടർന്നാണ് ഇവർ ഒളിവിൽ പോയത്. കർണാടക സ്വദേശിയായ ഡോ. റാം 15 വർഷമായി കോളേജിൽ അധ്യാപകനാണ്. കണ്ണൂരിലെ ഏഴോം സ്വദേശിയാണ് ഡോ. സംഗീത. ആര്യനാടുള്ള നിതിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ മാതാപിതാക്കളെ കണ്ട ശേഷം പൊട്ടിക്കരഞ്ഞു. നിതിൻ രാജിന്റെ സഹപാഠിയായ ആർച്ച ഓറൽ പാത്തോളജി വിഭാഗം മേധാവി ഡോ. കെ. റാമിനെ ഒരു മൃഗം എന്നാണ് വിശേഷിപ്പിച്ചത്. നിതിൻ…

പാലാരിവട്ടം സ്വദേശിയായ വിദ്യാര്‍ത്ഥിയെ കൊല്‍ക്കത്തയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊൽക്കത്ത: കൊൽക്കത്തയിൽ മലയാളി നിയമ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വെസ്റ്റ് ബംഗാൾ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുഡീഷ്യൽ സയൻസസിലെ രണ്ടാം സെമസ്റ്റർ വിദ്യാർത്ഥിയും എറണാകുളം പാലാരിവട്ടം പഴശ്ശി റോഡിലെ വടശ്ശേരി ഹൗസിലെ ജെബിൻ ജോസിന്റെ മകനുമായ ജുവാൻ ജോസ് ജെബിൻ (19) ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ക്യാമ്പസിൽ മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റൽ കെട്ടിടത്തിനടിയിൽ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു. ജുവാന്റെ സഹപാഠികളെയും യൂണിവേഴ്സിറ്റി ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവരികയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബിധാൻനഗർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു. ബിധാൻനഗർ സൗത്ത് പോലീസിനാണ് അന്വേഷണ ചുമതല. ജുവാന്റെ ബന്ധുക്കൾ കൊൽക്കത്തയിലേക്ക് പോയതായി റിപ്പോർട്ടുണ്ട്. 2012 ലും 2015 ലും ഇതേ സ്ഥാപനത്തിൽ വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടിരുന്നു. 2012…

കരോൾട്ടൺ സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പ്: തോമസ് ചെള്ളേത്ത് ജനവിധി തേടുന്നു; വികസന സ്വപ്നങ്ങളുമായി മലയാളി സ്ഥാനാർത്ഥി

കരോൾട്ടൺ  (ടെക്സസ്): അമേരിക്കയിലെ കാരൾട്ടൺ സിറ്റി കൗൺസിലിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ പ്രമുഖ മലയാളി പൊതുപ്രവർത്തകൻ തോമസ് ചെള്ളേത്ത് മത്സരിക്കുന്നു. ഇന്ത്യൻ ക്രീക്ക് ഹോം ഓണേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിലും വിവിധ സാമൂഹിക സംഘടനകളിലെ സജീവ സാന്നിധ്യമായും ശ്രദ്ധേയനായ അദ്ദേഹം, നഗരത്തിന്റെ വിപുലമായ വികസന പദ്ധതികൾ മുൻനിർത്തിയാണ് ജനങ്ങളെ സമീപിക്കുന്നത്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങൾ തോമസ് ചെള്ളേത്ത് തന്റെ മാനിഫെസ്റ്റോയിൽ വ്യക്തമാക്കിയിട്ടുണ്ട്: കാരൾട്ടണിൽ ഒരു കൗണ്ടി ഹോസ്പിറ്റൽ (സൂപ്പർ സ്പെഷ്യാലിറ്റി) സ്ഥാപിക്കുക.ഗതാഗത സൗകര്യങ്ങൾ: റോഡ് ട്രാൻസ്‌പോർട്ട് സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും പാർക്കുകളുടെ വിപുലീകരണം നടപ്പിലാക്കുകയും ചെയ്യുക.കുറഞ്ഞ വരുമാനക്കാർക്കായി വീട് വെക്കാനുള്ള പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കുക. യൂട്ടിലിറ്റി ബില്ലുകളിലും ടാക്സിലും കുറവ് വരുത്തുക.നഗരത്തിലെ പൊതു സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക.സ്പോർട്സ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വിപുലീകരണം.എന്നിവയാണിത് കേരളത്തിൽ കോളേജ് രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് പ്രവേശിച്ച തോമസ്…

ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ഡാനിയൽ വോങ് സത്യപ്രതിജ്ഞ ചെയ്തു

റിച്ച്മണ്ട്, ഹൂസ്റ്റൺ : ശക്തമായ പ്രതിഷേധങ്ങൾക്കിടയിൽ ഡാനിയൽ വോങ് ഫോർട്ട് ബെൻഡ് കൗണ്ടി ആക്ടിംഗ് ജഡ്ജിയായി ചുമതലയേറ്റു. നിലവിലെ ജഡ്ജിയായ കെ.പി. ജോർജിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണ് ഈ നടപടി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ റിച്ച്മണ്ടിലെ ചരിത്രപ്രസിദ്ധമായ കോടതിമന്ദിരത്തിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞ. ഇത് കൗണ്ടിയുടെ പ്രവർത്തനങ്ങളിൽ ഒരു നിർണ്ണായക മാറ്റമാണെന്ന് വോങ് പറഞ്ഞു. കഴിഞ്ഞ വർഷം ഒരു പൊതുയോഗത്തിൽ നിന്ന് ഒരു സ്ത്രീയെ തെറ്റായ രീതിയിൽ പുറത്താക്കി എന്ന പരാതിയെത്തുടർന്നാണ് കെ.പി. ജോർജിനെ സസ്പെൻഡ് ചെയ്തത്. (കഴിഞ്ഞ മാസം നടന്ന പണം തട്ടിപ്പ് കേസിലെ ശിക്ഷയുമായി ഇതിന് ബന്ധമില്ല). വരാനിരിക്കുന്ന നവംബർ തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാണ് ഡാനിയൽ വോങ്. ഈ നിയമനം രാഷ്ട്രീയ പ്രേരിതമാണെന്നും തിരഞ്ഞെടുപ്പിൽ വോങ്ങിന് അനാവശ്യ മുൻതൂക്കം നൽകുമെന്നും ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾ ആരോപിച്ചു. തന്റെ നിയമനത്തെക്കുറിച്ചുള്ള വിവാദങ്ങളോട് പ്രതികരിക്കാൻ വോങ് തയ്യാറായില്ല. ജനങ്ങൾ…