ഹവായിയന്‍ വിമാനം ആകാശചുഴിയില്‍ അകപ്പെട്ടു; 36 പേര്‍ക്ക് പരിക്ക്,11 പേരുടെ നിലഗുരുതരം

ഫിനിക്‌സ്: ഫിനിക്‌സില്‍ നിന്നും ഹൊന്നാലുലുവിലേക്ക് പുറപ്പെട്ട ഹവാലിയന്‍ എയര്‍ ലൈന്‍സ് ശക്തമായ ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാന ജോലിക്കാര്‍ ഉള്‍പ്പെടെ 36 പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റ 14 മാസം പ്രായമുള്ള കുട്ടി ഉള്‍പ്പെടെ 20 പേരെ എമര്‍ജന്‍സി റൂമില്‍ പ്രവേശിപ്പിച്ചതായും, പതിനൊന്നു പേരുടെ നില അതീവ ഗുരുതരമാണെന്നും എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസ് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഡിസംബര്‍ 18 ഞായറാഴ്ചയായിരുന്നു സംഭവം.

തലക്കേറ്റ പരിക്കുമൂലം പലരും അബോധാവസ്ഥയിലായിരുന്നു. 278 യാത്രക്കാരേയും, പത്തു ജീവനക്കാരേയും വഹിച്ചുകൊണ്ടു ഹൊന്നലുലു വിമാനതാവളത്തില്‍  രാവിലെ 11 മണിക്ക് ഇറങ്ങേണ്ട വിമാനം മുപ്പതു മിനിട്ടു മുമ്പാണ് ആകാശചുഴിയില്‍ പെട്ട്ു ശക്തമായി ഉലന്നതു 36,000 അടി ഉയരത്തിലായിരുന്നു വിമാനം പറന്നിരുന്നത്.

വിമാനതാവളത്തില്‍ ലാന്റ് ചെയ്ത വിമാനത്തില്‍ നിന്നും പരിക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വിമാനം ചുഴിയില്‍പെട്ടത് പെട്ടെന്നായിരുന്നു. പലര്‍ക്കും ഇരിക്കുന്നതിനോ, സീറ്റ് ബെല്‍റ്റ് ഇടുന്നതിനോ അവസരം ലഭിക്കാതിരുന്നതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.

സംഭവം നടന്ന പ്രദേശത്തു ശക്തമായ ഇടിമണ്ണില്‍ ഉണ്ടായിരുന്നത് ഒരു പക്ഷേ ആകാശ പാതയെ സ്പര്‍ശിക്കുന്നതിനും കാരണമായേക്കാമെന്നും കരുതുന്നു.

സംഭവത്തെകുറിച്ചു യു.എസ്. ഫെഡറല്‍ എവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News