മാർബർഗ് വൈറസിനെക്കുറിച്ച് സി ഡി സി മുന്നറിയിപ്പ്

ന്യൂയോർക്: മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി സി ഡി സി.ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് ജാഗ്ര ത പാലിക്കാൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അഭ്യർത്ഥിച്ചു . രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനു സഹായിക്കാൻ സിഡിസി ആഫ്രിക്കയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുന്നു.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും പകർച്ചവ്യാധി സാധ്യതയുള്ളതുമായ ഒരു പകർച്ചവ്യാധിയാണ് മാർബർഗ് വൈറസ്.

ഗിനിയയിലെയും ടാൻസാനിയയിലെയും യാത്രക്കാരോട് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഒഴിവാക്കാനും പ്രദേശം വിട്ടതിന് ശേഷം മൂന്നാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കാനും സിഡിസി അഭ്യർത്ഥിച്ചു.

ഫെബ്രുവരിയിൽ, ഇക്വറ്റോറിയൽ ഗിനിയ വൈറസിന്റെ ആദ്യത്തെ സ്ഥിരീകരണം പ്രഖ്യാപിച്ചു, അതിനുശേഷം രാജ്യം ഔദ്യോഗികമായി ഒമ്പത് കേസുകൾ കൂടാതെ 20 സാധ്യതയുള്ള കേസുകലും കണ്ടെത്തിയിരുന്നു .പിന്നീട് അവരെല്ലാം മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

ഏകദേശം 1,800 മൈൽ അകലെ, ടാൻസാനിയയും മാർബർഗ് റിപ്പോർട്ട് ചെയ്യുന്നു, കൂടാതെ വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കാണാക്കനുസരിച്ചു അഞ്ച് മരണങ്ങൾ ഉൾപ്പെടെ എട്ട് കേസുകൾ സ്ഥിരീകരിച്ചു. പനി, വിറയൽ, പേശി വേദന, ചുണങ്ങു, തൊണ്ടവേദന, വയറിളക്കം, ക്ഷീണം,രക്തസ്രാവം അല്ലെങ്കിൽ ചതവ് എന്നിവയ്ക്ക് കാരണമാകുന്ന അപൂർവവും മാരകവുമായ രോഗമാണ് വൈറസ്.

സിഡിസിയുടെ അഭിപ്രായത്തിൽ, മാർബർഗ് വൈറസ് “രോഗിയിൽ നിന്നോ, അല്ലെങ്കിൽ മാർബർഗിൽ നിന്ന് മരിച്ച ഒരാളുടെ രക്തത്തിൽ നിന്നോ ശരീര സ്രവങ്ങളിലൂടെയോ” പകരാം.

മലിനമായ വസ്തുക്കളായ (വസ്ത്രങ്ങൾ, കിടക്കകൾ, സൂചികൾ, മെഡിക്കൽ ഉപകരണങ്ങൾ പോലുള്ളവ) സമ്പർക്കം മൂലമോ അല്ലെങ്കിൽ വവ്വാലുകൾ പോലുള്ള മൃഗങ്ങളുമായുള്ള സമ്പർക്കം വഴിയും വൈറസ് പടരുന്നു.

Print Friendly, PDF & Email

Leave a Comment

More News