ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “എന്താടാ സജി” എന്ന ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം നടത്തി

ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഫണ്ട് ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ” എന്താടാ സജി ” എന്ന സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് ഫിലഡൽഫിയായിലെ പ്രമുഖ മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനയായ പമ്പയുടെ ഓഫീസിൽ വച്ച് നടത്തപ്പെട്ടു. ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ, ഗ്രാന്റ് സ്പോൺസറായ ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് അലക്സ് തോമസിന് നൽകിക്കൊണ്ടാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്.

ചിരിവിരുന്നിന്റെ മേളമൊരുക്കാൻ ജയസൂര്യയും കുഞ്ചാക്കോ ബോബനും മത്സരിച്ചഭിനയിച്ച ഈ മനോഹര ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകരുടെ സൗകര്യാർത്ഥം രണ്ടുദിവസ പ്രദർശനമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്.

ഏപ്രിൽ 15 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലും, ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് 4 മണി മുതലും ന്യൂടൗൺ തീയേറ്ററിൽ വച്ചാണ് പ്രദർശനം നടക്കുന്നത്. (NEWTOWN THEATRE , 120 N. State St, Newtown, PA 18940)

മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന.ഈ ചിത്രം നവാഗതനായ ഗോഡ്ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിക്കുന്നു. കുഞ്ചാക്കോ ബോബനും ജയസൂര്യയും നീണ്ട ഇടവേളയ്‍ക്ക് ശേഷം ഒന്നിക്കുന്ന ഈ ചിത്രത്തിൽ നിവേദ തോമസാണ് നായികയായി എത്തുന്നത് . ഈ ഫാമിലി കോമഡി എന്റര്‍ടെയ്നർ ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറും, ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു..

കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റുകൾക്കും ബന്ധപ്പെടുക:
ജോസ് കുന്നേൽ (ചെയർമാൻ): 215 681 8679
സാബു സ്കറിയ ( പ്രസിഡന്റ്): 267 980 7923
കൊച്ചുമോൻ വയലത്ത് (ജനറൽ സെക്രട്ടറി): 215 421 9250
ജോർജ്ജ് ഓലിക്കൽ (ട്രഷറാർ): 215 873 4365

Print Friendly, PDF & Email

Related posts

Leave a Comment