തൃശൂര്‍: 2024-ലെ തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ചുള്ള ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് പുതിയ വിവാദത്തിന് തിരികൊളുത്തി. പോലീസിനെ കുറ്റവിമുക്തരാക്കിക്കൊണ്ടും, സംഘർഷങ്ങളുടെ ഉത്തരവാദിത്തം തിരുവമ്പാടി ദേവസ്വത്തിന്റെ ചുമലിൽ കെട്ടിവയ്ക്കുന്നതുമായ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. 2024 ഒക്ടോബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ട അന്വേഷണ റിപ്പോർട്ട് 16 മാസങ്ങൾക്ക് ശേഷം വെള്ളിയാഴ്ചയാണ് (2026 ഫെബ്രുവരി 13) സമർപ്പിച്ചത്. ജില്ലാ കളക്ടറുടെയും സിറ്റി പോലീസ് കമ്മീഷണറുടെയും അദ്ധ്യക്ഷതയിൽ നടന്ന അവലോകന യോഗങ്ങളിൽ എടുത്ത തീരുമാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ദേവസ്വത്തെ കുറ്റപ്പെടുത്തുകയും പോലീസിനെ തെറ്റ് ചെയ്തതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാനാണ് റിപ്പോർട്ട് ശ്രമിക്കുന്നതെന്ന ആരോപണങ്ങൾക്കിടെ, അതിന്റെ കണ്ടെത്തലുകൾ വിവിധ കോണുകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മുൻ മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവുമായ വിഎസ് സുനിൽ കുമാർ അന്നത്തെ ജില്ലാ കളക്ടർ വിആർ കൃഷ്ണ തേജയുടെ പങ്കിനെ ചോദ്യം ചെയ്തു. പൂരം തടസ്സപ്പെടുത്താൻ…
Author: .
ജയ്പൂരില്‍ ദേശീയപാത 52 ൽ കാർ ട്രെയിലറിൽ ഇടിച്ചുണ്ടായ അപകടത്തില്‍ മധ്യപ്രദേശിൽ നിന്നുള്ള 5 ഭക്തർക്ക് ദാരുണാന്ത്യം
ജയ്പൂർ: ജില്ലയിലെ ചക്സു പ്രദേശത്ത് വീണ്ടും അമിതവേഗതയുടെ ദുരിതത്തിന് സാക്ഷ്യം വഹിച്ചു. ശനിയാഴ്ച രാവിലെ ടിഗ്രിയ ടേണിന് സമീപം ദേശീയപാത 52 ൽ ഉണ്ടായ ഭയാനകമായ റോഡപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർ ദാരുണമായി മരിച്ചു. അമിതവേഗതയിൽ വന്ന ഒരു കാർ ഓടിക്കൊണ്ടിരിക്കുന്ന ഡമ്പർ ട്രക്കുമായി കൂട്ടിയിടിച്ച് തകർന്നു. ആഘാതം വളരെ ഗുരുതരമായതിനാൽ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാറിലുണ്ടായിരുന്നവരെല്ലാം ജബൽപൂർ (മധ്യപ്രദേശ്) നിവാസികളാണെന്നും ഒരു പുണ്യസ്ഥലം സന്ദർശിച്ച ശേഷം ജയ്പൂരിലേക്ക് മടങ്ങുകയായിരുന്നെന്നും പോലീസ് പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന്റെ പ്രാഥമിക കാരണം എന്ന് കരുതപ്പെടുന്നു. ശനിയാഴ്ച പുലർച്ചെ 5:30 ഓടെ ടിഗ്രിയ ടേണിന് സമീപമാണ് അപകടമുണ്ടായതെന്ന് ചക്സു പോലീസ് സ്റ്റേഷൻ ഇൻചാർജ് മനോഹർ ലാൽ മേഘ്‌വാൾ പറഞ്ഞു. കോട്ട-ജയ്പൂർ റോഡിൽ സഞ്ചരിക്കുകയായിരുന്ന കാർ ഡ്രൈവർ ഉറങ്ങിപ്പോയതുമുലം മുന്നിലുള്ള ഒരു ഡമ്പർ ട്രക്കിൽ ഇടിക്കുകയായിരുന്നു.…
മർകസ് പഞ്ചാബ് കാമ്പസ് ഉദ്ഘാടനം പ്രൗഢമായി
സർഹിന്ദ്(പഞ്ചാബ്): മർകസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളിൽ നാഴികകല്ലായി പഞ്ചാബ് കാമ്പസ് രാജ്യത്തിന് സമർപ്പിച്ചു. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മർകസ് 50-ാം വാർഷിക ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്ലാമിക പണ്ഡിതൻ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള സ്ഥാപനത്തിൽ റെസിഡൻഷ്യൽ വിദ്യാഭ്യാസ സംവിധാനം, ഗൈഡൻസ് സെന്റർ, പബ്ലിക് ലൈബ്രറി, യുവാക്കളും പെൺകുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണൽ ട്രെയിനിംഗ് പ്രോഗ്രാമുകൾ എന്നിവയാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്. മർകസിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ ഐറിസ് ഫൗണ്ടേഷന്റെ കീഴിൽ 25 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്ന അറുപതോളം സാംസ്കാരിക കേന്ദ്രങ്ങൾ, മൈക്രോ ലേണിംഗ് സെന്ററുകൾ, ഹിഫ്‌ളുൽ ഖുർആൻ മദ്റസകൾ, വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ എന്നിവയുടെ ആസ്ഥാനമാണ് ഈ കാമ്പസ്. ഇമാം റബ്ബാനി ദർഗ സന്ദർശനത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി നടന്ന ഉലമാ സമ്മിറ്റ്,…
മോദിയുടെ അമേരിക്കൻ ദാസ്യം ഇന്ത്യൻ തൊഴിൽ വ്യവസ്ഥ തകർക്കും: ജ്യോതിവാസ് പറവൂർ
ആലുവ: പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അമേരിക്കയോടുള്ള അടിമത്തം ഇന്ത്യൻ വിപണിയെയും കാർഷിക – തൊഴിൽ മേഖലയെയും തകർത്ത് തരിപ്പണമാക്കുമെന്ന് എഫ് ഐ ടി യു സംസ്ഥാന പ്രസിഡൻ്റ് ജ്യോതിവാസ് പറവൂർ. ദേശീയ പണിമുടക്കിന് അഭിവാദ്യം അർപ്പിച്ച് എഫ് ഐ ടി യു എണാകുളം ജില്ലാ കമ്മറ്റി ആലുവയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്സിഡിയോടെ ഇന്ത്യൻ വിപണിയിലെത്തുന്ന വിദേശ ഉൽപന്നങ്ങളോട് പിടിച്ചു നിൽക്കാൻ നമ്മുടെ കാർഷിക വ്യാവസായിക ഉൽപന്നങ്ങൾക്ക് കഴിയാതെ വരുന്നതോടെ അവർക്ക് ആത്മഹത്യ അല്ലാതെ മറ്റു വഴികളുണ്ടാവില്ല. തൊഴിൽ വിരുദ്ധ ലേബർ കോഡ് കൂടി നിലവിൽ വരുന്നതോടെ കാർഷിക, വ്യാവസായിക, കച്ചവട മേഖലയിലെ തൊഴിലാളികളും മുഴുപ്പട്ടിണിയിലാകും. ആയതിനാൽ തൊഴിലാളിവിരുദ്ധ ലേബർ കോഡ് നിയമങ്ങൾ റദ്ദു ചെയ്യണമെന്ന് അദ്ധേഹം ആവശ്യപ്പെട്ടു. കർഷക സമരങ്ങളും തൊഴിലുറപ്പ് നിയമ ഭേദഗതിയും പരിക്കേൽപ്പിച്ച ഇന്ത്യൻ തൊഴിൽ മേഖലയെ പൂർണ്ണമായും തകർക്കുന്ന…
റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ വരവേറ്റ് കോഴഞ്ചേരി
കോഴഞ്ചേരി: ലോകപ്രശസ്തമായ മാരാമൺ കൺവെൻഷൻ യുവവേദിയിൽ ഇന്ന് (ശനി) ഉച്ചകഴിഞ്ഞ് 4 മണിക്ക് മുഖ്യപ്രഭാഷണം നടത്തുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യന് കോഴഞ്ചേരിയിലെ കോലത്ത് തറവാട്ടിൽ ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു. വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയാസൺ, സീനിയർ എക്സിക്യൂട്ടീവ് ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ, യു.എസ്. ഗവൺമെന്റ് (വാഷിംഗ്ടൺ ഡി.സി., യു.എസ്.എ.) എന്നീ പ്രമുഖ നിലകളിൽ സേവനം ചെയ്യുന്ന റവ. ഫാ. അലക്സാണ്ടർ ജെയിംസ് കുര്യനെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച സ്നേഹസമ്മേളനത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. പ്രസ്തുത സ്നേഹസംഗമത്തിൽ ഡോ. കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ മാനേജിംഗ് ഡയറക്ടർ ഫാ. അലക്സാണ്ടർ കൂടാരം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് ജെയിംസ് കൂടൽ, WMC ഖത്തർ പ്രൊവിൻസ് വനിതാ ഫോറം പ്രസിഡന്റ് ശ്രീമതി ഷീലാ ഫിലിപ്പോസ്, FOMAA (USA)…
നിശബ്ദതയുടെ വേലിയേറ്റങ്ങൾ, അധികാരവും വിശ്വാസവും തമ്മിലുള്ള സംഘർഷം: പി പി ചെറിയാൻ
സമുദ്രതീരത്ത് നിന്ന് വെള്ളം അസാധാരണമായി ഉൾവലിയുന്നത് നാം കണ്ടിട്ടുണ്ടാകും. അത് വെറുമൊരു പിന്മാറ്റമല്ല, മറിച്ച് വരാനിരിക്കുന്ന ഒരു വലിയ സുനാമിയുടെയോ കൊടുങ്കാറ്റിന്റെയോ മുന്നോടിയായുള്ള നിഗൂഢമായ ശാന്തതയാണ്. സമാനമായ ഒരു പ്രതിഭാസം ഇന്ന് നമ്മുടെ സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളിലും ദൃശ്യമാണ്. ഇന്നലെവരെ സജീവമായി ഇടപെട്ടിരുന്നവർ, ചോദ്യങ്ങൾ ചോദിച്ചിരുന്നവർ, നിലപാടുകൾ വ്യക്തമാക്കിയിരുന്നവർ പെട്ടെന്ന് നിശബ്ദരാകുന്നു. എന്താണ് ഈ പിൻവാങ്ങലുകൾക്ക് പിന്നിൽ? നിരാശയോ അതോ ബോധപൂർവ്വമായ അകലം പാലിക്കലോ? സമൂഹത്തിൽ നിന്ന് മനുഷ്യൻ അകന്നുപോകുന്നതാണോ അതോ മനുഷ്യനിൽ നിന്ന് സമൂഹം അകന്നുപോകുന്നതാണോ എന്നതാണ് പ്രസക്തമായ ചോദ്യം. പ്രത്യേകിച്ച് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചു നടക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് പലരും മനംനൊന്ത് പിന്മാറുന്നു. കൃത്യമായ നിലപാടുകളും ചോദ്യങ്ങളും ഉന്നയിക്കുന്നവരെ ‘ശല്യക്കാർ’ ആയി മുദ്രകുത്തി മാറ്റിനിർത്തുന്ന പ്രവണത വർദ്ധിച്ചുവരുന്നു. തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ തിരുത്തുന്നതിന് പകരം, ചൂണ്ടിക്കാണിച്ച വ്യക്തിയെ വ്യക്തിഹത്യ ചെയ്യാനാണ് പലപ്പോഴും നേതൃത്വങ്ങൾ ശ്രമിക്കുന്നത്. “പുരോഹിതർ തെറ്റ്…
സിറോ മലബാർ കൺവെൻഷനിൽ രൂപതാതലത്തിൽ കലാപരിപാടികൾ ഒരുങ്ങുന്നു
ചിക്കാഗോ: 2001-ൽ സ്ഥാപിതമായ സിറോ മലബാർ രൂപതയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ 9,10,11,12 തീയതികളിൽ നടക്കുന്ന കൺവെൻഷനിൽ രൂപതാതലത്തിൽ നിറപ്പകിട്ടാർന്ന കലാപരിപാടികൾ സംഘടിക്കപ്പെടുന്നു. ജൂലൈ 10, വെള്ളിയാഴ്ച്ച സായാഹ്നത്തിൽ രൂപതയിലെ എല്ലാ ഇടവകകളെയും സംഘടിപ്പിച്ച് ‘പാരിഷ് ഫെസ്റ്റ്’ നടത്തുന്നു. അനുവദിക്കപ്പെട്ട പത്ത് മിനിട്ടിൽ ഇടവകാംഗങ്ങൾ ഒന്നു ചേർന് അവരുടെ വിശ്വാസവും കൂട്ടായ്മയും കലാഭിരുചികളും കോർത്തിണക്കി വേദിയിലെത്തുന്നു എന്നതു തന്നെ ഈ സായാഹ്നത്തെ ഏറെ മനോഹരമാക്കുമെന്നതിൽ സംശയമില്ല. ‘പാരിഷ് ഫെസ്റ്റ്’ നു പുറമെ എല്ലാ ഇടവകളിലെയും മുതിർന്ന പെൺകുട്ടികളെയും യുവതികളെയും സ്ത്രീകളെയും ഉൾപ്പെടുത്തി വിമൻസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മെഗാ ഡാൻസ് പ്രോഗ്രാം’ സംഘടിപ്പിക്കുന്നു. പരമ്പരാഗത കലാരൂപമായ മാർഗ്ഗംകളിയാണ് ഇതിലേക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. പാരിഷ് ഫെസ്റ്റ്, മെഗാ ഡാൻസ് പ്രോഗ്രാം പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കായി വിളിക്കുക: കൾച്ചറൽ കോഓർഡിനേറ്റർ ജൂഡി റോസ് ജെയിംസ് (317) 490-5839 പ്രോഗ്രാം കോർഡിനേറ്റർസ്…
മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു
മിനസോട്ട പള്ളി പ്രതിഷേധം: മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കോടതിയിൽ കുറ്റം നിഷേധിച്ചു. സെന്റ് പോൾ, മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിലുള്ള പള്ളിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട സിവിൽ അവകാശ ലംഘനക്കേസിൽ പ്രമുഖ മാധ്യമപ്രവർത്തകൻ ഡോൺ ലെമൺ കുറ്റം നിഷേധിച്ചു. വെള്ളിയാഴ്ച സെന്റ് പോളിലെ ഫെഡറൽ കോടതിയിൽ ഹാജരായ ലെമൺ, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാദിച്ചു. ജനുവരി 18-ന് സെന്റ് പോളിലെ ‘സിറ്റീസ് ചർച്ചിന്’ മുന്നിൽ നടന്ന പ്രതിഷേധമാണ് കേസിന് ആധാരം. ഇവിടുത്തെ പാസ്റ്റർ ഒരു ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥൻ കൂടിയാണ്. താൻ അവിടെ എത്തിയത് മാധ്യമപ്രവർത്തകൻ എന്ന നിലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനാണെന്നും പ്രതിഷേധത്തിൽ പങ്കാളിയായിട്ടില്ലെന്നും മുൻ സിഎൻഎൻ (CNN) അവതാരകൻ കൂടിയായ ലെമൺ കോടതിക്ക് പുറത്ത് പറഞ്ഞു. തന്റെ ഭരണഘടനാപരമായ അവകാശങ്ങൾക്കായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ മനുഷ്യാവകാശ അഭിഭാഷക നെകീമ ലെവി…
ഡാളസിൽ അന്തരിച്ച ജോൺസൻ തോമസിന്റെ (ചെക്കാട്ട് സാംകുട്ടി) സംസ്കാരം ശനിയാഴ്ച
ഡാളസ്: ജനുവരി 23 നു ഡാലസിൽ അന്തരിച്ച തടിയൂർ ചെക്കാട്ട് ജോൺസൻ തോമസിന്റെ (ചേക്കാട്ട് സാംകുട്ടി) പൊതുദർശനവും സംസ്‍കാരവും ഫെബ്രുവരി 14 നു (ശനിയാഴ്ച) ഡാളസിൽ നടത്തും. 1980-90 കളിൽ കായിക രംഗത്ത് ശ്രദ്ധയനായിരുന്ന പരേതൻ തടിയൂർ Rider’s Club ഫുട്ബോൾ ടീം മാനേജരായി ദീർഘവർഷങ്ങൾ പ്രവർത്തിച്ചു. 23 വർഷങ്ങൾക്കു അമേരിക്കയിലെത്തിയ ഡാളസ് വിക്ടറി AG യിലെയും ഐപിസി റ്റാബെർനാക്കിലെയും സജീവ അംഗമായിരുന്നു. കൊട്ടാരക്കര കാര്യാട്ട് റോസമ്മയാണ് പരേതന്റെ ഭാര്യ മക്കൾ : ഷാംലി (ബാംഗ്ലൂർ) ,ഷെറിൻ (ഡാളസ് ) , ഷൈനി (ഡാളസ്) മരുമക്കൾ: പാസ്റ്റർ ബിനു (ബാംഗ്ലൂർ AG Church) , ലെസ്‌ലി (ഡാളസ്), ജേക്കബ് (ഡാളസ്) കൊച്ചുമക്കൾ : ജെയ്ക് ,ജൊഹാൻ, റയാൻ , ജോസിയ, മരിയ സഹോദരങ്ങൾ : മേഴ്‌സി – സ്റ്റീഫൻ (ഹൂസ്റ്റൺ ) ജോയ്‌സ് – ജോൺസൺ (ഹൂസ്റ്റൺ)…
സൗത്ത് കരോലിനയിൽ മീസിൽസ് പടരുന്നു; ആകെ രോഗബാധിതർ 950 ആയി
സൗത്ത് കരോലിന: അമേരിക്കയിലെ സൗത്ത് കരോലിനയിൽ മീസിൽസ് (അഞ്ചാംപനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പുതിയതായി 17 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 950 ആയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം ബാധിച്ചവരിൽ ഭൂരിഭാഗവും (883 പേർ) വാക്സിൻ എടുക്കാത്തവരാണ്. 26 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവരായിരുന്നു. ഒക്ടോബറിൽ ആരംഭിച്ച ഈ രോഗവ്യാപനം നിലവിൽ ഗ്രീൻവിൽ, സ്പാർട്ടൻബർഗ് തുടങ്ങിയ വടക്കുപടിഞ്ഞാറൻ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. 186 പേർ നിലവിൽ ക്വാറന്റൈനിലും 9 പേർ ഐസൊലേഷനിലുമാണ്. പ്രതിദിന കേസുകളിൽ നേരിയ കുറവുണ്ടാകുന്നുണ്ടെങ്കിലും രോഗവ്യാപനം കുറഞ്ഞുവെന്ന് ഉറപ്പിച്ചു പറയാറായിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 2026-ന്റെ തുടക്കം മുതൽ അമേരിക്കയിലാകെ റിപ്പോർട്ട് ചെയ്യപ്പെട്ട മീസിൽസ് കേസുകളുടെ എണ്ണം ഫെബ്രുവരി 12-ലെ കണക്കനുസരിച്ച് 910 ആണ്.
