ദോഹ: വിവിധ ജനവിഭാഗങ്ങൾക്ക് അവരുടെ വിശ്വാസാചാരങ്ങളിൽ സ്വതന്ത്ര്യവും, അവ വ്യക്തിതലത്തിൽ പാലിക്കുന്നതിന് അവകാശാധികാരങ്ങളും ഉണ്ടായിരിക്കുക എന്നത് ഇന്ത്യ നിർമ്മിക്കപ്പെട്ടതിൻ്റെയും നിലനിൽക്കുന്നതിൻ്റെയും ആധാര ശിലയാണെന്നും അതാണ് ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്നതെന്നും വിവിധ പ്രവാസി സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു. ഭരണഘടനാ ശില്പി ഡോ. ബി.ആര്‍ അംബേദ്കര്‍ ജന്മദിനത്തോടനുബന്ധിച്ച് ‘ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക’ എന്ന തലക്കെട്ടില്‍ പ്രവാസി വെല്‍ഫെയർ സംഘടിപ്പിച്ച ‘സാഹോദര്യ സദസ്സിൽ’ സാരിക്കുകയായിരുന്നു വിവിധ പ്രവാസി സംഘടന നേതാക്കൾ. വംശീയ ഫാഷിസത്തിൻ്റെ ഏകശിലാധിഷ്ടിതമായ പ്രത്യയശാസ്ത്രമല്ല ഇന്ത്യയെന്ന രാജ്യത്തെ നിർണ്ണയിക്കുന്നതും നിലനിർത്തുന്നതുമായ ഘടനാപരമായ അസ്തിത്വം. വൈവിധ്യങ്ങളെ മാനിക്കുന്ന നാനാത്വങ്ങളുടെ ഏകതയാണ് രാജ്യത്തേയും അതിൻ്റെ ദേശീയതയേയും ഉപദേശീയതകളേയും കോർത്ത് ചേർത്ത് ഒരു രാഷ്ട്ര വ്യവസ്ഥയായി നിലനിർത്തുന്നത്. അത് തകർക്കപ്പെട്ടാൽ ശിഥിലമാവുക ഇന്ത്യയെന്ന രാഷ്ട്രം തന്നെയാണ്. സ്വതന്ത്ര ഇന്ത്യയെ രൂപപ്പെടുത്തുന്നതിലെ തത്വവും പ്രയോഗവുമാണ് ഈ വൈവിധ്യങ്ങളും അവക്കുള്ള ഭരണഘടനാ ദത്തമായ പരിരക്ഷകളും. അതിനെ ദുർബലപ്പെടുത്താനോ…
Author: റബീഅ്സമാന്‍
സ്വകാര്യ ഗ്രൂപ്പുകളുടെ ഹജ്ജ് യാത്രാ അനിശ്ചിതത്വം: ഇടപെടൽ തേടി പ്രധാനമന്ത്രിക്ക് കത്തയച്ച് ഗ്രാൻഡ് മുഫ്തി
കോഴിക്കോട്: ഇന്ത്യയിൽ നിന്ന് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകൾ വഴി ഇത്തവണ തീർഥാടനം ഉദ്ദേശിക്കുന്നവരുടെ യാത്രയിൽ അനിശ്ചിതത്വം തുടരുന്നതിനിടെ വിഷയത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കത്തെഴുതി. നുസുക് പ്ലാറ്റ്ഫോം വഴിയുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചില്ലെന്ന കാരണം പറഞ്ഞാണ് ക്വാട്ട തടഞ്ഞുവെച്ചിട്ടുള്ളത്. നുസുക് പോർട്ടൽ അടക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ഗ്രൂപ്പുകൾക്ക് ഇത്തവണ 52507 സീറ്റുകളാണ് അനുവദിച്ചിരുന്നത്. സഊദിയിലെ സേവന ദാതാവ്, താമസം, ഗതാഗത കരാർ പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ളവ ചില സ്വകാര്യ ഗ്രൂപ്പുകൾ പൂർത്തിയാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൊത്തം ക്വാട്ട തടഞ്ഞുവെക്കുന്ന സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. എല്ലാ വർഷവും ഹജ്ജ് യാത്രക്ക് കുറ്റമറ്റ രീതിയിൽ സംവിധാനമൊരുക്കുന്ന കേന്ദ്ര സർക്കാർ ഈ അനിശ്ചിതത്വം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും സ്വകാര്യ ക്വാട്ട മുഴുവൻ പുനഃസ്ഥാപിക്കാൻ നയതന്ത്ര ഇടപെടൽ തേടണമെന്നും കത്തിൽ ആവശ്യപ്പെട്ടു. യാത്ര…
കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവരെ അപമാനിക്കുന്നു: ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ആഗോള ക്രൈസ്തവസമൂഹം വിശുദ്ധമായി കരുതുന്ന കുരിശിനെ അവഹേളിക്കുന്നവര്‍ ക്രൈസ്തവ വിശ്വാസികളെയൊന്നാകെ അപമാനിക്കുകയാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഇന്ത്യയില്‍ ക്രൈസ്തവര്‍ നേരിടുന്ന ഭീഷണികളെയും അക്രമങ്ങളെയും അപലപിക്കുകയും അതിനെതിരെ ശബ്ദിക്കുകയും ചെയ്യുന്ന രാഷ്ട്രീയനേതൃത്വങ്ങള്‍ കേരളത്തില്‍ കുരിശിനോടു കാണിക്കുന്ന അവഹേളനത്തില്‍ നിശബ്ദരായിരിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. പതിറ്റാണ്ടുകളായി റവന്യൂ ഭൂമിയില്‍ പണിതുയര്‍ത്തി സംരക്ഷിച്ചിരുന്ന തൊടുപുഴയ്ക്കടുത്ത് തൊമ്മന്‍കുത്തിലെ കുരിശ് പിഴുതെറിഞ്ഞ ഭരണസംവിധാന ധിക്കാരം മതനിന്ദയാണ്. ഈ ഉദ്യോഗസ്ഥ ധാര്‍ഷ്ഠ്യത്തിനുമുമ്പില്‍ കേരളം ഇനിയും തലകുനിച്ചാല്‍ വരാനിരിക്കുന്നത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതുമായ വലിയ അപകടമായിരിക്കും. ഇതേ റവന്യൂ ഭൂമിയില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് യാതൊരു കുഴപ്പവുമില്ല. കുരിശുമാത്രം പ്രശ്‌നമെന്നു പറയുന്നതില്‍ എന്തു ന്യായീകരണമാണുള്ളത്. ക്രൈസ്തവരുടെ പേരില്‍ മുതലക്കണ്ണീര്‍ പൊഴിക്കുന്ന രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെ ഇരട്ടമുഖം തിരിച്ചറിയുവാനുള്ള ആര്‍ജ്ജവം കേരളത്തിലെ ക്രൈസ്തവര്‍ക്കുണ്ട്. പിറന്നുവീണ മണ്ണില്‍ നിലനില്പു ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതി…
അനധികൃത സ്വത്ത് സമ്പാദന കേസ്: എഡിജിപി എംആർ അജിത് കുമാറിന് സർക്കാരിന്റെ ക്ലീൻ ചിറ്റ്
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആർ അജിത് കുമാറിന് സർക്കാർ ക്ലീൻ ചിറ്റ് നൽകി. ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് തിരിച്ചെത്തിയ മുഖ്യമന്ത്രി ഫയൽ വിളിച്ചുവരുത്തി ഒപ്പിട്ടു. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് പിവി അൻവർ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയത്. അജിത് കുമാർ വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടാണ് വിജിലൻസ് ഡയറക്ടർ സമർപ്പിച്ചത്. ഈ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്തു. അതേസമയം, തെറ്റായ മൊഴി നൽകിയ സംഭവത്തിൽ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി അറിയിച്ചിരുന്നു. സിവിൽ, ക്രിമിനൽ നടപടികൾ സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണക്കടത്തിൽ എഡിജിപി പി വിജയന് പങ്കുണ്ടെന്ന് അജിത് കുമാർ മൊഴി നൽകിയിരുന്നു. വിജയന്റെ പങ്കാളിത്തത്തെക്കുറിച്ച് എസ്പി സുജിത് ദാസ് തന്നോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു…
നക്ഷത്ര ഫലം (16-04-2025 ബുധന്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് വളരെ നല്ല ദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് മറ്റ് കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് നിങ്ങളെ സഹായിക്കും. ഇത് ആരോഗ്യത്തിനും നല്ലതാണ്. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. തൊഴിലിടത്തെ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടും. വസ്‌തുസംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക. കന്നി: ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂർണമായിരിക്കും. ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടോപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. പ്രിയപ്പെട്ടവരുടെ പിന്തുണ ലഭിക്കും. ആത്മീയ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ സാധ്യത. തുലാം: ഇന്ന് നിങ്ങൾക്ക് ഗുണകരമായ ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികള്‍ മികച്ച രീതിയിൽ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഓഫിസിലെ ഉയർന്ന ഉദ്യോഗസ്ഥർ നിങ്ങളുടെ സാമർഥ്യത്തെയും നന്നായി ജോലി ചെയ്യാനുള്ള നിങ്ങളുടെ കഴിവിനെയും അഭിനന്ദിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. വിദ്യാർഥികൾക്കും ഇന്ന് നല്ല ദിവസമായിരിക്കും. വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമായിരിക്കും. മാനസികവും ശാരീരികവുമായ ആരോഗ്യം നല്ല…
IPL 2025: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്കോർ പ്രതിരോധിച്ച 5 ടീമുകൾ
ഐപിഎൽ 2025: ചണ്ഡീഗഡിൽ നടന്ന ഐപിഎൽ 2025 മത്സരത്തിൽ വെറും 111 റൺസിന് ഓൾ ഔട്ടായ പഞ്ചാബ് കിംഗ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകർപ്പൻ വിജയം നേടി. IPL 2025-ൽ പഞ്ചാബ് കിംഗ്സ് (PBKS) ഇതുവരെ ഒരു ടീമിനും ചെയ്യാൻ കഴിയാത്ത നേട്ടം കൈവരിച്ചു. മുള്ളൻപൂരിൽ നടന്ന ആവേശകരമായ മത്സരത്തിൽ, വെറും 111 റൺസ് മാത്രം നേടിയെങ്കിലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ (കെകെആർ) 16 റൺസിന് പരാജയപ്പെടുത്തി പഞ്ചാബ് ചരിത്രം സൃഷ്ടിച്ചു. ഐപിഎൽ ചരിത്രത്തിൽ ഒരു ടീം വിജയകരമായി പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്കോറാണിത്. പഞ്ചാബിനു വേണ്ടി യുസ്‌വേന്ദ്ര ചാഹൽ മികച്ച പ്രകടനം കാഴ്ചവച്ചു, 4 വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിന്റെ ഗതി പൂർണ്ണമായും മാറ്റിമറിച്ചു. ആദ്യ 7 ഓവറിൽ 60 റൺസ് നേടി 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൊൽക്കത്ത ശക്തമായ നിലയിലായിരുന്നപ്പോൾ, പഞ്ചാബിന്റെ തോൽവി ഉറപ്പാണെന്ന്…
വഖഫ് ഭേദഗതി നിയമത്തിനെതിരെയുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കല്‍ തുടങ്ങും
2025 ഏപ്രിൽ 5 ന് പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ അംഗീകാരത്തിനുശേഷം നടപ്പിലാക്കിയ വഖഫ് നിയമം കേന്ദ്ര സർക്കാർ അടുത്തിടെ ഭേദഗതി ചെയ്തു. ലോക്‌സഭയിൽ 288 പേർ അനുകൂലമായും 232 പേർ എതിർത്തും ബിൽ പാസാക്കിയപ്പോൾ, രാജ്യസഭയിൽ 128 പേർ അനുകൂലമായും 95 പേർ എതിർത്തും ബിൽ പാസായി. ന്യൂഡല്‍ഹി: 2025 ലെ വഖഫ് (ഭേദഗതി) നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്യുന്ന ഹർജികളിൽ സുപ്രീം കോടതി ഇന്ന് വാദം കേൾക്കാൻ തുടങ്ങും. ഈ നിയമത്തിനെതിരെ ആകെ 73 ഹർജികൾ സമർപ്പിച്ചിട്ടുണ്ട്, അതിൽ 10 ഹർജികൾ ഇന്ന് വാദം കേൾക്കുന്നതിനായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്ലീം സമുദായത്തിന്റെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതും വഖഫ് സ്വത്തുക്കളുടെ നടത്തിപ്പിനെ അനാവശ്യമായി ബാധിക്കുന്നതുമാണ് ഈ നിയമം എന്ന് ഹർജിക്കാർ വാദിക്കുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ വി വിശ്വനാഥൻ…
യുപി പോലീസ് സേന പുനഃസംഘടിപ്പിച്ചു; 11 ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ പോലീസ് വകുപ്പ് ചൊവ്വാഴ്ച പുനഃസംഘടിപ്പിച്ചു. ആകെ 11 ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഈ മാറ്റത്തിന് കീഴിൽ, പ്രയാഗ്‌രാജ്, ബുലന്ദ്‌ഷഹർ, മഥുര, മീററ്റ്, ബരാബങ്കി, മറ്റ് ചില ജില്ലകളിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ നൽകി. രാത്രി വൈകി പുറത്തിറക്കിയ പട്ടിക പ്രകാരമാണ് ഈ മാറ്റം വരുത്തിയത്. ഉത്തർപ്രദേശിലെ പോലീസ് വകുപ്പിലെ ഈ ഭരണ പുനഃസംഘടന പല പ്രധാന ജില്ലകളിലെയും പോലീസ് ഉദ്യോഗസ്ഥരുടെ അധികാരപരിധിയിൽ മാറ്റം വരുത്തി. ഗാസിയാബാദ് പോലീസ് കമ്മീഷണറും ബിജെപി എംഎൽഎയും തമ്മിലുള്ള സംഘർഷമാണ് ഈ പുനഃസംഘടനയ്ക്ക് പ്രധാന കാരണമെന്ന് പറയപ്പെടുന്നു. മാറ്റങ്ങളെക്കുറിച്ചുള്ള പ്രധാന വിശദാംശങ്ങൾ: നീലഭ്ജ ചൗധരിയെ എഡിജിപി എടിഎസ് ലഖ്‌നൗവിൽ നിന്ന് എഡിജിപി സിഐഡി ലഖ്‌നൗവിലേക്ക് നിയമിച്ചു. ഗാസിയാബാദ് പോലീസ് കമ്മീഷണറായ അജയ് കുമാർ മിശ്രയെ പ്രയാഗ്‌രാജ് റേഞ്ചിലെ ഇൻസ്പെക്ടർ ജനറൽ ഓഫ്…
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ത്യ സന്ദർശിക്കും; പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തും; ജയ്പൂരും ആഗ്രയും സന്ദർശിക്കും
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായ സമയത്താണ് ഈ സന്ദർശനം നടക്കുന്നത്. ജെ ഡി വാൻസ് പ്രധാനമന്ത്രി മോദിയെ കാണും. അതോടൊപ്പം, ഇന്ത്യയിലെ സാംസ്കാരിക നഗരങ്ങളായ ജയ്പൂർ, ആഗ്ര എന്നിവയും വാൻസ് സന്ദർശിക്കും. വൈസ് പ്രസിഡന്റ് വാൻസ് ഏപ്രിൽ 18 മുതൽ ഏപ്രിൽ 24 വരെ ഭാര്യ ഉഷ വാൻസും മക്കളായ ഇവാൻ, വിവേക്, മിറാബെൽ എന്നിവരോടൊപ്പം ഇറ്റലിയിലേക്കും ഇന്ത്യയിലേക്കും യാത്ര ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് വാന്‍സിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യാ സന്ദർശന വേളയിൽ വാൻസ് തലസ്ഥാനമായ ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും വ്യാപാരം, സുരക്ഷ, ആഗോള…
തീപാറും മേയർ തിരഞ്ഞെടുപ്പ് പോരാട്ടത്തിനൊരുങ്ങി സിറ്റി ഓഫ് ഗാർലാൻഡ്
ഡാളസ്: ടെക്സാസ് സംസ്ഥാനത്തെ അമേരിക്കൻ പൗരന്മാർ തങ്ങളുടെ ജന പ്രതിനിധികളെ തെരഞ്ഞെടുക്കുവാൻ ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി മുതൽ പോളിംഗ് ബൂത്തിലേക്ക്. സമ്മതിദാനവകാശം രേഖപ്പെടുത്തുവാൻ ഉള്ള അവസാന ദിവസം മെയ് മാസം മൂന്നാം തിയ്യതി ആറുമണിവരെയാണ്. എന്നാൽ ഡാളസ് കൗണ്ടിയിലെ പഴയ പട്ടണങ്ങളിലൊന്നായ സിറ്റി ഓഫ് ഗാർലാൻഡ്ലെ മലയാളി ജനസമൂഹം ഒന്നടങ്കം മെയ് മാസം മൂന്നാം തീയതി ആറുമണിക്ക് ശേഷം നടക്കുന്ന ഫലപ്രഖ്യാപനത്തിനു വേണ്ടി നെഞ്ചിടിപ്പോടെയാണ് കാത്തിരിക്കുന്നത്. അതിനുകാരണം നാല് മേയർ സ്ഥാനാർത്ഥികളിൽ രണ്ടുപേർ മലയാളികളും, സമൂഹത്തിന് ഏറ്റവും പ്രിയപ്പെട്ടവരും, ജനങ്ങളിൽ വളരെ സ്വാധീനം ഉള്ളവരും എന്നുള്ളതാണ്. ചരിത്രത്തിലാദ്യമായാണ് സിറ്റി ഓഫ് ഗാർലാൻഡ് ഇപ്രകാരം ഒരു തിരഞ്ഞെടുപ്പ് ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിക്കുന്നത്. സാമൂഹിക, ആത്മീയ, കായിക, പൊതുരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള രണ്ടു മലയാളികൾ തമ്മിൽ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുപ്പോൾ ഈ വർഷത്തെ സിറ്റി ഓഫ് ഗാർലാൻഡ് തെരഞ്ഞെടുപ്പിന്…
