ചിങ്ങം: പ്രവർത്തന മേഖലയിൽ സമ്മർദങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ട ദിനമാണ് ഇന്ന്. നിർണായകമായ ചില കൂടിക്കാഴ്‌ചകൾക്ക് സാധ്യത. സന്തോഷത്തിനുള്ള വക സ്വയം കണ്ടെത്തും. കന്നി: തൃപ്‌തികരമല്ലാത്ത ദിവസമാണിന്ന്. കുട്ടികളെ കുറിച്ചുള്ള ചിന്ത മനസികാസ്വസ്ഥ്യം ഉണ്ടാക്കും. ഉദര സംബന്ധവും കരള്‍ സംബന്ധവുമായ അസുഖങ്ങൾക്ക് സാധ്യത. ചെലവുകൾ വർധിക്കാൻ സാധ്യത. പ്രിയപ്പെട്ട സുഹൃത്തുമായി കൂടിക്കാഴ്‌ച നടത്തും. ഓഹരി വിപണി നിക്ഷേപകർ വളരെ ശ്രദ്ധയോടെ മുന്നോട്ട് പോകേണ്ടതാണ്. തുലാം: പ്രതീക്ഷകളുടെ ദിവസമായിരിക്കും ഇന്ന്. പങ്കാളിയുടെ സ്നേഹവും സഹാനുഭൂതിയും ലഭിക്കും. ആഗ്രഹ സഫലീകരണത്തിന് സാധ്യത. വൃശ്ചികം: വ്യവസായികൾക്ക് മികച്ച ദിനം. പുതിയ സംരംഭങ്ങൾക്ക് മികച്ച പിന്തുണ ലഭിക്കും. എന്നാൽ അപ്രതീക്ഷിതമായ ചില തടസങ്ങൾ വന്നുചേരാം. വേണ്ട വിധത്തിൽ ക്രമീകരണങ്ങൾ പൂർത്തിയാക്കുക. ധനു: സാധാരണ ദിവസമാണ് ഇന്ന്. തെറ്റിധാരണയുണ്ടാകാൻ സാധ്യത. അതേ തുടർന്നുണ്ടാകുന്ന അമിത ചിന്ത ആകുലതകൾക്ക് കാരണമാകും. അധ്വാനത്തിന് ഫലം ലഭിച്ചെന്ന് വരില്ല.…
Author: .
ഒബാമയ്ക്കെതിരെ ട്രംപിന്റെ വംശീയാധിക്ഷേപം: ട്രംപിന്റെ രാഷ്ട്രീയം ഒരു “കോമാളി ഷോ” ആണെന്ന് ഒബാമ
ട്രംപ് ഭരണകൂടത്തിന്റെ രാഷ്ട്രീയത്തെ ഒരു കോമാളി പരിപാടിയായി വിശേഷിപ്പിച്ച ബരാക് ഒബാമ, അമേരിക്കൻ രാഷ്ട്രീയത്തിൽ മാന്യതയും മര്യാദയും കുറഞ്ഞുവരികയാണെന്ന് പറഞ്ഞു. സത്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിട്ടുവീഴ്ച ചെയ്യരുതെന്ന് അദ്ദേഹം ഡെമോക്രാറ്റുകളോട് അഭ്യർത്ഥിച്ചു. വാഷിംഗ്ടണ്‍: നിലവിലെ ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള അമേരിക്കൻ രാഷ്ട്രീയത്തിന്റെ അധഃപതനത്തെ മുൻ പ്രസിഡന്റ് ബരാക് ഒബാമ നിശിതമായി വിമർശിച്ചു. ട്രംപിന്റെ രണ്ടാം ടേമിന് കീഴിലുള്ള അമേരിക്കൻ രാഷ്ട്രീയത്തെ ഒരു “കോമാളി ഷോ” എന്നാണ് ഒബാമ അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിശേഷിപ്പിച്ചത്, വൈറ്റ് ഹൗസിന്റെ സമീപകാല വാചാടോപങ്ങൾ മിക്ക അമേരിക്കക്കാരെയും അസ്വസ്ഥരാക്കിയിട്ടുണ്ടെന്നും ഒബാമ പറഞ്ഞു. ബ്രയാൻ ടൈലർ കോഹന്റെ “നോ ലൈ” പോഡ്‌കാസ്റ്റിൽ സംസാരിക്കവെ, തന്നെയും മുൻ പ്രഥമ വനിത മിഷേൽ ഒബാമയെയും അനുചിതമായി ചിത്രീകരിച്ച വിവാദ വീഡിയോയെക്കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ഒബാമ. സംഭവത്തിൽ ക്ഷമാപണം നടത്താൻ ട്രംപ് വിസമ്മതിച്ചതിനെക്കുറിച്ചും അത് ഒരു ജീവനക്കാരന്റെ പിഴവാണെന്നും…
ജനീവ ചർച്ചകൾക്ക് മുമ്പ് ഇറാനെ ആക്രമിക്കാന്‍ ട്രംപും നെതന്യാഹുവും രഹസ്യ കരാറിൽ എത്തിയതായി റിപ്പോര്‍ട്ട്
ഇറാനെതിരായ ആക്രമണത്തിന് നെതന്യാഹുവിനെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. ജനീവ ചർച്ചകൾക്ക് മുന്നോടിയായി, മേഖലയിൽ സൈനിക തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുകയും രണ്ടാമത്തെ വിമാനവാഹിനിക്കപ്പൽ വിന്യസിക്കുകയും ചെയ്തു. വാഷിംഗ്ടന്‍: അമേരിക്കയും ഇറാനും തമ്മിൽ ആണവ ചർച്ചകൾ പുരോഗമിക്കവേ, രണ്ടാം ഘട്ട ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി ജനീവയിൽ എത്തി. എന്നാൽ, തിരശ്ശീലയ്ക്ക് പിന്നില്‍ ട്രംപും നെതന്യാഹുവും രഹസ്യമായി പദ്ധതികള്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഡിസംബറിൽ ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ നടന്ന അവരുടെ കൂടിക്കാഴ്ചയിൽ, യുഎസും ഇറാനും തമ്മിൽ ഒരു കരാറിലെത്തിയില്ലെങ്കിൽ, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതിക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ പിന്തുണയ്ക്കുമെന്ന് ട്രംപ് നെതന്യാഹുവിനോട് വ്യക്തമായി പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രായേൽ ഇറാനെ ആക്രമിച്ചാൽ അമേരിക്കയ്ക്ക് എങ്ങനെ ഇസ്രായേലിനെ സഹായിക്കാൻ കഴിയും എന്നതിനെക്കുറിച്ച് യുഎസ് സൈന്യത്തിലും രഹസ്യാന്വേഷണ ഏജൻസികളിലും ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് സ്രോതസ്സുകൾ പറയുന്നു. യുഎസ് നേരിട്ട്…
ആറ് ദിവസമായി കാണാതായ ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം കാലിഫോർണിയയിൽ കണ്ടെത്തി
കാലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. ഫെബ്രുവരി 9 മുതൽ കാണാതായ 22 കാരനായ കാലിഫോർണിയ സർവകലാശാല വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മരണം അധികൃതര്‍ സ്ഥിരീകരിച്ചു. കാലിഫോര്‍ണിയ: കർണാടക സ്വദേശിയായ 22 വയസ്സുള്ള സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം കണ്ടെത്തി. സാകേത് ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാര്‍ത്ഥിയായിരുന്നു സാകേത്. സാകേതിനെ മരിച്ച നിലയിൽ കണ്ടെത്തിയതായി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഞായറാഴ്ച അറിയിച്ചു. ഫെബ്രുവരി 9 മുതൽ സാകേതിനെ കാണാനില്ലായിരുന്നു. “കാണാതായ ഇന്ത്യൻ വിദ്യാർത്ഥി സാകേത് ശ്രീനിവാസയ്യയുടെ മൃതദേഹം കണ്ടെടുത്തതായി പ്രാദേശിക പോലീസ് സ്ഥിരീകരിച്ചതായി നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾ അഗാധമായി ഖേദിക്കുന്നു. ഈ വളരെ ദുഷ്‌കരമായ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. പ്രാദേശിക അധികാരികളുമായി ഏകോപിപ്പിക്കുകയും മൃതദേഹം എത്രയും വേഗം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുകയും ചെയ്യുന്നതുൾപ്പെടെ…
വിമൻ ജസ്റ്റിസ് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
പാലക്കാട്: വല്ലപ്പുഴ ഐ സി സി ഹാളിൽ നടന്ന വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് പാലക്കാട് ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് (റൈസ് & ലീഡ് ) വിമൻ ജസ്റ്റിസ് മൂവ്മെൻ്റ് സംസ്ഥാന കമ്മിറ്റിയംഗം ഉമൈറ ടീച്ചർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ പ്രശ്നങ്ങളുണ്ടാകമ്പോൾ ഇടപെടുന്ന സംഘടന എന്നതിനപ്പുറം സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയും സമാധാനവും നൽകുന്ന ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കുകയെന്നതാണ് വിമൻ ജസ്റ്റിസിൻ്റ ലക്ഷ്യമെന്ന് അവർ ഓർമ്മിപ്പിച്ചു. സിജി റിസോർസ് പേഴ്സണും, JCI സോണൽ ട്രൈനറുമായ റൈഹാന ജാഫർ പരിശീലന ക്ലാസ് നടത്തി. ജില്ലാ പ്രസിഡൻ്റ് ഷക്കീല ടീച്ചർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡൻ്റ് കെ സി നാസർ, ചേർപ്പുളശ്ശേരി 17-ാം വാർഡ് കൗൺസിലർ സമീറ ഗഫൂർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായ പ്രസന്ന, എ. പി സീനത്ത്, സെക്രട്ടറിമാരായ ഹാജറ ഇബ്രാഹിം, ഫെൻസിയ ഷഹീർ, ഷഹീറ…
കേരളാ കോൺഗ്രസ് (എം) അവസാന വാക്ക് പാർട്ടി ചെയർമാന്റേത്: കെ. ആനന്ദകുമാർ
കേരളാ കോൺഗ്രസ് (എം) പാർട്ടിയിൽ വിവിധ അഭിപ്രായങ്ങളും ചർച്ചകളും നടക്കുമെങ്കിലും അവസാന തീരുമാനം പാർട്ടി ചെയർമാന്റേത് ആയിരിക്കുമെന്ന് കേരളാ കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി കെ. ആനന്ദകുമാർ പറഞ്ഞു. ചെയർമാൻ ജോസ് കെ മാണി പാലായിൽ മത്സരിക്കും എന്ന് പാർലമെന്ററി പാർട്ടി ലീഡർ റോഷി അഗസ്റ്റിൻ പറഞ്ഞത്, പാർട്ടിയിലെ പൊതു അഭിപ്രായത്തെ മുൻനിർത്തി ആയിരിക്കാം. എന്നാൽ പാർട്ടി സ്ഥാനാർഥികളെ തീരുമാനിക്കേണ്ടത് പാർട്ടി സ്റ്റിയറിങ് കമ്മിറ്റിയും ഹൈ പവർ കമ്മിറ്റിയുമാണ്, പ്രഖ്യാപിക്കേണ്ടത് പാർട്ടി ചെയർമാനും. പാർട്ടി ഒരു സീറ്റിലും സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടില്ലെങ്കിലും നിലവിലെ എം.എൽ.എ മാർ വീണ്ടും മത്സരിക്കുക എന്നത് കീഴ്‌വഴക്കം മാത്രമാണ്; തീരുമാനം അല്ല. പാർലമെന്ററി പദവിയിലൂടെയല്ല ഒരു നേതാവിന്റെ കഴിവ് തെളിയിക്കേണ്ടത്. ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാത്ത രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അടക്കം നിരവധി ഉദാഹരണങ്ങൾ. പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും ആഗ്രഹ പ്രകടനം മാത്രമാണ് റോഷി അഗസ്റ്റിൻ…
രാഷ്ട്രീയ താൽപര്യങ്ങൾക്ക് സ്ത്രീകളെ ആയുധമാക്കുന്നതിനെ പ്രതിരോധിക്കാൻ നിയമം ശക്തിപ്പെടുത്തണം: വിഎ ഫായിസ
മലപ്പുറം: ലോകാടിസ്ഥാനത്തിലും ഇന്ത്യാ രാജ്യത്തും സ്ത്രീ സുരക്ഷ എന്നത് വലിയ ഭീഷണികളെ നേരിടുമ്പോൾ പ്രബുദ്ധ കേരളത്തിൽ പോലും ജനപ്രതിനിധികളും നേതാക്കളും മാന്യന്മാരായി കണക്കാക്കപ്പെടുന്നവരും വ്യക്തി താൽപര്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി സ്ത്രീകളെ ആയുധമാക്കുന്ന വാർത്തകളാണ് ദിനേന പുറത്തുവരുന്നതെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ് വിഎ ഫായിസ പറഞ്ഞു. വിദ്യാഭ്യാസ തൊഴിൽ മേഖലകളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കുന്ന സ്ത്രീ സമൂഹത്തിന് ഭരണഘടന ഉറപ്പുനൽകിയ അന്തസ്സും സുരക്ഷിതത്വവും ഉറപ്പുവരുത്താൻ ഇവിടത്തെ നിയമ വ്യവസ്ഥയെ കൂടുതൽ കർശനമാക്കാനുള്ള ബാധ്യത സർക്കാർ നിർവഹിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി മലപ്പുറം ഫാറൂഖ് മെമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച ‘റൈസ് ആന്റ് ലീഡ്’ ജില്ലാ ലീഡേഴ്‌സ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന കമ്മിറ്റി അംഗവും ലൈഫ് കോച്ചുമായ നസീറ ബാനു ട്രൈനിങ് സെഷന് നേതൃത്വം നൽകി.…
എടത്വ വികസന സമിതി ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും നടന്നു; വികസന സെമിനാർ മാർച്ച് 7ന്
എടത്വ: കഴിഞ്ഞ നാലര പതിറ്റാണ്ടിലേറെയായി എടത്വയുടെയും സമീപ പ്രദേശങ്ങളിലെയും സമഗ്ര വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമന്യേ സജീവ ഇടപെടൽ നടത്തികൊണ്ടിരിക്കുന്ന എടത്വ വികസന സമിതിയുടെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവർത്തനോദ്ഘാടനവും എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് അദ്ധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടിജിൻ ജോസഫ് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം ഭാരവാഹികൾക്ക് സത്യവാചകം ചൊല്ലി കൊടുത്തു. വൈസ് പ്രസിഡന്റ് അഡ്വ. ഐസക്ക് രാജു പ്രവർത്തന രേഖ വൈസ് പ്രസിഡന്റ് ജോർജ്ജ് തോമസ് കളപ്പുരക്ക് നല്‍കി പ്രകാശനം ചെയ്തു. രക്ഷാധികാരി ഷാജി മാധവൻ, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, കൺവീനർ ഷാജി തോട്ടുകടവിൽ, ജോ. സെക്രട്ടറി അജി കോശി, പി.സി.ജോസഫ്, സാബു മാത്യൂ കളത്തൂർ,…
തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു
ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂർ പൂരം മെയ് 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്. പൂരം വിളംബര സമ്മേളനത്തിൽ പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട് ധനിഷ സാം, സെക്രട്ടറി…
രഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു
കണക്ടിക്കട്ട്: Malayalee Association of North American Hindus (മന്ത്ര – MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ശ്രീ രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും…
