തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ പൂരം വിളംബരം സംഘടിപ്പിച്ചു

ഹൂസ്റ്റൺ: തൃശൂർ അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റന്റെ നേതൃതത്തിൽ  പൂരം വിളംബരം സംഘടിപ്പിച്ചു. 2026 തൃശൂർ പൂരം മെയ്‌ 9ന് ഹൂസ്റ്റനിൽ അതിഗംഭീരമായി നടത്തുന്നതിന് ഫെബ്രുവരി 6ന് സ്റ്റാഫോർഡിൽ വച്ചു ചേർന്ന യോഗം തീരുമാനിച്ചു. ചെണ്ടമേളവും, കുടകളും, വെടി കെട്ടും, മെഗാ തിരുവാതിരയും, കാവടിയും, ഗാനമേളയും, ഫാഷൻ ഷോ മറ്റു കലാപരിപാടികളുമായി കഴിഞ്ഞ വർഷത്തേക്കാൾ അതിഗംഭീരമായാണ് നടത്തുന്നത്. പൂരം എക്സിബിഷനാണ് ഈ വർഷത്തെ മറ്റൊരു പ്രത്യേകത. പ്രമുഖ സംഗീത ബാൻഡിന്റെ മ്യൂസിക്കൽ പെർഫോമൻസും ഉണ്ടാകും. പൂരത്തിനോട് അനുഭന്തിച്ചു US മുഴുവനുമായി ഓൺലൈൻ കലാ സാഹിത്യ മത്സരങ്ങളും നടത്തുന്നുണ്ട്. ഈ വർഷം ഡാലസ്, ഓസ്റ്റീൻ, സാൻ അന്റോണിയോ മുതലായ സ്ഥാലങ്ങളിൽ നിന്നും പൂരം പ്രേമികളെ പ്രതീക്ഷിക്കുന്നുണ്ട്. പൂരം വിളംബര സമ്മേളനത്തിൽ  പല പ്രമുഖ സങ്കടനകളുടെ നേതാക്കൾ തങ്ങളുടെ സപ്പോർട്ട് വാഗ്ദാനം ചെയ്തു പ്രസംഗിച്ചു. പ്രസിഡണ്ട്‌ ധനിഷ സാം, സെക്രട്ടറി…

രഞ്ജിത് എസ് പിള്ള കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ചുമതലയേറ്റു

കണക്ടിക്കട്ട്: Malayalee Association of North American Hindus (മന്ത്ര – MANTRA) കണക്ടിക്കട്ട് റീജിയണൽ വൈസ് പ്രസിഡന്റായി ശ്രീ രഞ്ജിത് എസ് പിള്ള ചുമതലയേറ്റതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. സംഘടനയുടെ സ്ഥാപകകാലം മുതൽ മന്ത്രയോടൊപ്പം പ്രവർത്തിച്ചു വരുന്ന രഞ്ജിത്, മുൻപ് കണക്ടിക്കട്ട് മേഖലയിൽ വിവിധ റീജിയണൽ ഉത്തരവാദിത്വങ്ങൾ വിജയകരമായി ഏറ്റെടുത്തു നിറവേറ്റിയിട്ടുള്ള വ്യക്തിയാണ്. സംഘടനാപരമായ ദീർഘകാല അനുഭവവും സമൂഹസേവനത്തിലെ സജീവ പങ്കാളിത്തവും അദ്ദേഹത്തിന്റെ ശക്തികളാണ്. പ്രാദേശിക സാമൂഹിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ രഞ്ജിത്, കണക്ടിക്കട്ടിലെ പ്രമുഖ മലയാളി സംഘടനയായ MASCONN-ന്റെ നിലവിലെ ട്രഷററായും സേവനം ചെയ്യുന്നു. കൂടാതെ Fairfield County മേഖലയിലെ മലയാളി ഹിന്ദു സമൂഹ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമാണ്. പ്രത്യേകിച്ച് Stratford Hindu Temple-ൽ നടക്കുന്ന ആത്മീയ-സാംസ്കാരിക പരിപാടികൾക്ക് പിന്തുണ നൽകിക്കൊണ്ടിരിക്കുന്നു. ഇരുപത് വർഷത്തിലധികം ഐ.ടി. മേഖലയിലെ അനുഭവസമ്പത്തുള്ള ആലപ്പുഴ സ്വദേശിയായ രഞ്ജിത്, ഭാര്യ സബിതയും…

പിടിയും കോഴിയും: പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികളുടെ ‘പേതൃത്താ’ ആഘോഷം: ജോസ് മാളേയ്ക്കല്‍

2026 ഫെബ്രുവരി മാസം ക്രൈസ്തവലോകം വലിയ നോമ്പിലേക്ക് (അന്‍പതു നോമ്പ്) പ്രവേശിക്കുകയാണ്. ഫെബ്രുവരിയില്‍ എന്നു മുതലാണു നോമ്പാചരണം തുടങ്ങുന്നത് എന്ന കാര്യത്തില്‍ പാശ്ചാത്യ ക്രൈസ്തവ സഭകളുടെയും, പൗരസ്ത്യ സഭകളുടെയും പാരമ്പര്യങ്ങളില്‍ വ്യത്യാസം ഉണ്ടെന്നുമാത്രം. പേതൃത്താ ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 15) അര്‍ദ്ധരാത്രി മുതല്‍ നോണ്‍ സ്റ്റോപ്പായി ഈസ്റ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ സുറിയാനി ക്രിസ്ത്യാനികള്‍ (സെ. തോമസ് ക്രിസ്റ്റ്യന്‍സ്) അമ്പതു ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ റോമന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ ക്രൈസ്തവര്‍ വിഭൂതി ബുധന്‍ മുതല്‍ പെസഹാവ്യാഴം വരെ ഇടക്കു വരുന്ന ഞായറാഴ്ച്ചകള്‍ ഒഴിവാക്കി 40 ദിവസത്തെ നോമ്പാചരിക്കുന്നു. പേതൃത്താ ആഘോഷത്തിന്‍റെ ഏറ്റവും പ്രധാന ഹൈലൈറ്റ് അരിപ്പൊടി, തേങ്ങാപാല്‍ മുതലായ സാധനങ്ങള്‍ ചേര്‍ത്ത് പ്രത്യേകമായി തയാറാക്കുന്ന പിടിയും (rice balls in thick sauce), തേങ്ങാ വറുത്തരച്ചു വച്ച കോഴിക്കറിയും കൂട്ടിയുള്ള വിഭവസമൃദ്ധമായ സദ്യയാണു.…

ഡാളസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ടാക്‌സ് സെമിനാര് വിജ്ഞാനപ്രദമായി

ഗാർലൻഡ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസും ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും സംയുക്തമായി സംഘടിപ്പിച്ച വാർഷിക നികുതി സെമിനാർ ഇന്ന് ഗാർലൻഡിലെ കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് വിജയകരമായി നടന്നു. പുതിയ നികുതി നിയമങ്ങളെക്കുറിച്ചും ഫയലിംഗ് രീതികളെക്കുറിച്ചും കൃത്യമായ ധാരണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്. ഫെബ്രുവരി 15 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച സെമിനാറിന് പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റും മുൻ ഐ.ആർ.എസ് (IRS) ഓഡിറ്ററുമായ ഹരി പിള്ള നേതൃത്വം നൽകി . വ്യക്തികൾക്കും കുടുംബങ്ങൾക്കും ലഭ്യമായ വിവിധ നികുതി ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താം.,പുതിയ നിയമങ്ങൾ: ഈ വർഷത്തെ നികുതി ഫയലിംഗിൽ ശ്രദ്ധിക്കേണ്ട പ്രധാന മാറ്റങ്ങൾ,പ്ലാനിംഗ്,സമ്മർദ്ദമില്ലാതെ നികുതി അടയ്ക്കുന്നതിനായുള്ള സ്മാർട്ട് പ്ലാനിംഗ് രീതികൾ.ഐ ആർ എസ്‌ പാലിക്കേണ്ട കാര്യങ്ങൾ: ഐ.ആർ.എസ് ചട്ടങ്ങൾ ലംഘിക്കാതെ കൃത്യമായി ഫയലിംഗ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങൾ.എന്നിവ സെമിനാറിൽ വിശദമായ ചർച്ചകൾ നടന്നു…

ഡാലസിനെ സംഗീതസാന്ദ്രമാക്കി ‘സസ്നേഹം വാലന്റൈൻ’; കേരള അസോസിയേഷൻ്റെ സംഗീത വിരുന്ന് വൻ വിജയം

ഡാലസ് :പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും സുന്ദരമായ ഓർമ്മകൾ പങ്കുവെച്ച് കേരള അസോസിയേഷൻ ഓഫ് ഡള്ളസ് സംഘടിപ്പിച്ച ‘സസ്നേഹം വാലന്റൈൻ’ സംഗീത വിരുന്ന് അരങ്ങേറി. ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം കരോൾട്ടണിലെ സെന്റ് ഇഗ്നേഷ്യസ് ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡള്ളസിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും നിരവധി സംഗീത പ്രേമികളും പങ്കെടുത്തു. കേരള അസോസിയേഷൻ പ്രസിഡണ്ട് ഷിജു അബ്രഹാം ചടങ്ങിൽ സ്വാഗതം ആശംസിച്ചു. മുഖ്യാതിഥിയായി എത്തിയ എസ്.കെ. മഠത്തിൽ വാലന്റൈൻ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രത്യേക പ്രഭാഷണം നടത്തി. ആർട്സ് ഡയറക്ടർ ജിജി  സ്കറിയ പരിപാടികൾ വിശദീകരിക്കുകയും, വാലന്റൈൻ ദിനത്തിൽ ഇത്തരമൊരു സംഗീത വിരുന്ന് സംഘടിപ്പിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുകയും ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത്  കൈനിക്കര ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. സംഗീതജ്ഞർക്കും കലാപ്രേമികൾക്കും പുറമെ,ഇന്ത്യ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റര് പ്രസിഡന്റ് മാത്യു നൈനാൻ ,  കേരള ലിറ്റററി…

ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിൽ അന്തരിച്ചു

എമേഴ്‌സൻ, ന്യു ജേഴ്‌സി: ഫിലിപ്പ് ഫ്രാൻസിസ് പുളിക്കൽ (78) ന്യൂജേഴ്‌സിയിലെ എമേഴ്‌സണിൽ  അന്തരിച്ചു.  പാലാ മെരിലാൻഡ് സ്വദേശിയാണ്. ഭാര്യ ലൈലാമ്മ ഫിലിപ് കാഞ്ഞിരപ്പള്ളി കപ്പാട് നെടുവക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ഡെജി, ഡെന്നി (ഇരുവരും ന്യു ജേഴ്‌സി), ഡോൺ (ഓസ്‌ട്രേലിയ) മരുമക്കൾ: ബിന്ദു, റീനി, സിമി. ഏഴു കൊച്ചുമക്കളുണ്ട്. പൊതുദർശനം: ഫെബ്രുവരി 17-ന് ചൊവ്വാഴ്ച വൈകുന്നേരം 4.00 മുതൽ 7.00 വരെ റോക്ക്‌ലാൻഡ്  വെസ്ലി ഹിൽസ് ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ (5 Willow Tree Rd, Monsey, NY 10952) സംസ്കാര ശുശ്രുഷ: ഫെബ്രുവരി 18-ന് ബുധനാഴ്ച രാവിലെ 10:00 മണിക്ക്   ഹോളി ഫാമിലി സിറോ-മലബാർ കത്തോലിക്കാ പള്ളിയിൽ . തുടർന്ന് സംസ്കാരം എയർമോണ്ടിലെ അസൻഷൻ സെമിത്തേരിയിൽ (650 സാഡിൽ റിവർ റോഡ്, എയർമോണ്ട്, ന്യൂയോർക്ക് 10952)

എട്ടു നാൾ വചനമാരി വർഷിച്ച മാരാമൺ മഹായോഗം സമാപിച്ചു

ഹൂസ്റ്റൺ/മാരാമൺ: “ഉണർവിൻ വരം ലഭിപ്പാൻ ,ഞങ്ങൾ വരുന്നൂ തിരുസവിധേ “എന്ന ഗാനത്തോടെ ഫെബ്രുവരി 8 ന് പമ്പാതീരത്തെ ഓലപ്പന്തലിൽ എട്ടു നാൾ ആത്മീയമാരി വർഷിച്ച് നൂറ്റി മുപ്പത്തി ഒന്നാമത് മാരാമൺ കൺവെൻഷൻ സമാപിച്ചു. മാർത്തോമാ സുവിശേഷ പ്രസംഗ സംഘം പ്രസിഡണ്ട് അഭിവന്ദ്യ ഡോ.ഐസക് മാർ ഫിലക്സിനോസ് എപ്പിസ്കോപ്പയുടെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത സമാപന സന്ദേശവും, ആശിർവാദവും നടത്തി. ബിഷപ്പ് ഡോ.പോൾ സ്വരൂപ് മുഖ്യ സന്ദേശം നൽകി. വിദേശ മിഷനറിമാരെ കൂടാതെ സഭയിലെ മറ്റ് ബിഷപ്പുമാർ ,ഇതര സഭകളിൽ നിന്നുള്ള ബിഷപ്പുമാർ,വനിതാ സുവിശേഷകർ തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ വചന പ്രഘോഷണം നടത്തി. കനത്ത വേനൽചൂടിനെ അവഗണിച്ചും സുവിശേഷകരുടെയും, എക്യുമെനിക്കൽ ,വനിതാവേദി, തുടങ്ങിയ മീറ്റിങ്ങുകളിലും ധാരാളം വിശ്വാസികൾ സംബന്ധിച്ചു. യുവ വേദിയിൽ റവ.ഫാ.ഡോ. അലക്സാണ്ടർ ജെ കുര്യൻ (Liaison…

ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ല…; അമേരിക്കയില്‍ നിന്നോ വെനിസ്വേലയിൽ നിന്നോ വാങ്ങും: ട്രംപ്

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങൾ ഇനി വെനിസ്വേലയിൽ നിന്ന് എണ്ണ വാങ്ങുമെന്ന് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച അവകാശപ്പെട്ടു. സ്വകാര്യ നിക്ഷേപം തുറക്കുന്നതിനായി വെനിസ്വേല അതിന്റെ നിയമം മാറ്റി. അമേരിക്ക ഇന്ത്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ കുറയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി മോദി വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റുമായി സംസാരിച്ചു. വാഷിംഗ്ടണ്‍: ഇന്ത്യ ഇനി റഷ്യയിൽ നിന്ന് എണ്ണ വാങ്ങില്ലെന്നും അമേരിക്കയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്കുമേലുള്ള തീരുവ 25% ൽ നിന്ന് 18% ആയി അമേരിക്ക കുറച്ചതിനു പിന്നാലെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി മോദി ട്രംപിന് നന്ദി പറയുകയും ഇന്ത്യയ്ക്ക് ഇത് വലിയൊരു കാര്യമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. റഷ്യൻ എണ്ണയ്ക്ക് പകരം യുഎസിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി…

ഇറാനെതിരെ ആക്രമണം: പെന്റഗണിൽ നടന്ന രഹസ്യ യോഗത്തിൽ ഇസ്രായേലും അമേരിക്കയും പൂർണ്ണ പദ്ധതി തയ്യാറാക്കി!

മിഡില്‍ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, അമേരിക്കയും ഇസ്രായേലും പെന്റഗണിൽ ഒരു രഹസ്യ യോഗം നടത്തി, ഇറാനെതിരെ ഒരു പ്രത്യാക്രമണം ആസൂത്രണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍: മിഡിൽ ഈസ്റ്റിലെ അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടയില്‍, കയാണ്. പെന്റഗണിൽ വെച്ച് യുഎസും ഇസ്രായേലും തമ്മിൽ ഒരു രഹസ്യ കൂടിക്കാഴ്ച നടന്നതായി റിപ്പോര്‍ട്ട്. ഈ യോഗത്തിൽ ഏതൊക്കെ വിഷയങ്ങളാണ് ചർച്ച ചെയ്തതെന്ന് പറയാൻ പ്രയാസമാണെങ്കിലും, ഇറാൻ ഒരു കേന്ദ്ര ചർച്ചാ വിഷയമായിരുന്നിരിക്കാമെന്ന അഭ്യൂഹങ്ങൾ വ്യാപകമാണ്. യുഎസ് ജനറൽ ഡാൻ കൈനും ഇസ്രായേൽ സായുധ സേനാ മേധാവിയും യോഗത്തിൽ പങ്കെടുത്തതായി സ്രോതസ്സുകൾ സൂചിപ്പിക്കുന്നു. ഡൊണാൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് ഇറാൻ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മറുപടി നൽകിയിരുന്നു. ഇറാനെതിരായ ഏതൊരു ആക്രമണവും ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നയിക്കുമെന്ന് പ്രസ്താവിക്കുകയും ചെയ്തു. അതേസമയം, ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തന്റെ ഉദ്യോഗസ്ഥരുമായി…

ഡാളസ് പാലത്തിലെ വെടിവെപ്പ്: പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി

ഡാളസ്: പുതുവത്സര തലേന്ന് ഡാളസിലെ മാർഗരറ്റ് മക്‌ഡെർമോട്ട് പാലത്തിൽ  നിന്ന് തിരക്കേറിയ റോഡിലേക്ക് റൈഫിൾ ഉപയോഗിച്ച് വെടിയുതിർത്ത കേസിലെ പ്രതിക്കെതിരെ ഫെഡറൽ തോക്ക് നിയമപ്രകാരം കുറ്റം ചുമത്തി. ഗ്രാൻഡ് പ്രേരി സ്വദേശിയായ 18-കാരൻ ജോസ് അലാർക്കൺ-സാഞ്ചസിനെതിരെയുള്ള അന്വേഷണത്തിലാണ് നിർണ്ണായകമായ പുതിയ വിവരങ്ങൾ പുറത്തുവന്നത്. 2025 മെയിൽ താൽക്കാലിക വിസയിൽ അമേരിക്കയിലെത്തിയ ഇയാൾ വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാതെ അനധികൃതമായി താമസിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. അനധികൃത കുടിയേറ്റക്കാർ ആയുധം കൈവശം വെക്കുന്നത് കടുത്ത ഫെഡറൽ കുറ്റമാണ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ എകെ-47 മാതൃകയിലുള്ള റൈഫിൾ, മൂന്ന് എആർ-15 പിസ്റ്റളുകൾ, മറ്റ് തോക്കുകൾ എന്നിവ കണ്ടെടുത്തു. പാലത്തിൽ നിന്ന് ലഭിച്ച 100-ഓളം വെടിയുണ്ടകളുടെ തോടുകൾ ഇയാളുടെ തോക്കുകളിൽ നിന്നുള്ളതാണെന്ന് ബാലിസ്റ്റിക് പരിശോധനയിൽ തെളിഞ്ഞു. പാലത്തിൽ ഗതാഗതം തടസ്സപ്പെടുത്തി ഇയാളും കൂട്ടാളികളും മാറി മാറി വെടിയുതിർക്കുന്നതിന്റെയും ഇത്…