കവളമുക്കട്ട/മലപ്പുറം: ഭിന്നശേഷിക്കാരുടെ സമഗ്ര വികസനത്തിനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്ട് സെന്ററിന്റെ നേതൃത്വത്തില്‍ കവളമുക്കട്ടയില്‍ നിര്‍മ്മിച്ചു നല്‍കുന്ന ഭിന്നശേഷി സൗഹൃദ പകല്‍ വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച വൈകിട്ട് 5.30ന് നടക്കും. ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിര്‍മ്മിച്ചു നല്‍കുന്ന മാജിക് ഹോം ഭവന പദ്ധതിയുടെ തുടര്‍ച്ചയായാണ് ഇത്തരമൊരു പകല്‍വീട് വിശ്വപ്രഭ ലൈബ്രറിക്കുവേണ്ടി നിര്‍മിച്ചു നല്‍കുന്നത്. അബ്ദുള്‍ വഹാബ് എം.പി, കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ചെണ്ട വിദ്വാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കായികതാരം ഐ.എം വിജയന്‍ എന്നിവര്‍ ചേര്‍ന്ന് താക്കോല്‍ദാനം നിര്‍വഹിക്കും. ചടങ്ങില്‍ ഡബ്ലിയു.എച്ച്.ഒ ഇന്ത്യന്‍ നാഷണല്‍ പ്രൊഫഷണല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് അഷീല്‍, മലപ്പുറംജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.ജയപ്രകാശ്, ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഡയറക്ടര്‍ ഷൈല തോമസ്, നാഷണല്‍ അവാര്‍ഡ് ജേതാവ് ഫാത്തിമ അന്‍ഷി, കൊയിലാണ്ടി…
Author: സുജീവ് എസ്, പിആര്‍ഒ
ശാന്തിയുടെ ദൂതുമായി ബോൾട്ടൻ മലയാളി അസോസിയേഷൻ ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു; ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ ഡിസംബർ 27ന്
ബോൾട്ടൻ: ശാന്തിയുടെയും സമാധാനത്തിന്റെയും ദൂത് അറിയിച്ചുകൊണ്ട് ബോൾട്ടൻ മലയാളി അസോസിയേഷൻ (ബി എം എ) ക്രിസ്തുമസ് കരോൾ സംഘടിപ്പിച്ചു. കാൽനടയായും വണ്ടികളിലുമായി കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട കരോളിൽ അസോസിയേഷനിലെ കൊച്ചു കുട്ടികളടക്കം അംഗങ്ങൾ. യു കെയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തു മിതമായ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് സംഘടിപ്പിച്ചതെങ്കിലും കരോൾ സർവീസ് പ്രൗഡഗംഭീര വിരുന്നായിരുന്നു അംഗങ്ങൾക്ക് സമ്മാനിച്ചത്. വാദ്യ – ഗാന സംഘത്തിന്റെ അകമ്പടിയോടെ സാന്റ ക്ലോസിന്റെ നേതൃത്വത്തിൽ വീടുകൾ സന്ദർശിച്ച കരോൾ സംഘം കുടുംബാംഗങ്ങൾക്കും കുട്ടികൾക്കും മധുരവും ക്രിസ്തുമസ് സന്ദേശവും, ക്രിസ്തുമസ് കാർഡുകളും നൽകി. കരോൾ സംഘത്തെ ഭവനങ്ങളിലേക്ക് ക്ഷണിച്ച എല്ലാ അസോസിയേഷൻ അംഗങ്ങൾക്കും, മൂന്ന് ദിവസങ്ങളിലായി കരോൾ സമാപനത്തോടനുബന്ധിച്ചു കരോൾ സംഘത്തിന് സ്നേഹവിരുന്നൊരുക്കി നൽകിയ ജോമി സേവ്യർ, അനിൽ നായർ, ജോസഫ് കുഞ്ഞ് എന്നിവർക്കും കുടുംബാംഗങ്ങൾക്കുമുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ രേഖപ്പെടുത്തി. ബി…
കാനഡയിൽ ചികിത്സ ലഭിക്കാതെ ഇന്ത്യൻ വംശജന്‍ മരിച്ച സംഭവം; ആശുപത്രി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം
കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ യുവാവ് മരിച്ച സംഭവത്തിൽ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിച്ചു. മരണത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുന്നതിനൊപ്പം, കനേഡിയൻ സർക്കാരിനോട് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കാനഡയിൽ മെഡിക്കൽ അശ്രദ്ധ മൂലം ഇന്ത്യൻ വംശജനായ ഒരാൾ മരിച്ച സംഭവത്തിൽ ഇന്ത്യൻ സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചു. സംഭവത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും കനേഡിയൻ സർക്കാരിനാണെന്ന് വിദേശകാര്യ മന്ത്രാലയം (എംഇഎ) വ്യക്തമായി പ്രസ്താവിച്ചു. പ്രതിവാര പത്രസമ്മേളനത്തിൽ, വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ സംഭവം അങ്ങേയറ്റം നിർഭാഗ്യകരമാണെന്ന് വിശേഷിപ്പിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മരിച്ചയാൾ ഇന്ത്യൻ വംശജനാണെങ്കിലും അദ്ദേഹം ഒരു കനേഡിയൻ പൗരനാണെന്ന് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതിനാൽ, ഉത്തരവാദിത്തം കനേഡിയൻ ആരോഗ്യ സംവിധാനത്തിനും ഭരണകൂടത്തിനുമാണ്. കനേഡിയൻ സർക്കാർ ഈ വിഷയം ഗൗരവമായി കാണണമെന്നും ഇരയുടെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ആവശ്യമായ…
ഇരുപത് കിലോമീറ്റർ വ്യാസവും സൂര്യനെക്കാൾ ഭാരവുമുള്ള ഈ പ്രപഞ്ചത്തിലെ നിഗൂഢ നക്ഷത്രം ശാസ്ത്രത്തിന്റെ ധാരണയെ വെല്ലുവിളിക്കുന്നു
പ്രപഞ്ചം എപ്പോഴും മനുഷ്യന് മനസ്സിലാക്കാൻ കഴിയാത്തതാണ്. ഓരോ ചുവടുവയ്പ്പിലും ഒരു പുതിയ നിഗൂഢത ഒളിഞ്ഞിരിപ്പുണ്ട്. ചിലപ്പോൾ തമോദ്വാരങ്ങൾ നമ്മെ ഭയപ്പെടുത്തുന്നു, ചിലപ്പോൾ വിചിത്ര നക്ഷത്രങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. ശാസ്ത്രജ്ഞർ വർഷങ്ങളായി അവയെ മനസ്സിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ഓരോ ഉത്തരവും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നു. അതുകൊണ്ടാണ് പ്രപഞ്ചം ഒരു നിഗൂഢതയായി തുടരുന്നത്. മനുഷ്യർക്ക് അറിയാവുന്നതിലും വളരെയേറെ അജ്ഞാതമായ കാര്യങ്ങളുണ്ട്. ഒരു ന്യൂട്രോൺ നക്ഷത്രം ഒരു നിർജ്ജീവ നക്ഷത്രമാണ്. ഒരു ഭീമൻ നക്ഷത്രം പൊട്ടിത്തെറിക്കുമ്പോൾ, അതിന്റെ പുറം കാമ്പ് പറന്നുപോകുന്നു. അകത്തെ കാമ്പ് ചുരുങ്ങി അത്യധികം സാന്ദ്രമാകുന്നു. ഇതിനെ ന്യൂട്രോൺ നക്ഷത്രം എന്ന് വിളിക്കുന്നു. ആറ്റങ്ങൾ പോലും വിഘടിച്ച് എല്ലാം ന്യൂട്രോണുകളാക്കി മാറ്റുന്നു. അതിനാൽ, അതിന്റെ സാന്ദ്രത സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഇത് അതിനെ അതുല്യവും അപകടകരവുമാക്കുന്നു. ഒരു ന്യൂട്രോൺ നക്ഷത്രം വളരെ ചെറുതാണ്, ഏകദേശം ഇരുപത് കിലോമീറ്റർ വ്യാസമുണ്ട്, പക്ഷേ…
പഴയ കേസുകൾ വില്ലനായി; അമേരിക്കയിൽ ഗ്രീൻ കാർഡ് ഉടമയെ വിമാനത്താവളത്തിൽ വെച്ച് തടങ്കലിലാക്കി
ഹൂസ്റ്റൺ: കുട്ടിക്കാലം മുതൽ അമേരിക്കയിൽ താമസിക്കുന്ന കനേഡിയൻ പൗരനും ഗ്രീൻ കാർഡ് ഉടമയുമായ കർട്ടിസ് ജെ. റൈറ്റിനെ (39) വിമാനത്താവളത്തിൽ വെച്ച് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ തടങ്കലിലാക്കി. മെക്സിക്കോയിൽ നിന്ന് ബിസിനസ്സ് യാത്ര കഴിഞ്ഞ് മടങ്ങവേ ഹൂസ്റ്റണിലെ ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ എയർപോർട്ടിൽ വെച്ചാണ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) ഇദ്ദേഹത്തെ പിടികൂടിയത്. 22 വർഷം മുമ്പ്, അതായത് 17-ാം വയസ്സിൽ നടന്ന ചെറിയൊരു മയക്കുമരുന്ന് കൈവശം വെക്കൽ കേസും (Xanax ഗുളിക) പിന്നീട് ഉണ്ടായ ചില ട്രാഫിക്, ആയുധ നിയമ ലംഘനങ്ങളുമാണ് (മിസ്ഡെമിനർ) നടപടിക്ക് ആധാരമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്. കുറ്റകൃത്യങ്ങൾ ഒന്നും തന്നെ ഗൗരവകരമായതോ (Felony) അക്രമാസക്തമായതോ അല്ലെങ്കിലും, പഴയ റെക്കോർഡുകൾ മുൻനിർത്തി ഇദ്ദേഹത്തിന്റെ ഗ്രീൻ കാർഡ് റദ്ദാക്കാനാണ് അധികൃതരുടെ നീക്കം. കഴിഞ്ഞ 24 വർഷമായി അമേരിക്കയിൽ സ്ഥിരതാമസക്കാരനാണ് റൈറ്റ്. മൂന്ന് കുട്ടികളും അമേരിക്കൻ പൗരയായ…
ബ്രോഡ്‌വേ താരം ഇമാനി ഡിയ സ്മിത്ത് കുത്തേറ്റു മരിച്ചു; കാമുകൻ അറസ്റ്റിൽ
ന്യൂജേഴ്‌സി: വിഖ്യാത ബ്രോഡ്‌വേ സംഗീതനാടകമായ ‘ദ ലയൺ കിംഗിൽ’ (The Lion King) ബാലതാരമായി തിളങ്ങിയ ഇമാനി ഡിയ സ്മിത്ത് (26) കുത്തേറ്റു മരിച്ചു. കഴിഞ്ഞ ഞായറാഴ്ച രാവിലെ ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള വസതിയിലാണ് ഇമാനിയെ മാരകമായി പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി: ഇമാനിയുടെ സുഹൃത്തായ ജോർദാൻ ഡി. ജാക്സൺ-സ്മോൾ (35) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കൊലപാതകം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2011-12 കാലഘട്ടത്തിൽ ‘ദ ലയൺ കിംഗിൽ’ യുവ നല (Young Nala) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഇമാനി ശ്രദ്ധേയയായത്. ഇമാനിയുടെ അമ്മയും നാടക-സിനിമ മേഖലകളിൽ പ്രശസ്തയായ ഹെയർ സ്റ്റൈലിസ്റ്റാണ്. ഇമാനിക്ക് മൂന്ന് വയസ്സുള്ള ഒരു മകനുണ്ട്. സംഭവസമയത്ത് കുട്ടിയുടെ സുരക്ഷ അപകടത്തിലാക്കിയതിനും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. അങ്ങേയറ്റം കഴിവുറ്റതും ഊർജ്ജസ്വലവുമായ ഒരു വ്യക്തിത്വമായിരുന്നു ഇമാനിയെന്ന് ബന്ധുക്കൾ…
തദ്ദേശ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുവാനുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ
തദ്ദേശ തിരഞ്ഞെടുപ്പിൽ യൂ ഡി എഫിന്റെ മികച്ച വിജയത്തിന് ആശംസകൾ അർപ്പിക്കുവാൻ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ നാഷണൽ കമ്മറ്റി വിളിച്ചു ചേർത്ത മീറ്റിങ് വൻവിജയം, ആശംസകളും അഭിപ്രായങ്ങളും പങ്കു വച്ച് അംഗങ്ങൾ, കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായരുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഓ ഐ സി സി നാഷണൽ വൈസ് ചെയർമാൻ തോമസ് എബ്രഹാം, കേരളാ ഘടകം ചെയർമാൻ പോൾ കറുകപ്പള്ളിൽ, ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ട്രഷറർ ഡോ. മാത്യു വർഗീസ്, ഡെപ്യൂട്ടി ചെയർമാൻ ജയചന്ദ്രൻ,മുൻ പ്രസിഡന്റ് ലീല മാരേട്ട്, മുൻ ചെയർമാൻ തോമസ് മാത്യു, എക്സികുട്ടീവ് വൈസ് പ്രസിഡന്റ് സജി കരിമ്പന്നൂർ തുടങ്ങി അനേകം നേതാക്കൾ പങ്കെടുത്തു, താഴെത്തട്ടിൽ മുതലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു യൂ ഡി എഫ് നേടിയ ഈ വിജയം അടുത്തായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും…
‘നിസ്സംഗത വെടിയുക, ദുരിതമനുഭവിക്കുന്നവർക്കായി ഒന്നിക്കുക’ – ലിയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരോടുള്ള നിസ്സംഗത വെടിയാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ മാർപാപ്പ. സ്ഥാനാരോഹണത്തിന് ശേഷമുള്ള തന്റെ ആദ്യ ക്രിസ്മസ് ദിന സന്ദേശത്തിലാണ് അദ്ദേഹം ലോകരാജ്യങ്ങളിലെ യുദ്ധങ്ങളെയും ദാരിദ്ര്യത്തെയും കുറിച്ച് പരാമർശിച്ചത്. ഗാസയിൽ എല്ലാം നഷ്ടപ്പെട്ടവർ, യമനിലെ പട്ടിണിപ്പാവങ്ങൾ, മെഡിറ്ററേനിയൻ കടലിലൂടെയും അമേരിക്കൻ ഭൂഖണ്ഡത്തിലൂടെയും മെച്ചപ്പെട്ട ജീവിതം തേടി പലായനം ചെയ്യുന്ന അഭയാർത്ഥികൾ എന്നിവരെ നാം വിസ്മരിക്കരുതെന്ന് മാർപാപ്പ ഓർമ്മിപ്പിച്ചു. കേവലം ഏകപക്ഷീയമായ പ്രസംഗങ്ങൾ കൊണ്ട് സമാധാനം ഉണ്ടാകില്ലെന്നും, മറ്റുള്ളവരുടെ വേദനകൾ കേൾക്കാനുള്ള മനസ്സ് കാണിക്കുമ്പോൾ മാത്രമേ ലോകം മാറൂ എന്നും അദ്ദേഹം പറഞ്ഞു. ഉക്രെയ്ൻ, ലബനൻ, ഇസ്രായേൽ, പലസ്തീൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ സമാധാനം പുലരാൻ അദ്ദേഹം പ്രാർത്ഥിച്ചു. കൂടാതെ മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിലെ അസ്ഥിരതയെക്കുറിച്ചും അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പ ഒഴിവാക്കിയിരുന്ന ‘വിവിധ ഭാഷകളിലുള്ള ക്രിസ്മസ് ആശംസകൾ’…
രാശിഫലം (24-12-2025 ബുധന്‍)
ചിങ്ങം: ഇന്നൊരു ശരാശരി ദിവസമായിരിക്കും. വീട്ടിൽ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല. കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും. തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. പെട്ടന്ന് ദേഷ്യം തോന്നാം. ക്ഷമ പാലിക്കുക. വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നിയേക്കാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും…
വന്ദേ ഭാരത് എക്സ്പ്രസ് ഓട്ടോറിക്ഷയിൽ ഇടിച്ചു; റെയിൽവേ സംരക്ഷണ സേന കേസെടുത്തു
തിരുവനന്തപുരം: വർക്കലയിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ ഓട്ടോറിക്ഷ ഇടിച്ചുണ്ടായ അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട കേസ് തിരുവനന്തപുരം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഏറ്റെടുത്തു. ഓട്ടോറിക്ഷാ ഡ്രൈവറെ വർക്കല പോലീസ് ആർപിഎഫിന് കൈമാറി. റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥർ ഇന്ന് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും അപകടകാരണം അന്വേഷിക്കുകയും ചെയ്യും. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇന്നലെ രാത്രി 10 മണിയോടെ വർക്കല അകത്ത് മുറി റെയിൽവേ സ്റ്റേഷനിൽ ഓട്ടോറിക്ഷയിൽ ഇടിച്ചു. ഓട്ടോ ഡ്രൈവർ മദ്യപിച്ചിട്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. റോഡാണെന്ന് തെറ്റിദ്ധരിച്ച് വാഹനം പ്ലാറ്റ്‌ഫോമിലേക്ക് കയറ്റിയതാണ് അപകട കാരണമെന്ന് പോലീസ് പറാഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് കാര്യമായ പരിക്കില്ല. അപകട കാരണം കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. ഓട്ടോ ഡ്രൈവര്‍ കൊല്ലം സ്വദേശിയായ സുധിയാണ്…
