ഡിസംബർ 31-നകം സ്വയം നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും 3,000 ഡോളറും വാഗ്ദാനം ചെയ്ത് അമേരിക്ക

വാഷിംഗ്‌ടൺ :അനധികൃതമായി രാജ്യത്ത് കഴിയുന്ന കുടിയേറ്റക്കാർ 2025 അവസാനത്തോടെ സ്വമേധയാ അമേരിക്ക വിട്ടുപോവുകയാണെങ്കിൽ അവർക്ക് നൽകുന്ന സാമ്പത്തിക സഹായം (Exit Bonus) 3,000 ഡോളറായി (ഏകദേശം 2.5 ലക്ഷം രൂപ) വർദ്ധിപ്പിച്ചു. നേരത്തെ ഇത് 1,000 ഡോളറായിരുന്നു. ഡിസംബർ 31-നകം മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റും നിയമപരമായ പിഴകളിൽ ഇളവും ലഭിക്കും. ‘സിബിപി ഹോം’ എന്ന മൊബൈൽ ആപ്പ് വഴി രജിസ്റ്റർ ചെയ്ത് വേണം മടക്കം ഉറപ്പാക്കാൻ. ട്രംപ് ഭരണകൂടത്തിന്റെ മാസ് ഡിപ്പോർട്ടേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഈ ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്നും അവർക്ക് പിന്നീട് ഒരിക്കലും അമേരിക്കയിലേക്ക് മടങ്ങാൻ കഴിയില്ലെന്നും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം വ്യക്തമാക്കി. ഒരാളെ അറസ്റ്റ് ചെയ്ത് നാടുകടത്താൻ ശരാശരി 17,000 ഡോളർ ചെലവ് വരും. ഇതിനേക്കാൾ ലാഭകരമാണ് സ്വയം മടങ്ങുന്നവർക്ക് പണം നൽകുന്നതെന്നാണ് സർക്കാരിന്റെ…

സമന്വയ ആൽബെർട്ടയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം ഡിസംബർ 27ന്

എഡ്മിന്റൻ : കാനഡയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സമന്വയുടെ , ആൽബെർട്ട യൂണിറ്റ് “സമന്വയ ആൽബെർട്ട” ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം “Beats and Bells 20K5” ഡിസംബർ 27ന് എഡ്മണ്ടൻ പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്നു . കേരളീയ തനത് കലാരൂപങ്ങളും പാശ്ചാസ്ത്യ സംഗീത നൃത്ത പരിപാടികളും ഗാനമേള , ഡി.ജെ , ആകർഷണമായ ഗെയിംസ് എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് എല്ലാവർക്കും ആസ്വാദ്യകരമായ ഒരു സായാഹ്നം ആണ് സമന്വയ ആൽബെർട്ട ഒരുക്കിയിരിക്കുന്നത്. മനസു നിറക്കുന്ന കലാവിരുന്ന് ആസ്വദിച്ചുകൊണ്ടുള്ള ഒരു സായാഹ്നത്തോടെ 2025 നോട് വിട പറയാൻ ടിക്കറ്റിന് വേണ്ടി ഈ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക Samanwaya Alberta’s Beats & Bells 2K25 വാർത്ത : ജോസഫ് ജോൺ, കാൽഗറി

ഗാൽവെസ്റ്റൺ ബേയിൽ വിമാനം തകർന്നു വീണു: അഞ്ച് മരണം

ഗാൽവെസ്റ്റൺ (ടെക്സസ്) : തിങ്കളാഴ്ച മെക്സിക്കോയിൽ നിന്നുള്ള ഒരു മെഡിക്കൽ വിമാനം ഗാൽവെസ്റ്റൺ ബേയിൽ തകർന്നുവീണ് അഞ്ച് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. ഗാൽവെസ്റ്റൺ കോസ്‌വേയുടെ പടിഞ്ഞാറ് ഭാഗത്താണ് അപകടം നടന്നത്. ഉച്ചകഴിഞ്ഞ് 3:15 ഓടെ സംഭവത്തെക്കുറിച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് കോസ്റ്റ് ഗാർഡിന് ഒരു കോൾ ലഭിച്ചു, ഉടൻ തന്നെ അവർ പ്രതികരിച്ചു. സംഭവസ്ഥലത്തു നിന്നുള്ള വീഡിയോയിൽ കുറഞ്ഞത് ഒരു കുട്ടിയെയെങ്കിലും വെള്ളത്തിൽ നിന്ന് വലിച്ചെടുത്ത് ആംബുലൻസിൽ കയറ്റുന്നത് കാണിച്ചു.. ഒരാളെ കാണാതായിട്ടുണ്ട്. മെക്സിക്കോയിലെ മെറിഡയിൽ നിന്നും ഗാൽവെസ്റ്റണിലെ ആശുപത്രിയിലേക്ക് പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി എത്തിച്ച വിമാനമാണ് അപകടത്തിൽപ്പെട്ടത്. ലാന്റിംഗിന് തൊട്ടുമുൻപായിരുന്നു അപകടം. മരിച്ചവരിൽ ചികിത്സയ്ക്കായി കൊണ്ടുപോയ കുട്ടിയും ഒരു ഡോക്ടറും മൂന്ന് നാവികസേനാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തെ ബാധിച്ചെങ്കിലും, കോസ്റ്റ് ഗാർഡും മറ്റ് ഏജൻസികളും ചേർന്ന് രണ്ട്…

പ്രതിബന്ധങ്ങൾ സൃഷ്ടിച്ച് സ്വയം ശാപം ഏറ്റു വാങ്ങുന്നവർ!!!!: എബി മക്കപ്പുഴ

സത്യസന്ധരുടെ തലമുറ അനുഗൃഹീതമാകും. അവന്റെ ഭവനം സമ്പത്‌സമൃദ്ധമാകും അവന്റെ നീതി എന്നേക്കും നിലനില്‍ക്കും. (സങ്കീർത്തനങ്ങൾ 112:3) ആത്മീയ അന്തരീക്ഷം കളങ്കപ്പെടുത്തുന്നവരെ, യഥാർത്ഥ ദൈവ ദാസന്മാരെ നിന്ദിക്കുന്നവരേ, നിങ്ങൾ ചിലപ്പോൾ കുറെ നാളത്തേക്ക് വിജയ കാഹളം മുഴക്കിയേക്കാം. പക്ഷെ പ്രതീക്ഷകൾക്ക് ഘടക വിരുദ്ധമായി പലതും നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാം. മറക്കരുത് . ഞാൻ കേട്ടറിഞ്ഞതും കണ്ടറിഞ്ഞതുമായ ചില ഭൂതകാല അനുഭവങ്ങൾ നിങ്ങളുടെ മുൻപിൽ പങ്കു വയ്ക്കട്ടെ. ഒരിക്കൽ ഒരു പള്ളിയിലെ ജനറൽ ബോഡി യോഗത്തിൽ വളരെ സങ്കീർണമായ വിഷയം ചർച്ച ചെയ്യുകയായിരുന്നു. ആ സമയത്തു പള്ളിയിലെ പ്രശ്നക്കാരനായ ഒരു മെമ്പർ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. ഇടവക വികാരി/പ്രസിഡണ്ട് പ്രസ്തുത മെമ്പറിനോട് ഡിയർ മെമ്പർ ഇരിക്കുവാൻ ദൈവ നാമത്തിൽ ആവശ്യപ്പെട്ടു. ആ ദൈവദാസനെ ചൂണ്ടുവിരലുകൾ കാട്ടി ചീത്ത വാക്കുകൾ പുലമ്പി ബഹളം വെച്ച് ആ യോഗം അലങ്കോലപ്പെടുത്തി. വികാരി അച്ചൻ…

തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു (73) അന്തരിച്ചു

ഡാളസ് /തിരുവല്ല:തിരുവല്ലയിലെ പ്രമുഖ അഭിഭാഷക അഡ്വ. റെയ്ച്ചൽ പി. മാത്യു(73) അന്തരിച്ചു. കീഴ്വായ്പൂർ പയറ്റുകാലായിൽ പരേതനായ അഡ്വ. തോമസ് മാത്യു ആണ് ഭർത്താവ്. മേപ്രാൽ പൂതിക്കോട്ട് പുത്തൻപുരയ്ക്കൽ പരേതനായ പി.എ. മാത്യുവിന്റെ പുത്രിയാണ്. ഡാളസിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാനിധ്യവും, ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവക അംഗവുമായ രാജൻ  മാത്യുവിന്റെ സഹോദര ഭാര്യയാണ് പരേത മക്കൾ: * അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകൻ) * രശ്മി ആൻ തോമസ് (അസോസിയേറ്റ് ഡയറക്ടർ, അസാപ് (ASAP) കേരള) * ആനന്ദ് മാത്യു തോമസ് (അഡ്വർടൈസിംഗ് സിനിമാറ്റോഗ്രാഫർ) * മരുമക്കൾ: ചേന്നങ്കേരി വാഴക്കാട് ദീപക് അലക്സാണ്ടർ ( Fragmon Kochi) ആനിക്കാട് കൊച്ചുവടക്കേൽ പ്രീതി സാറ ജോൺ (ഫെഡറൽ ബാങ്ക് കുരിശുംമൂട്) കേരള വിദ്യാർത്ഥി കോൺഗ്രസ് (KSC) സംസ്ഥാന വൈസ് പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.തിരുവല്ല…

വന്ദേമാതരം വിവാദമാക്കിയത് രാഷ്ട്രീയ പ്രേരിതം (ലേഖനം)

2025 നവംബര്‍ ഏഴിനായിരുന്നു വന്ദേമാതരം രചിച്ചതിന്റെ 150-ാം വാർഷികം ഇന്ത്യയില്‍ ആഘോഷിച്ചതും അത് ലോക്സഭയില്‍ വിവാദമാക്കിയതും. വന്ദേമാതരത്തിന്റെ ചരിത്രം അറിയാത്തവരായിരുന്നില്ല അനാവശ്യ വിവാദത്തിന് തിരികൊളുത്തിയത്. ചരിത്രത്തെ വളച്ചൊടിക്കാനും വേണ്ടിവന്നാല്‍ അവ ഇല്ലാതാക്കാനും ശ്രമിക്കുന്നവരാണ് ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നവരെന്ന് നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. എല്ലാം അറിയാവുന്നവര്‍ തന്നെ അജ്ഞത നടിക്കുമ്പോള്‍ സ്വാഭാവികമായും അവിടെ എതിര്‍പ്പും ഉണ്ടാകും. വന്ദേമാതരത്തിന്റെ രചയിതാവിനെക്കുറിച്ചും അദ്ദേഹം അത് രചിക്കാനുണ്ടായ കാരണവും പിന്നീട് വന്ദേമാതരത്തില്‍ വരുത്തിയ മാറ്റങ്ങളെക്കുറിച്ചുമെല്ലാം ചരിത്രത്താളുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ. 1875 നവംബർ 7-ന് അക്ഷയ നവമി ദിനത്തിൽ ബങ്കിം ചന്ദ്ര ചാറ്റര്‍ജിയാണ് വന്ദേമാതരം രചിച്ചത്. ഏഴ് വർഷത്തിന് ശേഷം, അതായത് 1882-ൽ, അദ്ദേഹം അത് തന്റെ ആനന്ദമഠം എന്ന നോവലിൽ ഉൾപ്പെടുത്തി. അദ്ദേഹം മരണപ്പെട്ട് രണ്ട് വർഷത്തിന് ശേഷം, 1896-ൽ, ​​രബീന്ദ്രനാഥ ടാഗോർ തന്നെ കോൺഗ്രസ് സമ്മേളനത്തിൽ ഇത് ആലപിച്ചു. ഇത് രണ്ട്…

സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ

പെയർലാൻഡ് / ഹൂസ്റ്റൺ : സീറോ മലബാർ രൂപതയുടെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൺവെൻഷന്റെ കിക്കോഫ് ടെക്സാസിലെ പെയർലാൻഡ് സെൻറ് മേരീസ് ദേവാലയത്തിൽ ആവേശപൂർവ്വം നടന്നു. ഇടവകയിൽ നടന്ന ചടങ്ങുകൾക്ക് ഫാ. മെൽവിൻ പോൾ നേതൃത്വം നൽകി. കൺവെൻഷന്റെ വിശദാംശങ്ങൾ പങ്കുവെക്കാനും പ്രചാരണത്തിനുമായി എത്തിയ കൺവെൻഷൻ ടീമിനെ ഇടവക വികാരി ഫാ. വർഗീസ് ജോർജ് കുന്നത്തിന്റെ നേതൃത്വത്തിൽ ഇടവകാംഗങ്ങൾ ഹൃദ്യമായി സ്വീകരിച്ചു. അപ്പച്ചൻ തൊട്ടാട്ടുശ്ശേരിൽ, സിബി മുണ്ടനാട്ട്, ബെന്നിച്ചൻ ചാക്കോ, ജോർജ് ഫിലിപ്പ് എന്നിവർ കിക്കോഫ് ചടങ്ങുകൾക്ക് ചുക്കാൻ പിടിച്ചു. രൂപതയുടെ പ്രഥമ ഇടയൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേക ജൂബിലി കൂടി ആഘോഷിക്കുന്ന കൺവെൻഷന്റെ പ്രത്യേകതകൾ ഭാരവാഹികൾ ചടങ്ങിൽ വിശദീകരിച്ചു. കൺവെൻഷൻ ഫസിലിറ്റി ചെയർമാൻ ജോണി വടുക്കുംചേരി, ബിസിനസ് മാർക്കറ്റിംഗ് കോർഡിനേറ്റർ സന്തോഷ് കാട്ടൂക്കാരൻ എന്നിവർ പരിപാടിയുടെ വിവിധ വശങ്ങളെക്കുറിച്ച് സംസാരിക്കുകയും ഏവരെയും ചിക്കാഗോയിലേക്ക്…

ഫ്ലോറിഡയിൽ ഒരേ ദിവസം രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന 51-കാരി അറസ്റ്റിൽ

ഫ്ലോറിഡ: ഫ്ലോറിഡയിൽ ഒരേ ദിവസം തന്റെ രണ്ട് മുൻഭർത്താക്കന്മാരെ വെടിവെച്ചുകൊന്ന കേസിൽ 51-കാരിയായ സൂസൻ എറിക്ക അവലോൺ എന്ന സ്ത്രീയെ പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ടാമ്പയിലുള്ള രണ്ടാമത്തെ മുൻഭർത്താവിനെ വെടിവെച്ചുകൊന്ന ശേഷം ഇവർ മനാറ്റി കൗണ്ടിയിലുള്ള ആദ്യ ഭർത്താവിന്റെ വീട്ടിലെത്തി. ഭക്ഷണ വിതരണക്കാരിയെന്ന വ്യാജേന എത്തിയ സൂസൻ, ആദ്യ ഭർത്താവായ 54-കാരനെ വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. മരണത്തിന് മുൻപ് നൽകിയ മൊഴിയാണ് സൂസനിലേക്ക് വിരൽ ചൂണ്ടിയത്. സ്വന്തം വീട്ടിൽ വെച്ച് കാർ ബ്ലീച്ച് ഉപയോഗിച്ച് കഴുകുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്. മുൻഭർത്താവിന്റെ കാര്യത്തെക്കുറിച്ച് ചോദിച്ച പോലീസിനോട് “ഏത് ഭർത്താവ്?” എന്ന് ഇവർ തിരിച്ചു ചോദിച്ചതാണ് രണ്ടാമത്തെ കൊലപാതകവും പുറത്തറിയാൻ കാരണമായത്. ആദ്യ ഭർത്താവുമായി കുട്ടികളുടെ സംരക്ഷണം സംബന്ധിച്ച തർക്കങ്ങൾ നിലനിന്നിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. നിലവിൽ മനാറ്റി കൗണ്ടി ഷെരീഫ്…

44-മത് ഐസിഇസിഎച്ച് ക്രിസ്തുമസ് കരോളും 4-മത് കരോൾ ഗാന മത്സരവും ഡിസംബർ 28 ന്

ഹൂസ്റ്റൺ : ഇന്ത്യൻ  ക്രിസ്ത്യൻ  എക്യൂമിനിക്കൽ  കമ്മ്യൂണിറ്റി  ഓഫ്‌ ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ   എല്ലാ വർഷവും നടത്തി  വരുന്ന ക്രിസ്മസ്  കരോളും  കരോൾ  ഗാന  മത്സരവും  2025 ഡിസംബർ  28 നു  വൈകിട്ടു  5 മണിക്ക്  ഹുസ്റ്റൻ  സെന്റ്‌ . ജോസഫ്  സീറോ മലബാർ  ചർച്ച് ഹാളിൽ  വെച്ചു നടത്തപെടുന്നു.  ഹുസ്റ്റനിലെ  ഇരുപതു  പള്ളികൾ  ചേർന്നുള്ള ഈ  പരിപാടി  വിപുലമായ  കമ്മറ്റിയുടെ  നേതൃത്വത്തിൽ  നടത്തുന്നു. ഈ  വർഷത്തെ  ക്രിസ്മസ്  കരോളിൽ  മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ  .ഡോ. ചെറിയാൻ  തോമസ്‌  ക്രിസ്തുമസ്  ദുത്  നൽകും.   ക്രിസ്തുമസ് കരോൾ  മൽസരത്തിൽ  വിജയിക്കുന്ന വർക്കും  ട്രോഫികളും  ക്യാഷ്  അവാർഡും  നൽകും.  ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ  ഷട്ടിൽ ബാഡ്മിന്റൺ   ടൂർണമെന്റിലെ  വിജജയികൾക്കും ട്രോഫികൾ  നൽകുന്നതായിരിക്കും     .   ഐസിഇസിഎച്  പ്രസിഡന്റ്‌…

ട്രംപിനെ പുകഴ്ത്തി നക്കി മിനാജ്; അരിസോണയിലെ വേദിയിൽ അപ്രതീക്ഷിത സാന്നിധ്യം

അരിസോണ: പ്രശസ്ത അമേരിക്കൻ റാപ്പർ നക്കി മിനാജ് അരിസോണയിൽ നടന്ന കൺസർവേറ്റീവ് പ്രവർത്തകരുടെ സമ്മേളനത്തിൽ  അപ്രതീക്ഷിതമായി പങ്കെടുത്ത് ഡൊണാൾഡ് ട്രംപിനും ജെ.ഡി വാൻസിനും പരസ്യ പിന്തുണ പ്രഖ്യാപിച്ചു.2025 ഡിസംബർ 21 ഞായറാഴ്ച ഫീനിക്സിൽ ടേണിംഗ് പോയിന്റ് യുഎസ്എയുടെ അമേരിക്കഫെസ്റ്റ് 2025-ൽ നിക്കി മിനാജ് സംസാരിക്കുകയായിരുന്നു .നിക്കി മിനാജ് മുൻകാലങ്ങളിൽ ട്രംപിനെ വിമർശിച്ചിരുന്ന നക്കി മിനാജ്, ഇപ്പോൾ അദ്ദേഹത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിനെയും യുവാക്കൾക്ക് മാതൃകയാക്കാവുന്ന വ്യക്തികളാണെന്ന് വിശേഷിപ്പിച്ചു. “ഈ ഭരണകൂടം ഹൃദയവും ആത്മാവുമുള്ള ആളുകളാൽ നിറഞ്ഞതാണ്” എന്ന് അവർ പറഞ്ഞു. ജെ.ഡി വാൻസിനെ പ്രശംസിക്കുന്നതിനിടയിൽ അബദ്ധത്തിൽ അദ്ദേഹത്തെ “അസ്സാസിൻ”  എന്ന് വിശേഷിപ്പിച്ചത് സദസ്സിൽ ചെറിയ അമ്പരപ്പുണ്ടാക്കി. ഉടൻ തന്നെ തന്റെ വാക്കിന്റെ പിഴവ് തിരിച്ചറിഞ്ഞ താരം വായ പൊത്തി കുറച്ചുനേരം നിശബ്ദയായി നിന്നു. കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസമിനെ ട്രംപ് വിളിക്കാറുള്ള “ന്യൂ-സ്കം”  എന്ന പരിഹാസപ്പേര്…