കര്‍ണ്ണാടകയിലെ ഹാസനിൽ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 9 പേർ മരിച്ചു

ഹാസൻ (കർണാടക): കർണാടകയിലെ ഹാസൻ ജില്ലയിലെ അരസിക്കെരെ താലൂക്കിലെ ഗാന്ധി നഗർ ഗ്രാമത്തിന് സമീപം ശനിയാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കെഎസ്ആർടിസി ബസിനും ലോറിക്കുമിടയിൽ തകർന്ന് ഒമ്പത് പേർ മരിച്ചു. മരിച്ച ഒമ്പത് പേരും ഒരേ കുടുംബത്തിൽ പെട്ടവരാണെന്നും ദേശീയപാത 69ലാണ് സംഭവം നടന്നതെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ലീലാവതി (50), ഭാരതി (50), ചൈത്ര (33), സമർത് (10), ഡിംപി (12), തൻമയ് (10), ധ്രുവ (2), വന്ദന (20), ദൊഡ്ഡയ്യ (60), എന്നിവരാണു മരിച്ചതെന്നും അവർ വെളിപ്പെടുത്തി. ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിലെ മഞ്ജുനാഥ ദർശനം കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു ഇവർ. അപകടസമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ആകെ 14 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും എല്ലാവരും ഒരേ കുടുംബത്തിൽപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റവരെ ഹാസൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബാണാവര പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.

Print Friendly, PDF & Email

Leave a Comment

More News