അബ്രഹാം തോമസ് (കുഞ്ഞുമോന്‍ 74) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹ്യൂസ്റ്റണ്‍: തുമ്പമണ്‍ വടക്കേടത്ത് തൈയ്യിൽ പുത്തന്‍വീട്ടില്‍ പരേതനായ പി.ടി. തോമസിന്റേയും ഏലിയാമ്മ തോമസിന്റേയും മകന്‍ അബ്രഹാം തോമസ് (കുഞ്ഞുമോന്‍ – 74) അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി.

ചെങ്ങന്നൂര്‍ വടക്കേ പറമ്പിൽ മുക്കത്ത് കുടുംബത്തിലെ സൂസനാണ് ഭാര്യ. ഷെറിന്‍ വെസ്ലി, അനീഷ് അബ്രഹാം എന്നിവര്‍ മക്കളാണ്.

മരുമക്കള്‍: റോബ് വെസ്ലി, സിമി അബ്രഹാം.

ചെറുമക്കള്‍: ഇസബെല്‍, കേലബ്, ലൂക്ക്, അരിയാന, ജിയാന.

ഒക്ടോബർ 21 വെള്ളിയാഴ്ച സ്റ്റാഫോർഡ് സെന്റ് തോമസ് കത്തീഡ്രലിൽ വൈകിട്ട് 5.30 മുതൽ 9 മണി വരെ പൊതുദർശനവും 22 ന് ശനിയാഴ്ച രാവിലെ 8.30 മുതൽ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിൽ സംസ്കാര ശുശ്രൂഷയ്ക്കു ശേഷം 11 മണിക്ക് വെസ്റ്റ് ഹൈമർ ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയി‌ൽ സംസ്കാരം നടക്കും.

Print Friendly, PDF & Email

Leave a Comment

More News