കെ.എച്ച്.എൻ.എ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു

ഫ്ലോറിഡ: നോർത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എൻ.എ (KHNA) യുടെ ഫ്ലോറിഡ റീജിയണൽ വൈസ് പ്രസിഡന്റായി (RVP) സൗത്ത് ഫ്ലോറിഡയിൽ നിന്നുള്ള പ്രദീപ് പിള്ളയെ നാമനിർദേശം ചെയ്തു. സാങ്കേതിക രംഗത്തെ മികവും സാമൂഹിക സേവന രംഗത്തെ പ്രതിബദ്ധതയും കണക്കിലെടുത്താണ് സംഘടനയുടെ ഈ തീരുമാനം. നേരത്തെ കേരള ഹിന്ദൂസ് ഓഫ് സൗത്ത് ഫ്ലോറിഡയുടെ (KHSF) സെക്രട്ടറിയായി അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ നിർണ്ണായക ഘട്ടത്തിൽ അംഗങ്ങളെ ഒന്നിപ്പിക്കാനും സുസ്ഥിരത ഉറപ്പുവരുത്താനും ആ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. യുവജനങ്ങളെ സജീവമായി പങ്കെടുപ്പിച്ചുകൊണ്ട് നിരവധി സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും സംഘടനയ്ക്ക് സ്വന്തമായി വെബ്സൈറ്റ് ആരംഭിക്കുന്നതിൽ നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. കേരളത്തെ നടുക്കിയ പ്രളയകാലത്ത് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണം നടത്താനും, ആറന്മുള ശബരി ബാലാശ്രമത്തിലെ കുട്ടികൾക്ക് കമ്പ്യൂട്ടർ ലാബ് സംഭാവന ചെയ്യാനും അദ്ദേഹം മുൻകൈയെടുത്തു. പത്തനംതിട്ട ആറന്മുള സ്വദേശിയായ…

വോട്ടർമാരെ സ്വാധീനിക്കാൻ മദ്യം വിതരണം ചെയ്തെന്ന് ആരോപണം; വയനാട്ടില്‍ എല്‍‌ഡി‌എഫ്-യുഡി‌എഫ് സംഘര്‍ഷം

കോഴിക്കോട്: ചൊവ്വാഴ്ച (ഡിസംബർ 9) രാത്രി മാനന്തവാടിക്കടുത്തുള്ള തോൽപ്പെട്ടിയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്), ഐക്യ ജനാധിപത്യ മുന്നണി (യുഡിഎഫ്) പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. നെടുംതാന ഉന്നതിയിൽ എൽഡിഎഫ് മദ്യം വിതരണം ചെയ്തതായി യുഡിഎഫ് അംഗങ്ങൾ ആരോപിച്ചു. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വലിയൊരു പോലീസ് സംഘം പ്രശ്‌നം പരിഹരിക്കാൻ ഇടപെട്ടു. പ്രാദേശിക എൽഡിഎഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിലാണ് മദ്യം വിതരണം ചെയ്തതെന്നും പോലീസ് കസ്റ്റഡിയിലെടുത്ത സിപിഐ എം പ്രവർത്തകരെ ബലമായി വിട്ടയച്ചെന്നും യുഡിഎഫ് ആരോപിച്ചു. പ്രസ്തുത സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്ത പോലീസിനെതിരെ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധിച്ചു. മറുവശത്ത്, യുഡിഎഫ് പ്രവർത്തകർ മദ്യം വിതരണം ചെയ്യുന്നത് തടയാനാണ് തങ്ങൾ ഉന്നതിയിൽ എത്തിയതെന്നും യുഡിഎഫ് പ്രതിഷേധത്തിന് പിന്നിൽ നിരാശയാണെന്നും എൽഡിഎഫ് പ്രവർത്തകർ അവകാശപ്പെട്ടു. എന്നാൽ, സ്ഥലത്ത് മദ്യം വിതരണം ചെയ്തതിന്റെ തെളിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ, പൂതാടിയിൽ തിരഞ്ഞെടുപ്പ്…

ഹിക്മ ടാലൻ്റ് സെർച്ച് പരീക്ഷ ഖത്തറിലെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം

ദോഹ: കേരള മദ്‌റസ എഡ്യൂക്കേഷൻ ബോർഡ് (KMEB) നടത്തിയ ഹിക്മ ടാലന്റ് സെർച്ച് പരീക്ഷയിൽ ഖത്തറിലെ അൽ മദ്‌റസ അൽ ഇസ്ലാമിയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉന്നത വിജയം. ജി സി സി രാജ്യങ്ങളടക്കം കേരളത്തിലെയും പുറത്തുമുള്ള അര ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത പരീക്ഷയിൽ ഖത്തറിൽ നിന്നുള്ള നാല് വിദ്യാർത്ഥികൾ സ്റ്റേറ്റ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടി. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ ഐഹാൻ മുഹമ്മദ് (ക്ലാസ് 2), അബീദ് റഹ്മാൻ ഖാസിം (ക്ലാസ് 9) അൽ മദ്റസ അൽ ഇസ്ലാമിയ – ശാന്തിനികേതൻ വക്റയിലെ ആമിന മർയം (ക്ലാസ് 8), അൽഖോർ മദ്റസയിലെ അർഹം ആദിൽ (ക്ലാസ് 4), എന്നിവരാണ് ടോപ്പേഴ്‌സ് ലിസ്റ്റിൽ ഇടം നേടിയത്. അൽ മദ്‌റസ അൽ ഇസ്‌ലാമിയ ദോഹയിലെ പതിനേഴ് കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയപ്പോൾ വക്‌റ ശാന്തി നികേതൻ…

ജനസേവകനായി തുടരും; പൊതു പ്രവർത്തന രംഗത്തെ പരിചയ സമ്പത്തുമായി സുധീർ കൈതവന

തലവടി : കന്നി പോരാട്ടത്തിൽ ലഭിച്ച ജനപിന്തുണ പ്രതിഫലേച്ഛ കൂടാതെ കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നടത്തി വരുന്ന പൊതു പ്രവർത്തനത്തിന് ലഭിച്ച അംഗീകാരമെന്ന് സുധീർ കൈതവന. തലവടി പഞ്ചായത്തിൽ 12-ാം വാര്‍ഡില്‍ നിന്നും മെഴുകുതിരികൾ ചിഹ്നത്തിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയാണ് സുധീർ കൈതവന. പ്രചാരണ സമയത്ത് പ്രകടന പത്രികയിലൂടെ നല്കിയ വാഗ്ദാനങ്ങൾ മുഖപക്ഷം നോക്കാതെ നിറവേറ്റുമെന്ന് സുധീർ കൈതവന പറഞ്ഞു. തലവടി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഇന്നും ശുദ്ധജല ക്ഷാമം രൂക്ഷമാണ്.പല ഇട റോഡുകളും സഞ്ചാര യോഗ്യമല്ല. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത ഇട വഴികൾ ഉണ്ട്.പൊതു ടാപ്പ് ഇല്ലാത്ത ഏക വാർഡാണ് 12-ാം വാർഡ്.കർഷകർ നേരിടുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്.വെള്ളപൊക്കെ സമയങ്ങളിൽ പ്രദേശ വാസികൾ അനുഭവിക്കുന്ന യാത്രക്ലേശം എന്നിവ പരിഹരിക്കുന്നതിന് അടിയന്തിര പ്രാധാന്യം നല്കുമെന്ന് സുധീർ കൈതവന പറഞ്ഞു. കോവിഡ് കാലത്ത് സുധീറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലാണ് കോവിഡ്…

റഷ്യൻ പ്രതിരോധ മന്ത്രാലയ വിമാനം എഎൻ-22 ടർബോപ്രോപ്പ് തകർന്നുവീണു

റഷ്യയിലെ ഇവാനോവോ മേഖലയിൽ റഷ്യൻ എഎൻ-22 ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണു. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റേതാണ് വിമാനമെന്നാണ് റിപ്പോർട്ടുകൾ. തകർന്ന വിമാനത്തിൽ ഏഴ് ജീവനക്കാർ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പ് വിമാനമാണ് ആൻ-22. ചൊവ്വാഴ്ച വെസ്റ്റി സ്റ്റേറ്റ് ടെലിവിഷൻ ചാനലാണ് അപകട വിവരം റിപ്പോർട്ട് ചെയ്തത്. മോസ്കോയുടെ വടക്കുകിഴക്കായിട്ടാണ് റഷ്യൻ സൈനിക വിമാനം തകർന്നുവീണത്. ലോകത്തിലെ ഏറ്റവും വലിയ ടർബോപ്രോപ്പായ റഷ്യയുടെ ഭീമൻ ആൻ-22, പ്രതിരോധ മന്ത്രാലയത്തിന്റേതാണെന്നും 7 ക്രൂ അംഗങ്ങളാണ് ഇതിൽ ഉണ്ടായിരുന്നതെന്നും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം നടത്തിയ പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നുവീണതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചു. അപകടസമയത്ത് ഏഴ് പേർ വിമാനത്തിൽ ഉണ്ടായിരുന്നു, അവരെല്ലാം രക്ഷപ്പെട്ടോ എന്ന് അറിയില്ല. വിമാനം കണ്ടെത്തുന്നതിനായി തിരച്ചിൽ സംഘങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.…

സാമൂഹിക – സാംസ്കാരിക സേവന മേഖലകളിൽ കൂട്ടായ ശ്രമങ്ങൾക്ക് ആഹ്വാനം; സിഐസി സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ്

ദോഹ: സമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ഖത്തറിലെ പ്രവാസി സംഘടനകൾക്കിടയിൽ കൂട്ടായ പരിശ്രമങ്ങൾ അനിവാര്യമാണെന്ന് സെൻറർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സിഐസി – ഖത്തർ) സംഘടിപ്പിച്ച കമ്മ്യൂണിറ്റി ലീഡേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു. വെറുപ്പും വിദ്വേഷവും വളരുന്ന കാലത്ത് സ്‌നേഹവും സഹോദര്യവും അടിസ്ഥാനപ്പെടുത്തി സാമൂഹിക സഹവാർത്തിത്തം സാധ്യമാക്കാൻ എല്ലാവരും പരിശ്രമിക്കണമെന്ന് മീറ്റ് ആഹ്വാനം ചെയ്തു. സിഐസി പ്രസിഡന്റ് ആർ എസ് അബ്ദുൽ ജലീൽ ആമുഖ ഭാഷണം നടത്തി. സമൂഹത്തിൽ സിഐസി നിർവ്വഹിക്കുന്ന പ്രവർത്തനങ്ങൾ, ഭാവി പദ്ധതികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. ഖത്തർ ഇന്ത്യൻ പ്രവാസികളിലെ സാമൂഹിക സാംസ്കാരിക ജനസേവന മേഖലകളിൽ കൂട്ടായി എന്നും സി ഐ സി ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തിൻറെ മുന്നോട്ടുപോക്കിന് പ്രവാസി കൂട്ടായ്മകൾ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ആർ എസ് അബ്ദുൽ ജലീൽ ആഹ്വാനം ചെയ്തു. സിഐസിയുടെ നാൾവഴികൾ ചരിത്രപരമായ പശ്ചാത്തലത്തോടുകൂടി…

അച്ചാമ്മ ജോൺ ഹൂസ്റ്റണിൽ നിര്യാതയായി

ഹൂസ്റ്റൺ: കുണ്ടറ മുളവന പയറ്റുവിള വീട്ടിൽ പി.എം ജോണിന്റെ ഭാര്യ അച്ചാമ്മ ജോൺ (83 വയസ്സ് ) ഹൂസ്റ്റണിൽ നിര്യാതയായി.പരേത മുളവന എലന്താവിള വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഷൈനി കുര്യൻ, ഷൈജി വർക്കി, സ്റ്റാൻലി ജോൺ (ഷിനോയ് ) (എല്ലാവരും ഹൂസ്റ്റൺ) മരുമക്കൾ :ടോമി കുര്യൻ, ജോൺസൺ വർക്കി, ഷെറിൻ ജോൺ (എല്ലാവരും ഹൂസ്റ്റൺ) കൊച്ചുമക്കൾ: എവ കുര്യൻ, കെസിയ കുര്യൻ, ജസ്റ്റിൻ- ഹഡാസ വർക്കി, ഷോൺ വർക്കി, നീന വർക്കി. കൊച്ചുകൊച്ചു മകൾ – ഫ്രാൻസീസ് വർക്കി പൊതുദർശനം : ഡിസംബർ 12 നു വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 8 വരെ ട്രിനിറ്റി മാർത്തോമാ ദേവാലയത്തിൽ (5810. Almeda Genoa Rd, Houston, TX 77048) പൊതുദർശനം : ഡിസംബർ 13 നു ശനിയാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സംസകാര ശുശ്രൂഷകൾ…

തെരഞ്ഞെടുപ്പ് ഒരു മഹാമേളയാക്കുവാൻ ‘മാഗ്’ ഒരുങ്ങുന്നു

ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൻ 2026 തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ ടെക്സാസിലെ സ്റ്റാഫോർഡിലുള്ള കേരള ഹൗസിൽ പൂർത്തിയായി വരുന്നു. ഡിസംബർ 13ന് ശനിയാഴ്ച കേരള ഹൗസിൽ നിന്ന് ഒരു മൈൽ മാത്രം ദൂരത്തുള്ള സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹാളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ട് രേഖപ്പെടുത്തൽ രാവിലെ 7.30ന് ആരംഭിച്ച് വൈകുന്നേരം 7.30ന് അവസാനിക്കും. ഏതാണ്ട് 4000 ത്തിലധികം സമ്മതിദായകർ അവരുടെ സമ്മതിധാന അവകാശം രേഖപ്പെടുത്താൻ എത്തും എന്ന്‌ പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനാ തെരഞ്ഞെടുപ്പിനെ സ്വതന്ത്രവും സുതാര്യവും മികവുറ്റതും ആക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ മാർട്ടിൻ ജോൺ, പ്രിൻസ് പോൾ, ബാബു തോമസ്, ട്രസ്റ്റീബോർഡ് ചെയർമാൻ ജിമ്മി കുന്നശ്ശേരി, പ്രസിഡന്റ് ജോസ് കെ ജോൺ എന്നിവർ അറിയിച്ചു. 2026 ലേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുക്കുന്ന നിർണായകമായ…

ശബരിമല സ്വർണ്ണ മോഷണ കേസില്‍ അറസ്റ്റിലായ ടിഡിബി ഉദ്യോഗസ്ഥരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി : ശബരിമല അയ്യപ്പ ക്ഷേത്രത്തിൽ നിന്ന് സ്വര്‍ണ്ണം മോഷണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ രണ്ട് മുൻ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ ഹൈക്കോടതി വിസമ്മതിച്ചു. ജാമ്യം നല്‍കിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന നിഗമനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്. മുൻ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറും മുൻ ബോർഡ് സെക്രട്ടറി എസ് ജയശ്രീയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എ ബദറുദ്ദീൻ തള്ളിയത്. ഇവർക്കെതിരായ ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് വിധിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. അറസ്റ്റിന് മുമ്പ് ജാമ്യം നൽകുന്നത് സ്വർണ്ണ മോഷണത്തെക്കുറിച്ച് അന്വേഷണം നടത്തുന്നത് അർത്ഥശൂന്യമാക്കുമെന്നും, മുഴുവൻ അന്വേഷണത്തെയും ദുർബലപ്പെടുത്തുമെന്നും കോടതി പറഞ്ഞു. ഒരു പുണ്യസ്ഥലത്ത് ഇത്തരമൊരു തട്ടിപ്പ് നടന്നതിൽ കോടതി ഞെട്ടൽ പ്രകടിപ്പിക്കുകയും ചില ദേവസ്വം ബോർഡിന് ഇതിൽ പങ്കുണ്ടാകാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു. അന്വേഷണത്തിനിടെ പുറത്തുവന്ന പ്രോസിക്യൂഷൻ…

സി എസ് ആർ പ്രതിബദ്ധതയ്ക്കുള്ള മഹാത്മാ പുരസ്ക്കാരം തുടർച്ചയായ നാലാം വർഷവും യു എസ് ടി ക്ക്

യു എസ് ടി  ഇന്ത്യയിലും ലോകമെമ്പാടും നടപ്പാക്കുന്ന സിഎസ്ആർ സംരംഭങ്ങൾക്കുള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം  തിരുവനന്തപുരം, 2025 ഡിസംബർ 4: ഡിജിറ്റൽ പരിവർത്തനം, സാമൂഹിക സ്വാധീനം എന്നിവയ്ക്കുള്ള 2025 ലെ മഹാത്മാ അവാർഡ് തുടർച്ചയായ നാലാം വർഷവും മുൻനിര എ ഐ, ടെക്നോളജി ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി നേടി. ഇന്ത്യയിലെ ഏറ്റവും പ്രമുഖ സി എസ് ആർ അവാർഡാണിത്. സി എസ് ആർ സംരംഭങ്ങളിലൂടെ വലിയ തോതിലുള്ള സാമൂഹിക സ്വാധീനം ചെലുത്തുന്നതിനുള്ള യു എസ് ടി യുടെ ദീർഘകാല പ്രതിബദ്ധതയെ ഈ വിജയം അടിവരയിടുന്നു. സാമൂഹിക ഉന്നമനത്തിനായുള്ള  സംഭാവനകൾ നൽകുന്ന വ്യക്തികളെയും സംഘടനകളെയും ആദരിക്കുന്നതിനും, രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി മുന്നോട്ടു വച്ച ആശയങ്ങൾ ആവിഷ്കരിക്കുന്നവരെ അനുസ്മരിക്കുന്നതിനുമാണ് മഹാത്മാ അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത് . തന്ത്രപരമായ സിഎസ്ആർ സംരംഭങ്ങളിലൂടെ ലോകമെമ്പാടും പ്രകടമായ സ്വാധീനം സൃഷ്ടിക്കാനുള്ള കമ്പനിയുടെ…