ന്യൂഡല്‍ഹി: ഏപ്രിൽ 16 ന് നടന്ന ഡൽഹിയിലെ ജഹാംഗീർപുരി അക്രമത്തിൽ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ക്ക് നിര്‍ണ്ണായക പങ്കുണ്ടെന്ന് ആം ആദ്മി പാർട്ടി (എഎപി) എംഎൽഎ അതിഷി ചൊവ്വാഴ്ച ആരോപിച്ചു. കേസിലെ മുഖ്യപ്രതിയായ അൻസാർ ബിജെപി കേഡറിന്റെ ഭാഗമാണെന്നും, പാർട്ടിയുടെ രാഷ്ട്രീയത്തിൽ സജീവ പങ്കുവഹിക്കുന്നയാളാണെന്നും എഎപി എംഎൽഎ ട്വീറ്റ് ചെയ്തു. ബിജെപിയുടെ ജഹാംഗീർപുരി സ്ഥാനാർത്ഥി സംഗീത ബജാജിനെ മണ്ഡലത്തിൽ മത്സരിക്കാനും വിജയിപ്പിക്കാനും അദ്ദേഹം സഹായിച്ചതായും അവർ ആരോപിച്ചു. “ജഹാംഗീർപുരി കലാപത്തിലെ മുഖ്യപ്രതി അൻസാർ ബിജെപി നേതാവാണ്. ബി.ജെ.പിയുടെ സ്ഥാനാർഥി സംഗീത ബജാജിനെ മത്സരിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിക്കുകയും ബി.ജെ.പിയിൽ സജീവ പങ്ക് വഹിക്കുകയും ചെയ്യുന്നു. കലാപം ബിജെപി ആസൂത്രണം ചെയ്തതാണെന്ന് വ്യക്തം. ഡൽഹിക്കാരോട് ബിജെപി മാപ്പ് പറയണം. ബിജെപി ഗുണ്ടകളുടെ പാർട്ടിയാണ്,” അതിഷി ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. ജഹാംഗീർപുരി അക്രമം: ഏപ്രിൽ 16ന് ഹനുമാൻ ജയന്തി…
Author: .
റൂർക്കിയിൽ നിന്ന് മുസ്ലീങ്ങളെ തുരത്തുമെന്ന് വലതുപക്ഷ ഗുണ്ടകളുടെ ഭീഷണി
റൂര്‍ക്കി: രാജ്യത്തുടനീളമുള്ള മുസ്ലീങ്ങൾക്കെതിരായ അക്രമാസക്തമായ ആക്രമണങ്ങളെത്തുടർന്ന്, ഉത്തരാഖണ്ഡിലെ റൂർക്കിയിലെ നിരവധി വലതുപക്ഷ ഗ്രൂപ്പുകൾ ദാദാ ജലാൽപൂർ ഗ്രാമത്തിൽ നിന്ന് ന്യൂനപക്ഷ സമുദായത്തെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. ഏപ്രിൽ 16ന് ശോഭാ യാത്രയ്ക്കിടെ റൂർക്കിയിൽ അക്രമമുണ്ടായി. ഹിന്ദുക്കളും മുസ്ലീങ്ങളും അടങ്ങുന്ന ദാദാ ജലാൽപൂർ പ്രദേശത്ത് പിന്നാക്ക വിഭാഗമായ ജൈനികൾ പ്രബലരാണ്. പ്രദേശത്ത് കനത്ത പോലീസ് സന്നാഹം നിലവിലുണ്ട്, സംഘർഷങ്ങൾക്കിടയിലും കടകൾ അടഞ്ഞുകിടക്കുകയാണ്. റൂർക്കി അക്രമത്തിന്റെ ഭീഷണിയും പശ്ചാത്തലവും: “ഗൂഢാലോചനക്കാരുടെ” (മുസ്ലിംകളെ ലക്ഷ്യം വെച്ച്) വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകര്‍ക്കുമെന്നും, ധരം സൻസദ് സംഘടിപ്പിക്കുമെന്നും നേതാക്കൾ ഭീഷണിപ്പെടുത്തി. അതിന്റെ മുൻ പതിപ്പുകൾ മുസ്ലീം വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീങ്ങളെ അറസ്റ്റ് ചെയ്യണമെന്ന ഹിന്ദുത്വ നേതാക്കളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ഏപ്രിൽ 20 ന് വൻ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഹനുമാൻ ജയന്തി ദിനത്തിൽ, ഭഗവാൻപൂർ മേഖലയിലെ ദാദാ പട്ടി, ദാദാ ഹസൻപൂർ,…
ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലിടമായി വീണ്ടും യു.എസ്.ടി
രാജ്യത്തെ ചടുലവും വൈവിധ്യപൂര്‍ണവുമായ തൊഴില്‍ സംസ്‌ക്കാരവുമുള്ള മികച്ച സ്ഥലമായി യു.എസ്.ടിയെ തെരഞ്ഞെടുത്തു തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു.എസ്.ടി യ്ക്ക് മികച്ച തൊഴിലിടമായി വീണ്ടും അംഗീകാരം. 2022-23 ലെ മികച്ച തൊഴിലിടമായി ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് യു.എസ്.ടി ഇന്ത്യാ റീജ്യണിനെ വീണ്ടും തിരഞ്ഞെടുത്തത്. ഉയര്‍ന്ന വിശ്വാസ്യതയും പ്രകടനവും കാഴ്ച വെയ്ക്കുന്നതില്‍ പ്രകടിപ്പിച്ച മികവിനാണ് യു.എസ്.ടിക്ക് ഈ അപൂര്‍വ്വ ബഹുമതി ലഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ മികച്ച തൊഴിലിടമെന്ന ആദരം ലഭിക്കുന്നതിന്റെ ഭാഗമായി യു.എസ്.ടി വളരെ വിശദവും കര്‍ശനവുമായ പരിശോധനാ സംവിധാനങ്ങള്‍ക്ക് വിധേയമായിരുന്നു. അതില്‍, ദ ഗ്രേറ്റ് പ്ലേസ് ടു വര്‍ക്ക് ട്രസ്റ്റ് ഇന്‍ഡക്സ് സര്‍വ്വേ, കള്‍ച്ചര്‍ ഓഡിറ്റ് എന്നീ പ്രക്രിയകള്‍ ഉള്‍പ്പെടുന്നു. സ്ഥാപനത്തില്‍ വിശ്വാസം, അഭിമാനം, പരസ്പര സൗഹൃദം എന്നിവ കെട്ടിപ്പടുക്കുന്നതിലും നിലനിര്‍ത്തുന്നതിലും യു.എസ്.ടി പ്രകടിപ്പിച്ച പ്രത്യേക ശ്രദ്ധയുടേയും ശ്രമങ്ങളുടേയും തെളിവാണ് ഈ…
വന്യജീവി അക്രമത്തിനെതിരെ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ജനകീയ കര്‍ഷക പ്രതിരോധത്തിന് തൃശൂരില്‍ 23ന് തുടക്കം
കൊച്ചി: വന്യജീവി അക്രമത്തിനെതിരെ വിവിധ കര്‍ഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ നേതൃത്വത്തില്‍ സംസ്ഥാന തലത്തില്‍ നടത്തുന്ന കര്‍ഷകരുടെ സംഘടിത ജനകീയ പ്രതിരോധത്തിന് തൃശൂരില്‍ തുടക്കമാകുന്നു. ഏപ്രില്‍ 23 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് തൃശൂര്‍ ജില്ലയിലെ ചാലക്കുടി കൊന്നക്കുഴിയില്‍ കര്‍ഷകരുള്‍പ്പെടെ എല്ലാ ജനവിഭാഗങ്ങളും ഒരുമിച്ചു ചേരും. ആനകളും കാട്ടുപന്നികളുമുള്‍പ്പെടെ വന്യജീവികളുടെ ദിവസേനയുള്ള അക്രമം മനുഷ്യജീവന് ഉയര്‍ത്തുന്ന വെല്ലുവിളിയും കൃഷിനാശവും അതിരൂക്ഷമായ സാഹചര്യത്തിലാണ് പ്രദേശവാസികള്‍ ഒന്നടങ്കം സംഘടിച്ച് കാട്ടാനയെയും കാട്ടുപന്നിയെയും കാട്ടിലേയ്ക്ക് ഓടിക്കുന്ന പ്രതിരോധ പോരാട്ടമുഖം തുറക്കുന്നതെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോമസ് എന്നിവര്‍ പറഞ്ഞു. ഇതോടുകൂടി കേരളത്തിന്റെ ഗ്രാമീണമേഖലയില്‍ നിലനില്‍പിനായുള്ള കര്‍ഷക പോരാട്ടത്തിന് പുതിയ പോര്‍മുഖം തുറക്കുമെന്നും തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലേയ്ക്ക് പ്രതിരോധം വ്യാപിപ്പിക്കുമെന്നും ഇവര്‍ സൂചിപ്പിച്ചു. പകല്‍ സമരങ്ങള്‍ നിരന്തരം കണ്ടിട്ടുള്ള…
അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും അനുസ്മരണ സമ്മേളനവും ഏപ്രില്‍ 21 ന്
കൊച്ചി: ക്രൈസ്തവ സമുദായ നേതാവും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക പ്രാര്‍ത്ഥനാശുശ്രൂഷകളും അനുസ്മരണ സമ്മേളനവും അഡ്വ. ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെ ഉദ്ഘാടനവും ഏപ്രില്‍ 21 വ്യാഴാഴ്ച ആലങ്ങാട് നടക്കും. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ഉച്ചകഴിഞ്ഞ് 4ന് അനുസ്മരണ സമൂഹബലി. 5.15ന് കബറിടത്തിങ്കല്‍ പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കും. 5.45ന് വിതയത്തില്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കപ്പിള്ളി അധ്യക്ഷത വഹിക്കും. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ആമുഖപ്രഭാഷണം നടത്തും. അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് നിര്‍വ്വഹിക്കും. സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ എംഎല്‍എ മുഖ്യപ്രഭാഷണവും ജസ്റ്റിസ് സിറിയക് ജോസഫ്, മാര്‍ അത്തനേഷ്യസ് ഏലിയാസ് എന്നിവര്‍ അനുസ്മരണപ്രഭാഷണവും…
ബിജു എബ്രഹാം (48) നിര്യാതനായി
കൊച്ചി രാമമംഗലം എൻ.ഐ. എബ്രഹാമിന്റെയും (പാപ്പച്ചൻ) വൽസമ്മ എബ്രഹാം താനുവേലിലിന്റെയും മകൻ ബിജു എബ്രഹാം (48) നിര്യാതനായി. ഭാര്യ: സവിത എബ്രഹാം. മക്കള്‍: ഡിലൻ, ജെയ്ഡൻ, റെയ്ൻ. സഹോദരി: ബിന്ദു മോറിമാനോ, അനന്തരവൻ: മാത്യു, അനന്തരവള്‍: അലീന പൊതുദര്‍ശനം: ഏപ്രില്‍ 21 വ്യാഴം വൈകീട്ട് 6:00 മുതല്‍ 8:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: ഏപ്രില്‍ 22 വെള്ളി രാവിലെ 10:00 മുതല്‍ 12:00 വരെ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയില്‍ (St. Mary’s Malankara Jacobite Syrian Orthodox Church, 2112 Old Denton Rd., Carrollton, TX 75006). തുടര്‍ന്ന് റോളിംഗ്…
ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തില്‍ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു
ഡാളസ്: ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തിൽ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കൊച്ചി രാമമംഗലം കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), സുഹൃത്ത് തോമസ് ആന്റണി (സാബു) എന്നിവരാണ് മരിച്ചത്. ബിജു എബ്രഹാം ഡാളസില്‍ ട്രാവല്‍ ഏജന്‍സിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ്. എറണാകുളം സ്വദേശിയായ തോമസ് ആന്റണിയും ഡാളസിലെ താമസക്കാരനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്. ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്ന് പറയുന്നു. വെള്ളത്തില്‍ നീന്താനിറങ്ങിയ രണ്ടു പേരും മുങ്ങിപ്പോകുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു. ബിജുവിന്റെ മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഏക സഹോദരി ബിന്ദുവും ഡാളസിലാണ് താമസം. 2 വർഷം മുൻപാണ് മാതാപിതാക്കള്‍ ഡാളസിലെത്തിയത്. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാളസില്‍ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ. തോമസ് ആന്റണിയെക്കുറിച്ചുള്ള…
ന്യൂയോര്‍ക്ക് നായര്‍ ബനവലന്റ് അസ്സോസിയേഷന്‍ വിഷു ആഘോഷിച്ചു
ന്യൂയോർക്ക്: നായർ ബനവലന്റ് അസ്സോസിയേഷൻ രണ്ട് വര്‍ഷത്തെ കോവിഡ്-19 എന്ന പകര്‍ച്ചവ്യാധി വരുത്തിയ ഇടവേളയ്ക്ക് പരിസമാപ്തി കുറിച്ചുകൊണ്ട് ഏപ്രിൽ 17 ഞായറാഴ്ച രാവിലെ 11 മണി മുതൽ വിഷുക്കണിയോടുകൂടി വിഷു ആഘോഷിച്ചു. എൻ.ബി.എ. യുടെ ന്യൂയോർക്കിലുള്ള സ്വന്തം ആസ്ഥാന മന്ദിരത്തിലുള്ള ശ്രീകോവിലിൽ ഒരുക്കിയ ശ്രീകൃഷ്ണ വിഗ്രഹത്തിന്റെ മുന്നിലെ കണി അതിവിശിഷ്ടവും മനോഹരവുമായിരുന്നു. സുധാകരൻ പിള്ളയുടെ കണിയൊരുക്കുന്നതിലെ മികവാണ് വിഷുക്കണി ഇത്രയും നയനാനന്ദകരമാക്കിയത്. കണി കണ്ടവരേവരും സുധാകരൻ പിള്ളയുടെ കഴിവിനെ മുക്തകണ്ഠം പ്രശംസിച്ചു. ശ്രീമതി രാധാമണി നായരുടെ ‘കണികാണും നേരം’ എന്ന ഗാനാലാപനത്തോടെ നട തുറന്നപ്പോൾ സാക്ഷാൽ ശ്രീഗുരുവായൂരപ്പനെ കണികാണുന്ന പ്രതീതി ഉളവായി. ആദ്യകാല പ്രവർത്തകയും മുതിര്‍ന്ന അംഗവുമായ ശ്രീമതി രാജമ്മ രാജൻ എല്ലാവര്‍ക്കും വിഷുക്കൈനീട്ടം നല്‍കി. തുടർന്ന് ജനറൽ സെക്രട്ടറി ഗോപിനാഥക്കുറുപ്പ് അന്നേ ദിവസത്തെ പരിപാടികൾ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു. പ്രസിഡന്റ് രാംദാസ് കൊച്ചുപറമ്പിൽ സ്വാഗതം ആശംസിക്കുകയും വളരെക്കാലത്തിന്…
ഫൊക്കാന ഈസ്റ്റർ-വിഷു ആഘോഷം ഏപ്രിൽ 23 ശനിയാഴ്ച
ചിക്കാഗോ: ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ഈ വർഷത്തെ ഈസ്റ്റർ-വിഷു ആഘോഷങ്ങൾ സംയുക്തമായി ഏപ്രിൽ 23 ശനിയാഴ്ച വൈകിട്ട് 7 30ന് (ഈസ്റ്റേണ്‍ സമയം യുഎസ്‌എ/കാനഡ) പ്രസിഡൻറ് രാജൻ പടവത്തിലിന്റെ അദ്ധ്യക്ഷതയില്‍ സൂം പ്ലാറ്റ്ഫോമിലൂടെ നടത്തുന്നതാണ്. യോഗത്തിൽ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. ഈ ആഘോഷ പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്: രാജൻ പടത്തിൽ (പ്രസിഡൻറ്) 954 701 3200, വർഗീസ് പാലമലയിൽ (ജനറൽ സെക്രട്ടറി) 224 659 0911, എബ്രഹാം കളത്തിൽ (ട്രഷറർ) 561 827 5896, പ്രോഗ്രാം ചെയര്‍പെഴ്സണ്‍ സരൂപ അനിൽ എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
ശ്രീലങ്ക മുന്നറിയിപ്പും പാഠവും: മാധവന്‍ ബി നായര്‍
ശ്രീലങ്ക എന്ന ജനാധിപത്യ രാജ്യം എന്തുകൊണ്ട് ഈ നിലയില്‍ നിലംപൊത്തി എന്ന ചോദ്യം പല കോണുകളില്‍ നിന്നുമുയരുന്നുണ്ട്. പലതരം വ്യാഖ്യാനങ്ങളും ഉത്തരമായി നിരത്തപ്പെടുന്നുണ്ട്. എങ്കിലും യാഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന ഉത്തരം, ഭരണകൂടം വരവില്‍ കവിഞ്ഞ് നടത്തിയ ചെലവഴിക്കൽ മൂലം സംഭവിച്ച പതനമാണിതെന്നാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിലൂടെ കടക്കെണി ശ്രീലങ്കയ്ക്കുമേല്‍ ഒന്നിനൊന്നു മുറുകുകയായിരുന്നു. ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ശ്രീലങ്ക അനിശ്ചിതത്വത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും കൂപ്പുകുത്തിയതിനു കാരണം വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര യുദ്ധമായിരുന്നു. തമിഴ്ജനതയോട് വംശീയവും ഭാഷാ വിവേചനപരവുമായ സമീപനം സിംഹള ഭൂരിപക്ഷമുള്ള ഭരണകൂടം കാട്ടാന്‍ തുടങ്ങിയത് പ്രതിഷേധമായും പോരാട്ടവുമായി വളര്‍ന്ന് ആഭ്യന്തര യുദ്ധമായി മാറി. ലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് ഉന്മൂലനം ചെയ്യപ്പെട്ടത്. കൂട്ടക്കൊലയ്‌ക്കൊടുവില്‍ ഭരണകൂടം ആഭ്യന്തര യുദ്ധത്തെ അമര്‍ച്ച ചെയ്‌തെങ്കിലും തമിഴ്പുലികള്‍ ഉയര്‍ത്തിയ പലപ്രശ്‌നങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു. ആഭ്യന്തര യുദ്ധാനന്തരം രാജ്യം പ്രധാന വരുമാന മേഖലകളായ ടൂറിസം, കൃഷി തുടങ്ങിയവയിലേക്ക് തിരിച്ചുപോകുന്നതിനിടയിലാണ്…
