മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു

മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ കോഓർഡിനേറ്റർ), തരുൺ ടി ജോർജ് (ഇവൻറ് കോഓർഡിനേറ്റർ), നിബു ജോസ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സിജോ ജോസഫ് (മുൻ പ്രസിഡന്റ് ), കൂടാതെ യൂവജന പ്രതിനിധികളായി ആദിത്യ വിഷ്ണു , ദിവ്യ ഓലിക്കൽ , ശ്രേയ വിനോദ് , ഗ്ലോറിയാ ജെയ്സൺ എന്നിവരെയും തിരഞ്ഞെടുത്തു. മാനിട്ടോബ മലയാളി അസോസിയേഷൻ മലയാളികൾക്കിടയിൽ കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങൾ…

പ്രത്യാശയുടെ സന്ദേശം നല്‍കുന്ന ഈസ്റ്റര്‍ (എഡിറ്റോറിയല്‍)

ക്രൈസ്തവരുടെ ഏറ്റവും വലിയ തിരുനാളാണ് ഈസ്റ്റര്‍. അവരുടെ വിശ്വാസ ജീവിതത്തിന്റെ അടിസ്ഥാനവുമതാണ്. യേശുവിന്റെ കാലത്തെ മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും കാഴ്ചപ്പാടില്‍ കുറ്റക്കാരനായി വിധിച്ച് ക്രൂശിച്ചവനെ ദൈവം ഉയര്‍പ്പിച്ചു എന്നതിന്റെ ഓര്‍മ്മയാഘോഷമാണ് ഈസ്റ്റര്‍. ലോകത്തിന്റെ വിധി ദൈവം തിരുത്തിയതിന്റെ ഓര്‍മ്മ. അധികാരത്തിന്റെ ബലത്തിലും ആള്‍ക്കൂട്ടത്തിന്റെ ഒച്ചവെയ്ക്കലിലും യേശു കുറ്റക്കാരനാക്കപ്പെട്ടു. പക്ഷെ, യേശുവിന്റേത് ദൈവത്തിന്റെ വഴിയായിരുന്നു എന്ന് ദൈവം പ്രഖ്യാപിച്ചു. സത്യാധിഷ്ഠിതമല്ലാത്ത ജനാധിപത്യത്തിന്റെയും ആള്‍ബലത്തിന്റേയും പേരില്‍ ഇന്നും ഇത്തരം ക്രൂശിക്കലുകളും പീഡനങ്ങളും നടക്കുന്നുണ്ട്. പൊതുജനാഭിപ്രായമോ ഭൂരിപക്ഷമോ അല്ല സത്യം സൃഷ്ടിക്കുന്നത്. സത്യത്തോടു വിധേയത്വം പുലര്‍ത്താത്തപ്പോള്‍ നമ്മുടെ വിധികളും അഭിപ്രായങ്ങളും യേശുവിനെ ക്രൂശിക്കുന്നവരുടേതുപോലെയാകാം. ആത്യന്തികമായ വിജയം ദൈവത്തിന്റേതാണ്. ദൈവം സത്യത്തെ വിജയത്തിലെത്തിക്കും. ഈ പ്രതീക്ഷയും വിശ്വാസവുമാണ് ഈസ്റ്റര്‍ നല്‍കുന്നത്. മാനവ രക്ഷകനായ യേശുക്രിസ്തു സ്നേഹം പൂര്‍ണ്ണമായും വെളിപ്പെടുത്തിയത് കുരിശിലെ ബലിയിലൂടെയാണ്. പാപത്തിന്റേയും മരണത്തിന്റേയും മേലുള്ള മനുഷ്യന്റെ വിജയത്തിന് ഉറപ്പുനല്‍കിയ സംഭവമാണ് യേശുവിന്റെ ഉയിര്‍പ്പ്.…

വിഷു വരുമ്പോള്‍ (എഡിറ്റോറിയല്‍)

നാടും വീടും വിട്ടു അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആളുകള്‍ എന്തിനാണ് നമ്മുടെ നാട്ടിലെ ആഘോഷങ്ങളായ ഓണം, വിഷു എന്നിവ സംഘടിപ്പിക്കുന്നത്? യഥാര്‍ത്ഥത്തില്‍ ആരെ ബോധിപ്പിക്കുവാനാണ്? അതോ വെറും ഒരു കൂട്ടായ്മ മാത്രമാണോ? ലോകത്തിന്റെ എതു മൂലയിലും ഒരു മലയാളി ഉണ്ടെന്നാണ് പറയപ്പെടുന്നത്‌. നീല്‍ ആംസ്ട്രോന്ഗ് ചന്ദ്രനില്‍ മലയാളിയുടെ കടയില്‍ നിന്ന് ചായ കുടിച്ചാണ് മടങ്ങിയതെന്ന് ഒരു തമാശയുണ്ട്. മലയാളിക്ക് ഒരു പൊതു സ്വഭാവമുണ്ട്. മറ്റാരെക്കാളും സ്വന്തം മനസ്സിലേക്ക് ചുഴിഞ്ഞു നോക്കുകയും ചെയ്യുന്നു മലയാളി. അവിടെ സ്വന്തം മനസ്സിന്‍റെ ഒരു മൂലയില്‍-സ്വകീയമായ ഒരിടം കണ്ടെത്തുന്നതില്‍ തല്‍പരനാണ്‌ മലയാളി. ആ ഇടത്തിന് മലയാളത്തിന്റെ മണ്ണും മണവുമാണ്. “ഏതു വിദേശത്ത് പോന്നു വസിച്ചാലും, ഏകാന്ത പുത്രനാം കേരളീയന്‍.” എന്ന് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പാടിയത് ഈ അര്‍ത്ഥത്തിലാണ്. നമ്മുടെ നാടും സംസ്കാരവും അതിന്റെ മണ്ണും പുഴകളും ഭക്ഷണവും വസ്ത്രവും കാറ്റും മണവും…

വിഷു സ്പെഷ്യല്‍ (അടുക്കള)

മലയാളിയുടെ പ്രധാന ആഘോഷമാണ് വിഷു. ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ പുതിയ വര്‍ഷം കണികണ്ടുണരുന്ന ദിവസം. കൈനീട്ടവും പൂത്തിരിയുമായി മലയാളി വിഷു ആഘോഷിക്കുന്നു. വിഷുവിന് തയാറാക്കുന്ന ചില വിഭവങ്ങള്‍ പരിചയപ്പെടാം. വിഷുക്കാലത്ത് ലഭിക്കുന്ന മാങ്ങയും ചക്കയും ഉപയോഗിച്ചാണ് മിക്ക വിഭവങ്ങളും തയാറാക്കുന്നത്. വിഷുക്കട്ട പച്ചരി -അര കിലോ രണ്ടു തേങ്ങ ചിരകിയത് ജീരകം – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് അണ്ടിപ്പരിപ്പ്, മുന്തിരി നെയ്യ് -രണ്ടു ചെറിയ സ്പൂണ്‍ പാകം ചെയ്യുന്ന വിധം തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ്. വീണ്ടും പിഴിഞ്ഞ് രണ്ടു കപ്പ് പാലുകൂടി ശേഖരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്ത് പച്ചരി വേവിക്കുക. വെന്ത് കഴിയുമ്പോള്‍ ജീരകവും ഒന്നാം പാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ഒരു പരന്ന പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക നെയ്യില്‍ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.…