സാൽവേഷൻ ആർമി സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല നയിക്കുന്ന പദയാത്രയ്ക്ക് ഊഷ്മള സ്വീകരണം

എടത്വ: സഭാ ചരിത്രത്തിൽ പുതിയ അദ്ധ്യായം രചിച്ച് സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾ നടത്തുന്ന പദയാത്ര തിരുവല്ല ഡിവിഷനിൽ രണ്ടാം ദിവസം പര്യടനം പൂർത്തിയാക്കി. കേരളത്തിലെ സാൽവേഷൻ ആർമി സഭയുടെ ദൈവാലയങ്ങളും, സ്ഥാപനങ്ങളം സന്ദർശിച്ച് അംഗങ്ങളെ നേരിൽ കാണുന്നതിനായാണ് 40 ദിവസം നീണ്ടുനില്‍ക്കുന്ന കാംപയ്ൻ നടത്തുന്നത്.

രാവിലെ ആലംതുരുത്തിയിൽ നിന്നാരംഭിച്ച് കുറ്റപ്പുഴ, ഓതറ, വെൺപാല, വളഞ്ഞവട്ടം, നിരണം , കൊമ്പൻകേരി ,മൺകോട്ട, മാമ്പുഴക്കേരി ,മുട്ടാർ ,മേപ്രാൽ എന്നിവിടങ്ങൾ സന്ദർശിച്ച് വൈകിട്ട് തിരുവല്ല സെൻട്രൽ ചർച്ചിൽ സമാപിച്ചു. പരസ്പരം താരതമ്യം ചെയ്യുന്നത് ഉയർച്ചയിൽ നിന്ന് താഴ്ചയിലേക്ക് പോകാൻ മാത്രമേ ഉപകരിക്കുകയുള്ളുവെന്ന് സംസ്ഥാനാധിപൻ കേണൽ ജോൺ വില്യം പൊളിമെറ്റ്ല പറഞ്ഞു. പരസ്പരം ഒന്നിച്ച് നാം ഒരു ചുവട് വെച്ചാൽ രാജ്യം മൂന്ന് ചുവട് മുന്നേറുമെന്നും അദ്ദേഹം പറഞ്ഞു.

വനിതാശുശ്രൂഷകളുടെ സംസ്ഥാന പ്രസിഡൻ്റ് കേണൽ രത്നസുന്ദരി, ഡിവിഷണൽ കമാൻഡർ മേജർ ഒ പി ജോൺ, പദയാത്രാ സംഘാഗങ്ങളായ ലെഫ്.കേണൽ സജൂ ഡാനിയേൽ,മേജർ ജസ്റ്റിൻ രാജ്, മേജർ ഇ.കെ.ടൈറ്റസ്, ക്യാപ്റ്റൻ അജേഷ് കുമാർ ജോസഫ്, എബനേസർ ഐസക്ക് എന്നിവർ വിവിധയിടങ്ങളിൽ പ്രസംഗിച്ചു. ക്യാപ്റ്റൻ ഇ.എം വിനോദ് ,ലെഫ്.ജി.ബിജു, സി.ഒ.ബാബു, എൻ എസ് പ്രസാദ്, ബിൻസി ജോൺസൺ, മേജർ റ്റി.ഇ. സ്റ്റീഫൻസൺ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ശനിയാഴ്ച രാവിലെ കോതാറയിൽ ആരംഭിക്കുന്ന പര്യടനം വള്ളമല , അമരക്കുന്ന്, ഞായ്ക്കാപ്പള്ളി, മാടപ്പള്ളി, വാകത്താനം, പുതുച്ചിറ, കണിച്ചുകുളം’ വെളളാംപൊയ്ക, പരിയാരം, മുണ്ടിയപ്പള്ളി എന്നിവിടങ്ങൾ സന്ദർശിച്ച് ആഞ്ഞിലിത്താനത്ത് സമാപിക്കും.

ഫോട്ടോ: സാൽവേഷൻ ആർമി സംസ്ഥാന നേതാക്കൾക്ക് മൺകോട്ടചിറ, കൊമ്പങ്കേരി പള്ളികളുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണം.

Print Friendly, PDF & Email

Leave a Comment

More News