ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

ദോഹ : ഖത്തര്‍ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റിയുടെ 2022 – 2025 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഖത്തര്‍ കെ.എം.സി.സി ഹാളില്‍ നടന്ന ചടങ്ങ് ഖത്തര്‍ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി. മുഹമ്മദ് ഷരീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസല്‍ എളേറ്റില്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു.

വി. ഇസ്മായീല്‍ ഹാജി, കെ. മുഹമ്മദ് ഈസ, വി. അബ്ദുല്‍ അക്ബര്‍, കോയ കൊണ്ടോട്ടി, എന്നിവര്‍ സംസാരിച്ചു. ഇ.സി ഖമറുസമാന്‍ സ്വാഗതവും ട്രഷറര്‍ കെ. അബൂബക്കര്‍ സിദ്ധീഖ് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി പി. മുഹമ്മദ് ഷരീഫ് (പ്രസിഡന്റ്), കെ. ആഷിഖ് വെള്ളില (ജനറല്‍ സെക്രട്ടറി) നൗഫല്‍ കുറുവ (ട്രഷറര്‍) എന്നിവരെയും വൈസ് പ്രസിഡന്റുമാരായി റഫീഖ് മങ്കട, സിദ്ധീഖ് കുറുവ, ശിഹാബ് മങ്കട, അലി മൂര്‍ക്കനാട് എന്നിവരെയും സെക്രട്ടറിമാരായി ഖമറുസമാന്‍ ഇ.സി, കെ.പി റഫീഖ്, ഉസ്മാന്‍ പുഴക്കാട്ടിരി, റഫീഖ് കുറുവ എന്നിവരെയും തെരഞ്ഞെടുത്തു.

റിട്ടേണിംഗ് ഓഫീസര്‍ എന്‍.ടി ബഷീര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പി.അബ്ദുല്‍ റഷീദ്, സവാദ് വെളിയങ്കോട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment

More News