ഹണ്ടർ ബൈഡനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടാൻ പുടിനോട് ട്രംപ് ആവശ്യപ്പെട്ടതിൽ വൈറ്റ് ഹൗസ് പ്രകോപിതരായി

വാഷിംഗ്ടണ്‍: ഉക്രെയ്‌നിലെ രഹസ്യ ജൈവായുധ ലാബുകൾക്ക് യുഎസ് പ്രസിഡന്റിന്റെ മകൻ ധനസഹായം നൽകിയെന്ന മോസ്‌കോയുടെ ആരോപണത്തെത്തുടർന്ന് ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള ദോഷകരമായ വിവരങ്ങൾ റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ പുറത്തുവിടണമെന്ന മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശത്തെ വൈറ്റ് ഹൗസ് വിമർശിച്ചു. “പുടിന് അതിനുള്ള ഉത്തരം അറിയാമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് പുറത്തുവിടണമെന്ന് ഞാൻ കരുതുന്നു,” എന്നാണ് ട്രം‌പ് പറഞ്ഞത്. റഷ്യയിലെ ഹണ്ടർ ബൈഡന്റെ മുൻ ബിസിനസ്സ് ഇടപാടുകളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ച “ജസ്റ്റ് ദ ന്യൂസ്” ടിവി പ്രോഗ്രാമിനെക്കുറിച്ചുള്ള ട്രംപിന്റെ സമീപകാല അഭിപ്രായങ്ങളെക്കുറിച്ച് റിപ്പോർട്ടർമാർ വൈറ്റ് ഹൗസ് വക്താവ് കേറ്റ് ബെഡിംഗ്ഫീൽഡിനോട് ബുധനാഴ്ച ചോദിച്ചിരുന്നു. റഷ്യ സൈനിക പ്രചാരണം നടത്തുന്ന ഉക്രെയ്‌നിലെ രഹസ്യ ജൈവ ആയുധ ലാബുകൾക്ക് ഹണ്ടർ ബൈഡൻ ധനസഹായം നൽകിയെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പരാമർശം. 2016 ലെ പ്രസിഡന്റ്…

കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ‘ചെറുപുഷ്പ മിഷൻ ലീഗി’ന് സമാരംഭം

കൊപ്പേൽ (ടെക്‌സാസ്): ഭാരത സഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ ‘ചെറുപുഷ്പ മിഷൻ ലീഗി’ന്റെ (എൽ.എഫ്.എം.എൽ) പ്ലാറ്റിനം ജൂബിലി (75-ാം വാർഷികം) വർഷത്തിൽ മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക സമൂഹം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മിഷൻ ലീഗിന്റെ രൂപീകരണവും പ്രവർത്തന ഉൽഘാടനവും. മിഷൻ ലീഗ് ഇടവക തല ഡയക്ടറും സെന്റ് അൽഫോൻസാ ഇടവക വികാരിയുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലായിരുന്നു ഉദ്ഘാടകൻ. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും പതാകയുമേന്തിയ കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. ഫാ. ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ ചേന്നാട്ട്, എൽ.എഫ്.എം.എൽ ശാഖാ ജോയിന്റ് ഡയറ്കടർ റോസ്‌മേരി ആലപ്പാട്ട്, എൽ.എഫ്.എം.എൽ സൗത്ത് വെസ്റ്റ് സോൺ ഓർഗനൈസർ ആൻ ടോമി, സിസിഡി…

കാരുണ്യത്തിന്റെ സ്നേഹസ്പർശവും, കരുതലുമായി ശശിധരൻ നായർ ഫോമാ ഉപദേശക സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക്

ഹ്യുസ്റ്റൺ: മുഖവുരകൾക്ക് പ്രസക്തിയില്ലാത്ത, അമേരിക്കൻ മലയാളികളുടെ ഹൃദയത്തിൽ കാരുണ്യത്തിന്റെയും ജനസേവനത്തിന്റെയും, പുതുവഴികൾ തീർത്ത, ഫോമയുടെ സ്ഥാപക പ്രസിഡൻറ് ശ്രീ ശശിധരൻ നായരെ ഫോമാ അഡ്വൈസറി ചെയർമാനായി നിർദ്ദേശിച്ചു. ഫോമയുടെ തുടക്കം മുതൽ നാളിതുവരെയുള്ള എല്ലാ ഭരണ നിർവ്വഹണ സമിതികൾക്കും ഗുരുതുല്യനായി നിന്ന് സ്നേഹോപദേശങ്ങളും, പിന്തുണയും നൽകി സംഘടനയുടെ പിന്നണിയിൽ അദ്ദേഹം ഉണ്ടായിരുന്നു. മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റ (മാഗ്) ന്റെ മുതിർന്ന നേതാവും പ്രതിനിധിയുമാണ് അദ്ദേഹം. അമേരിക്കൻ ഐക്യനാടുകളിലെ ഹൈന്ദവ സമുദായത്തിന്റെ മതേതര നിഷ്പക്ഷ നിലപാടുകളുടെ മുഖമായ ശ്രീ ശശിധരൻ നായർ മന്ത്രയുടെ ആദ്യത്തെ ട്രസ്റ്റി ബോർഡ് ചെയർമാനാണ്. റിയൽ എസ്റ്റേറ്റ് രംഗത്തും, ആരോഗ്യ മേഖലയിലും തുടങ്ങി വിവിധ വ്യവസായ സംരഭങ്ങളിൽ വിജയക്കൊടി പാറിപ്പിച്ച വ്യക്തികൂടിയാണ് അദ്ദേഹം.നാല്പതാണ്ടുകൾ അമേരിക്കൻ മലയാളികൾക്കിടയിൽ ജനസേവനത്തിനും, കാരുണ്യ പ്രവർത്തികൾക്കുമായി ജീവിതം സമർപ്പിച്ച ശ്രീ ശശിധരൻനായർക്ക് ഫോമയുടെ ഉപദേശക സമിതിയുടെ ചെയർമാനായി…

ബ്രദര്‍ റജി കൊട്ടാരം നയിക്കുന്ന ക്രൈസ്റ്റ് കൾച്ചർ ടീമിന്റെ നോമ്പുകാല ധ്യാനം

സാൻ അന്റോണിയോ (ടെക്‌സാസ്): അനുഗ്രഹീത വചന പ്രഘോഷകനായ ബ്രദര്‍ റജി കൊട്ടാരത്തിന്റെ നേതൃത്വത്തിൽ ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രി ടീം നയിക്കുന്ന പെസഹാ നോമ്പുകാല ധ്യാനം അമേരിക്കയിൽ ആരംഭിച്ചു. സാൻ അന്റോണിയോയിൽ നടക്കുന്ന ധ്യാനം സെന്റ് ആന്റണീസ് ക്നായായ ചർച്ചിന്റെയും സെന്റ് തോമസ് സീറോ മലബാർ ദേവാലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഏപ്രിൽ 1 , 2 , 3 തീയതികളിൽ നടക്കും. സെന്റ് തോമസ് സീറോ മലബാർ ദേവാലയമാണ് വേദി ( 8333 Braun Rd, San Antonio, TX 78254). സമയം: ഏപ്രിൽ 1 വെള്ളി: വൈകുന്നേരം 7 മുതൽ 9 വരെ. ഏപ്രിൽ 3 , 4 (ശനി , ഞായർ: രാവിലെ 9 മുതൽ വൈകുന്നേരം 5:30 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ : 734 516 0641

ട്രിനിറ്റി മാർത്തോമാ യുവജനസഖ്യം സൗത്ത് വെസ്റ്റ് റീജിയൻ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ഏപ്രിൽ 2,3 തീയതികളിൽ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇദംപ്രദമമായി നടത്തുന്ന സൗത്ത് വെസ്റ്റ് റീജിയൻ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന് ഹൂസ്റ്റൺ ട്രിനിറ്റി സെന്റർ വേദിയാകും. ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ദേവാലയത്തോടു ചേർന്ന് കിടക്കുന്ന വിശാലമായ സ്പോർട്സ് കോംപ്ലക്സ് “ട്രിനിറ്റി സെന്റർ” ലാണ് ( 5810, Almeda Genoa Rd, Houston, TX 77048) ടൂർണമെന്റ് അരങ്ങേറുന്നത്. ഏപ്രിൽ 2 നു ശനിയാഴ്ച രാവിലെ 9 മണിക്ക് ടൂർണമെന്റ് ആരംഭിക്കും. ഏപ്രിൽ 3 ഞായറാഴ്ച ഉച്ചകഴിഞ്ഞു 12 മുതൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ നടക്കും. ടൂർണമെന്റിൽ വിജയിയ്ക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്കും മികച്ച കളിക്കാര്ക്കും ട്രോഫികൾ നൽകും. ടെക്സാസ്, ഒക്ലഹോമ സംസ്ഥാനങ്ങളിലെ മാർത്തോമാ ഇടവകകളിൽ നിന്നുള്ള 16 ടീമുകളാണ് മൽസരത്തിൽ മാറ്റുരക്കുന്നത്. ടൂർണമെന്റിന്റെ വിജയത്തിനായി നിരവധി കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. ടൂർണമെന്റിന്റെ ധനശേഖരണാര്ഥം നടത്തുന്ന റാഫിൾ…

ഡാളസിൽ വച്ച് നടന്ന കൂടത്തിനാലിൽ കുടുംബസംഗമം ശ്രദ്ധേയമായി

ഹൂസ്റ്റൺ: മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ കൂടത്തിനാലിൽ കുടുംബാംഗങ്ങളുടെ അമേരിക്കയിലെ എട്ടാമത് റീയൂണിയൻ വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ടു. മാർച്ച് 18,19, 20 തീയതികളിൽ ഡാളസിൽ ഡെന്റനിലുള്ള ക്യാമ്പ് കോംപാസ്സ്‌ റിട്രീറ്റ് സെന്ററിൽ വച്ചായിരുന്നു കുടുംബസംഗമം. 18 നു വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് റജിസ്ട്രേഷൻ ആരംഭിച്ചു. 6.30 നു ജോൺ തോമസിന്റെ പ്രാർത്ഥനയോടു കൂടി ആരംഭിച്ച സംഗമത്തിൽ പങ്കെടുത്ത സീനിയർ അംഗങ്ങൾ ചേർന്ന് നിലവിളക്കു കൊളുത്തി ഉത്‌ഘാടനം നിർവഹിച്ചു. ബാബു കൂടത്തിനാലിൽ പ്രസംഗിച്ചു. അന്നേ ദിവസം നടന്ന വിവിധ പരിപാടികൾ ഒന്നാം ദിവസത്തെ ധന്യമാക്കി. ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച സ്പോർട്സ് മത്സരങ്ങൾ വൈകുന്നേരം 5 വരെ തുടർന്നു. കസേര കളി, ബലൂൺ കളി, വടം വലി, ഓട്ട മത്സരങ്ങൾ തുടങ്ങിയ വിവിധ കായിക പരിപാടികൾ സ്പോർട്സ് ദിനത്തിന് മാറ്റു കൂട്ടി. രാത്രിയിൽ നടന്ന സ്റ്റേജ് കലാ പരിപാടികൾ…

അമേരിക്കയുടെ അനധികൃത ഉപരോധങ്ങൾ മറികടക്കാൻ റഷ്യ ഇറാനുമായി ചേർന്ന് പ്രവർത്തിക്കും

പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കുന്നതിനുള്ള പ്രായോഗിക നടപടികൾ കൈക്കൊള്ളാൻ ഇറാനുമായി റഷ്യ പ്രവർത്തിക്കുമെന്ന് ലാവ്‌റോവ് പറഞ്ഞതായി ആർഐഎ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്ലാമിക് റിപ്പബ്ലിക്കിന്മേൽ അമേരിക്ക പുതിയ റൗണ്ട് നിയമവിരുദ്ധ ഉപരോധം ഏർപ്പെടുത്തിയതിനാല്‍ ഉപരോധം മറികടക്കാൻ മോസ്കോയും ടെഹ്‌റാനും സഹകരിക്കുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. ബാലിസ്റ്റിക് മിസൈലുകളുടെ ഗവേഷണത്തിനും വികസനത്തിനും ഉത്തരവാദികളായ ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് കോർപ്‌സിന്റെ (ഐആർജിസി) ഒരു യൂണിറ്റിനായി ബാലിസ്റ്റിക് മിസൈൽ പ്രൊപ്പല്ലന്റുമായി ബന്ധപ്പെട്ട സാമഗ്രികൾ വാങ്ങിയ കമ്പനികളെ ലക്ഷ്യമിട്ടാണ് പുതിയ ഉപരോധം ഏർപ്പെടുത്തിയതെന്ന് യുഎസ് ട്രഷറി ഡിപ്പാർട്ട്‌മെന്റ് ബുധനാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ സൈനിക ഓപ്പറേഷൻ ആരംഭിച്ചതിന് ശേഷം ലോകത്തിലെ ഏറ്റവും കൂടുതൽ ഉപരോധം നേരിടുന്ന രാജ്യമായി റഷ്യ മാറിയ സാഹചര്യത്തിലാണ് ഈ പരാമർശം. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന് നേതൃത്വം നൽകുന്നത് അമേരിക്കയും യൂറോപ്യൻ…

ഹരിയാനയില്‍ റോഡ്‌വേ സമരത്തിൽ പങ്കെടുക്കാത്ത ഡ്രൈവറെ ചെരുപ്പ് മാലയണിയിച്ചു; കണ്ടക്ടര്‍ക്ക് മര്‍ദ്ദനം

ഹരിയാനയിലെ സിർസയിൽ ബസ് ഡ്രൈവറെ ചെരുപ്പ് മാല അണിയിച്ചതും കണ്ടക്ടറെ മർദിച്ച സംഭവവും പുറത്തായി. കേന്ദ്ര ട്രേഡ് യൂണിയനുകൾ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്കിൽ പങ്കെടുക്കാൻ ഡ്രൈവറും കണ്ടക്ടറും വിസമ്മതിച്ചതിനെ തുടർന്നാണ് അവരോട് ഇങ്ങനെ പെരുമാറിയതെന്ന് ഹരിയാന റോഡ്‌വേസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഡ്രൈവറുടെയും കണ്ടക്ടറുടെയും പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി ഗതാഗത മന്ത്രി മൂൽചന്ദ് ശർമ പറഞ്ഞു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് മാർച്ച് 28-29 തീയതികളിൽ നടന്ന കേന്ദ്ര ട്രേഡ് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്കിന് പിന്തുണയുമായി റോഡ്‌വേ തൊഴിലാളികൾ രംഗത്തെത്തിയതിനാൽ ഹരിയാനയിലെ പൊതുഗതാഗതം രണ്ട് ദിവസത്തേക്ക് സ്തംഭിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കും പ്രതിഷേധിക്കുന്നത് എല്ലാവരുടെയും ജനാധിപത്യ അവകാശമാണെന്നും എന്നാൽ, ഒരു സഹപ്രവര്‍ത്തകനെ ചെരുപ്പ് മാല അണിയിക്കുന്നതും മര്‍ദ്ദിക്കുന്നതും തെറ്റാണെന്നും ശർമ്മ പറഞ്ഞു. കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇത്തരം ജീവനക്കാർക്കെതിരെ നിയമനടപടിക്കൊപ്പം കർശന വകുപ്പുതല…

League to Hold Harvard Case Method Civics Project Community Discussion; Democracy & Women’s Rights in America: The Fight Over the ERA

Bergen County, New Jersey: — The League of Women Voters of Northern Valley (LWVNV) invites the public to attend the interactive discussion Democracy & Women’s Rights in America: The Fight Over the ERA, using a case from the Harvard Case Method Civics Project.  The community discussion takes place on Monday, April 4 at 7:30 p.m.  The co-sponsors of the discussion are the League of Women Voters of Northern Valley, Leonia Public Schools Social Studies Department, and Fort Lee Public Schools Social Studies Department.            Leonia High School history teachers Lucille Finnegan…

കണ്ണുനീര്‍തുള്ളി (കവിത): ജോണ്‍ ഇളമത

(അകാലത്തില്‍ ആകസ്മികമായി പൊലിഞ്ഞ പ്രിയ സുഹൃത്ത് അലക്സ് കോക്കാടിന്റെ സ്മരണക്കു മുമ്പില്‍) എവിടെയോ കണ്ടുമുട്ടീ ക്ഷണികമീ- ജീവിത പാതയില്‍ ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കാതെ വന്നു മരണം- തേരിലേറ്റും ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! കണ്ടു ഞാനപ്പോള്‍ കരയാന്‍ വിതുമ്പിയ കണ്ണുനീര്‍ വറ്റിയ ആ പ്രിയതമയെ! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി! പതറാതെ പ്രതിസന്ധിയില്‍ ജന്മസാഫല്യം നേരട്ടെ- സന്തപ്ത കുടുംബാംഗങ്ങള്‍ക്ക്! ജന്മം വെറുമൊരു കണ്ണുനീര്‍തുള്ളി