കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ ‘ചെറുപുഷ്പ മിഷൻ ലീഗി’ന് സമാരംഭം

കൊപ്പേൽ (ടെക്‌സാസ്): ഭാരത സഭയിലെ ഏറ്റവും വലിയ അൽമായ പ്രേഷിത സംഘടനയായ ‘ചെറുപുഷ്പ മിഷൻ ലീഗി’ന്റെ (എൽ.എഫ്.എം.എൽ) പ്ലാറ്റിനം ജൂബിലി (75-ാം വാർഷികം) വർഷത്തിൽ മിഷൻ ലീഗ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച്‌ കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക സമൂഹം. പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ചായിരുന്നു ഇടവകയിലെ മിഷൻ ലീഗിന്റെ രൂപീകരണവും പ്രവർത്തന ഉൽഘാടനവും.

മിഷൻ ലീഗ് ഇടവക തല ഡയക്ടറും സെന്റ് അൽഫോൻസാ ഇടവക വികാരിയുമായ ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിലായിരുന്നു ഉദ്ഘാടകൻ. സ്‌നേഹം, ത്യാഗം, സഹനം, സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ ജൂബിലി ബാനറും പതാകയുമേന്തിയ കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

ഫാ. ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. ഫാ. അഗസ്റ്റിൻ ചേന്നാട്ട്, എൽ.എഫ്.എം.എൽ ശാഖാ ജോയിന്റ് ഡയറ്കടർ റോസ്‌മേരി ആലപ്പാട്ട്, എൽ.എഫ്.എം.എൽ സൗത്ത് വെസ്റ്റ് സോൺ ഓർഗനൈസർ ആൻ ടോമി, സിസിഡി കോർഡിനേറ്റർമാരായ അമ്പിളി ജഗൻ, ഷിജോ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment

More News