ഡോ. ബ്രിജിത്ത് ജോർജ് ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് മത്സരിക്കുന്നു

ചിക്കാഗോ: ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ വിമൻസ് ഫോറത്തിന്റെ അമരത്തേക്കുള്ള സ്ഥാനമുറപ്പിക്കാൻ വീണ്ടും മറ്റൊരു ഡോക്ടർ കൂടി. ചിക്കാഗോയിൽ നിന്നുള്ള പ്രമുഖ വനിതാ സംഘടനാ നേതാവും ഫിസിയോ തെറാപ്പിയിൽ ഡോക്ടറുമായ ഡോ. ബ്രിജിറ്റ് ജോർജ് ആണ് ഫൊക്കാനയുടെ 2022-2024 ഭരണസമിതിയിൽ വിമൻസ് ഫോറം ചെയർപേഴ്സൺ ആയി മത്സരിക്കാനൊരുങ്ങുന്നത്. ലീല മാരേട്ട് പ്രസിഡണ്ട് ആയി മത്സരിക്കുന്ന ടീമിൽ നിന്നാണ് ഡോ. ബ്രിജിത്തും മത്സരത്തിനൊരുങ്ങുന്നത്. മികച്ച പ്രസംഗിക, ടി.വി. അവതാരിക, പ്രോഗ്രാം അവതാരിക, സംഘടനാ പ്രവർത്തക, ഗായിക, മത-സാംസ്‌കാരിക പ്രവർത്തക, ആതുരസേവന സംഘടനാ പ്രവർത്തക തുടങ്ങി നിരവധിയായ മേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് ചിക്കാഗോക്കാരുടെ അഭിമാനമായ ഡോ. ബ്രിജിത്ത് ജോർജ്. മറ്റൊരു ബഹുമുഖ പ്രതിഭയും മെഡിക്കൽ ഡോക്ടറും അതുല്യ കലാകാരിയുമായ ഡോ. കല ഷഹി നേതൃത്വം നൽകുന്ന ഇപ്പോഴത്തെ ഫൊക്കാന വിമൻസ് ഫോറത്തിന്റെ മിഡ് വെസ്റ്റ് റീജിയണൽ കോർഡിനേറ്റർ…

കോവിഡ്-19: അമേരിക്കയില്‍ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നു; ഇന്ത്യയെ ഉയർന്ന അപകടസാധ്യതയിൽ നിന്ന് കുറഞ്ഞ അപകടസാധ്യതയുള്ള രാജ്യത്തേക്ക് മാറ്റി

വാഷിംഗ്ടണ്‍: ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങൾക്കുള്ള ഔദ്യോഗിക കോവിഡ്-19 യാത്രാ റേറ്റിംഗിൽ യുഎസ് ഇളവ് വരുത്തി. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (സിഡിസി) സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും തിങ്കളാഴ്ച ഇന്ത്യയെ ലെവൽ 3 ൽ നിന്ന് ലെവൽ 1 വിഭാഗത്തിലേക്ക് മാറ്റി. ഇതോടെ അമേരിക്കയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്ര എളുപ്പമാകും. ഇന്ത്യയിലേക്കുള്ള കോവിഡ്-19 യാത്രാ ശുപാർശ ലെവൽ 3 (ഉയർന്ന ലെവൽ) എന്നതിൽ നിന്ന് ലെവൽ 1 (താഴ്ന്ന) ലേക്ക് മാറ്റിയതായി സിഡിസി അറിയിച്ചു. ഇന്ത്യയെ കൂടാതെ, ചാഡ്, ഗിനിയ, നമീബിയ എന്നീ രാജ്യങ്ങളേയും ലെവൽ 1-ൽ സിഡിസി ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം തരംഗത്തിൽ, കൊറോണ വൈറസിന്റെ വർദ്ധനവിന് ശേഷം ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളെ യുഎസ് ഉയർന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച ഇന്ത്യയിൽ 1,270 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട്…

2023 ബജറ്റിന്റെ ഭാഗമായി ശതകോടീശ്വരന്മാർക്ക് ജോ ബൈഡന്‍ ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന്

വാഷിംഗ്ടണ്‍: തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന 2023 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ ഭാഗമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ശതകോടീശ്വരന്മാർക്ക് ഏറ്റവും കുറഞ്ഞ നികുതി നിർദേശിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബൈഡന്റെ “കോടീശ്വരന്റെ മിനിമം ആദായനികുതി” (Billionaire Minimum Income Tax) 100 മില്യണിലധികം മൂല്യമുള്ള കുടുംബങ്ങൾക്ക് 20 ശതമാനം മിനിമം നികുതി നിരക്ക് നിശ്ചയിക്കും. ഇത് പ്രധാനമായും രാജ്യത്തെ 700-ലധികം ശതകോടീശ്വരന്മാരെ ലക്ഷ്യമിടുന്നുവെന്ന് ശനിയാഴ്ച പുറത്തിറക്കിയ വൈറ്റ് ഹൗസ് ഫാക്റ്റ് ഷീറ്റിൽ പറയുന്നു. ബൈഡന്റെ ബജറ്റ് പ്ലാൻ അനുസരിച്ച്, ഇപ്പോൾ നികുതി ചുമത്താത്ത നിക്ഷേപ വരുമാനം ഉൾപ്പെടെ അവരുടെ എല്ലാ വരുമാനത്തിനും കുറഞ്ഞത് 20 ശതമാനം നികുതി നൽകണമെന്ന് ഫാക്‌ട് ഷീറ്റ് പറയുന്നു. അടുത്ത ദശകത്തിൽ ബജറ്റ് കമ്മി ഏകദേശം 360 ബില്യൺ ഡോളർ കുറയ്ക്കാൻ നികുതി സഹായിക്കുമെന്നും ഫാക്റ്റ് ഷീറ്റില്‍ പറയുന്നു. “ബിൽഡ് ബാക്ക് ബെറ്റർ” എന്നറിയപ്പെടുന്ന…

തങ്കമ്മ ഉലഹന്നാന്‍ പേരുക്കുന്നേല്‍ (93) അന്തരിച്ചു

രാമപുരം: കുഴുമ്പിൽ പേരുക്കുന്നേല്‍ പരേതനായ പി.എ. ഉലഹന്നാന്റെ (രാമപുരം സെന്റ്. അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ടേര്‍ഡ് ഹെഡ്മാസ്റ്റര്‍) ഭാര്യ തങ്കമ്മ ഉലഹന്നാന്‍ (93) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകള്‍ മാർച്ച് 30ന് ബുധനാഴ്ച്ച രാവിലെ 10.30 ന് രാമപുരത്തെ വീട്ടിൽ നിന്നാരംഭിച്ച് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കും. പെരുമ്പള്ളില്‍ അമ്പാറനിരപ്പേല്‍ കുടുംബാംഗമായ പരേത രാമപുരം പഞ്ചായത്ത്‌ പ്രഥമ വനിതാ മെമ്പര്‍കൂടിയാണ്. മക്കള്‍: പരേതയായ മോളി, ബാബു (യു.എസ്.എ.), ബെപ്പി (യു.എസ്.എ.), സെന്‍ (എറണാകുളം), കെസ്സ് (യു.എസ്.എ.), റോങ്ക (രാമപുരം), ജോവാന്‍ ബ്രിഡ്ജ് (യു.എസ്.എ.), ബെര്‍ക്ക്മാന്‍സ് (യു.എസ്.എ), റെബി (ഉസ്ബക്കിസ്ഥാന്‍), ഡിലക്‌സ് (യു.എസ്.എ.), സെറിന്‍ (യു.എസ്.എ). മരുമക്കള്‍: ഒ .പി. മാത്യു ഒറവച്ചാലില്‍ ഇലഞ്ഞി, ഷേര്‍ളി പാറേക്കാട്ടില്‍ അയര്‍ക്കുന്നം, ജെയിംസ് ഇടശേരി കറുകുറ്റി, തങ്കച്ചന്‍ വണ്ടനാംതടത്തില്‍ എറണാകുളം, പരേതനായ സി.ജെ. തോമസ് ചെല്ലംകോട്ട്…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ പാചകറാണി മത്സരം വിജയകരമായി

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസോസിയേഷന്‍ വിമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ചു പാചകറാണി മത്സരങ്ങള്‍ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ഈ മത്സരം വന്‍ വിജയമാക്കി മാറ്റുവാന്‍ സാധിച്ചതില്‍ സംഘാടകര്‍ ചാരിതാര്‍ത്ഥ്യം രേഖപ്പെടുത്തി. ലത ചിറയില്‍ കൂള – നീത ജോര്‍ജ് അടങ്ങുന്ന ടീമാണ് പാചകറാണി മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. സുശീല ജോണ്‍സന്‍ – കിറ്റി തോമസ് ടീം രണ്ടാം സ്ഥാനവും, മിന്ന ജോണ്‍ – ട്രസി കണ്ടകുടി ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേഴ്‌സി ആലക്കല്‍ & മിന്നു മാണി ടീമും, നീനു കാട്ടൂക്കാരന്‍ – ഷെറിന്‍ വര്‍ഗ്ഗീസ് ടീമും പ്രോത്സാഹന സമ്മാനങ്ങള്‍ നേടി. ഷിക്കാഗോയിലെ പ്രശസ്ത പാചക വിദഗ്ദ്ധരായ ജിനില്‍ ജോസഫ്, ഏലമ്മ ചൊള്ളമ്പേല്‍, രാകേഷ് എന്നിവരാണ് വാശീയേറിയ ഈ പാചകറാണി മത്സരത്തിന് വിധികര്‍ത്താക്കളായി എത്തിയത്. ഓരോ ടീമും…

Upset Hindus urge Chattanooga firm withdraw Lord Ganesha yoga mat stickers & apologize

Upset Hindus are urging Chattanooga (Tennessee) area based “My Mat My Mantra” company for immediate withdrawal of yoga mat stickers carrying image of Hindu deity Ganesha; calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada today, said that Lord Ganesha was greatly revered in Hinduism and was meant to be worshipped in temples or home shrines and not to lie/sit/stand/tread/walk on or put abdomen/ankles/buttocks/calves/feet/heels/hips/knees/legs/thighs/toes/etc. on or for handling your sweat. Inappropriate usage of sacred Hindu deities or concepts or symbols or icons for commercial or…

കേരളാ ലിറ്റററി സോസൈറ്റിക്ക് നവ നേതൃത്വം

ഡാളസ്: കേരള ലിറ്റററി സൊസൈറ്റി എന്ന ഡാളസിലെ പ്രവാസി എഴുത്തുകാരുടെ സംഘടനയ്ക്കു 2022ൽ മുപ്പതു വയസ്സ്. പിറന്നുവീണ നാട്ടിൽ നിന്നും ഏഴുകടലുകൾക്കിപ്പുറത്ത് അമേരിക്കയെന്ന സ്വപ്നഭൂമിയിൽ പറിച്ചു നടപ്പെട്ട മലയാളി സമൂഹത്തിൽ നിന്നും മലയാണ്മയോടുള്ള സ്മരണയും മാതൃഭാഷയോടും ഉള്ള സ്നേഹവും മനസ്സിലുള്ള ഏതാനും മഹദ് വ്യക്തികൾ അടിസ്ഥാനശില പാകിയ ഈ സംഘടയുടെ പുതിയ പ്രസിഡന്റായി മാർച്ച്‌ 26 ശനിയാഴ്ച കേരള അസ്സോസ്സിയേഷൻ ഹാളിൽ നടന്ന സമ്മേളനത്തിൽ വച്ചു ശ്രീമതി അനുപാ സാം ചുമതലയേറ്റു. ശക്തമായ വനിതാ പ്രാതിനിധ്യമുള്ള പുതിയ പ്രവർത്തക സമിതിയിലെ സെക്രട്ടറി ശ്രീമതി മീനു എലിസബത്തും, ജോയിന്റ്‌ സെക്രട്ടറി ശ്രീമതി എം പി ഷീലയുമാണ്. ഷാജു ജോൺ ട്രഷറാറായും സിജു വി. ജോർജ്ജ്‌ വൈസ്‌ പ്രസിഡന്റായും, സി. വി ജോർജ്ജ്‌ ജോയിന്റ്‌ ട്രഷറാറായും അടുത്ത രണ്ടു വർഷം പ്രവർത്തിക്കും. പുതിയ തലമുറയിലെ എഴുത്തുകാരുടെ സാന്നിദ്ധ്യസഹകരണങ്ങൾ ഉറപ്പു വരുത്തി…

ഇന്ത്യ പുടിനെ അപലപിക്കണം; യുഎസിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള സമയമാണിത്: കോണ്‍ഗ്രസ്‌മാന്‍ റോ ഖന്ന

വാഷിംഗ്ടണ്‍: ഉക്രൈൻ ആക്രമണത്തിൽ റഷ്യക്കെതിരെ ഇന്ത്യയുടെ നിലപാടില്‍ വീണ്ടും വിമര്‍ശനം ഉയരുന്നു. ഉക്രൈനെ ആക്രമിച്ചതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ഇന്ത്യ അപലപിക്കണമെന്നാണ് യു എസ് കോണ്‍ഗ്രസ്മാന്‍ ഇന്ത്യൻ വംശജനായ റോ ഖന്ന പറയുന്നത്. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ഇന്ത്യ എണ്ണ വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിനിധി സഭയിൽ സിലിക്കൺ വാലിയെ പ്രതിനിധീകരിക്കുന്ന ഖന്ന, ഇന്ത്യക്ക് തങ്ങളുടെ ഭാഗം തിരഞ്ഞെടുക്കാനുള്ള സമയമാണിതെന്ന് പറഞ്ഞു. “ഞാൻ ഇന്ത്യയെക്കുറിച്ച് പറയുന്നത് ശരിക്കും വ്യക്തമാണ്. ഇന്ത്യ പുടിനെ അപലപിക്കണമെന്നാണ് എന്റെ അഭിപ്രായം. തന്നെയുമല്ല, ഇന്ത്യ റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ എണ്ണ വാങ്ങരുത്. പുടിനെ ഒറ്റപ്പെടുത്താൻ ലോകത്തെ ഒന്നിപ്പിക്കാന്‍ അത് ചെയ്യണം,” അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ വാങ്ങാനുള്ള സമയമായി “ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പമായിരുന്നു, പുടിൻ സഹകരിച്ചില്ല. അവർക്ക് അമേരിക്കയിൽ നിന്ന് ആയുധങ്ങൾ…

കെഎൽഎസ്സിന്റെ കവിതാ പുരസ്കാര ദാനവും നാലാമത്തെ പുസ്തക പ്രകാശന പരിപാടിയും വർണാഭമായി

ഡാളസ് : യശ്ശശരീരനായ കവി ശ്രീ മനയിൽ ജേക്കബിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ പുരസ്കാര വിജയ പ്രഖ്യാപനവും അവാർഡ്‌ ദാനവും പ്രസിദ്ധ സാഹിത്യകാരനും സിനിമാ നിർമ്മാതാവും അഭിനേതാവുമായ തമ്പി ആന്റണി നിർവ്വഹിച്ചു. കഥയിലെ കഥാപാത്രങ്ങളെ ഭാവനാ സൃഷ്ടികളായി കാണുകയും ആസ്വദിക്കുകയും ചെയ്യണമെന്നും, എന്നാൽ അവയെ യാഥാർത്ഥ്യവൽക്കരിച്ചു മനുഷ്യ മനസ്സിൽ സ്പർദ്ധ നിറക്കുകയാണെങ്കിൽ അത്‌ സമൂഹത്തിന്റെ നാശത്തിലേക്കു നയിക്കുമെന്നും പരിപാടിയിലെ മുഖ്യാതിഥിയായ തമ്പി ആന്റണി അഭിപ്രായപ്പെട്ടു. മനയിൽ ജേക്കബ് കവിതാ പുരസ്കാരം ലഭിച്ചത് ലാസ്‌ വേഗസ്സിൽ നിന്നുള്ള ഡോ. മാത്യു ജോയ്സിനാണ്. അദ്ദേഹത്തിന്റെ “മാനിന്റെ മാതൃരോദനം ” എന്ന ചെറുകവിതയാണ്‌ അഞ്ചംഗ ജഡ്ജിംഗ്‌ പാനൽ തെരഞ്ഞെടുത്തത്‌. പ്രശസ്തി ഫലകവും 250 ഡോളർ ക്യാഷ്‌ അവാർഡും വിജയിയുടെ പേരിൽ മാധ്യമ പ്രവർത്തകനും, എഴുത്തുക്കാരനുമായ പി പി ചെറിയാൻ തമ്പി ആന്റണിയിൽ നിന്നും ഏറ്റുവാങ്ങി. മനയിൽ കവിതാ അവാർഡ്‌ സ്പോൺസർ ചെയ്തിരിക്കുന്നതു…

ബിർഭൂം അക്രമം: തൃണമൂൽ കോൺഗ്രസ് നേതാവിനെ സിബിഐ ചോദ്യം ചെയ്തു

കൊല്‍ക്കത്ത: ബിർഭം അക്രമക്കേസിൽ കൊൽക്കത്ത ഹൈക്കോടതിയുടെ അന്വേഷണ ഉത്തരവിന് പിന്നാലെ റാംപുർഹട്ട് ബ്ലോക്ക് 1 പ്രസിഡന്റ് തൃണമൂൽ കോൺഗ്രസ് നേതാവ് അനറുൾ ഹഖിനെ സിബിഐ ചോദ്യം ചെയ്തു. ഇതിന് പുറമെ ഗ്രാമത്തിലെ ദൃക്‌സാക്ഷികളിൽ നിന്നും സിബിഐ സംഘം വിവരങ്ങൾ ശേഖരിച്ചു. ഞായറാഴ്ച ഫോറൻസിക് സംഘം വീണ്ടും ബാഗ്തുയിയിലെത്തി. നാല് മണിക്കൂറിലധികം ഹുസൈനെ സിബിഐ ചോദ്യം ചെയ്തു. അതേ സമയം, കൊല്ലപ്പെട്ട ടിഎംസി നേതാവ് ഭാദു ഷെയ്ഖിന്റെ ബന്ധുവായ ആസാദ് ഷെയ്ഖിനെയും ചോദ്യം ചെയ്തു. ഭാദു ഷെയ്ഖിന്റെ മരണശേഷം ആസാദ് ഷെയ്ഖും അനാറുൾ ഹുസൈനും തമ്മിൽ ഫോണിൽ സംസാരിച്ചിരുന്നതായി സിബിഐ വൃത്തങ്ങൾ പറയുന്നു. ഇരയുടെ കുടുംബവുമായി ബന്ധമുള്ള മിഹിലാലിനേയും തിങ്കളാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. വീടിന് തീവെച്ചപ്പോൾ മകൾ വിളിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് മിഹിലാൽ ഷെയ്ഖ് ആരോപിച്ചിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യുന്നതിനായി ഗ്രാമീണരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ടെന്ന് സിബിഐ…