ഫിലഡല്‍ഫിയ: അമേരിക്കയില്‍ 2024-ല്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയയില്‍ നിന്നുള്ള യു.എസ് കോണ്‍ഗ്രസ് അംഗം റോ ഖന്നയെ പിന്തുണച്ച് ബെര്‍ണി സാന്റേഴ്സ് . 79 വയസുള്ള ജോ ബൈഡന്‍ വീണ്ടും മത്സരിക്കുന്നില്ലെങ്കില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി റോ ഖന്ന മത്സരിക്കണമെന്നാണ് ബെര്‍ണി സാന്റേഴ്സ് കാമ്പയിന്‍ തീരുമാനം . ബൈഡന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കിയാല്‍ വിജയിക്കാന്‍ സാധ്യതയില്ല എന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി സീനിയര്‍ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരുടെ അഭിപ്രായം. പാര്‍ട്ടിക്കകത്ത് തന്നെ കമലാ ഹാരിസിന് നിരവധി അംഗംങ്ങളുടെ എതിര്‍പ്പാണ് നേരിടേണ്ടി വരുന്നത്. വെര്‍മോണില്‍ നിന്നുള്ള സീനിയര്‍ യുഎസ് സെനറ്റര്‍മാരായ ബെര്‍ണി സാന്റേഴ്‌സിന്റെ പ്രസിഡന്‍ഷ്യല്‍ കാമ്പയില്‍ മാനേജര്‍ ജെഫ് വീവര്‍, സീനിയര്‍ അഡൈ്വസര്‍ മാര്‍ക്ക് ലോംഗ്‌ബെ എന്നിവര്‍ ഇതിനകം തന്നെ റോ ഖന്നയെ സമീപിച്ചു 2024 സ്ഥാനാര്‍ത്ഥിയാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഖന്ന ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ഥിയാണെന്നും ഇപ്പോള്‍…
Author: പി.പി. ചെറിയാന്
റഷ്യൻ യുറേനിയത്തിന്റെ ഇറക്കുമതി നിരോധിക്കുന്നതിനുള്ള ബിൽ റിപ്പബ്ലിക്കന്‍ സെനറ്റർമാർ അവതരിപ്പിച്ചു
വാഷിംഗ്ടണ്‍: യുക്രെയിനിലെ സൈനിക നടപടിയുടെ പേരിൽ യുഎസ് റിപ്പബ്ലിക്കൻ സെനറ്റർമാർ റഷ്യൻ യുറേനിയം ഇറക്കുമതി ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചു. റഷ്യൻ എണ്ണ, വാതകം, കൽക്കരി എന്നിവയുടെ ഇറക്കുമതി നിരോധിക്കുന്നത് ഒരു സുപ്രധാന നടപടിയാണെങ്കിലും, ഇത് അവസാനത്തേതായിരിക്കില്ലെന്ന് ബില്‍ അവതരിപ്പിച്ച സെനറ്റർ ജോൺ ബരാസോ പറഞ്ഞു ആണവോർജ്ജത്തെയും യുറേനിയം ഖനന വ്യവസായത്തെയും സാരമായി ബാധിച്ചേക്കാവുന്ന റഷ്യൻ ആണവ വിതരണക്കാരായ റോസാറ്റോമിന്മേൽ ഉപരോധം ഏർപ്പെടുത്താൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം ആലോചിക്കുന്നതിനിടെയാണ് ഏറ്റവും പുതിയ നടപടി. 2007-ൽ സ്ഥാപിതമായ, റോസാറ്റം സ്റ്റേറ്റ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ എന്നും അറിയപ്പെടുന്ന സർക്കാർ ഉടമസ്ഥതയിലുള്ള റോസാറ്റം കോർപ്പറേഷൻ, ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്നു. കൂടാതെ, ലോകമെമ്പാടുമുള്ള പവർ പ്ലാന്റുകൾക്ക് ഇന്ധനത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രധാന വിതരണക്കാരനുമാണ്. മാർച്ച് 8 ന്, ബൈഡൻ റഷ്യൻ എണ്ണയ്ക്കും മറ്റ് ഊർജ്ജ ഇറക്കുമതിക്കും നിരോധനം…
ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ പ്രഹരമാകും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: സംസ്ഥാന ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിച്ചില്ലെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ഭൂനികുതി നിര്‍ദ്ദേശത്തിന്റെ പിന്നിലുള്ള യഥാര്‍ത്ഥ ചിത്രം പഠനവിഷയമാക്കുവാന്‍ കര്‍ഷകസംഘടനകളും ജനപ്രതിനിധികളും കര്‍ഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കാത്തത് നിര്‍ഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വര്‍ദ്ധനവ് ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വന്‍ വര്‍ദ്ധനവിന്റെ പ്രത്യാഘാതം കര്‍ഷകന് താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്ഥമായ നികുതി നിരക്കാണ് നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി പുത്തന്‍നികുതി കുത്തനെ വര്‍ദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കര്‍ഷകര്‍ നേരിടുന്നത്. നികുതിവര്‍ദ്ധനവിന് ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേയ്ക്കും വന്‍തുക ഭൂവുടമകള്‍ അടയ്‌ക്കേണ്ടിവരും. നികുതിയടയ്ക്കാന്‍ കാലതാമസം വന്നാല്‍ മാസംതോറും രണ്ടുശതമാനം പിഴയും അടയ്‌ക്കേണ്ട…
പെസഹാ ഒരുക്ക ധ്യാനം കാനഡയിൽ
കാല്‍ഗറി (കാനഡ): വലിയ നോമ്പിനൊരുക്കമായി ക്രൈസ്റ്റ് കൾച്ചർ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കാല്‍ഗറിയിൽ മാർച്ച് 18, 19, 20 തീയതികളിൽ പെസഹാ നോമ്പുകാല ധ്യാനം നടക്കും. മദർ തെരേസാ സീറോ മലബാർ കാത്തലിക് ചർച്ചിൽ നടക്കുന്ന ധ്യാനശുശ്രൂഷയിൽ അനുഗ്രഹീത വചനപ്രഘോഷകരായ ബ്രദർ. റജി കൊട്ടാരം, ബ്രദർ. സുനിൽ കൈതാരം എന്നിവർ നേതൃത്വം നൽകും. കുടുംബ നവീകരണത്തിനും വ്യക്തി നവീകരണത്തിനും പ്രാധാന്യം നല്‍കിയാണ് ധ്യാനം. സമയക്രമം: മാർച്ച് 18 വെള്ളി വൈകുന്നേരം 5:30 മുതൽ 9:30 വരെ. മാർച്ച് 18,19 ( ശനി – ഞായർ) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ. കൂടുതൽ വിവരങ്ങൾക്ക് : ജോസ് ചാഴികാടൻ 734 516 0641.
ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരന്‍
ടെക്സസ് : ആറു വിദ്യാര്‍ത്ഥികളും, ഗോള്‍ഫര്‍ കോച്ചും , പിക്കപ്പ് ട്രക്ക് ഡ്രൈവറും , യാത്രക്കാരനും ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെടുകയും രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുള്ള ആണ്‍കുട്ടിയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ മാര്‍ച്ച് 17 വ്യാഴാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു . രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്നിരുന്ന സൗത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ചിരുന്ന വാനില്‍ നേര്‍ക്ക് നേര്‍ ഇടിക്കുകയായിരുന്നു . ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീ പിടിച്ചതിനെ തുടര്‍ന്നാണ് 9 പേര്‍ കൊല്ലപ്പെട്ടത് , ആളി പടര്‍ന്ന തീയില്‍ നിന്ന് ഇവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമാകുകയായിരുന്നു . ഒടുവില്‍ രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്പക്ക് യൂണിവേഴ്‌സിറ്റി…
മിസ്സ് വേള്‍ഡ് റണ്ണര്‍ അപ്പായി ഇന്ത്യന്‍ അമേരിക്കന്‍ ശ്രീസെയ്‌നി
ന്യൂയോര്‍ക്ക്: പ്യൂര്‍ട്ടറിക്കോയില്‍ മാര്‍ച്ച് 16ന് നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ വനിത ശ്രീസെയ്‌നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി. ഹൃദയ തകരാര്‍ മൂലം 12 വയസ്സു മുതല്‍ പേസ്‌മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍ വളര്‍ന്ന സെയ്‌നി 2019 ഒക്ടോബറില്‍ നടന്ന മിസ്സ് വേള്‍ഡ് അമേരിക്കാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ബോധരഹിതയായെങ്കിലും, പിന്നീട് ബോധം വീണ്ടെടുത്ത് മത്സരത്തില്‍ വിജയിയാകുകയും 1997 ലെ മിസ് വേള്‍ഡ് സൗന്ദര്യറാണി ഡയാന ഹെയ്ഡനില്‍ നിന്നും കിരീടം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. മിസ്സ് ഇന്ത്യ യു.എസ്.എ.യായി (2017-2018), മിസ്സ് ഇന്ത്യ വേള്‍ഡ് വൈഡായി(2018-2019) ലും വിജയകിരീടം ചൂടിയിരുന്നു. മോസസ് ലേക്കില്‍വെച്ചുണ്ടായ കാര്‍ അപകടത്തില്‍ ഇവരുടെ മുഖത്തിന് കാര്യമായ പൊള്ളല്‍ ഏറ്റിരുന്നു. ഇതില്‍ നിന്നും സുഖം പ്രാപിക്കുവാന്‍ ഒരു വര്‍ഷമാണ് ഡോക്ടര്‍മാര്‍ വിശ്രമം ആവശ്യപ്പെട്ടിരുന്നതെങ്കിലും, രണ്ടാഴ്ചക്കുശേഷം ഇവര്‍…
Employability platform SkillActz among Silicon India’s ‘10 Best Skill Assessment Startups 2022’
SkillActz is part of Trinity Skillworks, a Thiruvananthapuram-based firm engaged in enhancing employability and transforming careers Thiruvananthapuram: SkillActz, a Thiruvananthapuram-based employability platform that helps freshers to find the right jobs and companies to find the right talent, has been honoured by Silicon India Startup City as one among the ‘10 Best Skill Assessment Startups, 2022’. SkillActz is part of Trinity Skillworks, which strives towards enhancing employability and transforming careers of the youth of India. The new honour comes as a major boost to SkillActz as it highlights the prowess of…
സ്‌കില്ലാക്ട്സിന് സിലിക്കണ്‍ ഇന്ത്യ ബഹുമതി
തിരുവനന്തപുരം ആസ്ഥാനമായി തൊഴില്‍ദായക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ട്രിനിറ്റി സ്‌ക്കില്‍വര്‍ക്ക്സിന്റെ ഭാഗമായ സ്‌കില്ലാക്ട്സ് 2022ലെ പത്ത് മികച്ച സ്‌കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പുകളുടെ പട്ടികയില്‍ തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി പ്ലാറ്റ് ഫോമായ സ്‌കില്ലാക്ട്സ്, 2022 ലെ 10 മികച്ച സ്‌കില്‍ അസസ്മെന്റ് സ്‌ററാര്‍ട്ടപ്പുകളില്‍ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു. ‘സിലിക്കണ്‍ ഇന്ത്യ സ്റ്റാര്‍ട്ട് അപ്പ് സിറ്റി’ തയ്യാറാക്കിയ ’10 ബെസ്റ്റ് സ്‌ക്കില്‍ അസസ്മെന്റ് സ്റ്റാര്‍ട്ടപ്പ്സ് 2022′ പട്ടികയിലേക്കാണ് സ്‌കില്ലാക്ട്സ് തിരഞ്ഞെടുക്കപ്പെട്ടത്. രാജ്യത്തെ യുവാക്കളുടെ തൊഴിലവസരങ്ങള്‍ വ്യാപിപ്പിക്കാനും തൊഴില്‍ മേഖലയിലെ അവരുടെ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പരിവര്‍ത്തനം ചെയ്യാനും യത്‌നിക്കുന്ന പ്രമുഖ സ്ഥാപനമായ ട്രിനിറ്റി സ്‌ക്കില്‍വര്‍ക്കിന്റെ ഭാഗമാണ് സ്‌കില്ലാക്ട്സ്. പ്രതിഭാധനരായ യുവാക്കള്‍ക്ക് സ്‌കില്ലാക്ട്സ് നല്‍കുന്ന മികച്ച സംഭാവനകളെയാണ് സിലിക്കണ്‍ ഇന്ത്യ അംഗീകരിച്ചിരിക്കുന്നത്. മൗലിക പ്രതിഭകളെ തിരയുന്ന സ്ഥാപനങ്ങള്‍ക്ക് സഹായകമായി മാറുകയാണ് സ്‌കില്ലാക്ട്‌സ്. അഭിരുചി പരിശോധന, സാങ്കേതിക വിലയിരുത്തല്‍, ഗ്രൂപ്പ് ചര്‍ച്ച, മുഖാമുഖമുള്ള…
റാങ്ക് ജേതാവിനെ ഫ്രറ്റേണിറ്റി ആദരിച്ചു
പുലാപ്പറ്റ: കാലിക്കറ്റ് സർവകലാശാല 2021 എം.എ എക്കണോമിക്സ് കോഴ്സിൽ ഒന്നാം റാങ്കും NET ഉം GATE പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ 254 ആം റാങ്കും കരസ്ഥമാക്കിയ പുലാപ്പറ്റ മുണ്ടാള്ളി സ്വദേശിനിയും വിക്ടോറിയ കോളേജ് വിദ്യാർത്ഥിനിയുമായിരുന്ന ആർ. കൃഷ്ണപ്രിയയെ ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി ആദരിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്സൻ കൃഷ്ണപ്രിയക്ക് ഉപഹാരം നൽകി. വെൽഫെയർ പാർട്ടി കടമ്പഴിപ്പുറം പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഖാലിദ് പുലാപ്പറ്റ, ഫ്രറ്റേണിറ്റി ജില്ല കാമ്പസ് സെക്രട്ടറിയേറ്റംഗങ്ങളായ ഫർഹാൻ, ബദ്റുസമാൻ, കൃഷ്ണപ്രിയയുടെ അച്ഛൻ, സഹോദരി എന്നിവർ പങ്കെടുത്തു.
The India – UAE Agreement: A Developmental Milestone (Madhavan B. Nair)
The Comprehensive Economic Partnership Agreement, which was signed between India and the UAE on February 18, 2022, is the biggest milestone in the relationship between the two countries so far. This is the biggest agreement signed by the two countries till date. The Arab media covered the signing of the agreement under the headline “New Boundaries, New Milestone”. However the Indian media neglected to see the scope and importance of the agreement. This agreement on trade, industry and labor, the biggest agreement that the UAE has signed with any country…
