14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കി വെച്ച് യൂണിയന്‍ കോപ്

ദുബൈ: യുഎഇയിലെ (UEA) ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ് (Union Coop), മാര്‍ച്ച് മാസത്തിലെ പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹം നീക്കിവെച്ചു. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ലഭിക്കുക. എല്ലാ ശാഖകളിലും ദുബൈയിലെ എല്ലാ സെന്ററുകളിലും കോഓപ്പറേറ്റീവ് വര്‍ഷം മുഴുവന്‍ സ്ഥിരമായി പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ തുടങ്ങാറുണ്ടെന്നും ഉപഭോക്താക്കളുടെ സന്തോഷത്തിനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള മാര്‍ക്കറ്റിങ് പദ്ധതിയുടെ ഭാഗമാണിതെന്നും യൂണിയന്‍ കോപ് ഹാപ്പിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി പറഞ്ഞു. മാര്‍ച്ച് മാസത്തിലെ 14 പ്രൊമോഷണല്‍ ക്യാമ്പയിനുകള്‍ക്കായി 1.2 കോടി ദിര്‍ഹമാണ് യൂണിയന്‍ കോപ് നീക്കിവെച്ചിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 10,000ത്തിലേറെ ഭക്ഷ്യ, ഭക്ഷ്യതേര ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ് ഉള്ളത്. മാര്‍ച്ച് മാസത്തിലെ എല്ലാ പ്രൊമോഷണല്‍ ക്യാമ്പയിനുകളും കോഓപ്പറേറ്റീവിന്റെ വാട്‌സാപ്പ് സര്‍വീസ്, സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍, വെബ്‌സൈറ്റുകള്‍, ടെക്‌സ്റ്റ്…

മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം ഭദ്രാസന കോൺഫറൻസ് രജിസ്ട്രേഷൻ ഉദ്ഘാടന കർമ്മം നടന്നു

മാർത്തോമാ സഭയുടെ വടക്കേ അമേരിക്ക യൂറോപ് ഭദ്രാസനത്തിന് കീഴിലുള്ള സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ ഭദ്രാസന കോൺഫറൻസ് 2022 ഓഗസ്റ്റ് 18 മുതൽ 21 വരെയുള്ള തീയതികളിൽ പെൻസിൽവേനിയയിലുള്ള കാർലയിലിലെ ബോംഞ്ചി യോർണോ കോൺഫറൻസ് സെന്ററിൽ വെച്ച് നടത്തപ്പെടുന്നു. കോൺഫറൻസ് South East റീജിയൻ സന്നദ്ധ സുവിശേഷക സംഘം ആകുന്നു നേതൃത്വം വഹിക്കുന്നത്. സന്നദ്ധ സുവിശേഷക സംഘത്തിൻ്റെ പതിനാറാമത് കോൺഫറൻസിൽ ഭദ്രാസന ബിഷപ്പ് റൈറ്റ്. റെവ്. ഡോ. ഐസക് മാർ ഫിലക്സിനോസ്, പ്രമുഖ വേദ പണ്ഡിതനും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ റവ. ഡോ. ഈപ്പൻ വർഗീസ്. മികച്ച വാഗ്മിയും പ്രാസംഗികനും ആയ റവ. മനു വർഗീസ്, പ്രമുഖ വേദ ചിന്തകനും പ്രാസംഗികനും ആയ ഡോ. വിനോ ജോൺ ഡാനിയേൽ എന്നിവർ വേദപഠന ചിന്തകൾക്ക് നേതൃത്വം നൽകും. “ദൈവരാജ്യത്തിൽ സമാധാനം സ്ഥാപിക്കുന്നവർ (Peace Builders in the Kingdom of…

നോമ്പാചരണം – പാപം മൂലം ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനുള്ള അവസരം: വെരി റവ ഡോ. ചെറിയാൻ തോമസ്

ഡാളസ്: തീവ്രമായ നോമ്പ് ആചരണ ദിനങ്ങളിലൂടെയാണ് ക്രൈസ്തവ സമൂഹം ഇപ്പോൾ കടന്നുപോകുന്നത് . ക്രൈസ്തവർ മാത്രമല്ല ഹിന്ദുക്കളും മുസ്ലീങ്ങളും ഉൾപ്പെടെ ഇതര മതവിഭാഗങ്ങളും കഠിനമായി നോമ്പ് ആചരിക്കുന്നു എന്നുള്ളത് നാം വിസ്മരിക്കരുതു .നോമ്പ് ആചരണം മാർത്തോമ സഭ വേർതിരിച്ചിരിക്കുന്നത് പാപം മൂലം ദൈവത്തിൽ നിന്നും അകന്നുപോയി ക്വാറന്റൈനിൽ കഴിയുന്നവരുടെ തിരിച്ചുവരവിനും പ്രാർഥനക്കും കൂടുതൽ സമയം ചെലവഴികുന്നതിനുള്ള അവസരം ലഭ്യമാകുക എന്നതിനാണ് മാർത്തോമാ സഭ മുൻ വികാരി ജനറലൂം ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമാ ചർച്ച വികാരിയുമായ വെരി റവ ഡോ: ചെറിയാൻ തോമസ് പറഞ്ഞു . മാർച്ച് 6 ഞായറാഴ്ച നോർത് അമേരിക്ക ദദ്രാസന ദിനത്തോടനുബന്ധിച്ചുഡാളസ് സെയിന്റ് പോൾസ് മാർത്തോമാ ചർച്ചിൽ വിശുദ്ധ കുർബാന മദ്ധ്യേ ധ്യാനപ്രസംഗം നടത്തുകായായിരുന്ന റവ ചെറിയാൻ തോമസ്. നോമ്പ് നോൽക്കുന്നത് നമുക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം വർജിച്ചു ശാരീരിക സൗഖ്യം പ്രാപിക്കുക എന്നതിലുപരി…

ഇന്നത്തെ ചിന്താവിഷയം

ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…

11,000 റഷ്യൻ സൈനികർ യുദ്ധത്തിൽ കൊല്ലപ്പെട്ടതായി ഉക്രെയ്ന്‍

ഫെബ്രുവരി 24 ന് മോസ്‌കോ ഉക്രെയ്‌നിൽ ആക്രമണം ആരംഭിച്ചതിനുശേഷം 11,000-ത്തിലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് ഞായറാഴ്ച പറഞ്ഞു. ഉക്രേനിയൻ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനിടെ, ദീർഘദൂര ഹൈ-പ്രിസിഷൻ ആയുധങ്ങൾ ഉപയോഗിച്ച് റഷ്യ ഉക്രെയ്നിലെ സ്റ്റാറോകോസ്റ്റിയാന്റിനിവ് സൈനിക വ്യോമതാവളം ആക്രമിച്ച് പ്രവർത്തനരഹിതമാക്കിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. “റഷ്യ സായുധ സേന ഉക്രെയ്നിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ആക്രമിക്കുന്നത് തുടരുന്നു,” റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു.

യുദ്ധവിരുദ്ധ പ്രതിഷേധം നടത്തി വെൽഫെയർ പാർട്ടി

മണ്ണാർക്കാട്: റഷ്യയുടെ ഉക്രൈൻ അധിനിവേശം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യം ഉയർത്തി വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യുദ്ധവിരുദ്ധ പ്രതിഷേധ പരിപാടി ജില്ലാ മീഡിയ സെക്രട്ടറി കെ.വി.അമീർ ഉൽഘാടനം ചെയ്തു. റഷ്യയുടെ ഉക്രൈൻ അധിനിവേശവും യുദ്ധവും മേഖലയിലെ മുഴുവൻ രാജ്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്ന കാര്യമാണെന്നും സമാധാനം ആഗ്രഹിക്കുന്ന മുഴുവൻ സമൂഹവും യു.എൻ അടക്കമുള്ള അന്താരാഷ്ട്ര വേദികളും ഇടപെട്ട് യുദ്ധം നിർത്തിവെക്കാൻ സാഹചര്യം ഉണ്ടാക്കണമെന്നും, ഉക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ കാര്യത്തിൽ കേന്ദ്രസർക്കാർ സമയോചിത ഇടപെടൽ നടത്തിയില്ലെന്നും അമീർ കുറ്റപ്പെടുത്തി. മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ.എം.കെ.ഹരിദാസ് പ്രതിഷേധ പരിപാടിക്ക് അഭിവാദ്യം നേർന്നു. റഷ്യയും ഏകാധിപതി പുട്ടിനും തങ്ങളുടെ താൽപ്പര്യങ്ങളുടെ ഒപ്പം നിൽക്കാത്തവരെ അധിനിവേശം നടത്തി എല്ലാ അർത്ഥത്തിലും ഉക്രൈനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നതാണ് നാം കാണുന്നതെന്നും മാനവികതക്കും…

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍: സാമുദായിക ഐക്യത്തിന്റേയും മത സൗഹാർദ്ദത്തിന്റെയും പൈതൃകം കാത്തുസൂക്ഷിച്ച മഹാത്മാവ്

ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് (ഐ‌യു‌എം‌എൽ) നേതാവ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ തന്റെ കുടുംബത്തിന്റെ അപൂർവ പാരമ്പര്യത്തിന്റെ ബാറ്റൺ തന്റെ ഇളയ സഹോദരൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറി, മാസങ്ങളോളം പോരാടിയ അസുഖത്തെ തുടർന്ന് ഞായറാഴ്ച വിട പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ദുഃഖത്തിലും അനുശോചന സന്ദേശങ്ങളിലും പങ്കു ചേര്‍ന്നു. പാണക്കാട് ശിഹാബ് തങ്ങളുടെ മതേതര പാരമ്പര്യം ആസ്വദിച്ചവര്‍ സംസ്ഥാനത്തുടനീളമുണ്ട്. 2009-ൽ ജ്യേഷ്ഠൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ കൈമാറിയ പൈതൃകം ഹൈദരലി ശിഹാബ് തങ്ങൾ വിജയകരമായി മുന്നോട്ടു കൊണ്ടുപോയി. സ്‌നേഹവും കാരുണ്യവും ശാന്തതയും നിറഞ്ഞ മതേതര ആശയങ്ങളാണ് പാണക്കാട് കുടുംബത്തിന്റെ ഏറ്റവും ശക്തമായ കോട്ടയെന്ന് തന്റെ 12 വർഷത്തെ നേതൃനിരയിൽ തങ്ങൾ തെളിയിച്ചു. മലബാറിൽ, പ്രത്യേകിച്ച് മലപ്പുറത്ത് വർഗീയ ധ്രുവീകരണം തടയുന്നതിൽ തങ്ങൾ വഹിച്ച മഹത്തായ പങ്കിനെ IUML-ന്റെ…

ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: ലിംഫറ്റിക് ക്യാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് (ഐയുഎംഎൽ) സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (74) അന്തരിച്ചു. ബി-സെൽ ലിംഫോമ (B-cell lymphoma), പ്രമേഹം, ന്യുമോണിയ എന്നിവയ്ക്ക് ഫെബ്രുവരി 22 മുതൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ ചികിത്സയിലായിരുന്നു അദ്ദേഹം. ഇന്ന് ഉച്ചയ്ക്ക് 12.40 ഓടെയായിരുന്നു അന്ത്യം. 2009-ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അന്തരിച്ചതിനെ തുടർന്നാണ് അദ്ദേഹം IUML-ന്റെ ഭരണം ഏറ്റെടുത്തത്. പാണക്കാട് കുടുംബം നൽകിയ കാരുണ്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പൈതൃകത്താൽ അദ്ദേഹം പരക്കെ ആദരിക്കപ്പെട്ടിരുന്നു. പരേതനായ ജ്യേഷ്ഠനെപ്പോലെ തങ്ങൾ ആത്മീയവും രാഷ്ട്രീയവുമായ നേതൃത്വങ്ങളെ ഫലപ്രദമായി സമന്വയിപ്പിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഇസ്ലാമിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വൈസ് പ്രസിഡന്റായിരുന്നു. ദാറുൽ ഉലമ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ…

ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയുടെ സൈന്‍ ബോർഡിന്റെ നിറം മാറ്റി; ജൂനിയർ എഞ്ചിനീയറെ സസ്‌പെൻഡ് ചെയ്തു

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ (ഡിഎം) താത്ക്കാലിക വസതിയിലേക്കുള്ള വഴി കാണിക്കുന്ന സൈൻ ബോർഡിന്റെ നിറം മാറ്റിയത് വിവാദമായതിനെത്തുടര്‍ന്ന് സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിലെ (പിഡബ്ല്യുഡി) ജൂനിയർ എഞ്ചിനീയറെ (ജെഇ) സസ്പെൻഡ് ചെയ്തു. ജില്ലാ മജിസ്‌ട്രേറ്റ് നിതീഷ് കുമാർ തന്റെ ഔദ്യോഗിക വസതിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലെ സിവിൽ ലൈൻസ് ഏരിയയിലെ പിഡബ്ല്യുഡി ഗസ്റ്റ് ഹൗസിലാണ് അദ്ദേഹം താമസിക്കുന്നത്. പിഡബ്ല്യുഡി ജൂനിയർ എൻജിനീയർ അജയ് കുമാർ ശുക്ലയുടെ നിർദേശപ്രകാരം ‘ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതി’ എന്നെഴുതിയ സൈൻ ബോർഡിന്റെ നിറം കാവിയിൽ നിന്ന് പച്ചയിലേക്ക് മാറ്റുന്ന തൊഴിലാളികളുടെ ചിത്രങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ പങ്കുവെക്കുന്നതിനിടെ സോഷ്യൽ മീഡിയയിൽ ചിലർ ഉത്തർപ്രദേശിലെ ഭരണമാറ്റത്തിന് മുമ്പുള്ള മാറ്റമാണെന്ന് വിശേഷിപ്പിച്ച് പോസ്റ്റുകളും എഴുതാൻ തുടങ്ങി. ഭാവി രാഷ്ട്രീയ സമവാക്യങ്ങൾ കണക്കിലെടുത്താണ് ഉദ്യോഗസ്ഥരും ഇത്തരം…

മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുന്നു; അതിനെ ചെറുക്കാന്‍ മാധ്യമ പ്രവർത്തകർ കൂട്ടായി നിൽക്കണം: ജസ്റ്റിസ് ലോകൂർ

മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും, സ്വതന്ത്രമായി അവരുടെ ജോലി ചെയ്തതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നതുൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമ പ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതില്‍ സ്വാധീനം ചെലുത്തുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ന്യൂഡൽഹി: രാജ്യത്ത് മാധ്യമങ്ങൾ പലതരത്തിൽ ആക്രമിക്കപ്പെടുകയാണെന്നും മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്നും അത് സംരക്ഷിക്കാൻ മാധ്യമ പ്രവർത്തകർ ഒത്തൊരുമിച്ച് നിൽക്കണമെന്നും സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ പറഞ്ഞു. ജേർണലിസത്തിലെ മികവിനുള്ള ഐപിഐ-ഇന്ത്യ അവാർഡുകൾ സമ്മാനിക്കുന്നതിനായി സംഘടിപ്പിച്ച ഒരു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “മാധ്യമപ്രവർത്തകർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതും അവരുടെ പ്രവർത്തനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുന്നതും ഉൾപ്പെടെയുള്ള നിരവധി സംഭവങ്ങൾ മാധ്യമപ്രവർത്തകരെ നിരുത്സാഹപ്പെടുത്തുന്നതായി നിരീക്ഷിച്ചു,” അദ്ദേഹം പറഞ്ഞു. “മാധ്യമങ്ങൾക്ക് നേരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കുന്നുണ്ട് എന്നത് സാമാന്യബുദ്ധിയുള്ളവര്‍ക്ക്…