അഡ്വ. ജോസ് വിതയത്തിലിന്റെ സേവനങ്ങള്‍ ഭാരതസഭയ്ക്ക് അഭിമാനം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്

കൊച്ചി: അഡ്വ. ജോസ് വിതയത്തിലിന്റെ നിസ്വാര്‍ത്ഥ സേവനങ്ങളും ജീവിത മാതൃകയും അല്മായ ശക്തീകരണപ്രവര്‍ത്തനങ്ങളും ഭാരതസഭയ്ക്കും പൊതുസമൂഹത്തിനും അഭിമാനമേകുന്നതാണെന്ന് സിബിസിഐ വൈസ്പ്രസിഡന്റും മാവേലിക്കര രൂപത ബിഷപ്പുമായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനത്തിന്റെയും അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തോടും സഭയോടും സമൂഹത്തോടും ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. ആത്മാര്‍ത്ഥവും നിസ്വാര്‍ത്ഥവും നിഷ്‌കളങ്കവുമായിരുന്ന അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകള്‍ പുതുതലമുറയ്ക്ക് പ്രചോദനമേകുന്നുവെന്നും ഈ തലങ്ങളില്‍ അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന്‍ വളരെ പ്രതീക്ഷകളേകുന്നുവെന്നും ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് കൂട്ടിച്ചേര്‍ത്തു. ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ നടന്ന അനുസ്മരണ ദിവ്യബലിയെ തുടര്‍ന്ന് പ്രാര്‍ത്ഥനാശുശ്രൂഷയ്ക്ക് ബിഷപ് മാര്‍ മാത്യു വാണിയക്കിഴക്കേല്‍ നേതൃത്വം നല്‍കി. വിവിധ മേഖലകളില്‍ ജോസ് വിതയത്തില്‍ ഏറ്റെടുത്ത ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുകമാത്രമല്ല അവിടെയെല്ലാം ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കാനും അദ്ദേഹം ശ്രമിച്ചുവെന്ന് ബിഷപ്…

ഫൊക്കാനയുടെ ട്രസ്റ്റി ബോർഡ് യൂത്ത് പ്രതിനിധിയായി ടോണി കല്ലക്കാവുങ്കൽ മത്സരിക്കുന്നു

ന്യൂജേഴ്‌സി: ഫൊക്കാനയുടെ 2022 -2024 വർഷത്തെ യൂത്ത് വിഭാഗം ട്രസ്റ്റി ബോർഡ് മെമ്പർ സ്ഥാനത്തേക്ക് ന്യൂജേഴ്‌സിയിൽ നിന്നുള്ള യുവ നേതാവ് ടോണി കല്ലക്കാവുങ്കൽ മത്സരിക്കുന്നു. മലയാളി അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ സജീവ പ്രവർത്തകനായ ടോണി 2016 -2018 ലെ ഫൊക്കാന ഭരണസമിതിയിൽ ഭരണസമിതിയിൽ യൂത്ത് വിഭാഗം നാഷണൽ കമ്മിറ്റി അംഗമായിരുന്നു. ടോണിയുടെ സഹോദരി ടീന കല്ലക്കാവുങ്കൽ 2018-2020 ൽ ഫൊക്കാനയുടെ യൂത്ത് വിഭാഗം മുൻ നാഷണൽ കമ്മിറ്റി അംഗമാണ്. മഞ്ചിന്റെ നേതൃനിരയിൽ സജീവമായി പ്രവർത്തിച്ചു വരുന്ന പിതാവ് ആന്റണി കല്ലക്കാവുങ്കൽ മഞ്ചിന്റെ ഇപ്പോഴത്തെ ജനറൽ സെക്രെട്ടറിയും മുൻ ജോയിന്റ് സെക്രെട്ടറി,ജോയിന്റ് ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അമ്മ കാതറീൻ കല്ലക്കാവുങ്കൽ മഞ്ചിന്റെ വിമൻസ് ഫോറം മുൻ സെക്രെട്ടറിയുമാണ്. ഫൊക്കാനയുടെ സജീവ പ്രവർത്തകനായ പിതാവ് ആന്റണിക്കൊപ്പം ഫൊക്കാന കൺവെൻഷനുകൾ ഉൾപ്പെടെ പല പദ്ധതികളുടെയും ഭാഗഭാക്കയിട്ടുള്ള ടോണി നന്നേ ചെറുപ്പത്തിൽ…

മലയാളി മനസ്സിലെ ഹോളിവുഡ് ചിത്രം

ചിക്കാഗോ: മൂന്ന് ദശാബ്ദത്തിൽ അധികമായി അമേരിക്കയിൽ ചിക്കാഗോയിൽ സ്ഥിരതാമസക്കാരനായ മലപ്പുറം ജില്ലയിലെ മഞ്ചേരി സ്വദേശി നവീൻ ചാത്തപ്പുറത്തിൻറെ ഭാവനയിൽ വിരിഞ്ഞ ഒരു മുഴുനീള ത്രില്ലർ ഹോളിവുഡ് ചിത്രം റിലീസിങ്ങിന് ആയി ഒരുങ്ങുന്നു. നവീൻ ചാത്തപ്പുറം കഥയെഴുതി സംവിധാനം നിർവഹിച്ച103 മിനിറ്റ്സ് ദൈർഘ്യമുള്ള “ദി ലാസ്റ്റ് വിക്റ്റിം” ( The Last Victim) എന്ന ചിത്രം അമേരിക്കയിൽ മെയ് 13ന് ഒരേസമയം തിയേറ്ററുകളിലും, OTT യിലും റിലീസ് ചെയ്യുന്നു. സൺസ് ഓഫ് അനാർക്കി ടിവി സീരീസിലും, ഹെൽബോയ് എന്ന ഹോളിവുഡ് ചിത്രത്തിലും അഭിനയിച്ച റോൺ പേൾമൻ(Ron Perlman) ആണ് ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇദ്ദേഹം 40 വർഷമായി ഹോളിവുഡിലെ നിറസാന്നിധ്യമാണ്. ഫൈനൽ ഡെസ്റ്റിനേഷൻ, റെസിഡൻറ് ഈവിൾ എന്ന ഫ്രാഞ്ചൈസ് സിനിമകളിൽ അഭിനയിച്ച പ്രശസ്ത നടിയായ ആലി ലാർട്ടർ ആണ് നായിക. ഗെയിം ഓഫ് ത്രോൺസ്, ഹാരി…

ഇന്ത്യൻ നഴ്സസ് അസ്സോസിയേഷൻ ഓഫ് ന്യൂയോർക്ക് നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന്

ന്യൂയോര്‍ക്ക്:  ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂ യോർക്ക് (ഐനാനി) ഈ വർഷത്തെ നഴ്സസ് ഡേ ആഘോഷം മെയ് ഏഴിന് നടത്തും. ക്യൂൻസ് ഫ്ലോറൽ പാർക്കിലെ 26 നോർത്ത് ടൈ അവന്യൂവിലെ ടൈസൺ സെന്ററിലായിരിക്കും ആഘോഷം നടക്കുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോക്ടർ അന്നാ ജോർജും സെക്രട്ടറി ജെസ്സി ജെയിംസും അറിയിച്ചു. മാരകവ്യാധി സമൂഹത്തിനു ഏൽപ്പിച്ച വിഷമതകളിൽ അയവു വന്ന ഈ സമയം ഒരു ആഘോഷത്തിന് ഏറ്റവും ഉചിതമാണെന്നാണ് ഡോക്ടർ ജോർജ് പറയുന്നത്. ക്രൈമിയൻ യുദ്ധത്തിൽ പരുക്കേറ്റ പട്ടാളക്കാർക്ക് ആശ്വാസം നൽകുന്നതിനും ചികില്സിക്കുന്നതിനും അഭൂതപൂർവമായ വിഷമതകളെയാണ് 1854ൽ ഫ്ലോറെൻസ് നൈറ്റിങ്ങേൽ അതിജീവിച്ചത്. മുറിവ് ചികില്സിക്കുന്നതിനുള്ള ഡ്രെസ്സിങ്ങോ വൃത്തിയുള്ള തുണിക്കഷണങ്ങളോ നേഴ്സ് എന്ന പ്രൊഫെഷനോ ജോലി ചെയ്യാൻ സന്നദ്ധ പ്രവർത്തകരോ ഇല്ലാത്ത ഒരു സമയത്തു അറിവും പ്രതിബദ്ധതയും തന്റെ സ്വാധീനവും രാഷ്ട്രീയമായ ബന്ധങ്ങളും ഉചിതമായി ഉപയോഗിച്ചു ഒരുകൂട്ടം ആംഗ്ലിക്കൻ സഹോദരിമാരെയും…

പ്രമുഖ കോൺഗ്രസ് നേതാക്കൾ ഒഐസിസി യു എസ് എ നേതൃത്വത്തിലേക്ക്

തിരുവനന്തപുരം: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യുഎസ്എ നാഷണല്‍ കമ്മിറ്റി നേതൃനിരയിലേക്ക് കൂടുതല്‍ സീനിയര്‍ നേതാക്കള്‍ എത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്റേ നിര്‍ദേശ പ്രകാരമാണ് ഇത്. വര്‍ഷങ്ങളായി അമേരിക്കയിലെ സാമൂഹ്യ സാംസ്‌ക്കാരിക രാഷ്രീയ നേതൃരംഗത്തെ നിറസാന്നിധ്യമായ വ്യക്തിത്വങ്ങളാണ് ഇവര്‍ എന്നതും ശ്രദ്ധേയമാണ്. വിവിധ പേരുകളില്‍ അറിയപ്പെട്ടിരുന്ന കോണ്‍ഗ്രസ് പ്രവാസി സംഘടനകളെ ഏകോപിച്ചുകൊണ്ടാണ് രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരുന്ന കാലത്ത് ഒഐസിസി രൂപീകരിക്കുന്നത്. ഇതോടെ എല്ലാ രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമായി മാറാന്‍ ഒഐസിസിയ്ക്ക് കഴിഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആശയങ്ങളും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും അമേരിക്കയിലും വ്യാപിപ്പിക്കുവാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് നടത്തി വരുന്ന എല്ലാ ശ്രമങ്ങളെയും അനുമോദിക്കുന്നതിനൊപ്പം പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേരുന്നതായും ഭാരവാഹികളെ പ്രഖ്യാപിച്ചു കൊണ്ട് ഒഐസിസി ഗ്ലോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കരപ്പിള്ള അറിയിച്ചു.…

ടെക്‌സസില്‍ ഏറ്റവും പ്രായം കൂടിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി

ടെക്‌സസ്: 32 വര്‍ഷം മുന്‍പു ഹൂസ്റ്റണില്‍ പൊലീസ് ഓഫിസര്‍ ജയിംസ് ഇര്‍ബിയെ (38) വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കാള്‍ വയ്ന്‍ ബന്‍ഷന്റെ (78) ശിക്ഷ നടപ്പാക്കി. ഏപ്രില്‍ 21 വ്യാഴാഴ്ച വൈകിട്ട് ആറുമണിക്കു ടെക്‌സസ് ഹണ്ട്‌സ്‌വില്ല ജയിലില്‍ വച്ചായിരുന്നു വധശിക്ഷ. ഈ വര്‍ഷം ടെക്‌സസില്‍ നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്. ഹൂസ്റ്റണ്‍ പൊലിസില്‍ 20 വര്‍ഷം സര്‍വീസുള്ള ഇര്‍ബിയെ ട്രാഫിക് സ്റ്റോപ്പിനിടയിലായിരുന്നു പ്രതി വെടിവച്ചു കൊലപ്പെടുത്തിയത്. 1990 ജൂണ്‍ മാസം പ്രതിയെ വധശിക്ഷക്കു വിധിച്ചു. 2009 ല്‍ ഇയാളുടെ ശിക്ഷ അപ്പീല്‍ കോര്‍ട്ട് റദ്ദാക്കിയിരുന്നുവെങ്കിലും മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു ജൂറിയാണു വധശിക്ഷ വീണ്ടും വിധിച്ചത്. നിരവധി കേസുകളില്‍ പ്രതിയായ കാള്‍ സംഭവം നടക്കുന്നതിനു രണ്ടാഴ്ച മുന്‍പാണു മറ്റൊരു കേസിലെ ജാമ്യത്തില്‍ ഇറങ്ങിയത്. കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി വധശിക്ഷ ശരിവച്ചിരുന്നു.രണ്ടുകുട്ടികളുടെ പിതാവായിരുന്ന ജയിംസ് ഇര്‍ബി…

ശാസ്ത്രജ്ഞർ ഫ്ലോറിഡയിലെ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ വളർത്തുന്നു

ഫ്ലോറിഡ: താരതമ്യേന പുതിയ രോഗത്താൽ ഭീഷണി നേരിടുന്ന ഫ്ലോറിഡ തീരത്ത് തകർന്ന പാറക്കെട്ടുകൾ പുനഃസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്ത്രജ്ഞർ വംശനാശഭീഷണി നേരിടുന്ന പവിഴപ്പുറ്റുകളെ വിജയകരമായി വളർത്തിയതായി ഒരു കോറൽ റെസ്ക്യൂ ഓർഗനൈസേഷൻ വ്യാഴാഴ്ച അറിയിച്ചു. ഫ്ലോറിഡയിലെയും കരീബിയനിലെയും പവിഴപ്പുറ്റുകളെ അതിന്റെ നിറവും ആത്യന്തികമായി അതിന്റെ ജീവനും ഇല്ലാതാക്കുന്ന സ്റ്റോണി കോറൽ ടിഷ്യൂ ലോസ് ഡിസീസ് മൂലം നാശത്തിന്റെ ഭീഷണി നേരിടുന്നു. ഫ്ലോറിഡ കോറൽ റെസ്‌ക്യൂ സെന്റർ ഈയടുത്ത ആഴ്ചകളിൽ 2,000 ചതുരശ്ര അടി (185.80 ചതുരശ്ര മീറ്റർ) വിസ്തീർണ്ണത്തിൽ റഫ് കാക്റ്റസ് കോറൽ എന്ന പേരിൽ നൂറുകണക്കിന് പുതിയ പവിഴപ്പുറ്റുകളെ വളർത്തി. 2014 ൽ മിയാമിക്ക് സമീപമാണ് സ്റ്റോണി കോറൽ ടിഷ്യു ലോസ് ഡിസീസ് ആദ്യമായി കണ്ടെത്തിയത്. 2017 ആയപ്പോഴേക്കും ഫ്ലോറിഡയുടെ വടക്കേ അറ്റത്തുള്ള റീഫ് ട്രാക്റ്റിലേക്കും പിന്നീട് തെക്ക് കീ വെസ്റ്റിലേക്കും ഇത് വ്യാപിച്ചു.…

യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍‌ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു

വാഷിംഗ്ടണ്‍: പാക്കിസ്താനില്‍ പര്യടനം നടത്തുന്ന യുഎസ് കോണ്‍ഗ്രസ് വുമണ്‍ ഇല്‍ഹാന്‍ ഒമറിന്റെ പാക്ക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ ഇന്ത്യ അപലപിച്ചു. ഏപ്രില്‍ 20 മുതല്‍ 24 വരെയാണ് ഒമര്‍ പാക്കിസ്ഥാനില്‍ പര്യടനം നടത്തുന്നത്. ഇന്ത്യയുടെ അഖണ്ഡതയെ ചോദ്യം ചെയ്യുന്നതും സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമായ ഒമറിന്റെ സന്ദര്‍ശനം ഒമറിന്റെ ഇടുങ്ങിയ രാഷ്ട്രീയ ചിന്താഗതിയെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യവകുപ്പ് വക്താവ് അറിന്‍ഡം ബക്ഷി അഭിപ്രായപ്പെട്ടു. അവര്‍ ഉള്‍പ്പെടുന്ന രാജ്യത്തോ അവരുടെ ബിസിനസ്സിലോ അവര്‍ക്കു എന്തുമാകാം എന്നാല്‍, ഇന്ത്യയുടെ അതിര്‍ത്തിയെ ബാധിക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതു തികച്ചും പ്രതിഷേധാര്‍ഹമാണെന്നും വക്താവ് ചൂണ്ടിക്കാട്ടി. അതേസമയം, പാക്കിസ്താന്‍ സന്ദര്‍ശനത്തിനിടയില്‍ അധികാരത്തില്‍ നിന്നു പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ സന്ദര്‍ശിച്ച ഒമറിന്റെ നടപടിയെ ചോദ്യം ചെയ്ത് പാക്കിസ്താന്‍ ഇന്റീരിയര്‍ മിനിസ്റ്റര്‍ റാണാ സനുള്ളയും രംഗത്തെത്തി. ഇതൊരു ഗൂഢാലോചനയുടെ ഭാഗമാണോ അതോ ആഭ്യന്തര ഇടപെടലാണോ എന്ന് റാണ ഒരു പ്രസ്താവനയില്‍…

ന്യൂയോര്‍ക്കില്‍ വീട്ടമ്മയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാളെ അറസ്റ്റു ചെയ്തു

ന്യൂയോര്‍ക്ക്: ക്വീന്‍സില്‍ വീട്ടമ്മയെ കുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ സംശയിക്കുന്ന ഒരാളെ ചെയ്തതായി ക്വീന്‍സ് പോലിസ് അറിയിച്ചു. ഒര്‍സൊല്യ ഗാലിനെ (51) എന്ന വീട്ടമ്മയെയാണ് വീട്ടിലെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. 58 കുത്തുകളാണ് ഇവരുടെ ശരീരത്തിലുണ്ടായിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. ഈ കേസില്‍ സംശയിക്കുന്ന ഡേവിഡ് ബൊണോലയെ (44) യെയാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഏപ്രില്‍ 21 വ്യാഴാഴ്ചയാണ് അറസ്റ്റ്. കുറ്റം സമ്മതിച്ച ഡേവിഡിനെതിരെ കൊലക്കുറ്റത്തിനും തെളിവുകള്‍ നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്. രണ്ടു വര്‍ഷമായി രഹസ്യ ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്ന ഡേവിഡ് കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12.40 നാണ് വീട്ടിലെത്തിയത്. ഈ സമയം ഒര്‍സൊല്യയും 13 വയസ്സുള്ള മകനും വീടിന്റെ ഒന്നാം നിലയില്‍ കിടന്നുറങ്ങുകയായിരുന്നു. ഭര്‍ത്താവും മൂത്തമകനും കോളജ് അഡ്മിഷനുവേണ്ടി വെസ്റ്റ് കോസ്റ്റിലായിരുന്നു. വീട്ടിലെത്തിയ ഡേവിഡും ഒര്‍സൊല്യയും തമ്മില്‍ തര്‍ക്കം ഉണ്ടാകുകയും വീട്ടിലുണ്ടായിരുന്ന കത്തിയെടുത്തു വീട്ടമ്മയെ കഴുത്തിലും വയറിലും…

കമലാ ഹാരിസിനും സുക്കർബർഗിനും റഷ്യ യാത്രാ വിലക്ക് ഏർപ്പെടുത്തി

വാഷിംഗ്ടണ്‍: ഉക്രെയ്‌നിന്മേൽ ഏർപ്പെടുത്തിയ ഉപരോധത്തിന് പ്രതികാരമായി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്, ഫെയ്‌സ്ബുക്ക് മേധാവി മാർക്ക് സക്കർബർഗ്, ഡസൻ കണക്കിന് പ്രമുഖ അമേരിക്കക്കാർക്കും കാനഡക്കാർക്കും റഷ്യ വ്യാഴാഴ്ച യാത്രാ വിലക്ക് ഏർപ്പെടുത്തി. 29 അമേരിക്കക്കാർക്കും 61 കനേഡിയൻമാർക്കുമുള്ള യാത്രാ നിയന്ത്രണങ്ങൾ — പ്രതിരോധ ഉദ്യോഗസ്ഥരും വ്യവസായ പ്രമുഖരും ഇരു രാജ്യങ്ങളിലെയും പത്രപ്രവർത്തകരും ഉൾപ്പെടുന്നു — അനിശ്ചിതമായി പ്രാബല്യത്തിൽ തുടരുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരുരാജ്യങ്ങളുടെയും “റസ്സോഫോബിക്” നയങ്ങൾക്ക് ഉത്തരവാദികളായ ആളുകളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. വാഷിംഗ്ടണിൽ, ടാർഗെറ്റുചെയ്‌ത ഉദ്യോഗസ്ഥരിൽ ഒരാളായ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞത് യാത്രാ നിരോധനം “ഒരു ബഹുമതിയാണ്” എന്നാണ്. “സ്വന്തം ജനങ്ങളോട് കള്ളം പറയുകയും അയൽക്കാരെ ക്രൂരമായി പീഡിപ്പിക്കുകയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു ഗവൺമെന്റിന്റെ രോഷം സമ്പാദിച്ചത്…