അഡ്വ. ജോസ് വിതയത്തില്‍ അനുസ്മരണ സമ്മേളനം; ഫൗണ്ടേഷന്‍ ഉദ്ഘാടനം ഏപ്രില്‍ 21ന്

കൊച്ചി: സഭയ്ക്കും സമൂഹത്തിനും സമുദായത്തിനും സമഗ്രസംഭാവനകള്‍ ചെയ്ത അഡ്വ.ജോസ് വിതയത്തിലിന്റെ ഒന്നാം ചരമവാര്‍ഷികം ഏപ്രില്‍ 21ന് ആലങ്ങാട്വെച്ച് നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 4ന് ആലങ്ങാട് സെന്റ് മേരീസ് പള്ളിയില്‍ ദിവ്യബലിയും പ്രാര്‍ത്ഥനാശുശ്രൂഷകളും നടക്കും. തുടര്‍ന്ന് ചേരുന്ന അനുസ്മരണ സമ്മേളനം കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റും ലെയ്റ്റി കൗണ്‍സില്‍ വൈസ് ചെയര്‍മാനുമായ ബിഷപ് ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് ഉദ്ഘാടനം ചെയ്യും. അനുസ്മരണസമ്മേളനത്തില്‍വെച്ച് അഡ്വ.ജോസ് വിതയത്തിലിന്റെ സ്മരണയെ എക്കാലവും നിലനിര്‍ത്തുന്നതിനും വിവിധ പദ്ധതികള്‍ക്കുമായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് രൂപീകരിക്കുന്ന അഡ്വ.ജോസ് വിതയത്തില്‍ ഫൗണ്ടേഷന് ആരംഭംകുറിക്കുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. വിവിധ സഭാവിഭാഗങ്ങളിലെ പിതാക്കന്മാരും സാമുദായിക, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും, വിവിധ സംഘടനാ പ്രതിനിധികളും പ്രാര്‍ത്ഥനാ ശുശ്രൂഷകളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുചേരും.

ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷത്തിൽ പ്രധാനമന്ത്രി മോദി സംസാരിക്കും

ന്യൂഡല്‍ഹി: ഞായറാഴ്ച രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ഗഥിലയിലുള്ള ഉമിയ മാതാ ക്ഷേത്രത്തിന്റെ 14-ാമത് സ്ഥാപക ദിന ആഘോഷങ്ങളെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യാൻ ഒരുങ്ങുകയാണ്. 2008-ൽ മോദിയാണ് ക്ഷേത്രം ഉദ്ഘാടനം ചെയ്തതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കെ സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയകളും സൗജന്യ ആയുർവേദ മരുന്നുകളും നൽകുന്നതുൾപ്പെടെയുള്ള നിരവധി സാമൂഹികവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ ക്ഷേത്ര ട്രസ്റ്റ് അദ്ദേഹത്തിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടത്തിവരുന്നുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. കടവ പാട്ടിദാർ ഉമിയ മായെ അവരുടെ ദേവതയായി (കുൽദേവി) ആരാധിക്കുന്നു. ഉമിയ മാതാ ക്ഷേത്രം, കടവ പട്ടീദാർമാരുടെ കുലദേവതയായ ഉമിയ ദേവിക്ക് സമർപ്പിക്കപ്പെട്ടതാണ്. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലെ ഉൻജായുടെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ദിവസവും ആയിരക്കണക്കിന് സന്ദർശകരെയാണ് ഇവിടം ആകർഷിക്കുന്നത്.

ജൽ ജീവൻ മിഷൻ രാജ്യത്തിന് പുതിയ ജീവിതം നൽകുന്നു: പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: എല്ലാ കുടുംബങ്ങളിലും വെള്ളം എത്തിക്കാനുള്ള കേന്ദ്രത്തിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച്, രാജ്യത്തിന്റെ വളർച്ചയ്ക്ക് ജൽ ജീവൻ മിഷൻ പുതിയ ആക്കം നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. ജൽ ജീവൻ മിഷൻ ഇന്ന് രാജ്യത്തിന്റെ വികസനത്തിന് പുതിയ ഉണർവ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. മൂന്ന് വർഷത്തിനുള്ളിൽ കോടിക്കണക്കിന് കുടുംബങ്ങളിലേക്ക് വെള്ളമെത്തിയെന്ന് അദ്ദേഹം പറഞ്ഞു, ഇത് പൊതുജനാഭിലാഷത്തിന്റെയും ഇടപെടലിന്റെയും മഹത്തായ ഉദാഹരണമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. 2019 വരെ കേവലം 3.23 കോടി കുടുംബങ്ങൾ മാത്രമാണ് ജലവിതരണവുമായി ബന്ധിപ്പിച്ചിരുന്നതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ജൽ ജീവൻ മിഷൻ 2019 മുതൽ 9.40 കോടി വീടുകളെ ജലവിതരണ സൗകര്യവുമായി ബന്ധിപ്പിച്ചു. രാജ്യത്തുടനീളമുള്ള 107 ജില്ലകളിലായി 1.5 ലക്ഷം കമ്മ്യൂണിറ്റികൾക്ക് ജൽ ജീവൻ മിഷൻ പ്രയോജനം ചെയ്തിട്ടുണ്ട്. 17.39 ലക്ഷം സ്‌കൂളുകളിലും അങ്കണവാടികളിലും കുടിവെള്ളം ലഭ്യമാണ്. കുടിവെള്ളം…

ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ത്രിദിന വചനാഭിഷേക ധ്യാനം ഫിലാഡല്‍ഫിയായില്‍

ഫിലാഡല്‍ഫിയ: ബൈബിള്‍ പണ്ഡിതനും, തിരുവനന്തപുരം മലങ്കര അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാര്‍മ്മല്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ പ്രശസ്ത വചനപ്രഘോഷകന്‍ റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡല്‍ഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാദേവാലയത്തില്‍ (1200 ജമൃസ അ്‌ല.; ആലിമെഹലാ ജഅ 19020) നടത്തപ്പെടുന്നു. 2022 ജൂണ്‍ 16, 17, 18 വ്യാഴം, വെള്ളി, ശനി എന്നീ മൂന്നു ദിവസങ്ങളിലായി നടത്തപ്പെടുന്ന ധ്യാനത്തിലേക്കുള്ള രജിസ്‌ട്രേഷന്‍ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. ലഘുഭക്ഷണമുള്‍പ്പെടെ മൂന്നുദിവസത്തേക്കുള്ള ധ്യാനത്തിന് ഒരാള്‍ക്ക് 30 ഡോളര്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക ധ്യാനമോ മറ്റു സമാന്തര പ്രോഗ്രാമുകളോ ക്രമീകരിച്ചിട്ടില്ലാത്തതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം മലയാളത്തിലൂള്ള ധ്യാനപരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ജൂണ്‍ 16 വ്യാഴാഴ്ച്ച രാവിലെ ഒമ്പതു മണിക്കാരംഭിച്ച് ജൂണ്‍ 18 ശനിയാഴ്ച്ച വൈകിട്ട് അഞ്ചുമണിക്കവസാനിക്കുന്ന ത്രിദിനധ്യാന ശുശ്രൂഷയില്‍ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗണ്‍സലിംഗ്, കുമ്പസാരം, മധ്യസ്ഥ പ്രാര്‍ത്ഥന…

മറിയാമ്മ കോരുത് (94) അന്തരിച്ചു

ന്യൂയോർക്ക് : തലവടി ചക്കാലയിൽ കുന്നേൽ പരേതനായ പോത്ത കോരുതിന്റെ ഭാര്യ മറിയാമ്മ കോരുത്, 94, വാർധക്യ സഹജമായ കാരണങ്ങളാൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. തിരുവല്ല അയിരൂർ താഴവന കുടുംബാംഗം ആണ് . മക്കൾ: സാറാമ്മ കുര്യൻ (പൊന്നമ്മ ), മേരി ജോർജ് (തങ്കമ്മ), കോരുത് ഫിലിപ്പ് (ബാബു) പരേതയായ ശോശാമ്മ പെരുമാൾ (അമ്മിണി) സാബു കോരുത് (സാബു). മരുമക്കൾ: ജോർജ് കുര്യൻ (ബാബു ചെങ്ങന്നൂർ) ജോർജ് വറുഗീസ് (സണ്ണി തിരുവല്ല, വളഞ്ഞവട്ടം. താജ് ഫർണിച്ചർ & സംഗം ട്രാവൽസ് ഉടമ) മറിയാമ്മ ഫിലിപ്പ് (കുമ്പനാട്) പി . സി . പെരുമാൾ (ചെന്നിത്തല), ആനി സാബു (മുംബൈ) കൊച്ചുമക്കൾ: ജെഫ്‌റി ജോർജ് , ജെയ്സൺ ജോർജ്, ജെസ്സി തോട്ട്, ജെറി ജോർജ്, ലെസ്സ്‌ലി തോമസ് , റിച്ചാർഡ് ഫിലിപ്പ് , റെജി ഫിലിപ്പ്, ചെറിയാൻ പെരുമാൾ,…

ന്യൂയോർക്ക് “എൽക്സ് ലോഡ്‌ജ്‌” ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു

ന്യൂയോർക്ക്: സഹാനുഭൂതി, നീതിന്യായം, സാഹോദര്യ സ്നേഹം, വിശ്വസ്തത എന്നിവക്ക് പ്രാധാന്യമേകി 1868 ഫെബ്രുവരി 16-നു ന്യൂയോർക്ക് സിറ്റിയിൽ രൂപം കൊണ്ട സംഘടനയാണ് “എൽക്സ് ലോഡ്‌ജ്‌”. ഇപ്പോൾ രണ്ടായിരത്തിലധികം ശാഖകളായി അമേരിക്ക മുഴുവൻ പടർന്നു പന്തലിച്ചു കിടക്കുന്ന ഈ സംഘടനയിലെ 2107-നമ്പർ ശാഖയായ ന്യൂഹൈഡ് പാർക്ക് – നോർത്ത് ഷോർ ശാഖയുടെ ഗ്രാൻഡ് ട്രസ്റ്റീ ബോർഡ് അംഗമായി ജോസ് ജേക്കബ് തെക്കേടം ചുമതലയേറ്റു. ന്യൂ ഹൈഡ് പാർക്ക് ലേക്‌വിൽ റോഡിലുള്ള എൽക്സ് ലോഡ്‌ജ്‌ ആസ്ഥാന മന്ദിരത്തിന്റെ ഓഡിറ്റോറിയത്തിൽ വച്ച് ഏപ്രിൽ 3 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നൂറോളം ലോഡ്‌ജ്‌ അംഗങ്ങളുടെ നിറ സാന്നിധ്യത്തിലാണ് പ്രൗഡ്ഢ ഗംഭീരമായ സ്ഥാനാരോഹണ ചടങ്ങു നടന്നത്. ലോഡ്ജിൻറെ ഈ ശാഖയിൽ പ്രസ്തുത സ്ഥാനത്തു എത്തുന്ന ആദ്യ മലയാളിയാണ് ജോസ് ജേക്കബ്. കഴിഞ്ഞ അഞ്ചു വർഷമായി എൽക്സ് അംഗത്വമുള്ള ജോസ്, രണ്ടാമത്തെ വർഷം മുതൽ…

മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയം

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയമായി. സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ചെസ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 250 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിഞ്ചു ഉമ്മനും, രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിനു സി തോമസും കരസ്ഥമാക്കി. ക്യാരം ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ട്രോഫിയും 250 ഡോളർ ക്യാഷ് പ്രൈസും ജോയ് കളപ്പറമ്പത്തും രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ലിജോ ജോർജ്ജും നേടി ബുദ്ധിയും ചടുലതയും ഭാഗ്യവും…

അമേരിക്കൻ മലയാളി രാജു തോട്ടം മികച്ച നടൻ; ഹോളി ഫാദറിന് സത്യജിത്‌റായ് ഗോള്‍ഡന്‍ ആര്‍ക് ഫിലിം അവാര്‍ഡ്

തിരുവനന്തപുരം: സത്യജിത്‌റേ ഫിലിം സൊസൈറ്റി ഗോള്‍ഡന്‍ ആര്‍ക് ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബ്രൈറ്റ് സാം റോബിന്‍സ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ഹോളി ഫാദര്‍’ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌കാരം കരസ്ഥമാക്കി. ഇതേ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്‌കാരം രാജു തോട്ടവും, മികച്ച നടിക്കുള്ള പുരസ്‌കാരം മെറീന മൈക്കിളും അര്‍ഹരായി. അമ്പിളി അനില്‍കുമാറാണ് ഹോളി ഫാദറിന്റെ നിര്‍മ്മാതാവ്. രാജു തോട്ടത്തിന്റെ പുത്രൻ മിഥുൻ രാജ് ആണ് നായകവേഷം ചെയ്യുന്നത്. അവാർഡ് ദാനം തിരുവനന്തപുരം ഭാരത് ഭവനിൽ ഏപ്രിൽ 10 ന് നടത്തുമെന്ന് രക്ഷാധികാരി ബാലു കിരിയത്, ജനറൽ സെക്രട്ടറി അഡ്വ. ബിന്ദു, വർക്കിംഗ് സെക്രട്ടറി ശ്രീകുമാർ എസ് എന്നിവർ അറിയിച്ചു. അവാർഡ് പ്രഖ്യാപനം ചലച്ചിത്ര സംവിധായകന്‍ സാജന്‍ (ചക്കരയുമ്മ) ചെയര്‍മാനായ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. മോഹന്‍ ശര്‍മ്മ, കല്ലിയൂര്‍ ശശി, ബീനാ രഞ്ജിനി, ഡോ. രാജാവാര്യര്‍,…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ വായനാ അവാർഡ് 2022 – രചനകള്‍ ക്ഷണിക്കുന്നു

മലയാളത്തിലെ വായനാമൂല്യമുള്ള പുസ്തകങ്ങൾ വായിച്ച് മികച്ച ആസ്വാദനം തയ്യാറാക്കുന്ന അക്ഷര സ്നേഹികൾക്ക് പുന്നയൂർക്കുളം സാഹിത്യ സമിതി അവാർഡ് നൽകുന്നു. നിബന്ധനകള്‍: 1) മലയാള ഭാഷയിലുള്ള, വായനാമൂല്യമുള്ള ഗ്രന്ഥങ്ങളാണ് (വിവർത്തനങ്ങൾ അടക്കം) ആസ്വാദത്തിന് വിധേയമാക്കേണ്ടത്. 2) ഗ്രന്ഥകർത്താവിനെക്കുറിച്ച് കുറഞ്ഞ വാക്കുകളിൽ സൂചിപ്പിച്ചിരിക്കണം. 3) ഇതിവൃത്തത്തിന്റെ രത്നച്ചുരുക്കം വെളിവാകണം. 4) പാത്രസൃഷ്ടിയിലേക്ക്/വ്യവഹാരങ്ങളിലേക്ക് വെളിച്ചം വീശുന്ന സൂചനകൾ ഉൾക്കൊള്ളണം. 5) പ്രസക്ത സന്ദർഭങ്ങളുടെ/പാത്രഭാഷണങ്ങളുടെ ഉദ്ധരണികൾ ഉചിതമായിരിക്കും. കൂടുതൽ പുസ്തകങ്ങൾ വായിച്ച് മികച്ച രചനകൾ തയ്യാറാക്കുന്നവരായിരിക്കും ജേതാക്കൾ. 10001 രൂപയാണ് അവാർഡ്. 2022 ജൂൺ 19ന് വായനാദിനത്തിൽ പ്രഥമ അവാർഡ് നൽകും. രചനകള്‍ അയക്കേണ്ട വിലാസം: കൺവീനർ, പുന്നയൂർക്കുളം സാഹിത്യ സമിതി, രജിസ്റ്റർ നമ്പർ 43/21, പുന്നയൂർക്കുളം, തൃശ്ശൂർ – 679 561 എന്ന വിലാസത്തിൽ 2022 മെയ്‌ 15ന് മുൻപായി നിങ്ങളുടെ രചനകൾ ലഭിച്ചിരിക്കണം. രചനകള്‍ abdulpunnayurkulam65@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്.…

ലോകത്തെ പാരിസ്ഥിതിക നാശത്തിന്റെ 74 ശതമാനത്തിനും കാരണം സമ്പന്ന രാജ്യങ്ങള്‍: പഠനം

ലോകത്തിലെ പാരിസ്ഥിതിക നാശത്തിന്റെ മുക്കാൽ ഭാഗവും യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും നേതൃത്വത്തിലുള്ള സമ്പന്ന രാജ്യങ്ങളാണെന്ന് പുതിയ പാരിസ്ഥിതിക ഗവേഷണം കുറ്റപ്പെടുത്തുന്നു. അധിക വിഭവ ഉപയോഗത്തിൽ 27 ശതമാനം യുഎസ് മുന്നിട്ടുനിൽക്കുകയും 25 ശതമാനം യൂറോപ്യൻ യൂണിയൻ പിന്തുടരുകയും ചെയ്യുന്നു എന്ന് യുകെ ആസ്ഥാനമായുള്ള ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. “സമ്പന്ന രാജ്യങ്ങൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളോട് പാരിസ്ഥിതികമായ കടബാധ്യതയുണ്ടെന്ന് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നു, അവ ഉണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കുന്നതിന് അവർ നേതൃത്വം നൽകണം,” പഠനത്തിന്റെ പ്രധാന എഴുത്തുകാരൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രൊഫസറായ ജേസൺ ഹിക്കൽ പറഞ്ഞു. “ആദ്യ പടി, അവർ തങ്ങളുടെ വിഭവ ഉപയോഗം സുസ്ഥിരമായ തലങ്ങളിൽ തിരികെ കൊണ്ടുവരേണ്ടതുണ്ട്, അതിന് നിലവിലുള്ള തലങ്ങളിൽ നിന്ന് ശരാശരി 70 ശതമാനം കുറവ് ആവശ്യമാണ്,”…