മാപ്പിന്റെ ആഭിമുഖ്യത്തിൽ നടന്ന ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയം

ഫിലാഡൽഫിയാ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ആഭിമുഖ്യത്തിൽ ഏപ്രിൽ രണ്ടിന് ശനിയാഴ്ച രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയുള്ള സമയങ്ങളിൽ മാപ്പ് ഐ സി സി ബിൽഡിംഗിൽ വച്ച് നടത്തപ്പെട്ട ചെസ് & ക്യാരം ടൂർണമെന്റ് വൻ വിജയമായി.

സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഈ വാശിയേറിയ ചെസ് & ക്യാരം ടൂർണമെന്റിൽ ചെസ്സ് വിഭാഗത്തിൽ ഒന്നാം സമ്മാനമായ 250 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിഞ്ചു ഉമ്മനും, രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ബിനു സി തോമസും കരസ്ഥമാക്കി.

ക്യാരം ടൂർണമെന്റിൽ ഒന്നാം സമ്മാനമായ ട്രോഫിയും 250 ഡോളർ ക്യാഷ് പ്രൈസും ജോയ് കളപ്പറമ്പത്തും രണ്ടാം സമ്മാനമായ 150 ഡോളർ ക്യാഷ് പ്രൈസും ട്രോഫിയും ലിജോ ജോർജ്ജും നേടി

ബുദ്ധിയും ചടുലതയും ഭാഗ്യവും ഒത്തുചേർന്ന വാശിയേറിയ ഈ മത്സരത്തിൽ ഏകദേശം 20 ടീമുകൾ പങ്കടുത്തു. അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ക്യാരം ടൂർണമെന്റ് നടത്തപ്പെടുന്നത്. ഈ രണ്ടു മമത്സരങ്ങളും വൻ വിജയമായത് സ്പോർട്ട്സ് ചെയർമാൻ ലിബിൻ പുന്നശ്ശേരിയുടെ നേതൃത്വപാടവത്തിന്റെ അംഗീകാരമായി മാപ്പ് പ്രസിഡന്റ് തോമസ് ചാണ്ടി വിലയിരുത്തി.

ഈ പ്രോഗ്രാം വൻ വിജയമാക്കിത്തർക്കുവാൻ തന്നോടൊപ്പം പ്രവർത്തിച്ച എല്ലാ കമ്മറ്റി മെമ്പേഴ്സിനും ഗ്രാൻഡ് സ്പോൺസറായ US 1 ഫാർമസി, സ്പോൺസർമാരായ റോയൽ സ്‌പൈസസ്, ജോ ഓട്ടോ കെയർ, ഡോ. ജേക്കബ്ബ് തോമസ്, ഓജസ് ജോൺ, ബിജു തോണിക്കടവിൽ, സണ്ണി വള്ളിക്കളം, ഡോ. ജയ്മോൾ ശ്രീധർ, ജെയിംസ് ജോർജ്ജ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ഫ്രണ്ട്സ് ഓഫ് ഫോമ യ്ക്കും ലിബിൻ പുന്നശ്ശേരിയും, തോമസ് ചാണ്ടിയും നന്ദി രേഖപ്പെടുത്തി.

പ്രസിഡന്റ് തോമസ് ചാണ്ടി, ജനറൽ സെക്രട്ടറി ജോൺസൻ മാത്യു , ട്രഷറാർ കൊച്ചുമോൻ വയലത്ത്, എന്നിവരെക്കൂടാതെ മുഴുവൻ കമ്മറ്റി അംഗങ്ങളുടെയും സാന്നിധ്യം പരിപാടിയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു. മത്സരങ്ങൾ കാണുവാനും, ആസ്വദിക്കുവാനും, വിജയികളാരെന്ന് അറിയുവാനും നിരവധി ആളുകൾ ഹാളിനുള്ളിലും, വിശ്രമത്തിന് വെളിയിൽ പ്രത്യേകം സജ്ജമാക്കിരുന്ന പവലിയനിലും ആകാംക്ഷയോടു കാത്തിരുന്നു.

Print Friendly, PDF & Email

Leave a Comment

More News