നവമ്പർ ആദ്യവാരം കേരള ലിറ്റററി സൊസൈറ്റിയുടെ ഈ വർഷത്തെ കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായാണ് ആദ്യമായി ഡാലസിലുള്ള ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെത്തിയത്. പരിപാടികൾക്ക് ശേഷം ഓഡിറ്റോറിയത്തിന് പുറത്തിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് അമ്പലത്തിലേക്ക് കടക്കുന്നതിനുള്ള ചെറിയ പടി പൂട്ടിയിട്ടില്ല എന്നുള്ളത് ശ്രദ്ധയിൽ പെട്ടത്. വൈകുന്നേരത്തെ പൂജക്കുശേഷം നട അടച്ചിരുന്നു. വിജനമായ നടപ്പാത കാൺകെ വെറുതെ ഒന്ന് നടക്കാൻ ഒരു മോഹം, പാദരക്ഷകൾ ഊരിവക്കുക എന്ന ബോർഡിനിപ്പുറമായി ചെരുപ്പ് ഊരി വച്ച് അകത്തേക്കു കടന്നു കാല്പാദത്തിലൂടെ അരിച്ചു കയറുന്ന തണുപ്പിനെ കാര്യമാക്കാതെ പതിയെ നടത്തം ആരംഭിച്ചു ….ശബരിമല സീസണോടനുബന്ധിച്ചു ധൃതഗതിയിൽ റോഡിലെ കുഴിയടക്കൽ നടക്കുമ്പോൾ പതിവ് റൂട്ടിൽ നിന്നും മാറി ബസുകൾ കുറച്ചു ദിവസത്തേക്ക് വഴി തിരിച്ചു വിടും. ആ സമയങ്ങളിൽ കോളേജിന് മുൻപിൽ ഇറങ്ങാൻ സാധിക്കാതെ ഗുരുവായൂർ സ്റ്റാൻഡിൽ ചെന്നിറങ്ങി അവിടെ നിന്നും തിരിച്ചു നടക്കണം. കളഭവും കർപ്പൂരവും…
Category: AMERICA
ഫോമ ചിക്കാഗോ സെന്‍ട്രല്‍ റീജിയനു നവ നേതൃത്വം
ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മിറ്റി 2022 – 2024 അധികാരമേറ്റതിനുശേഷം ചിക്കാഗോയില്‍ കൂടിയ സെന്‍ട്രല്‍ റീജിയന്റെ പ്രഥമ മീറ്റിംഗില്‍വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒക്ടോബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 6 : 30 നു സിഎംഎ ഹാളില്‍ കൂടിയ യോഗത്തില്‍ ചിക്കാഗോ സെന്‍ട്രല്‍ റീജിയന്‍ ആര്‍വിപി ടോമി ഇടത്തില്‍ അധ്യക്ഷത വഹിച്ചു. നിരവധി ഫോമ പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ വച്ചു പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. ഡോ. സാല്‍ബി പോള്‍ ചേന്നോത്ത് (ചെയര്‍മാന്‍), സ്റ്റീഫന്‍ കിഴക്കേക്കുറ്റ് (വൈസ് ചെയര്‍മാന്‍), ജോഷി വള്ളിക്കളം (സെക്രട്ടറി), സിബു കുളങ്ങര (ട്രഷറര്‍), ആന്റോ കവലയ്ക്കല്‍ (ജോയിന്റ് സെക്രട്ടറി), ആഷാ മാത്യു (വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍), പീറ്റര്‍ കുളങ്ങര (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ബിജി ഫിലിപ്പ് ഇടാട്ട് (അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍) എന്നിവരാണ് പുതിയ സാരഥികള്‍. ഫോമ നാഷണല്‍ വൈസ് പ്രസിഡന്റ്…
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്താണ് പ്രസക്തി? (ലേഖനം): ഫിലിപ്പ് മാരേട്ട്
മാനുഷിക ജീവിതത്തിൽ വിശ്വാസത്തിനും അന്ധവിശ്വാസത്തിനും വേണ്ട തിരിച്ചറിവുകൾ അഥവാ ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തെല്ലാമാണെന്നും, അവയുടെ പ്രസക്തി എന്താണെന്നും മനസ്സിലാക്കേണ്ടതുണ്ട്. വിശ്വാസം, അന്ധവിശ്വാസം എന്നീ പദങ്ങൾ ചിലപ്പോൾ തെറ്റായി സംയോജിപ്പിച്ച് ഉപയോഗിക്കാറുണ്ടെങ്കിലും, ഈ പദത്തിൻ്റെ നിർവചനങ്ങൾ വ്യത്യസ്തമാണ്. അതായത്, വിശ്വാസം എന്നത് ഒരു പ്രത്യേക തരത്തിലുള്ള വിശ്വാസത്തെ ശരിയായി സൂചിപ്പിക്കുന്നു. എന്നാൽ, അന്ധവിശ്വാസങ്ങൾ സാധാരണയായി ലോകത്തെക്കുറിച്ചുള്ള ശാസ്ത്രീയ അറിവിൻ്റെ യുക്തിരഹിതമായ, അല്ലെങ്കിൽ വിരുദ്ധമായ, വിശ്വാസങ്ങളായി വിവരിക്കുന്നു. ഒരു അന്ധവിശ്വാസത്തിൻ്റെ പ്രവൃത്തിയുടെ അനുമാനമായ സംവിധാനം ഭൗതിക ലോകത്തെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവുമായി പൊരുത്തപ്പെടുന്നില്ല എന്ന് തന്നെ പറയാം. അതുപോലെ വിശ്വാസം എന്നത് നമ്മുടെ ജീവിതത്തിൻ്റെ അവിഭാജ്യ ഘടകമാണ്. എന്താണ് വിശ്വാസം? ഇവിടെ വിശ്വാസത്തിന് രണ്ട് അടിസ്ഥാന അർത്ഥങ്ങളുണ്ട്. ആദ്യത്തേത് ഒരു വ്യക്തിയിലോ പദ്ധതിയിലോ ഉള്ള പൂർണ്ണമായ വിശ്വാസമാണ്. രണ്ടാമത്തേത് ഒരു അമാനുഷിക ശക്തിയിലോ മനുഷ്യൻ്റെ വിധിയെ നിയന്ത്രിക്കുന്ന ശക്തികളിലോ ഉള്ള…
അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിക്കാൻ യുഎഇ ശ്രമിച്ചു: യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്
വാഷിംഗ്ടൺ : അമേരിക്കൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്താൻ യുണൈറ്റഡ് അറബ് എമിറേറ്റ്സ് നടത്തുന്ന ശ്രമങ്ങളുടെ വിശദാംശങ്ങളടങ്ങിയ യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടിനെക്കുറിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാഷണൽ ഇന്റലിജൻസ് കൗൺസിൽ എഴുതിയ റിപ്പോർട്ട് പറയുന്നത്, യു.എ.ഇ വർഷങ്ങളായി – ഒന്നിലധികം പ്രസിഡൻഷ്യൽ ഭരണകൂടങ്ങളിൽ – നിയമവിരുദ്ധമായും നിയമപരമായും യുഎസ് നയം രൂപപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നാണ്. റിപ്പോർട്ട് വായിച്ച മൂന്ന് അജ്ഞാത സ്രോതസ്സുകളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് അറിയാവുന്ന, സ്വാധീനം ചെലുത്തുന്ന ചില നടപടികള്‍ “ചാരവൃത്തിയോട് കൂടുതൽ സാമ്യമുള്ള” പ്രവർത്തനങ്ങളും ഉള്‍പ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. റിപ്പോർട്ട് അനുസരിച്ച്, 2016 മുതൽ ലോബിയിസ്റ്റുകൾക്കായി യുഎഇ 154 മില്യൺ ഡോളറിലധികം ചെലവഴിക്കുന്നുണ്ട്. കൂടാതെ, യുഎസ് സർവ്വകലാശാലകൾക്ക് സംഭാവനയായി ദശലക്ഷക്കണക്കിന് ഡോളര്‍ വേറെയും, റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശകലന വിഭാഗമായ നാഷണൽ ഇന്റലിജൻസ്…
ഏഷ്യന്‍ വിരുദ്ധ വിദ്വേഷത്തിനെതിരെ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്
ഒരു കുടുംബം സാംസ് ക്ലബില്‍ ഷോപ്പിങ് നടത്തുകയായിരുന്നു. പിതാവും മാതാവും അവരുടെ ആറും രണ്ടും വയസ്സുള്ള കുട്ടികളും. അവരെ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാള്‍ അവരെ പിന്തുടര്‍ന്നു. അവര്‍ ചൈനയില്‍ നിന്ന് വന്നതാണെന്ന് അയാള്‍ അനുമാനിച്ചു. കടയില്‍ എങ്ങുനിന്നോ ഒരു കത്തി കണ്ടുപിടിച്ചു അയാള്‍ ആദ്യം കുട്ടികളുടെ പിതാവിന്റെ കത്തികൊണ്ടു വരഞ് അവിടെ നിന്ന് അപ്രത്യക്ഷനായി. പുറത്തുനിന്നു മൂര്‍ച്ചയുള്ള മറ്റൊരു കത്തിയുമായി അയാള്‍ തിരിച്ചു സാംസ് ക്ലബില്‍ എത്തി ആ ചെറിയ കുടുംബത്തെ വീണ്ടും കണ്ടുപിടിച്ചു. തുടര്‍ന്ന് ഷോപ്പിംഗ് കാര്‍ട്ടിന്റെ മുന്നിലെ ബാസ്‌കറ്റില്‍ ഇരുന്നിരുന്ന രണ്ടു കുട്ടികളെയും അയാള്‍ ആക്രമിച്ചു. ആറു വയസുള്ള കുട്ടിയുടെ മുഖത്ത് വെട്ടിമുറിവേല്‍പ്പിച്ചു . തുടര്‍ന്ന് എന്തെങ്കിലും ചെയ്യുന്നതിനു മുന്‍പ് മറ്റുള്ളവര്‍ ചേര്‍ന്ന് അയാളെ പിടിച്ചു മാറ്റി പോലീസിനെ ഏല്‍പ്പിച്ചു. ആ കുടുംബം ചൈനയില്‍ നിന്ന് വന്നതാണെന്നും ചൈനയില്‍ നിന്ന് കോവിഡ് കൊണ്ടുവന്നവര്‍ ആണെന്നും…
യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക് പാർട്ടിക്ക്
നെവേഡ: നവംബർ 12 ശനിയാഴ്ച രാത്രി നെവേഡ സെനറ്റ് സീറ്റിന്റെ വിജയം ഉറപ്പിച്ചതോടെ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡമോക്രാറ്റിക്ക് പാർട്ടിക്കു ലഭിച്ചു. അരിസോണ സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക് പാർട്ടി വിജയിച്ചിരുന്നു. ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി കാതറിൻ കോർട്ടസ് മസ്റ്റൊ നേരിയ ഭൂരിപക്ഷത്തിനാണു റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സൽട്ടിനെ പരാജയപ്പെടുത്തിയത്. 97% വോട്ടുകളും എണ്ണിക്കഴിഞ്ഞു. ഇതോടെ ആറംഗ സെനറ്റിൽ ഡമോക്രാറ്റിക്ക് പാർട്ടിക്ക് 50, റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 സീറ്റുകളും ലഭിച്ചു. ജോർജിയ സെനറ്റ് സീറ്റിൽ ഡിസംബർ ആദ്യവാരം റൺഓഫ് തിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് പാർട്ടിക്കാണു ജയസാധ്യത. ഇരു സ്ഥാനാർഥികൾക്കും പോൾ ചെയ്ത വോട്ടിന്റെ 50% ലഭിക്കാതിരുന്നതിനെ തുടർന്നാണു റൺ ഓഫ് വേണ്ടി വന്നത്. അതേസമയം, യുഎസ് കോൺഗ്രസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിക്കു ലഭിക്കുമെന്നാണു ഇതുവരെയുള്ള തിരഞ്ഞെടുപ്പു ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഡമോക്രാറ്റിക് പാർട്ടിക്ക് 203 സീറ്റുകൾ ലഭിച്ചപ്പോൾ റിപ്പബ്ലിക്കൻ പാർട്ടി 211…
അകലെ അസ്തമയം (കവിത)
അസ്തമയത്തിന്റെ ചെഞ്ചുവപ്പിൽ എന്റെ ഇത്തിരിപ്പൂ കൂടി, വച്ച് തൊഴട്ടേ ഞാൻ. നിൽക്കൂ, സമയ സമൂർത്തമേ സ്വപ്‌നങ്ങൾ വിട്ടയക്കുന്നില്ല, യാലിംഗനങ്ങളാൽ ! ഏതോ നിഗൂഢയിടങ്ങളിൽ ആണവ – ബാണം കുതിക്കാനൊരുങ്ങുന്നുവോ – എന്റെ വീടും അതിൽപൂത്ത സ്നേഹമാം സൗഹൃദ – ച്ചൂടും ഒരുപിടി ചാരമായ് തീരുമോ ? പാടില്ല, പാടില്ലായീക്കളി തീക്കളി – വാരി വിതക്കുവാൻ നീയാര് ? – ദൈവമോ ? മണ്ണിനെക്കൊന്ന് നീയെന്താണ് നേടുക, മണ്ണല്ലേ ? – നാളെ മടങ്ങേണ്ട താവളം ? വന്നുദിക്കട്ടേ യൂഷസുകൾ നാളെയിൽ വർണ്ണങ്ങളായി വിടരട്ടെ നമ്മളും. ഒന്നൊരിക്കൽ കൂടി വന്നു പിറക്കുവാൻ ഉണ്ടായിരിക്കണമമ്മയീ ഭൂമിയാൾ ?
ദക്ഷിണ കൊറിയയിൽ യുഎസ് സൈനിക സാന്നിധ്യത്തെകുറിച്ച് ബൈഡൻ മുന്നറിയിപ്പ് നൽകി
വാഷിംഗ്ടണ്‍: ഉത്തര കൊറിയ ഉയർത്തുന്ന സൈനിക ഭീഷണിക്ക് കൊറിയൻ പെനിൻസുലയിൽ അമേരിക്കൻ സേനയുടെ ശക്തമായ സാന്നിധ്യം ആവശ്യമാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനോട് പറയാൻ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ലക്ഷ്യമിടുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. ദക്ഷിണ കൊറിയയുമായുള്ള യുഎസ് സംയുക്ത സൈനികാഭ്യാസമാണ് പ്രകോപനമുണ്ടാക്കിയതെന്ന് പ്യോങ്‌യാങ് ആരോപിച്ചു. കഴിഞ്ഞ ആഴ്‌ചകളിൽ ഉത്തര കൊറിയ പീരങ്കി ഉപയോഗിക്കലും പരീക്ഷണ വിക്ഷേപണ മിസൈലുകളും ഉൾപ്പെടെയുള്ള സൈനികാഭ്യാസങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചു. ഉത്തരകൊറിയ ഈ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ, അത് മേഖലയിൽ കൂടുതൽ യു എസ് സൈനിക, സുരക്ഷാ സാന്നിധ്യം ഉണ്ടാകുമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ശനിയാഴ്ച എയർഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. “അതിനാൽ ഉത്തര കൊറിയയുടെ ഏറ്റവും മോശമായ ഇത്തരം പ്രവണതകളെ നിയന്ത്രിക്കുന്നതിൽ ക്രിയാത്മക പങ്ക് വഹിക്കാൻ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയ്ക്ക് കഴിയും,”…
യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഈജിപ്ഷ്യന്‍ പ്രസിഡന്റ് അല്‍ സിസിയും പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ചർച്ച ചെയ്തു
കെയ്‌റോ: ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രാദേശികവും അന്തർദേശീയവുമായ നിരവധി വിഷയങ്ങൾ ചർച്ച ചെയ്തതായി ഈജിപ്ഷ്യൻ പ്രസിഡൻസി പ്രസ്താവനയിൽ അറിയിച്ചു. ഈജിപ്തിലെ ചെങ്കടൽ റിസോർട്ട് നഗരമായ ഷാം എൽ-ഷെയ്‌ഖിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ കൺവെൻഷന്റെ 27-ാമത് സമ്മേളനത്തിന്റെ (COP27) കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും റഷ്യ-ഉക്രെയ്ൻ പ്രതിസന്ധിയും സംഭവവികാസങ്ങളും ചർച്ച ചെയ്തു. ഈ പ്രതിസന്ധികൾക്ക് രാഷ്ട്രീയ ഒത്തുതീർപ്പിലെത്താനും മേഖലയിലെ വിദേശ കൂലിപ്പടയാളികളുടെയും സൈനികരുടെയും സാന്നിധ്യം അവസാനിപ്പിക്കാനും സിസി ഊന്നൽ നൽകിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തു. എത്യോപ്യയുടെ തർക്കത്തിലുള്ള ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ടിന്റെ (GERD) പ്രശ്നത്തെ സംബന്ധിച്ച്, അണക്കെട്ട് നിറയ്ക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും നിയമപരമായി ബാധ്യതയുള്ള ഒരു കരാറിലെത്തി അതിന്റെ ജലസുരക്ഷ സംരക്ഷിക്കുന്നതിൽ ഈജിപ്തിന്റെ പ്രതിബദ്ധത സിസി വീണ്ടും സ്ഥിരീകരിച്ചു. എല്ലാ കക്ഷികളുടെയും പൊതുതാൽപ്പര്യങ്ങൾ കൈവരിക്കുന്നതിന് അന്താരാഷ്ട്ര നിയമത്തിന്റെ തത്വങ്ങൾക്കനുസൃതമായി…
ഡബ്ല്യൂ.എം.സി. ചിക്കാഗോ പ്രൊവിൻസിനു അനുമോദനം: പി.സി. മാത്യു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്) കൈകോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം “ഹോം ഫോർ ഹോംലെസ്സ്” എന്ന പേരിൽ ചിക്കാഗോ പ്രോവിൻസ് തുടങ്ങി വെയ്ക്കുകയും ഇപ്പോൾ പത്തു വീടോളം ചിക്കാഗോ പ്രൊവിൻസ് ദാനം ചെയ്തു കഴിഞ്ഞതായും (വീടുകൾ പണിയാനുള്ള പണം ഡോക്ടർ എം. എസ്. സുനിലിന് കൈമാറിയതായും) പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവർ ഒരു സംയുകത പ്രസ്താവനയിലൂടെ അറിയിച്ചതിന്റ പിന്നാലെയാണ് ചിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത മുൻ റീജിയൻ പ്രെസിഡെന്റ് കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദനങ്ങൾ പ്രോവിന്‍സിനെ അറിയിച്ചത്. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ബീന ജോർജ്, മാത്യൂസ് എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ വിൽസൺ, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവരുടെയും അംഗങ്ങളുടെയും സ്പോണ്‍സര്‍മാരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഈ…
