വേൾഡ് മലയാളി കൗൺസിൽ ഗ്ലോബലിനോടൊപ്പം അമേരിക്ക റീജിയനും (യൂണിഫൈഡ്) കൈകോർത്തുകൊണ്ടു ചെയ്യുന്ന ചാരിറ്റി പ്രവർത്തനം “ഹോം ഫോർ ഹോംലെസ്സ്” എന്ന പേരിൽ ചിക്കാഗോ പ്രോവിൻസ് തുടങ്ങി വെയ്ക്കുകയും ഇപ്പോൾ പത്തു വീടോളം ചിക്കാഗോ പ്രൊവിൻസ് ദാനം ചെയ്തു കഴിഞ്ഞതായും (വീടുകൾ പണിയാനുള്ള പണം ഡോക്ടർ എം. എസ്. സുനിലിന് കൈമാറിയതായും) പ്രൊവിൻസ് ചെയർമാൻ മാത്തുക്കുട്ടി ആലുംപറമ്പിൽ, പ്രസിഡന്റ് ബെഞ്ചമിൻ തോമസ് എന്നിവർ ഒരു സംയുകത പ്രസ്താവനയിലൂടെ അറിയിച്ചതിന്റ പിന്നാലെയാണ് ചിക്കാഗോ പ്രൊവിൻസ് രൂപീകരിക്കുന്നതിന് മുൻകൈ എടുത്ത മുൻ റീജിയൻ പ്രെസിഡെന്റ് കൂടിയായ റീജിയൻ ചെയർമാൻ പി. സി. മാത്യു അനുമോദനങ്ങൾ പ്രോവിന്‍സിനെ അറിയിച്ചത്. ജനറൽ സെക്രട്ടറി തോമസ് ഡിക്രൂസ്, ട്രഷറർ കോശി ജോർജ്, ബീന ജോർജ്, മാത്യൂസ് എബ്രഹാം, ചാരിറ്റി ഫോറം ചെയർമാൻ വിൽസൺ, ഫിലിപ്പ് പുത്തൻപുരയിൽ എന്നിവരുടെയും അംഗങ്ങളുടെയും സ്പോണ്‍സര്‍മാരുടെയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഈ…
Category: AMERICA
ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ്
ന്യൂജേഴ്‌സി: കേരള പിറവി ദിനാഘോഷത്തോടനുബന്ധിച്ചു ഭിന്നശേഷിക്കാരായ കലാകാരന്മാർക്ക് സഹായഹസ്തമൊരുക്കി വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് നവംബർ ആറിന് വിപുലമായ പരിപാടികളോടെയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് കേരളപ്പിറവി ദിനാഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഇന്ത്യയിൽ നിന്നുള്ള ഭിന്നശേഷിക്കാരായ യുവകലാകാരന്മാർ ഒരുക്കിയ സംഗീത പരിപാടിയായിരുന്നു പരിപാടിയുടെ പ്രധാന ആകർഷണം. ശാരീരിക പരിമിതികളെ സ്വതസിദ്ധമായ സുന്ദര ഗാനാലാപനശൈലിയിലൂടെ മറികടന്നു ഈ കലാകാരൻമാർ ഒരുക്കിയ സംഗീതവിരുന്ന് കാണികളുടെ മനം കവർന്നു. ഇവർക്കായി ന്യൂജേഴ്‌സി പ്രൊവിൻസ് സംഘടിപ്പിച്ച സഹായഹസ്ത പദ്ധതിയിലൂടെ ലഭിച്ച തുക പരിപാടിയിൽ കൈ മാറുകയുണ്ടായി. ആഘോഷദിനങ്ങളുടെ വേദിയിൽ ഭിന്നശേഷിക്കാർക്ക് സഹായമൊരുക്കാൻ സാധിച്ചതിൽ സന്തോഷവും, സഹായമൊരുക്കാൻ അകമഴിഞ്ഞ് സഹായിച്ച എല്ലാവർക്കുമുള്ള നന്ദിയും ന്യൂജേഴ്‌സി പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റി രേഖപ്പെടുത്തി. ന്യൂജേഴ്‌സിയിലെ ആംബർ റെസ്റ്റോറൻറ്റിൽ വേദിയൊരുങ്ങിയ പ്രോഗ്രാമിൽ വൈവിധ്യമായ കലാവിരുന്നൊരുക്കിയാണ് ന്യൂജേഴ്‌സി പ്രൊവിൻസ് ഇക്കുറി കേരളപ്പിറവി ആഘോഷങ്ങൾക്ക് നേതൃത്വം കൊടുത്തത്.കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ന്യൂയോർക്, ഇന്ത്യൻ…
ചരിത്രം കുറിച്ച് സിഖ് വനിത ജസ്മീത് കൗര്‍ കാലിഫോർണിയ അസംബ്ലിയിലേക്ക്
സാക്രമെന്റൊ (കാലിഫോര്‍ണിയ): കാലിഫോർണിയ ബേക്കേഴ്സ് ഫീല്‍ഡിൽ നിന്നുള്ള ഡോ. ജസ്മീത് കൗർ ബെയ്ന്‍സ് കാലിഫോർണിയ അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ സിഖ് വനിത കാലിഫോർണിയ അസംബ്ലിയിൽ അംഗമാകുന്നത്. ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി 35th അസംബ്ലി ഡിസ്ട്രിക്ടിക് നിന്ന് മത്സരിച്ച ഇവർ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ലറ്റീഷ പെരസിനെയാണ് പരാജയപ്പെടുത്തിയത്. മയക്കുമരുന്നിനും മദ്യത്തിനും ദുശ്ശീലങ്ങൾക്കും അടിമയാകുന്ന രോഗികളെ ശുശ്രൂഷിക്കുന്ന ബേക്കേഴ്സ് ഫീൽഡ് റിക്കവറി സർവീസസ് മെഡിക്കൽ ഡയറക്ടറാണ് ഡോ. ജസ്മീത്. ആരോഗ്യ സുരക്ഷ, ശുദ്ധമായ വെള്ളം, ശുദ്ധമായ വായു, ഭവനരഹിതരുടെ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുമെന്ന ഉറപ്പാണ് ഇവർ തിരഞ്ഞെടുപ്പിനു മുമ്പു വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങള്‍. ഇന്ത്യയിൽ നിന്ന് കുടിയേറിയ മാതാപിതാക്കൾ ബിസിനസിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം ജസ്മീത് പിതാവിന്റെ ബിസിനസിൽ സഹായിക്കുകയും തുടർന്ന് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടുകയുമായിരുന്നു. അമേരിക്കയിൽ കോവിഡ്-19 വ്യാപകമായപ്പോൾ ആതുര ശുശ്രൂഷാ രംഗത്ത് ഇവർ നടത്തിയ…
എം.ഓ.സി. എഫ് ഗോസ്പൽ കൺവെൻഷൻ നവംബർ 12, 13 തീയതികളിൽ (ഇന്നും നാളെയും) ഫിലാഡൽഫിയായിൽ
ഫിലഡൽഫിയാ: മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ (MOCF PA) ആഭിമുഖ്യത്തിൽ ഗോസ്പൽ കൺവെൻഷനും പ്രബോധന ശുശ്രൂഷയും നവംബർ 12,13 തീയതികളിൽ (ഇന്നും നാളെയും) ഹണ്ടിംഗ്ടൺ വാലിയിലുള്ള സെന്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് (1333 Welsh Road, Huntingdon. Valley, PA 19006 ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. മലങ്കര ഓർത്തോഡോക്സ് സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി പ്രൊഫസ്സർ ഫാദർ ഡോക്ടർ നൈനാൻ കെ ജോർജ്ജ് ആണ് മുഖ്യ പ്രഭാഷകൻ. രണ്ടു ദിവസങ്ങളിലും വൈകിട്ട് 6 :00 മണിക്ക് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 6.45 pm മുതൽ ഫിലിപ്പ് വർഗീസ് നയിക്കുന്ന എം ഓ സി എഫ് ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷയും 7:15 p.m മുതൽ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും. സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലാഡൽഫിയ, സെന്റ്.…
ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഇല്ലിനോയില്‍ 1200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്
നേപ്പര്‍വില്ലെ (ഇല്ലിനോയ്): അമേരിക്കയിലെ കുത്തക വ്യവസായങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഇല്ലിനോയ് സംസ്ഥാനത്ത് 1200 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. പ്രാദേശിക വിദ്യാലയങ്ങളില്‍ സ്റ്റെം ഔട്ട്‌റീച്ച് ശ്രമങ്ങളുടെ ഭാഗമായി 25 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇല്ലിനോയ് സംസ്ഥാനത്തു നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ വാഗ്ദാനം കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി വീണ്ടും ചിക്കാഗൊയുടെ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ജെ.ബി. പ്രിറ്റ്സ്‌കര്‍ പറഞ്ഞു. ഇതിനകം തന്നെ 3000ത്തിലധികം ഇല്ലിനോയ് സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കാന്‍ ടിസിഎസിന് കഴിഞ്ഞതായും ഗവര്‍ണ്ണര്‍ പറഞ്ഞു. ഇല്ലിനോയ് സംസ്ഥാനത്തെ വികസനത്തിന് മറ്റു കമ്പനികളോടൊപ്പം ടാറ്റാക്കും അവസരം ലഭിച്ചത് ഞങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ടാറ്റായുടെ നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ സുരേഷ്…
ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്റർ സ്വീകരണം നൽകി
ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇന്ത്യാ 101 ഓഡിറ്റോറിയത്തിൽ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി എസ് രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്റ്റാർ ലൈൻ സജി, വൈസ് പ്രസിഡന്റ് രവി എടത്വാ, ട്രഷറർ തോമസ് കോശി, ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ എന്നിവർ ആശംസകൾ നേർന്നു. 2023 ജനുവരി 6 വെള്ളിയാഴ്ച എറണാകുളം ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന മാധ്യമ പുരസ്‌കാര അവാർഡ് ദാന ചടങ്ങും, ഫ്ലോറിഡ മയാമിയിൽ വെച്ച് 2023 നവംബർ മാസത്തിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസും വിജയിപ്പിക്കുവാനും വേണ്ട തീരുമാനം എടുത്തു.
അരിസോണ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം
അരിസോണ : നീണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ അരിസോണയില്‍ നിന്നുള്ള സെനറ്റ് സീറ്റ് ഡെമോക്രാറ്റുകള്‍ക്ക് ലഭിച്ചു. നവംബര്‍ 11ന് വോട്ടെണ്ണല്‍ 83% പൂര്‍ത്തിയായപ്പോള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി മാര്‍ക്ക് കെല്ലിക്ക് പോല്‍ ചെയ്ത വോട്ടിന്റെ 51.8 % (1,128917) വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിര്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ബ്ലേക്ക് മാസ്റ്റേഴ്‌സ് 46 1% (1,005001) വോട്ടുകളാണ് നേടാനായത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിക്ടര്‍ 2.11% (46189) വോട്ടുകള്‍ നേടി. ഇതോടെ സെനെറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്കും 49 സീറ്റുകള്‍ വീതം ലഭിച്ചു. ഇനി തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുന്നത് നവേദയില്‍ നിന്നാണ്. രാത്രി വൈകി ലഭിച്ച റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ആഡം ലക്‌ളല്‍ട്ടിന 48.5 % (467208) വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുമ്പോള്‍, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കാതറിന്‍ കോറിട്ട് മസ്റ്റോണ്‍ 48.4 % (466387) വോട്ടുകള്‍ ലഭിച്ചു. ഇവിടെ 94…
ഹൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള 2022 നവംബർ 19 ശനിയാഴ്ച
ഹ്യൂസ്റ്റൺ: ലവ് ടു ഷെയർ ഫൗണ്ടേഷൻ അമേരിക്കയുടെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും തുടർച്ചയായി നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ പത്താം വർഷമായ ഇത്തവണയും 2022 നവംബർ 19 ന് ശനിയാഴ്ച രാവിലെ 8 മണി മുതൽ 12 മണി വരെ ഡോക്ടർ ലക്ഷ്‍മി നായരുടെ സായി പ്രൈമറി കെയർ / ന്യൂ ലൈഫ് പ്ലാസയിൽ വെച്ച് (3945, CR 58 , മാൻവെൽ ,ടെക്സാസ് – 77578 ) പ്രമുഖ ആശുപത്രികളുടെയും ഫാർമസികളുടെയും മറ്റു ചില സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ് മെഡിക്കൽ പരിശോധനയിൽ ഇകെജി , അൾട്രാസൗണ്ട്, ബോഡി മാസ്സ് ഇൻഡക്സ്, ബിപി, ബ്ലെഡ്ഗ്ലൂക്കോസ്, തൈറോയ്ഡ്, അൾട്രാ സൗണ്ട്, കരോട്ടിഡ് ഡോപ്ലർ ,ലങ് ഫങ്ങ്‌ഷൻ ടെസ്റ്റ് , കാഴ്ച, കേഴ്വി തുടങ്ങി 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 120 പേർക്ക് സൗജന്യ ഫ്ലൂഷോട് നൽകുന്നതാണ്.…
ഇടക്കാല അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിജയിച്ച മലയാളികൾക്ക് ഫോമയുടെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക് : 2022 ഇടക്കാല തെരഞ്ഞെടുപ്പ് യു എസ് മലയാളികളെ സംബന്ധിച്ചിടത്തോളം ചരിത്രമുഹൂര്‍ത്തമാകുകയാണ്. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയ ആറു മലയാളികള്‍ മിന്നുന്ന പ്രകടനമാണ് തിരഞ്ഞെടുപ്പില്‍ കാഴ്ച്ച വയ്ച്ചത് . ഫോമയെ സംബന്ധിച്ചിടത്തോളം ഇത് അഭിമാന നിമിഷമാണ്, ഫോമാ മുൻപോട്ടു വയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങളിലൊന്നായ യുവജനങ്ങളെ അമേരിക്കൻ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്ന ദൗത്യത്തിന് ആവേശം പകരുന്ന വൻവിജയങ്ങളാണ് മലയാളികളായ കെവിൻ തോമസ്, കെവിൻ ഓലിക്കൽ, കെ.പി. ജോർജ്, റോബിൻ ജെ ഇലക്കാട്, ജൂലി മാത്യൂസ്, സുരേന്ദ്രൻ കെ പട്ടേൽ എന്നിവരുടെയെന്ന് ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ് പറഞ്ഞു, ന്യൂ യോർക്ക് സ്റ്റേറ്റ് സെനറ്റിലേക്ക് മൂന്നാം തവണയും മത്സരിച്ച കെവിൻ തോമസ്, ഇല്ലിനോയ് സംസ്ഥാനത്തിന്റെ ജനറല്‍ അസംബ്ലിയിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെവിന്‍ ഓലിക്കല്‍, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സ്ഥാനത്തേക്ക് രണ്ടാം വട്ടം മത്സരിച്ച കെ.പി. ജോര്‍ജ്, മിസൗറി…
കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 20): ജോണ്‍ ഇളമത
ഫ്ളോറന്‍സ് റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന കാര്‍ഡില്‍ ഡി മെഡിസി, ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. എല്ലാം പെട്ടെന്നായിരുന്നു. മെഡിസി ഫാമിലിയിലെ ബന്ധുക്കാരും സുഹൃത്തുക്കളുമായ കര്‍ദിനാള്‍ തിരുസംഘം ഒത്തുനിന്നപ്പോള്‍ കര്‍ഡിനല്‍ ഡി ജിയോവാനിയെ കോണ്‍ക്ലേവിലെ വെള്ളപ്പുക പോപ്പാക്കി എതിരേറ്റു. നന്നേ ചെറുപ്പം. പോപ്പ്, മുപ്പത്തിയേഴ് വയസ്സ്! ആ പ്രായത്തില്‍ മുമ്പാരും പോപ്പായിട്ടില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ഭരണപാടവവും അറിവും മുഖശ്രീയുമുള്ള ചുറുചുറുപ്പന്‍ പോപ്പ് വത്തിക്കാനെ നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിക്കും. പതിമുന്നാം വയസ്സില്‍ കര്‍ദിനാള്‍ പദവിയിലെത്തിയ ജിയോവാനി പോപ്പായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ് നാലാ ദിനം പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന് റോമിന്റെ ബിഷപ്പായി. അപ്പോള്‍ മുതല്‍ വത്തിക്കാനില്‍ ഉത്സവമാരംഭിച്ചു. യൂറോപ്പും മെഡിറ്ററേനിയന്‍ തീരങ്ങളും ശബ്ദായമാനമായി. രാജാക്കന്മാരും പ്രഭുക്കളും യൂറോപ്പിന്റെ പലയിടങ്ങളില്‍നിന്നും കപ്പല്‍ കയറി വന്നിറങ്ങി. വില്ലുവണ്ടികളില്‍ പ്രഭ്വിനികള്‍ അണിഞ്ഞൊരുങ്ങി വത്തിക്കാനിലേക്കു പുറപ്പെട്ടു. മെഡിസിയുടെ ചാര്‍ച്ചക്കാരും സുഹൃത്തുക്കളുമായവര്‍. വത്തിക്കാനിലെ കെട്ടിടസമുച്ചയങ്ങളില്‍…
