ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്റർ സ്വീകരണം നൽകി

ഡാളസ്: ഹ്രസ്വ സന്ദർശനത്തിനായി ഡാളസിൽ എത്തിയ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ജനറൽ സെക്രട്ടറി രാജു പള്ളത്തിന് ഡാളസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.

ഇന്ത്യാ 101 ഓഡിറ്റോറിയത്തിൽ ഡാളസ് ചാപ്റ്റർ പ്രസിഡന്റ് ഷാജി എസ് രാമപുരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗത്തിൽ സെക്രട്ടറി സ്റ്റാർ ലൈൻ സജി, വൈസ് പ്രസിഡന്റ് രവി എടത്വാ, ട്രഷറർ തോമസ് കോശി, ജോയിന്റ് സെക്രട്ടറി മാർട്ടിൻ വിലങ്ങോലിൽ എന്നിവർ ആശംസകൾ നേർന്നു.

2023 ജനുവരി 6 വെള്ളിയാഴ്ച എറണാകുളം ബോൾഗാട്ടി പാലസ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന മാധ്യമ പുരസ്‌കാര അവാർഡ് ദാന ചടങ്ങും, ഫ്ലോറിഡ മയാമിയിൽ വെച്ച് 2023 നവംബർ മാസത്തിൽ നടത്തപ്പെടുന്ന ഇന്റർനാഷണൽ മീഡിയ കോൺഫറൻസും വിജയിപ്പിക്കുവാനും വേണ്ട തീരുമാനം എടുത്തു.

Print Friendly, PDF & Email

Leave a Comment

More News