ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഇല്ലിനോയില്‍ 1200 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്

നേപ്പര്‍‌വില്ലെ (ഇല്ലിനോയ്): അമേരിക്കയിലെ കുത്തക വ്യവസായങ്ങള്‍, കമ്പനികള്‍ എന്നിവയില്‍ ജീവനക്കാരെ പിരിച്ചു വിടുമ്പോള്‍ ഇന്ത്യയിലെ പ്രമുഖ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസ് ഇല്ലിനോയ് സംസ്ഥാനത്ത് 1200 ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു.

പ്രാദേശിക വിദ്യാലയങ്ങളില്‍ സ്റ്റെം ഔട്ട്‌റീച്ച് ശ്രമങ്ങളുടെ ഭാഗമായി 25 ശതമാനത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രയോജനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇല്ലിനോയ് സംസ്ഥാനത്തു നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുള്ള ഇന്ത്യന്‍ കമ്പനിയുടെ വാഗ്ദാനം കൂടുതല്‍ സന്തോഷിപ്പിക്കുന്നതായി വീണ്ടും ചിക്കാഗൊയുടെ ഗവര്‍ണ്ണറായി തിരഞ്ഞെടുക്കപ്പെട്ട ജെ.ബി. പ്രിറ്റ്സ്‌കര്‍ പറഞ്ഞു.

ഇതിനകം തന്നെ 3000ത്തിലധികം ഇല്ലിനോയ് സംസ്ഥാനത്തെ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ നല്‍കാന്‍ ടിസി‌എസിന് കഴിഞ്ഞതായും ഗവര്‍ണ്ണര്‍ പറഞ്ഞു.

ഇല്ലിനോയ് സംസ്ഥാനത്തെ വികസനത്തിന് മറ്റു കമ്പനികളോടൊപ്പം ടാറ്റാക്കും അവസരം ലഭിച്ചത് ഞങ്ങള്‍ ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. ടാറ്റായുടെ നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ സുരേഷ് മുത്തുസ്വാമി പറഞ്ഞു.

50 വര്‍ഷമായി അമേരിക്കയില്‍ ടിസി‌എസിന്റെ സാന്നിധ്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Print Friendly, PDF & Email

Leave a Comment

More News