എം.ഓ.സി. എഫ് ഗോസ്പൽ കൺവെൻഷൻ നവംബർ 12, 13 തീയതികളിൽ (ഇന്നും നാളെയും) ഫിലാഡൽഫിയായിൽ

ഫിലഡൽഫിയാ: മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് പെൻസിൽവാനിയയുടെ (MOCF PA) ആഭിമുഖ്യത്തിൽ ഗോസ്പൽ കൺവെൻഷനും പ്രബോധന ശുശ്രൂഷയും നവംബർ 12,13 തീയതികളിൽ (ഇന്നും നാളെയും) ഹണ്ടിംഗ്ടൺ വാലിയിലുള്ള സെന്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രലിൽ വച്ച് (1333 Welsh Road, Huntingdon. Valley, PA 19006 ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു.

മലങ്കര ഓർത്തോഡോക്സ് സഭയുടെ കോട്ടയം തിയോളജിക്കൽ സെമിനാരി പ്രൊഫസ്സർ ഫാദർ ഡോക്ടർ നൈനാൻ കെ ജോർജ്ജ് ആണ് മുഖ്യ പ്രഭാഷകൻ. രണ്ടു ദിവസങ്ങളിലും വൈകിട്ട് 6 :00 മണിക്ക് സന്ധ്യാപ്രാർത്ഥനയും, തുടർന്ന് 6.45 pm മുതൽ ഫിലിപ്പ് വർഗീസ് നയിക്കുന്ന എം ഓ സി എഫ് ഗായകസംഘത്തിന്റെ ഗാന ശുശ്രൂഷയും 7:15 p.m മുതൽ സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഫിലാഡൽഫിയ, സെന്റ്. മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ, സെന്റ്. തോമസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് ജോൺസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ചർച്ച്, സെന്റ് ലൂക്ക് ഓർത്തഡോക്സ് മിഷൻ ചർച്ച് എന്നീ എം ഓ സി എഫ് അംഗ ഇടവകകളിലെ വികാരിമാരും ഇടവക ജനങ്ങളും ഈ സുവിശേഷ യോഗത്തിൽ സംബന്ധിക്കും.

കൂടുതൽ വിവരങ്ങൾക്ക്: വെരി റവ. കെ. മത്തായി കോർ എപ്പിസ്‌കോപ്പ, (ചെയർമാൻ): (215) 526 4813, റവ.ഫാ. കെ.കെ.ജോൺ, (വൈസ് ചെയർമാൻ): 215 504 7399 , റവ.ഫാ. ഷിബു മത്തായി 312 927 7015, (കൺവൻഷൻ കോർഡിനേറ്റർ), ജെറിൻ ജി ജൂബി (സെക്രട്ടറി): 215 478 1090, എബിൻ ബാബു, (ട്രഷറർ): 215 206 0218.

Print Friendly, PDF & Email

Leave a Comment

More News