സ്‌കാർബറോ സീറോ മലബാർ ദേവാലയത്തിലെ മോഷണം: അപലപിച്ച് സമന്വയ കൾച്ചറൽ അസോസിയേഷൻ

ടൊറന്റോ : സ്‌കാർബറോ  സീറോ മലബാർ ദേവാലയത്തിലെ മോഷണത്തെ ശക്തമായി അപലപിച്ച്  കാനഡയിലെ പ്രമുഖ സംസ്കാരിക സംഘടനയായ സമന്വയ കൾച്ചറൽ അസോസിയേഷൻ. കാനഡയിലെ വിശ്വാസി സമൂഹത്തെ ഏറെ ദുഃഖിപ്പിച്ച ഈ സംഭവത്തെ ഒരു സാധാരണ മോഷണമായി കാണാൻ കഴിയില്ലെന്നും വിശ്വാസത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നും സംഘടന വാർത്താകുറിപ്പിൽ അറിയിച്ചു . വിശുദ്ധ തോമാശ്ലീഹായുടെ (St. Thomas the Apostle) തിരുശേഷിപ്പ് ഉൾപ്പടെ മോഷണം പോയത് വിശ്വാസ സമൂഹത്തിന് ഇതുവരെയും ഉൾക്കൊള്ളാനായിട്ടില്ല. നഷ്ടപ്പെട്ട വിശുദ്ധ തോമാശ്ലീഹായുടെ  തിരുശേഷിപ്പ് എത്രയും വേഗം വീണ്ടെടുക്കാൻ അധികൃതർ അടിയന്തിരമായി ഇടപെടണമെന്നും സമന്വയ അഭ്യർത്ഥിച്ചു . വിശ്വാസ സമൂഹത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതോടൊപ്പം സിറോമലബാർ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പൂർണ പിന്തുണ നൽകുന്നതായി ഭാരവാഹികൾ വ്യക്തമാക്കി . വാർത്ത: ജോസഫ് ജോൺ, കാൽഗറി

നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിംഗിന് പോയി; അമ്മ അറസ്റ്റിൽ

പെൻസിൽവേനിയ: തന്റെ നാലുമാസം പ്രായമുള്ള കുഞ്ഞിനെ കാറിനുള്ളിൽ തനിയെ ഇരുത്തി വാൾമാർട്ടിൽ ഷോപ്പിംഗിന് പോയ 42-കാരിയായ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പെൻസിൽവേനിയയിലെ വാറിംഗ്ടൺ സ്വദേശിനിയായ ടിന ഡികാർളയാണ് പിടിയിലായത്. ജനുവരി 10-ന് വൈകുന്നേരം വാൾമാർട്ട് പാർക്കിംഗ് ലോഡിൽ കാർ നിർത്തിയ ടിന, കുഞ്ഞിനെ മുൻസീറ്റിൽ സുരക്ഷിതമല്ലാത്ത രീതിയിൽ ഇരുത്തിയ ശേഷം സ്റ്റോറിലേക്ക് പോയി. 20 മിനിറ്റിലധികം കുഞ്ഞ് കാറിൽ തനിച്ചായിരുന്നു. കാറിനുള്ളിൽ കുഞ്ഞ് തനിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്. പോലീസ് വരുന്നതുവരെ അവിടെ നിൽക്കാൻ സാക്ഷി ആവശ്യപ്പെട്ടെങ്കിലും ടിന കുഞ്ഞുമായി അവിടെനിന്ന് രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആറുദിവസത്തിന് ശേഷം ഇവരെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. ടിനയുടെ പേരിൽ മറ്റ് ചില കേസുകളിലും നേരത്തെ വാറണ്ട് ഉണ്ടായിരുന്നു. കുട്ടിയുടെ ക്ഷേമത്തിന് ഭീഷണി ഉയർത്തിയതിനും അശ്രദ്ധമായി കുട്ടിയെ വാഹനത്തിൽ ഉപേക്ഷിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഒരു ലക്ഷം…

ഫിലഡൽഫിയ സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് ഉജ്വല വിജയം

ഫിലഡൽഫിയ : മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫിലഡൽഫിയ സെൻ്റ് തോമസ് .ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം. 2026 ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിലാണ് കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത് . “കൃപയുടെ പാത്രങ്ങൾ” എന്നതാണ് ചിന്താ വിഷയം. (2 തിമോത്തി 2:20-22 – എന്നാൽ ഒരു വലിയ വീട്ടിൽ പൊന്നും വെള്ളിയും കൊണ്ടുള്ള സാമാനങ്ങൾ മാത്രമല്ല, മരവും മണ്ണുംകൊണ്ടുള്ളവയും ഉണ്ടു; ചിലതു മാന്യകാര്യത്തിന്നും ചിലതു ഹീനകാര്യത്തിന്നും ഉപയോഗിക്കുന്നു. ഇവയെ വിട്ടകന്നു തന്നെത്താൻ വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉടമസ്ഥന്നു ഉപയോഗവുമായി നല്ല വേലെക്കു ഒക്കെയും ഒരുങ്ങിയിരിക്കുന്ന വിശിഷ്ട പാത്രം ആയിരിക്കും അതുകൊണ്ട് യൗവനമോഹങ്ങളെ വിട്ടോടുക; എന്നാൽ ശുദ്ധഹൃദയത്തിൽ നിന്ന് കർത്താവിനെ വിളിച്ചപേക്ഷിക്കുന്നവരോടു കൂടെ നീതിയും വിശ്വാസവും സ്നേഹവും സമാധാനവും പിന്തുടരുക). കോൺഫറൻസ് പ്രചാരണത്തിന്റെ…

ജുഡീഷ്യൽ വാറണ്ടില്ലാതെ വീടുകളിൽ അതിക്രമിച്ചു കയറാൻ ICE ഉദ്യോഗസ്ഥർക്ക് അനുമതി; പുതിയ നയം പുറത്ത്

വാഷിംഗ്ടൺ: അമേരിക്കയിൽ ഇമിഗ്രേഷൻ നടപടികളുടെ ഭാഗമായി നാടുകടത്തപ്പെടാൻ ഉത്തരവുള്ള വ്യക്തികളുടെ വീടുകളിൽ ജുഡീഷ്യൽ വാറണ്ടില്ലാതെ തന്നെ അതിക്രമിച്ചു കയറാൻ (Forcible entry) ഉദ്യോഗസ്ഥർക്ക് അനുമതി നൽകുന്ന പുതിയ നയം പുറത്തുവന്നു. 2025 മെയ് മാസത്തിലെ ഒരു രഹസ്യ മെമ്മോ ഉദ്ധരിച്ചാണ് വാർത്താ ഏജൻസികൾ ഈ വിവരം റിപ്പോർട്ട് ചെയ്തത്. സാധാരണയായി ഒരു ജഡ്ജി ഒപ്പിട്ട സെർച്ച് വാറണ്ട് ഉണ്ടെങ്കിൽ മാത്രമേ വീടിനുള്ളിൽ പ്രവേശിക്കാൻ അനുമതിയുള്ളൂ. എന്നാൽ പുതിയ നയപ്രകാരം ‘അഡ്മിനിസ്ട്രേറ്റീവ് വാറണ്ട്’ (I-205 ഫോം) ഉപയോഗിച്ച് ഉദ്യോഗസ്ഥർക്ക് വീടുകളിൽ ബലംപ്രയോഗിച്ച് കയറാം. മുൻകാലങ്ങളിൽ ഇത്തരം ഭരണപരമായ വാറണ്ടുകൾ വീടിനുള്ളിൽ കയറി അറസ്റ്റ് ചെയ്യാൻ ഉപയോഗിച്ചിരുന്നില്ല. എന്നാൽ ഭരണഘടനയോ ഇമിഗ്രേഷൻ നിയമങ്ങളോ ഇത് തടയുന്നില്ലെന്നാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്റെ (DHS) ഇപ്പോഴത്തെ വിലയിരുത്തൽ. ഐസ് (ICE) ആക്ടിംഗ് ഡയറക്ടർ ടോഡ് ലിയോൺസ് അയച്ച ഈ മെമ്മോ രണ്ട് വിസിൽ…

കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്കയ്ക്ക് പുതിയ സാരഥികൾ

സാൻഫ്രാൻസിസ്കോ : കേരളത്തിലെ ഏറ്റവും പ്രശസ്ത കോളേജുകളിലൊന്നായ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഏറ്ററ്വും പ്രമുഖ പൂർവ വിദ്യാർത്ഥി   കൂട്ടായ്മയായ  “പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് അലുമ്‌നി അസ്സോസിയേഷൻ നോർത്ത് അമേരിക്ക” യ്ക്ക് ശക്തമായ നേതൃനിര നിലവിൽ വന്നു. പുതിയ ഭാരവാഹികൾ മാത്യു ജോർജ് , ഷിക്കാഗോ (പ്രസിഡണ്ട് ) കോശി സ്കറിയ, സാൻഫ്രാൻസിസ്‌കോ (വൈസ് പ്രസിഡണ്ട് ) ഏബ്രഹാം ജോർജ്, അലബാമ (സെക്രട്ടറി) അനിൽ ജോസഫ് മാത്യു,സാൻഫ്രാൻസിസ്‌കോ ( ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ : വര്ഗീസ് ജോർജ് (അറ്റ്ലാന്റ ) അലക്സാണ്ടർ മാത്യു , (ഷോണി കൻസാസ്), സാറാമ്മ ജോൺ മാത്യു (ഹൂസ്റ്റൺ) യുഎസ്എ യിലും, കാനഡയിലുമുള്ള എല്ലാ കാതോലിക്കേറ്റ് കോളേജ് പൂർവ വിദ്യാർത്ഥികളും സംഘടനയിൽ ചേർന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ ശക്തമാക്കുന്ന തിനു സഹകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മാത്യു ജോർജ് –…

72 വർഷങ്ങൾക്ക് ശേഷം നീതി; വധശിക്ഷ നടപ്പാക്കിയ യുവാവ് നിരപരാധിയെന്ന് വിധി

ഡാളസ്: 1954-ൽ കൊലപാതകക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധേയനാക്കിയ ടോമി ലീ വാക്കർ നിരപരാധിയാണെന്ന് ഡാളസ് കൗണ്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വധശിക്ഷ നടപ്പാക്കി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷമാണ് അമേരിക്കയിലെ ഡാളസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഈ തെറ്റ് തിരുത്തിയത്. 1953-ൽ ഒരു വെള്ളക്കാരി കൊല്ലപ്പെട്ട കേസിൽ 19 വയസ്സുകാരനായ ടോമി വാക്കറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അക്കാലത്തെ വർണ്ണവിവേചനത്തിന്റെ ഭാഗമായി, വെളുത്ത വർഗക്കാർ മാത്രമുള്ള ജൂറിയാണ് അദ്ദേഹത്തെ കുറ്റക്കാരനായി വിധിച്ചത്. പോലീസ് വാക്കറെ നിർബന്ധിച്ച് കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും തെറ്റായ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും ഇപ്പോഴത്തെ ഡിസ്ട്രിക്റ്റ് അറ്റോർണി ജോൺ ക്രൂസോട്ട് വെളിപ്പെടുത്തി. കേസിന്റെ ഭാഗമായി അന്ന് നൂറുകണക്കിന് കറുത്തവർഗക്കാരെ അനാവശ്യമായി ചോദ്യം ചെയ്തിരുന്നു. 1954-ൽ ഇലക്ട്രിക് ചെയർ ഉപയോഗിച്ച് വാക്കറുടെ വധശിക്ഷ നടപ്പാക്കി. “മറ്റാരോ ഇരിക്കേണ്ട കസേരയിലാണ് നിങ്ങൾ എന്നെ ഇരുത്തുന്നത്, ഞാൻ നിരപരാധിയാണ്” എന്നായിരുന്നു മരിക്കുന്നതിന്…

അഞ്ചു വയസ്സുകാരനെ വീട്ടുമുറ്റത്ത് നിന്ന് പിടികൂടി; സ്കൂൾ അധികൃതർ പ്രതിഷേധത്തിൽ

മിനസോട്ട: അമേരിക്കയിലെ മിനസോട്ടയിൽ സ്കൂൾ വിട്ട് വീട്ടിലെത്തിയ അഞ്ചു വയസ്സുകാരനെയും പിതാവിനെയും യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രീ-സ്കൂൾ വിദ്യാർത്ഥിയായ ലിയാം റാമോസിനെ ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. ഇവരെ പിന്നീട് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. വീട്ടിൽ മറ്റാരെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാൻ ലിയാമിനെക്കൊണ്ട് വാതിലിൽ മുട്ടിച്ചതായും, കുട്ടിയെ ഉദ്യോഗസ്ഥർ ഒരു ‘ഇര’ (bait) ആയി ഉപയോഗിച്ചതായും സ്കൂൾ സൂപ്രണ്ട് സീന സ്റ്റെൻവിക് ആരോപിച്ചു. ലിയാമിന്റെ കുടുംബത്തിന് നിലവിൽ അഭയാർത്ഥി അപേക്ഷ (Asylum case) നിലവിലുണ്ടെന്നും അവർ നിയമവിരുദ്ധമായല്ല രാജ്യത്ത് കഴിയുന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി. അവർ കുറ്റവാളികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ സ്കൂൾ ഡിസ്ട്രിക്റ്റിൽ നിന്ന് കസ്റ്റഡിയിലെടുക്കുന്ന നാലാമത്തെ കുട്ടിയാണ് ലിയാം. പത്തു വയസ്സുകാരിയും ഇതിൽ ഉൾപ്പെടുന്നു. സായുധരായ ഉദ്യോഗസ്ഥർ കുട്ടികളെ പിടികൂടുന്നത് വിദ്യാർത്ഥികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും വലിയ ഭീതിയും…

ട്രം‌പ് ലോകസമാധാനത്തിന് ഭീഷണിയോ? (എഡിറ്റോറിയല്‍)

അമേരിക്കൻ സൈന്യത്തിന്റെ പരമോന്നത കമാൻഡർ എന്ന നിലയിലുള്ള തന്റെ അധികാരം “സ്വന്തം ധാർമ്മികത” കൊണ്ട് മാത്രമേ നിയന്ത്രിക്കാൻ കഴിയൂ എന്ന ഡൊണാൾഡ് ട്രംപിന്റെ തുറന്നടിച്ചുള്ള പ്രഖ്യാപനം അദ്ദേഹം സമാധാനം കൊണ്ടല്ല യുദ്ധം കൊണ്ടാണ് ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതെന്നാണ്. ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, അന്താരാഷ്ട്ര നിയമങ്ങളെയും മറ്റ് നിയന്ത്രണങ്ങളെയും തള്ളിപ്പറഞ്ഞ്, ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളെ സൈനിക ശക്തിയിലൂടെ ആക്രമിക്കാനോ നിർബന്ധിക്കാനോ ഉള്ള തന്റെ കഴിവിനെ സ്വയം പുകഴ്ത്തുകയാണ് അദ്ദേഹം ചെയ്തത്. അതായത് തനിക്ക് “ബാഹ്യ” നിയന്ത്രണങ്ങളൊന്നുമില്ലെന്ന് ചുരുക്കം. തന്റെ ആഗോള ശക്തികൾക്ക് എന്തെങ്കിലും പരിധികളുണ്ടോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ….. “അതെ, ഒരു കാര്യമുണ്ട്. എന്റെ സ്വന്തം ധാർമ്മികത. എന്റെ സ്വന്തം മനസ്സ്, അതിനു മാത്രമേ എന്നെ തടയാന്‍ കഴിയൂ. അന്താരാഷ്ട്ര നിയമമൊന്നും എനിക്ക് ബാധകമല്ല, എനിക്കതിന്റെ ആവശ്യവുമില്ല.” താങ്കളുടെ ഭരണകൂടം അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കണ്ടേ…

അന്താരാഷ്ട്ര നിയമം കാലിനു കീഴിൽ ചവിട്ടിമെതിക്കപ്പെടുന്നു; ദാവോസിൽ ഡൊണാൾഡ് ട്രംപിന്റെ നയങ്ങളെ ശക്തമായി വിമര്‍ശിച്ച് ഇമ്മാനുവൽ മാക്രോൺ

സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്നുകൊണ്ടിരിക്കുന്ന ലോക സാമ്പത്തിക ഫോറം (WEF) യോഗത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ നടത്തിയ പ്രസംഗം അന്താരാഷ്ട്ര വൃത്തങ്ങളിൽ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. പ്രസിഡന്റ് ട്രംപിന്റെ പേര് പരാമർശിക്കാതെ, ലോകം ഒരു നിയമരഹിത ലോകത്തിലേക്ക് നീങ്ങുകയാണെന്നും, അവിടെ അന്താരാഷ്ട്ര നിയമം ചവിട്ടിമെതിക്കപ്പെടുകയും ശക്തരുടെ നിയമം മാത്രം നിലനിൽക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു. ആഗോള വ്യവസ്ഥയിൽ വളർന്നുവരുന്ന അസ്ഥിരതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച മാക്രോൺ, നിയമങ്ങൾക്കും സഹകരണത്തിനും പകരം സമ്മർദ്ദവും അധികാര രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്ന ശക്തികളെ പരോക്ഷമായി വിമർശിച്ചു. അന്താരാഷ്ട്ര നിയമങ്ങളും വ്യവസ്ഥാപിത നിയമങ്ങളും അവഗണിക്കപ്പെടുന്ന ഒരു യുഗത്തിലേക്ക് ലോകം ക്രമേണ നീങ്ങുകയാണെന്ന് തന്റെ പ്രസംഗത്തിൽ മാക്രോൺ ഊന്നി പറഞ്ഞു. ഒരു രാജ്യത്തിന്റെയും പേര് പരാമർശിക്കാതെ, നിയമങ്ങളും സ്ഥാപനങ്ങളും അരികുവൽക്കരിക്കപ്പെടുമ്പോൾ, “ശക്തരായ”വരുടെ വാക്കുകൾ ഇപ്പോൾ ആഗോള വേദിയിൽ കൂടുതലായി കേൾക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലെ ആഗോള…

‘ഗ്രേറ്റർ അമേരിക്ക’യുടെ അടയാളമോ?’: ട്രംപിന്റെ AI ഇമേജ് കാനഡ, ഗ്രീൻലാൻഡ്, വെനിസ്വേല എന്നിവിടങ്ങളിൽ ആശങ്കയുയര്‍ത്തി

കാനഡ, വെനിസ്വേല, ഗ്രീൻലാൻഡ് എന്നിവയെ യുഎസ് പതാകയുടെ നിറങ്ങളിൽ ചിത്രീകരിക്കുന്ന ഒരു AI- നിർമ്മിച്ച ചിത്രം ഡൊണാൾഡ് ട്രംപ് പങ്കിട്ടു, ഇത് വിപുലീകരണ ഉദ്ദേശ്യങ്ങളെക്കുറിച്ചുള്ള ഭയം ഉയർത്തുകയും കാനഡയിൽ ആശങ്കകൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഒട്ടാവ, കാനഡ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും തന്റെ പ്രസ്താവനകളുടെയും സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെയും പേരിൽ വാർത്തകളിൽ നിറഞ്ഞു. കാനഡ, വെനിസ്വേല, ഗ്രീൻലാൻഡ് എന്നിവ യുഎസ് പതാകയുടെ നിറങ്ങളിൽ ചിത്രീകരിക്കുന്ന ഒരു കൃത്രിമ ബുദ്ധി (AI) സൃഷ്ടിച്ച ചിത്രം അദ്ദേഹം അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഈ ചിത്രം പല രാജ്യങ്ങളെയും, പ്രത്യേകിച്ച് കാനഡയെ, അമ്പരപ്പിച്ചു, അവർ ഇതിനെ യുഎസ് വിപുലീകരണ ഉദ്ദേശ്യങ്ങളുടെ അടയാളമായി കാണുകയും ചെയ്തു. ഈ സംഭവത്തിന്റെ പശ്ചാത്തലം കൂടുതൽ ഗുരുതരമാണ്. വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് സൈന്യം പിടികൂടി ന്യൂയോര്‍ക്കിലേക്ക് കൊണ്ടുവരികയും അദ്ദേഹത്തിനെതിരെ നിയമനടപടികൾ…