‘യുഎസിന് ദോഷം…’: ജന്മാവകാശ പൗരത്വ തീരുമാനത്തെക്കുറിച്ചുള്ള കോടതി ഉത്തരവില്‍ ട്രം‌പിന് അതൃപ്തി

ജന്മാവകാശ പൗരത്വം ശരിവച്ച സുപ്രീം കോടതി വിധിയോട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ഈ തീരുമാനം അമേരിക്കയ്ക്ക് വളരെ ദോഷകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. വാഷിംഗ്ടണ്‍: ജന്മാവകാശ പൗരത്വം ശരിവെച്ച സുപ്രീം കോടതി വിധിക്കെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ഈ തീരുമാനം അമേരിക്കയ്ക്ക് വളരെ മോശമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. “ജന്മാവകാശ പൗരത്വം സുപ്രീം കോടതി ശരി വെച്ചു, അത് നമ്മുടെ രാജ്യത്തിന് വളരെ മോശമാണ്. പക്ഷേ നമുക്ക് കോൺഗ്രസിലൂടെ എളുപ്പത്തിൽ നിയമനിർമ്മാണം നടത്താൻ കഴിയും,” സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് എഴുതി. കോൺഗ്രസ് ഇന്ന് തന്നെ അതിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചെലവേറിയതും അന്യായവുമായ ജന്മാവകാശ പൗരത്വ നിയമം പിൻവലിക്കാൻ കോൺഗ്രസ് നിയമനിർമ്മാണം നടത്തണം. ഞാൻ അതിനെ പൂർണ്ണമായും പിന്തുണയ്ക്കും. നീണ്ട ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ല” എന്നാണ്…

വിദേശ പൗരന്മാരായ മാതാപിതാക്കള്‍ക്ക് അമേരിക്കയില്‍ ജനിക്കുന്ന കുട്ടികളുടെ ജന്മാവകാശ പൗരത്വം: ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും സുപ്രീം കോടതി വിധി ആശ്വാസം നല്‍കി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യൻ കുടുംബങ്ങൾക്ക് യുഎസ് സുപ്രീം കോടതിയുടെ സമീപകാല വിധി കാര്യമായ ആശ്വാസം നൽകി. ജന്മാവകാശ പൗരത്വം പരിമിതപ്പെടുത്താൻ ശ്രമിച്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഉത്തരവിനാണ് കോടതി കടിഞ്ഞാണിട്ടത്. ഏകദേശം 160 വർഷമായി, യുഎസ് ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം യുഎസ് മണ്ണിൽ ജനിക്കുന്ന മിക്കവാറും എല്ലാ കുട്ടികളെയും ജനനസമയത്ത് യുഎസ് പൗരന്മാരായി കണക്കാക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ നിയമം പൊതുവെ മാതാപിതാക്കളുടെ പൗരത്വത്തെയോ വിസ സ്റ്റാറ്റസിനെയോ ആശ്രയിക്കുന്നില്ല. എന്നാല്‍, ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന ട്രം‌പ് 14-ാം ഭേദഗതി തനിക്ക് ബാധകമല്ല എന്ന രീതിയില്‍, തന്നില്‍ നിക്ഷിപ്തമായിട്ടുള്ള ‘എക്സിക്യൂട്ടീവ് ഉത്തരവ്’ ദുരുപയോഗം ചെയ്തതാണ് അദ്ദേഹത്തിന് തന്നെ വിനയായി ഭവിച്ചത്. സുപ്രീം കോടതിയുടെ ഇപ്പോഴത്തെ തീരുമാനത്തിനുശേഷം, അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക്, അവരുടെ മാതാപിതാക്കൾ താൽക്കാലിക വിസയിലാണ് താമസിക്കുന്നതെങ്കിൽ പോലും, മുമ്പത്തെപ്പോലെ തന്നെ അമേരിക്കൻ പൗരത്വം…

അമേരിക്കൻ സ്പ്രിംഗ് ബ്രേക്കുകളും കാണാതാകുന്ന യുവത്വവും; ലഹരിയുടെ കാണാക്കയങ്ങളിൽ പൊലിയുന്ന ജീവനുകൾ: പിന്റോ കണ്ണംപള്ളി

വാഷിംഗ്‌ടൺ ഡിസി: വിദ്യാഭ്യാസത്തിനും മികച്ച ഭാവിക്കുമായി അമേരിക്കയിലെത്തുന്ന വിദ്യാർത്ഥികൾ ദുരൂഹ സാഹചര്യങ്ങളിൽ കാണാതാകുന്ന വാർത്തകൾ പ്രവാസലോകത്ത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. പഠനഭാരത്തിൽ നിന്നുള്ള മോചനമായി അമേരിക്കൻ കലാലയങ്ങളിൽ വിദ്യാർത്ഥികൾ ആഘോഷിക്കുന്ന ‘സ്പ്രിംഗ് ബ്രേക്കുകൾ’ പലപ്പോഴും വലിയ ദുരന്തങ്ങളിലാണ് കലാശിക്കുന്നത്. അമേരിക്കൻ സ്പ്രിംഗ് ബ്രേക്ക് എന്നത് അമേരിക്കയിലെ വിദ്യാലയങ്ങളിലും സർവ്വകലാശാലകളിലും മാർച്ച് മുതൽ ഏപ്രിൽ പകുതി വരെ നീണ്ടുനിൽക്കുന്ന ഒരു അവധിക്കാലമാണ്. പഠനഭാരത്തിൽ നിന്നും താൽക്കാലികമായി മോചനം നേടി വിശ്രമിക്കാനും ഉന്മേഷം വീണ്ടെടുക്കാനും വിദ്യാർത്ഥികൾക്ക് ഈ സമയം ലഭിക്കുന്നു. എങ്കിലും, ഈ കാലയളവ് ഇപ്പോൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാനും പാർട്ടികളിൽ പങ്കെടുക്കാനും പ്രചാരമുള്ള ഒരു ആഘോഷമായി മാറിയിരിക്കുന്നു. 1936-ൽ ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേലിൽ ഒരു നീന്തൽ പരിശീലകൻ തന്റെ ടീമിനെ പരിശീലനത്തിനായി കൊണ്ടുപോയതാണ് ഈ രീതിയുടെ തുടക്കം. പിന്നീട് ഇത് മറ്റ് സ്കൂളുകളിലേക്കും വ്യാപിക്കുകയും…

മിഷൻ സംഗമം-2026 ഡാളസിൽ സമാപിച്ചു

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മിഷൻ സംഗമം-2026’ ജൂൺ 27 ശനിയാഴ്ച ഗാർലന്റിലെ കംഫർട്ട് ഫുൾ ഗോസ്പൽ ചർച്ചിൽ വെച്ച് വിജയകരമായി നടന്നു. രാവിലെ 10:00 മണി മുതൽ ഉച്ചയ്ക്ക് 12:30 വരെ നടന്ന സമ്മേളനത്തിൽ ഡാളസ് ഫോർട്ട് വർത്ത് മെട്രോപ്ലെക്സിലെ വിവിധ സഭകളിൽ നിന്നും സംഘടനകളിൽ നിന്നുമുള്ള നിരവധി വിശ്വാസികളും പാസ്റ്റേഴ്സും പങ്കെടുത്തു. അമേരിക്കയിലേക്ക് കുടിയേറി, നിലവിൽ ഡാളസ് പട്ടണത്തിൽ താമസിച്ചുകൊണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മിഷണറി പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഗമം സംഘടിപ്പിച്ചത്. വിവിധ സുവിശേഷീകരണ മേഖലകളിൽ, ലോകത്ത് പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്ന 20-ഓളം മിനിസ്ട്രി ലീഡർമാർ തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സമ്മേളനത്തിൽ അവതരിപ്പിച്ചു. ദീർഘകാലമായി വടക്കേ ഇന്ത്യയിൽ മിഷനറിയായി പ്രവർത്തിക്കുന്ന ‘മസീഹ് മണ്ഡലി’ സഭയുടെ പ്രസിഡന്റ് പാസ്റ്റർ സജി മാത്യു സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു. കാലഘട്ടത്തിന്റെ…

ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച

ന്യൂയോർക്ക്: റോക്ക്‌ലാൻഡിലെ സ്പ്രിംഗ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച നടത്തും. പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977) സർവീസ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ് ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530). സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരിയില്‍ അവരുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/support-santha-madhus-family ദീർഘകാലം ന്യൂയോർക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം…

ഫോണിൽ ടിക്ടോക് നോക്കി അമ്മ; ബാത്ത് ടബ്ബിൽ വീണ് ഒരു വയസുകാരൻ മരിച്ചു

വിസ്കോൺസിൻ (യു.എസ്.എ): ഒരു വയസുകാരനായ മകനെ ബാത്ത് ടബ്ബിലെ വെള്ളത്തിൽ തനിച്ചാക്കി, പുറത്തുപോയി മൊബൈൽ ഫോണിൽ ടിക്ടോക് കണ്ടുകൊണ്ടിരുന്ന അമ്മയുടെ അനാസ്ഥയെത്തുടർന്ന് കുഞ്ഞ് മുങ്ങിമരിച്ചു. വിസ്കോൺസിലാണ് ദാരുണമായ ഈ സംഭവം നടന്നത്. കുട്ടിയുടെ അമ്മ റെബേക്ക അംബ്രോസ് (27), അച്ഛൻ ജേസൺ ക്രിസ്റ്റ്യൻസൺ (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളായ മാതാപിതാക്കളെ ജൂലൈ 17-ന് വീണ്ടും കോടതിയിൽ ഹാജരാക്കും. കുഞ്ഞിനെ ബാത്ത് ടബ്ബിലിരുത്തി വെള്ളം തുറന്നുവിട്ട ശേഷം റെബേക്ക പുറത്തുപോയി ഏകദേശം 30 മിനിറ്റോളം സ്നാപ്ചാറ്റും ടിക്ടോകും ഉപയോഗിച്ചു. തിരികെ വന്നപ്പോൾ ടബ്ബിലെ വെള്ളം കവിഞ്ഞൊഴുകുന്ന നിലയിലും കുഞ്ഞ് ശ്വാസമില്ലാതെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിലുമായിരുന്നു. അച്ഛന്റെ സാന്നിധ്യം: ഈ സമയമത്രയും കുട്ടിയുടെ അച്ഛൻ ജേസൺ വീട്ടിൽ ഉറക്കത്തിലായിരുന്നു. അറസ്റ്റും കേസും: കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റെബേക്കയ്ക്കെതിരെ കുട്ടികളോടുള്ള ക്രൂരതയ്ക്കും മരണത്തിന് കാരണമായ അനാസ്ഥയ്ക്കും…

വൺമാൻ, വൺ ടച്ച്, വൺ ഗോൾ – ഹാളണ്ട് !: ഡാലസിൽ നോക്ക്ഔട്ടിൽ ഐവറി കോസ്റ്റിന് പുറത്തേക്കു വഴിതുറന്ന് നോർവേ

ആർലിംഗ്ടൺ/ഡാളസ്: കളി തീരാൻ നാല് മിനിറ്റ് മാത്രം ബാക്കിനിൽക്കെ സൂപ്പർ താരം എർലിങ് ഹാളണ്ട് ഒറ്റ ടച്ചിൽ തൊടുത്തുവിട്ട മിന്നൽ ഗോളിൽ ഐവറി കോസ്റ്റിനെ തകർത്ത് നോർവെ ലോകകപ്പ് പ്രീ ക്വാർട്ടറിലേക്ക് കുതിച്ചു. ഡാലസിലെ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് നോർവെയുടെ ചരിത്ര വിജയം. ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ നോർവെ നേടുന്ന ആദ്യ വിജയമാണിത്. ഞായറാഴ്ച നടക്കുന്ന പ്രീക്വാർട്ടറിൽ അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീലാണ് നോർവെയുടെ എതിരാളികൾ. മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങളാണ് കാഴ്ചവെച്ചത്. 39–ാം മിനിറ്റിൽ അന്റോണിയോ നൂസയിലൂടെ നോർവെയാണ് മത്സരത്തിൽ ആദ്യം ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ കളി കടുപ്പിച്ച ഐവറി കോസ്റ്റ് 74–ാം മിനിറ്റിൽ അമാദ് ഡിയാലോയിലൂടെ സമനില പിടിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങുമെന്നും എക്സ്ട്രാ ടൈമിലേക്ക് വഴിമാറുമെന്നും കരുതിയിരിക്കെയാണ് 86–ാം മിനിറ്റിൽ…

കല്ലറയിലായിരുന്നവർ സുവിശേഷങ്ങളുടെ കലവറയാകണം’: ഇന്റർനാഷണൽ പ്രാർത്ഥനാലൈൻ യോഗത്തിൽ റവ. റോബിൻ വർഗീസ്

ഡാളസ്: ആധുനിക മനുഷ്യൻ നേരിടുന്ന മാനസിക സംഘർഷങ്ങൾക്കും ഭയങ്ങൾക്കും ഏക പരിഹാരം ദൈവവിശ്വാസവും പ്രാർത്ഥനയുമാണെന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പ്രവാസി മലയാളി ക്രൈസ്തവരുടെ ആഗോള കൂട്ടായ്മയായ ഇന്റർനാഷണൽ പ്രാർത്ഥനാലൈന്റെ (IPL) 633-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം ജൂൺ 30 ചൊവ്വാഴ്ച വിജയകരമായി നടന്നു. അമേരിക്കൻ സമയം രാത്രി 9:00 മണിക്ക് ആരംഭിച്ച യോഗത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളാണ് ഫോൺ ലൈൻ വഴി പങ്കെടുത്തത്. ‘ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തെ ആസ്പദമാക്കി ഡാളസ് സെഹിയോൻ മാർത്തോമാ ചർച്ച് വികാരി റവ. റോബിൻ വർഗീസ് മുഖ്യ ദൈവവചന സന്ദേശം നൽകി. ബൈബിളിലെ മർക്കോസിന്റെ സുവിശേഷം അഞ്ചാം അധ്യായം 1 മുതൽ 20 വരെയുള്ള വാക്യങ്ങളിലെ ‘ഭൂതഗ്രസ്തന്റെ സൗഖ്യമാക്കൽ’ എന്ന സംഭവം ആസ്പദമാക്കിയായിരുന്നു മുഖ്യപ്രഭാഷണം. സമകാലിക ജീവിത സാഹചര്യങ്ങളെ വിശ്വാസവുമായി കോർത്തിണക്കി റവ. റോബിൻ വർഗീസ്…

റവ. ഡോ. കെ. തോമസ് മാർത്തോമ്മാ സഭയുടെ വൈദിക ട്രസ്റ്റിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു

ന്യൂയോർക് /തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ചരിത്രപ്രധാനമായ നേതൃത്വ നിരയിലേക്ക് പുതിയ ഭാരവാഹിയെ തിരഞ്ഞെടുത്തു. സഭയുടെ പുതിയ വൈദിക ട്രസ്റ്റിയായി കരവാളൂർ.സ്വദേശിയായ  റവ. ഡോ. കെ. തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. സഭയുടെ ഔദ്യോഗിക അറിയിപ്പുകളിലൂടെ പുറത്തുവന്ന ഈ തീരുമാനം വിശ്വാസിസമൂഹം വലിയ ആദരവോടെയും ആഹ്ലാദത്തോടെയുമാണ് സ്വീകരിച്ചിരിക്കുന്നത്. കരവാളൂർ സ്വദേശിയായ റവ. ഡോ. കെ. തോമസ് സഭയുടെ ഉന്നത തലപ്പത്തേക്ക് ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടത് സഭയ്ക്കും ജനതയ്ക്കും ഒന്നുപോലെ അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്. മാർത്തോമ്മാ സഭയുടെ ആത്മീയവും ഭരണപരവുമായ വളർച്ചയിൽ ഇനിമുതൽ നിർണായക പങ്കുവഹിക്കാൻ നിയോഗിതനായ റവ. ഡോ. കെ. തോമസിന് സഭയുടെ വിവിധ ഭദ്രാസനങ്ങളിൽ നിന്നും ഇടവകകളിൽ നിന്നും വൻ അഭിനന്ദനങ്ങളാണ് പ്രവഹിക്കുന്നത്. സോഷ്യൽ മീഡിയയിലും അദ്ദേഹത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ സജീവമാണ്. “ലൈറ്റഡ് ടു ലൈറ്റൻ”  എന്ന സഭയുടെ ആപ്തവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പുതിയ സേവനകാലം…

ഹൂസ്റ്റണിൽ സീനിയർ മിനിസ്ട്രിയുടെ സമ്മർ ആഘോഷം

ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന ഇടവകയിലെ സീനിയർ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ പ്രശസ്തമായ ഹെർമൻ പാർക്കിൽ വെച്ച് വിപുലമായ രീതിയിൽ സമ്മർ ആഘോഷം നടത്തി. മുതിർന്നവർക്കായി സംഘടിപ്പിച്ച ഈ ഒത്തുചേരൽ ഏറെ ആനന്ദകരവും അവിസ്മരണീയവുമായിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി പാർക്കിലൂടെയുള്ള മനോഹരമായ ട്രെയിൻ യാത്രയും വിവിധ തരത്തിലുള്ള വിനോദ പരിപാടികളും അംഗങ്ങൾക്കായി ഒരുക്കിയിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് സീനിയർ മിനിസ്ട്രിയുടെ ഭാരവാഹികളോടൊപ്പം വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോഷി വലിയവീട്ടിൽ, സിസ്റ്റർ റെജി S.J.C., ബിബി തെക്കനാട്ട് എന്നിവർ നേതൃത്വം നല്‍കി. സെന്റ് മേരീസ് ഇടവകയിലെ സീനിയർ മിനിസ്ട്രി ഏറെ സജീവമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. എല്ലാ ബുധനാഴ്ചകളിലും പള്ളിയിൽ വെച്ച് ഈ കൂട്ടായ്മയിലെ അംഗങ്ങൾ ഒത്തുചേരാറുണ്ട്. ഈ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും, ജപമാല ചൊല്ലി പ്രാർത്ഥിക്കുകയും…