ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച

ന്യൂയോർക്ക്: റോക്ക്‌ലാൻഡിലെ സ്പ്രിംഗ് വാലിയിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായിക ശാന്ത മധുവിന്റെ (77) പൊതുദര്‍ശനവും സംസ്കാരവും ജൂലൈ 3 വെള്ളിയാഴ്ച നടത്തും.

പൊതുദർശനം: വെള്ളിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ: സ്നിഫെൻ-സാഗല ഫ്യൂണറൽ ഹോം, 235 NY-59, സ്പ്രിംഗ് വാലി, NY 10977 (Sniffen-Sagala Funeral Home Inc, 235 NY-59, Spring Valley, NY 10977)

സർവീസ്: വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മുതൽ 1:30 വരെ ഫെർൺക്ലിഫ് സെമിത്തേരി, 280 സെക്കോർ റോഡ്
ഹാർട്ട്സ്ഡെയ്ൽ, NY 10530 (Ferncliff Cemetery, 280 Secor Rd, Hartsdale, NY 10530).

സംസ്കാരം ഫെർൺക്ലിഫ് സെമിത്തേരിയില്‍

അവരുടെ കുടുംബത്തെ സഹായിക്കാൻ ഗോ ഫണ്ട് മി വഴി ധനസമാഹരണം നടത്തുന്നു: https://www.gofundme.com/f/support-santha-madhus-family

ദീർഘകാലം ന്യൂയോർക്ക് റോക്ക്‌ലാന്‍ഡ് കൗണ്ടിയിൽ മ്യൂസിക് സ്കൂൾ നടത്തുകയും ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു കൊടുക്കുകയും ചെയ്ത മാതൃകാ അദ്ധ്യാപികയായിരുന്നു. കലാഭവനിലും, ഡൽഹിയിലും കാഞ്ഞൂർ സെന്റ് ജോസഫ്‌സ് സ്‌കൂളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

കോട്ടയം പേരൂർ കാക്കനാട്ട് കെ.കെ. മാണിയുടെയും മറിയാമ്മ മാണിയുടെയും പുത്രിയാണ്.

ഭർത്താവ്: മധു വെള്ളിപ്പാറ.
മകൾ: ഗീതിക

Leave a Comment

More News