സ്വർഗ്ഗീയനാദം വോള്യം 45 മെയ് 29-ന്; മുഖ്യാതിഥിയായി പ്രശസ്ത സംഗീതസംവിധായകൻ അനിൽ കൈപ്പട്ടൂർ

അറ്റ്‌ലാന്റ: അറ്റ്‌ലാന്റ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രശസ്ത സംഗീത കൂട്ടായ്മയായ ‘സ്വർഗ്ഗീയനാദം’ അതിന്റെ 45-ാമത് വോള്യം മെയ് 29 വെള്ളിയാഴ്ച രാത്രി 8:30-ന് (EST) സൂം (Zoom) പ്ലാറ്റ്‌ഫോം വഴി നടത്തുന്നു. സണ്ണി പറവനേത്തിന്റെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഈ സവിശേഷ പ്രോഗ്രാമിൽ പ്രശസ്ത ഗായകനും സംഗീതസംവിധായകനും ഗാനരചയിതാവുമായ അനിൽ കൈപ്പട്ടൂർ മുഖ്യാതിഥിയായി പങ്കെടുക്കും. അദ്ദേഹം പ്രേക്ഷകരുമായി സംവദിക്കുന്ന ‘ഫേസ് ടു ഫേസ്’ (Face to Face) പരിപാടിയാണ് ഇതിന്റെ പ്രധാന ആകർഷണം. മിസ്റ്റർ മാത്യു സാമുവലിന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾ ആരംഭിക്കും. സി.ഐ.എസ്.എ. (CISA)-യുടെ വിവിധ ഇടങ്ങളിൽ നിന്നുള്ള പ്രമുഖ ഗായകർ ഈ സംഗീത സന്ധ്യയിൽ അണിനിരക്കുന്നുണ്ട്. സണ്ണി പറവനേത്തു , സാബു, അഞ്ജി, നിമ്മി, റോഷൻ, ബീന, മോളി, ബിൻസു, ഈശോ എന്നിവർക്കൊപ്പം മുഖ്യാതിഥിയായ അനിൽ കൊച്ചുപൂവനും പരിപാടിയിൽ ഗാനങ്ങൾ ആലപിക്കും. ചടങ്ങിന്റെ സമാപനത്തിൽ മിസ്റ്റർ അലക്സ്…

നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും ടീം യൂ ഡി എഫിനും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ യുടെ അഭിവാദ്യങ്ങൾ

ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം യൂ ഡി എഫിന് സമ്മാനിച്ച കേരളാ ജനതയ്ക്ക് നന്ദിയർപ്പിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യൂ എസ് എ, പിണറായി വിജയൻറെ കഴിഞ്ഞ പത്തു വർഷത്തെ ദുർഭരണത്തിന് ജനങ്ങൾ കൊടുത്ത ചുട്ട മറുപടിയാണ് ഈ വിജയമെന്ന് കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ, ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ മുന്നിൽ നിന്ന് നയിച്ച കെ സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും ശ്രീ വി ഡി സതീശനും അതുപോലെ ഉചിതമായ തീരുമാനങ്ങൾ കൈക്കൊണ്ട ശ്രീ രാഹുൽ ഗാന്ധിക്കും ഖാർഗെയ്ക്കും സോണിയ ഗാന്ധിക്കും നന്ദിയർപ്പിച്ച് ഐ ഓ സി നാഷണൽ വൈസ് ചെയർ ജോർജ് എബ്രഹാം, നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനും സംഘവും പൊളിച്ചടുക്കിയത് ഇടതുപക്ഷത്തിന്റെ കള്ളപ്രചാരണങ്ങളും സർക്കാർ സ്‌പോൺസേർഡ് കൊള്ളകളുമെന്ന് ജനറൽ സെക്രട്ടറി ജോസഫ് ഇടിക്കുള, ഇനി വരാൻ…

ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതി യു.എസ്. സെനറ്റിൽ ചർച്ചയായി; കടുത്ത പ്രതിസന്ധിയിലെന്ന് അമേരിക്കൻ കർഷകർ

വാഷിംഗ്ടൺ ഡി.സി: ഇന്ത്യയുടെ വൻതോതിലുള്ള വളം ഇറക്കുമതിയും സബ്‌സിഡി നയങ്ങളും ആഗോള വിപണിയിലെ വിലക്കയറ്റത്തിന് കാരണമാകുന്നതായി യു.എസ്. സെനറ്റ് അഗ്രികൾച്ചർ കമ്മിറ്റി യോഗത്തിൽ വിലയിരുത്തൽ. ഇൻപുട്ട് ചെലവുകൾ വർദ്ധിക്കുന്നതും ആഗോള വിതരണ ശൃംഖലയിലെ തടസ്സങ്ങളും അമേരിക്കൻ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നതായി യു.എസ്. ജനപ്രതിനിധികളും കർഷകരും മുന്നറിയിപ്പ് നൽകി. ചൈനയ്ക്ക് ശേഷം ലോകത്തിൽ ഏറ്റവും കൂടുതൽ വളം ഉപയോഗിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. അടുത്തിടെ ഇന്ത്യ 25 ലക്ഷം മെട്രിക് ടൺ യൂറിയക്കായി വലിയൊരു ടെൻഡർ വിളിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ഒരു മെട്രിക് ടണ്ണിന് ഏകദേശം $1000 (ഡോളർ) നിരക്കിലായിരുന്നു ഇത്. ഇന്ത്യ തങ്ങളുടെ കർഷകരെ ആഗോള വിലക്കയറ്റത്തിൽ നിന്ന് സംരക്ഷിക്കാൻ വൻതോതിൽ വളം സബ്‌സിഡി നൽകി സംഭരിക്കുന്നതായും, ഇത് അന്താരാഷ്ട്ര വിപണിയിലെ വിതരണത്തെയും വിലയെയും സ്വാധീനിക്കുന്നതായും ‘ദി ഫെർട്ടിലൈസർ ഇൻസ്റ്റിറ്റ്യൂട്ട്’ സി.ഇ.ഒ കോറി റോസൻബുഷ് സെനറ്റിനെ…

ഹോളി ഫാമിലി ഹോസ്പിറ്റല്‍ (HFH) റീയൂണിയന്‍ 2026; ജമൈക്കയില്‍ നടന്നത് നാലു ദിവസത്തെ സന്തോഷ സംഗമം

ഹോളി ഫാമിലി ആശുപത്രി (HFH) അലുംനി റീയൂണിയന്‍ 2026 ജമൈക്കയിലെ മനോഹരമായ Grand Palladium Jamaica Reosrt & Spa, Grand Palladium Lady Hamilton Reosrt & Spa റിസോര്‍ട്ടുകളില്‍ മേയ് ഒന്നു മുതല്‍ അഞ്ച് വരെ തീയതികളില്‍ ആഘോഷപൂര്‍വ്വം നടന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഹോളി ഫാമിലി ആശുപത്രികളില്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചുചേര്‍ന്നപ്പോള്‍ അത് ഓര്‍മ്മകള്‍ പുതുക്കാനും സൗഹൃദങ്ങള്‍ വീണ്ടും തളിരിടാനുമുള്ള വേദിയായി. നാല് രാത്രികള്‍ നീണ്ടുനിന്ന ഈ റീയൂണിയന്‍ ഓരോരുത്തര്‍ക്കും സ്നേഹവും സന്തോഷവും സഹോദര്യവും നിറഞ്ഞ അനുഭവമായി മാറി. മേയ് ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം നടന്ന ഐസ് ബ്രേക്കര്‍ പരിപാടിയോടെയാണ് റീയൂണിയന് തുടക്കമായത്. ജമൈക്കന്‍ പതാകയുടെ നിറങ്ങളെ അനുസ്മരിപ്പിച്ച് അംഗങ്ങള്‍ എല്ലാവരും മഞ്ഞ, പച്ച, കറുപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് ആദ്യ ദിവസത്തെ ആഘോഷങ്ങളില്‍ പങ്കെടുത്തത്. പഴയ കൂട്ടുകാരെ വര്‍ഷങ്ങള്‍ക്കിപ്പുറം…

ട്രംപ് ചൈനയിലേക്ക് പോകുന്നതിന് മുമ്പ് വൈറ്റ് ഹൗസിൽ ജെ.ഡി. വാൻസിനു വേണ്ടി വെച്ച ആ രഹസ്യ കത്തിൽ യഥാർത്ഥത്തിൽ എന്താണ് എഴുതിയിരിക്കുന്നത്?

ട്രംപ് തന്റെ ചൈന യാത്രയ്ക്ക് മുമ്പ് ജെ.ഡി. വാൻസിനായി ഒരു രഹസ്യ കത്ത് വൈറ്റ് ഹൗസില്‍ വെച്ചതായി വൈറ്റ് ഹൗസിലെ ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെബാസ്റ്റ്യൻ ഗോർക്ക നടത്തിയ ഒരു പോഡ്‌കാസ്റ്റില്‍ വെളിപ്പെടുത്തി. വാഷിംഗ്ടണ്‍: ഇപ്പോള്‍ ചൈന സന്ദര്‍ശിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, വൈറ്റ് ഹൗസില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനായി വൈറ്റ് ഹൗസിൽ ഒരു രഹസ്യ കത്ത് വെച്ചത് ഇപ്പോള്‍ ചർച്ചാ വിഷയമായി മാറിയിരിക്കുന്നു. വൈറ്റ് ഹൗസിലെ ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് സെബാസ്റ്റ്യൻ ഗോർക്കയാണ് ഒരു പോഡ്‌കാസ്റ്റിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈസ് പ്രസിഡന്റ് ജെഡി വാൻസിനായി ഓവൽ ഓഫീസിൽ ഒരു കത്ത് വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തിയത്. എന്തെങ്കിലും അടിയന്തരാവസ്ഥ വന്നാല്‍ വാന്‍സിന് പ്രസിഡന്റായി സ്ഥാനമേൽക്കേണ്ടി വന്നാൽ, ആ കത്തിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുക എന്നതാണ് ഈ രഹസ്യ…

ബർമുഡ ട്രയാംഗിളിന്റെ നിഗൂഢത ശാസ്ത്രജ്ഞര്‍ കണ്ടെത്തി

യേൽ യൂണിവേഴ്സിറ്റിയിലെ കാർണഗീ സയൻസ് സീസ്മോളജിസ്റ്റുകളായ വില്യം ഫ്രേസർ, ജെഫ്രി പാർക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങൾ, ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത തരത്തിലുള്ള ഭൂമിശാസ്ത്ര ഘടനയാണ് ബെർമുഡയെ പിന്തുണയ്ക്കുന്നതെന്ന് തെളിയിച്ചു. പതിറ്റാണ്ടുകളായി, അറ്റ്ലാന്റിക് സമുദ്രത്തിലെ ഏറ്റവും പരിഹരിക്കപ്പെടാത്ത നിഗൂഢതകളിൽ ഒന്നിനെക്കുറിച്ച് ഭൂമിശാസ്ത്രജ്ഞർ ആശയക്കുഴപ്പത്തിലാണ്. 30 ദശലക്ഷം വർഷത്തിലേറെയായി അഗ്നിപർവ്വതങ്ങൾ നിഷ്‌ക്രിയമായിരിക്കുമ്പോഴും, ചുറ്റുമുള്ള കടൽത്തീരത്തിന് മുകളിൽ ബെർമുഡ എന്തുകൊണ്ടാണ് ഇത്ര ഉയരത്തിൽ നിൽക്കുന്നത് എന്നതാണ് കടങ്കഥ. എന്നാല്‍, ഇപ്പോൾ അമേരിക്കൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ഒടുവിൽ ഉത്തരം കണ്ടെത്തിയെന്ന് വിശ്വസിക്കുന്നു, അത് നോർത്ത് ദ്വീപിന്റെ ഉള്ളിലാണ്. കാർണഗീ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സയൻസിന്റെ അഭിപ്രായത്തിൽ, യേൽ യൂണിവേഴ്സിറ്റിയിലെ കാർണഗീ സയൻസ് സീസ്മോളജിസ്റ്റുകളായ വില്യം ഫ്രേസർ, ജെഫ്രി പാർക്ക് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണങ്ങൾ, ഭൂമിയിൽ മറ്റൊരിടത്തും കാണാത്ത ഒരുതരം ഭൂമിശാസ്ത്ര ഘടനയാണ് ബെർമുഡയെ പിന്തുണയ്ക്കുന്നതെന്ന് തെളിയിച്ചിരിക്കുകയാണ്. ഹവായ് പോലുള്ള മിക്ക…

ബീജിംഗിൽ അമേരിക്കന്‍ മാധ്യമ പ്രവർത്തകരെ തടഞ്ഞു; ഏജന്റുമാരെയും കൈയേറ്റം ചെയ്തു

ബെയ്ജിംഗിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ദ്വിദിന ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളിലെയും മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിലുള്ള രണ്ട് ദിവസത്തെ ഉന്നതതല ഉച്ചകോടിയിൽ, എല്ലാവരെയും അത്ഭുതപ്പെടുത്തി ഇരു രാജ്യങ്ങളിലെയും മാധ്യമപ്രവർത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് ഉച്ചകോടി തടസ്സപ്പെട്ടു. ട്രംപും ഷിയും പങ്കെടുത്ത ഔദ്യോഗിക പരിപാടികളിൽ ചൈനീസ് അധികൃതർ കർശന നിരീക്ഷണം ഏർപ്പെടുത്തിയതിനെ തുടർന്നാണ് വ്യാഴാഴ്ച ഈ സംഭവങ്ങൾ നടന്നത്, ഇത് യുഎസ് പ്രതിനിധി സംഘത്തിലെ അംഗങ്ങളെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചു. രണ്ട് ദിവസത്തെ ഉച്ചകോടിക്കിടെ, ഒരു കൂട്ടം ചൈനീസ് മാധ്യമ പ്രവർത്തകർ ഒരു വൈറ്റ് ഹൗസ് ജീവനക്കാരനെ നിലത്തേക്ക് തള്ളിയിട്ടത് തർക്കത്തിന് കാരണമായി. ട്രംപും ഷിയും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കിടെയാണ് ആദ്യത്തെ വലിയ ഏറ്റുമുട്ടൽ ഉണ്ടായതെന്ന്…

കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ

ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ എന്ന ജനവികാരത്തെ ഹൈക്കമാൻഡ് ഉൾക്കൊണ്ടതിൽ കേരള ജനത ആവേശ തിമിർപ്പിലാണ്. വൈകിയാണെങ്കിലും വന്ന വിവേകത്തിന് ഘടകകക്ഷികളും സന്തോഷത്തിലത്രേ. വി.ഡി സതീശനെ മുഖ്യമന്ത്രിയെന്ന നിലയിൽ കണ്ടുകൊണ്ടാണ് ജനം വോട്ടു് നൽകിയതെന്നും സതീശനെ മുഖ്യമന്ത്രിയാക്കുകയില്ലെങ്കിൽ സകലവിധ പിന്തുണയും പിൻവലിക്കുമെന്നുള്ള മുസ്ലീംലീഗിൻ്റെ കടുത്ത ശാഠ്യമാണ് ഹൈക്കമാൻഡിൻ്റെ മാറ്റത്തിനുണ്ടായ ഒരുവശം. മറുവശത്ത് ജനരോഷം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ, ഫ്‌ളക്‌സുകൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയിലേക്ക് ഉയർത്തിയില്ലെങ്കിൽ ആത്മഹത്യക്കുവരെ മുതിർന്ന ജനങ്ങളും കേരളത്തെ ഞെട്ടിച്ചു കളഞ്ഞത് അവിശ്വസനീയംപോലെ തോന്നി . യുഡി‌എഫിന് തിളക്കമാർന്ന വിജയം ലഭിക്കുന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ശഠിച്ച സതീശന് കേരള ജനത വന വാസമല്ല പട്ടാഭിഷേകം നൽകി ജനകീയനാക്കിയെന്നു തന്നെപറയാം . തകർന്ന മുന്നണിയെ കൈപിടിച്ചു നേരായ ദിശയിലേക്ക് നയിച്ച സതീശന് പിന്നീട് തിരിഞ്ഞു…

കസേരകളി കഴിഞ്ഞു; വിജയിയായി വി.ഡി. ഉപവിഷ്ടനായി; ഇനിയാണ് വെല്ലുവിളികൾ

ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത് ദിനരാത്രങ്ങൾ. മത്സരം നിയന്ത്രിച്ച റഫറി മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയെ വിജയിയായി അനായാസം പ്രഖ്യാപിക്കാമെന്ന് കരുതി. പക്ഷേ, കാഴ്ചക്കാരുടെ കയ്യടിയും കൂക്കുവിളികളും പ്രോത്സാഹനവും ആവേശവും മൂലം യഥാർഥ വിജയിയെ തന്നെ റഫറിക്ക് അവസാനം പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ വി. ഡി. വിജയിയായി. പരാജിതരായ രണ്ടുപേർ ദുഃഖഭാരം ഉള്ളിലൊതുക്കി നിരാശയോടെ ആർക്കും മുഖം കൊടുക്കാതെ നടന്നകന്നു. കസേര ഒന്നേ ഉള്ളു എന്നും അതിൽ ഒരാൾക്കേ വിജയിച്ചിരിക്കനാവൂ എന്നും മത്സരബുദ്ധിയോടെ അവർ ചിന്തിച്ചാൽ, വീണ്ടും മറ്റൊരു മത്സരത്തിന് തയ്യാറെടുക്കുന്നതിന് അവർക്ക് പ്രേരണയാകും. ഏതായാലും ഭൂരിഭാഗം കാണികളും ആഗ്രഹിച്ചയാൾ, പടയെ നയിച്ച ആൾ…

പാസഡീന മലയാളി അസോസിയേഷൻ പിക്നിക് വർണാഭമായി; പുതിയ വർഷത്തിൽ ശക്തമായ നേതൃത്വം

ഹൂസ്റ്റണ്‍: കഴിഞ്ഞ 36 വര്‍ഷങ്ങളായി ഹൂസ്റ്റണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന, പാസഡീന മലയാളി അസോസിയേഷന്റെ (പിഎംഎ)  ഈ വര്‍ഷത്തെ പിക്‌നിക്കും പുതിയ പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവിഹീകളുടെ തിരഞ്ഞടുപ്പും ഉല്‍സവാന്തരീക്ഷത്തില്‍ നടന്നു. സംഘടനയിലെ നൂറിലധികം അംഗങ്ങള്‍ പങ്കെടുത്ത പിക്‌നിക്കിലെ ‘ബിങ്കോ ഗെയിം’ ഏവരിലും ആവേശമുണ്ടാക്കി. ബേ ഏരിയ പാര്‍ക്കില്‍ കലാ കായിക മത്സരങ്ങളോടെ രാവിലെ 9 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയായിരുന്നു പിക്‌നിക്കും അതിനോടനുബന്ധിച്ചു നടന്ന തിരഞ്ഞെടുപ്പും. റിച്ചാര്‍ഡ്‌സ് സ്‌കറിയ ജേക്കബ് ആണ് പുതിയ പ്രസിഡന്റ്. ഈശോ എബ്രഹാം വൈസ് പ്രസിഡന്റായും ജോമോന്‍ ജേക്കബ് സെക്രട്ടറിയായും ജോണ്‍ ജോസഫ് കൂടത്തിനാല്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ജേക്കബ് ഫിലിപ്പ്, ബിജോ ചാക്കോ, ജോസഫ് കണയത്ത്, ജോമി ജോണ്‍, ആന്റണി റെസ്റ്റം, റോബിന്‍ ഫെറി, സ്‌കറിയ ബിജോയ്, ജോസ് ലൂക്കോസ് എന്നിവരാണ് എക്‌സിക്യുട്ടിവ് കമ്മറ്റി മെംബേഴ്‌സ്. ഓഡിറ്റര്‍-പോള്‍ യോഹന്നാന്‍, സ്‌പോര്‍ട്‌സ് -ബ്രൂണോ…