പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി

ഹൂസ്‌റ്റൻ: പ്രഥമ ശ്ലൈഹീക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ഹൂസ്‌റ്റൻ ഇൻറ്റർനാഷനൽ എയർപോർട്ടിൽ സ്വീകരണം നൽകി. മൂന്ന് ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തിച്ചേർന്ന പരിശുദ്ധ കാതോലിക്ക ബാവായെയും സംഘത്തെയും ഭദ്രാസന സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ. സഖറിയ മാർ അപ്രേം മെത്രാപോലീത്ത, ഓർത്തോഡോക്സ് വൈദീക സെമ്മിനാരി പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യൂസ്,ഫാ.തമ്പാൻ വർഗ്ഗീസ്, ഫാ.മാത്തുക്കുട്ടി, ഭദ്രാസന സെക്രട്ടറി ഫാ.മാത്യൂസ് ജോർജ്ജ്, സെന്റ് തോമസ് ഓർത്തോഡക്‌സ് കത്തീണ്ട്രൽ സഹവികാരി ഫാ.രാജേഷ് ജോൺ, മുൻ ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ. ബിനു മാത്യൂസ്, ഫാ.നൈനാൻ ജോർജ്ജ്, ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ, സെന്റ് മേരീസ് ഓർത്തോഡക്‌സ് ഇടവക വികാരി ഫാ. ജോൺസൺ പുഞ്ചക്കോണം, ഭദ്രാസന കൗൺസിൽ അംഗങ്ങളായ…

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണം നൽകുന്നു

ശ്ലൈഹിക സന്ദർശനത്തിനായി അമേരിക്കയിൽ എത്തുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്കയും പരമാദ്ധ്യക്ഷനുമായ മോറോൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയന്‌ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനം വമ്പിച്ച സ്വീകരണം നൽകുന്നു. സെപ്തംബര്‍ 25 ഞായറാഴ്ച 4 മണിക്ക് ന്യൂയോർക്കിലെ ലെവിറ്റൗൺ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളി അങ്കണത്തിൽ (110 Schoolhouse Road, Levittown, NY 11756) എത്തുന്ന പരിശുദ്ധ ബാവായെ ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ ഭദ്രാസനത്തിലെ വൈദികരും ജനങ്ങളും ചേര്‍ന്ന് സ്വീകരിക്കുകയും സ്വീകരണ ഘോഷയാത്രയായി പള്ളിയിലേക്ക് ആനയിക്കുകയും ചെയ്യുന്നതാണ്. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ സഭാപ്രതിനിധികളും ഇതര സഭാമേലധ്യക്ഷന്മാരും മറ്റു വിശിഷ്ടാതിഥികളും പരിശുദ്ധ ബാവായ്ക്ക് അനുമോദനങ്ങൾ അർപ്പിക്കുന്നതാണ്. പരിശുദ്ധ ബാവാ സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ആശീർവദിക്കുകയും ചെയ്യുന്നതാണ്. പൊതുസമ്മേളനത്തിനു ശേഷം എല്ലാവര്‍ക്കും സ്നേഹസദ്യയും ഉണ്ടായിരിക്കും. നോർത്ത് ഈസ്റ്റ് അമേരിക്കൻ…

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ നിര്യാതയായി

ഹ്യൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹ്യൂസ്റ്റനിൽ നിര്യാതയായി. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച (9/ 21/2022) കാലത്തു 11 മണിക്ക് ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ നടക്കും.

അസർബൈജാൻ-അർമേനിയ സംഘർഷത്തെക്കുറിച്ചുള്ള പെലോസിയുടെ പരാമര്‍ശം സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകും

അയൽരാജ്യമായ അർമേനിയയുമായുള്ള രാജ്യത്തിന്റെ ഏറ്റവും പുതിയ അതിർത്തി സംഘർഷത്തെക്കുറിച്ചുള്ള യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ “തെളിവില്ലാത്തതും അന്യായവുമായ” പരാമർശങ്ങൾ സമാധാന ശ്രമങ്ങൾക്കുള്ള പ്രഹരമാണെന്ന് അസർബൈജാൻ ആരോപിച്ചു. ഈ ആഴ്ച ആദ്യം അർമേനിയയുമായി ഏറ്റവും പുതിയ അതിർത്തി സംഘർഷം ആരംഭിച്ചതിന് പെലോസി ഞായറാഴ്ച അസർബൈജാനെ കുറ്റപ്പെടുത്തി. നിയമവിരുദ്ധവും മാരകവുമായ ആക്രമണമാണ് ബാക്കു നടത്തിയതെന്നായിരുന്നു പെലോസിയുടെ പരാമര്‍ശം. അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നടന്ന ഒരു പത്രസമ്മേളനത്തിലാണ് പെലോസി ഇക്കാര്യം പറഞ്ഞത്. “ആ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. അത് വളരെ ആവശ്യമായ സമാധാന ഉടമ്പടിയുടെ സാധ്യതകളെ ഭീഷണിപ്പെടുത്തുന്നു,” പെലോസി പറഞ്ഞു. പെലോസിയുടെ പ്രകോപനപരമായ അഭിപ്രായങ്ങൾ ബാക്കുവിനെ പ്രകോപിപ്പിച്ചു, പിന്നീട് വിദേശകാര്യ മന്ത്രാലയത്തെ ദേഷ്യത്തോടെ പ്രതികരിക്കാൻ പ്രേരിപ്പിച്ചു. അസർബൈജാനെതിരെ പെലോസി ഉന്നയിച്ച അടിസ്ഥാനരഹിതവും അന്യായവുമായ ആരോപണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അസര്‍ബൈജാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. പെലോസി ഒരു അർമേനിയൻ അനുകൂല രാഷ്ട്രീയക്കാരിയാണെന്നും…

ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷം അതിവിപുലമായി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ വളരെ വിപുലമായി നടത്തി. സെപ്റ്റംബര്‍ 10-ന് ശനിയാഴ്ച വൈകുന്നേരം 4 മമിക്ക് ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷിക്കാഗോ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്നും പൊളിറ്റിക്കല്‍ & കണ്‍സ്യൂമര്‍ ടി.ഡി.ബുട്ടിയ മുഖ്യാതിഥിയായി പങ്കെടുത്തു. സൗത്ത് ബാരിംഗ്ടണ്‍ സിറ്റി മേയര്‍ പോളമക്കോസി, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ഓക് ലോണ്‍ പള്ളി വികാരി ഫാ.തോമസ് മാത്യൂ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് നാലു മണിയോടെ വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കു ശേഷം സാറാ അനില്‍ കോര്‍ഡിനേറ്റു ചെയ്ത മെഗാ തിരുവാതിര ഏവരുടേയും ശ്രദ്ധ പിടിച്ചു പറ്റി. മെഗാ തിരുവാതിരയോടനുബന്ധിച്ചു മാവേലി മന്നനെ താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ ലെജി പട്ടരുമഠം കോര്‍ഡിനേറ്റ് ചെയ്ത ഘോഷയാത്രയായി സമ്മേളന ഹാളിലേക്ക് ആനയിച്ചു. ഡോ.സിബിള്‍ ഫിലിപ്പ് മാസ്റ്റര്‍ ഓഫ്…

മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി

മാനിറ്റോബ : മാനിറ്റോബ ഹിന്ദു മലയാളി കമ്മ്യൂണിറ്റി വിന്നിപെഗില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. മനോഹര്‍ പെര്‍ഫോമിംഗ് ആര്‍ട്‌സ് ഓഫ് കാനഡ സ്ഥാപക ഗംഗ ദക്ഷിണാമൂര്‍ത്തി , BRT അക്കാദമി ഓഫ്ഡാന്‍സ് ആന്‍ഡ് മ്യൂസിക് സ്ഥാപക ശൈലജ രാംപ്രസാദ് , ഹിന്ദു സൊസൈറ്റി ഇഫ് മാനിട്ടോബ പ്രതിനിധിപണ്ഡിറ്റ് മാത്യരാജു, യൂണിവേഴ്‌സിറ്റി ഓഫ് വിന്നിപെഗിലെ പ്രൊഫസര്‍ ഡരവല ചംമിസംീ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികള്‍ ആയി പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. സംഘടനാ ഭാരവാഹികള്‍ : റോഹില്‍ രാജഗോപാല്‍(പ്രസിഡന്റ് ), ജയകൃഷ്ണന്‍ ജയചന്ദ്രന്‍ (സെക്രട്ടറി ), നിര്‍മല്‍ ശശിധരന്‍, അനു നിര്‍മ്മല്‍, രമ്യ റോഹില്‍, സതീഷ് ഭാസ്‌കരന്‍, രാഹുല്‍ രാജ്, അമല്‍ ജയന്‍, അശോകന്‍ മാടസ്വാമി വൈദ്യര്‍, രാഹുല്‍ രാജീവ്, മനോജ് എം നായര്‍, ഗിരിജ അശോകന്‍, വിജയകൃഷ്ണന്‍ അയ്യനത്, പനക്കട വയ്ക്കത് നിഷിത്, ഷാനി ഭാസ്‌കരന്‍, ശില്പ രാകേഷ്,…

റഷ്യൻ ആക്രമണങ്ങളെ ഭയന്ന് അമേരിക്കൻ സൈനികരോട് ജാഗ്രത പുലർത്തണമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി

യുക്രെയിന്‍ യുദ്ധഭൂമിയിലെ തിരിച്ചടികളോട് റഷ്യ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ലെന്നും, യൂറോപ്പിൽ നിലയുറപ്പിച്ചിരിക്കുന്ന അമേരിക്കൻ സൈനികർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും യുഎസ് ഉന്നത സൈനിക ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു. ഞായറാഴ്ച പോളണ്ടിലെ യുഎസ് സൈനിക താവളത്തിൽ നടത്തിയ സന്ദർശന വേളയിൽ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി, റഷ്യയെ സംബന്ധിച്ചിടത്തോളം ഇപ്പോൾ യുദ്ധം അത്ര നല്ലതല്ലെന്നും, അത് “എല്ലാവർക്കും ബാധ്യതയാണെന്നും” കൂട്ടിച്ചേർത്തു. റഷ്യൻ പദ്ധതികൾ പ്രവചനാതീതമാണെന്നും അമേരിക്കൻ സേന ഏത് പ്രതിപ്രവർത്തനത്തിനും തയ്യാറാവേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. “യുദ്ധം നടത്തുമ്പോൾ, അടുത്തതായി എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പില്ല,” യു എസ് സൈനിക ക്യാമ്പ് സന്ദർശനത്തിന് ശേഷം വാർസോയിൽ മില്ലി പറഞ്ഞു. “അതിനാൽ, റഷ്യയുടെ പ്രതികരണം എന്തായിരിക്കുമെന്ന് നമ്മള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്,” മില്ലി കൂട്ടിച്ചേർത്തു. പാട്രിയറ്റ് മിസൈൽ ബാറ്ററികൾ ഉൾപ്പെടുന്ന ബേസിന്റെ വ്യോമ പ്രതിരോധം യുഎസ് ഉന്നത…

മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ അന്തരിച്ചു

കൊല്ലം: മാതാ അമൃതാനന്ദമയി ദേവിയുടെ അമ്മ ദമയന്തിയമ്മ (97) അന്തരിച്ചു. പരേതനായ കരുനാഗപ്പള്ളി ഇടമണ്ണേൽ വി. സുഗുണാനന്ദന്റെ ഭാര്യയാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അമൃതപുരിയിലെ വീട്ടിലായിരുന്നു അന്ത്യം. മറ്റുമക്കൾ: കസ്തൂരി ബായ്, പരേതനായ സുഭഗൻ, സുഗുണാമ്മ, സജിനി, സുരേഷ് കുമാർ, സതീഷ് കുമാർ, സുധീർ കുമാർ. മരുമക്കൾ: ഋഷികേശ്, ഷാജി, രാജു, ഗീത, രാജശ്രീ, മനീഷ. സംസ്‌കാരം പിന്നീട് അമൃതപുരി ആശ്രമത്തിൽ വച്ച് നടക്കും.

രാമരാജ്യ രഥയാത്ര ഒക്ടോബർ അഞ്ചിനു അയോദ്ധ്യയിൽ നിന്ന് ആരംഭിക്കും

രാമദാസ മിഷന്റെ ആഭിമുഖ്യത്തിൽ ദേശീയ ഏകീകരണത്തിനു വേണ്ടി സ്വാമി ശക്തി ശാന്താനന്ത മഹർഷി നയിക്കുന്ന ദിഗ് വിജയയാത്ര പരിപാവനമായ ശ്രീരാമജൻമഭൂമിയിൽ നിന്നും ഒക്ടോബർ അഞ്ചിന് ആരംഭിച്ച് ഡിസംബർ മൂന്നിന് രാമജൻമഭൂമിയിൽ സമാപിക്കും. ഭാരതത്തിലെ ഇരുപത്തി ഏഴു സംസ്ഥാനങ്ങളും നേപ്പാളും ഉൾപ്പടെ പതിനയ്യായിരം കിലോമീറ്റർ ദൂരം അറുപത് ദിവസംകൊണ്ട് രഥയാത്രയ്ക്കും സമാപനം കുറിക്കും. ശ്രീരാമദാസ മിഷന്റെ സ്വാപകനും അതുപോലെ കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാർഗദർശിയുമായിരുന്ന പൂജ്യ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികൾ ആയിരുന്നു 1991 ൽ ആദ്യ രാമരഥയാത്ര നയിച്ചത്. ആ യാത്ര മൂകാംബിക ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് കന്യാകുമാരിയിൽ സമാപനം കുറിച്ചു. അതിനുശേഷം 2018 ൽ അയോദ്ധ്യയിൽ നിന്നുമാരംഭിച്ച് എട്ടു സംസ്ഥാനങ്ങളിലൂടെ നാൽപ്പത്തി ഒന്നു ദിവസം കൊണ്ട് രാമേശ്വരത്ത് സമാപനം കുറിച്ചു. ഭഗവാൻ ശ്രീരാമന്റെ പതിനാലു മാസത്തെ വനവാസ സങ്കല്പമായിരുന്നു ഈ യാത്രയുടെ…

എലിസബത്ത് രാജ്ഞിക്ക് അവസാനമായി വിടപറയാൻ ബ്രിട്ടനും ലോകവും തയ്യാറെടുക്കുന്നു

ലണ്ടന്‍: ബ്രിട്ടനും ലോക നേതാക്കളും ലോകമെമ്പാടുമുള്ള രാജകുടുംബങ്ങളും തിങ്കളാഴ്‌ച എലിസബത്ത് രാജ്ഞിയോട് അവരുടെ യുഗത്തിലെ അവസാനത്തെ ഉന്നത വ്യക്തിത്വത്തിന് അന്തിമ യാത്രയയപ്പ് നൽകും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിക്ക് വിട ചൊല്ലാന്‍ ലക്ഷക്കണക്കിന് ആളുകളാണ് ക്യൂവിൽ നിന്നത്. ആഗോള നേതാക്കള്‍ ഉള്‍പ്പെടെ 10 ലക്ഷം പേര്‍ സംസ്‌കാര ചടങ്ങിന് ലണ്ടനിലെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഞായറാഴ്‌ച (സെപ്‌റ്റംബര്‍ 18) ഇന്ത്യയെ പ്രതിനിധീകരിച്ച് രാഷ്‌ടപതി ദ്രൗപദി മുർമു, രാജ്ഞിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. ലണ്ടനിലെ ലാൻകാസ്റ്റർ ഹൗസിൽ ആക്‌ടിങ് ഹൈക്കമ്മിഷണർ സുജിത് ഘോഷിനൊപ്പം എത്തിയാണ് മുർമു അനുശോചന പുസ്‌തകത്തിൽ ഒപ്പുവച്ചത്. മുര്‍മുവിന് പുറമെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ലണ്ടനിലെത്തിയിട്ടുണ്ട്. ഇന്ന് പ്രാദേശിക സമയം രാവിലെ 11 മണിക്ക് ലണ്ടനിലെ വെസ്‌റ്റ്‌മിന്‍സ്റ്റർ ആബിയിലാണ് സംസ്‌കാര ചടങ്ങുകള്‍. വിൻഡ്‌സര്‍…