കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 11): ജോണ്‍ ഇളമത

കര്‍ദിനാള്‍ റാഫേലെ റിയോറി, സന്ദര്‍ഭവശാല്‍ മൈക്കെലാഞ്ജലോയുടെ “കുപ്പിഡ്‌’ എന്ന ശില്പം കാണാനിടയായി. തിരുമനസ്സിന്റെ ഉദ്യാനത്തിലേക്ക്‌ ഒരു മനോഹര ശില്പം കൊത്താന്‍ മൈക്കെലാഞ്ജലോയെ കര്‍ദിനാള്‍ റോമിലേക്ക്‌ ക്ഷണിച്ചു. മൈക്കെലാഞ്ജലോ റോമിലെത്തി തിരുമനസ്സിനെ മുഖം കാണിച്ചു. കര്‍ദിനാള്‍ പറഞ്ഞു: ഈയിടെ താങ്കളുടെ ഒരു ശില്പം കാണാനായി. കുപ്പിഡ്‌! നല്ല കൊത്ത്‌. നമ്മുടെ ഉദ്യാനത്തിലേക്ക്‌ ആള്‍വലിപ്പത്തിലുള്ള ഒരു മാര്‍ബിള്‍ രൂപമാണ്‌ എന്റെ മനസ്സില്‍. ആദ്ധ്യാത്മികമായിരിക്കണമെന്നില്ല. കാല്പനികതയുള്ള ഒരു പുരുഷ രൂപം തന്നെ ആയിക്കൊള്ളട്ടെ. റിയോറി തിരുമേനി തികഞ്ഞ കലാസ്വാദകനാണ്‌. യാഥാസ്ഥിതികനല്ല. മറിച്ച്‌ ഹുമാനിസ്റ്റാണ്‌. എല്ലാത്തരം ശില്പങ്ങളെയും ചിത്രങ്ങളെയും ആസ്വദിക്കുന്ന കലോപാസകനാണ്‌. ഈ നവോത്ഥാന കാലത്ത്‌ ചിത്രകലയേയും ശില്പനിര്‍മ്മാണത്തെയും വളരെയധികം ഉപാസിച്ചിട്ടുള്ള കര്‍ദിനാള്‍. ബോട്ടോസിലി, ഡാവിന്‍ചി, റാഫേല്‍ തുടങ്ങിയവരെയൊക്കെ പ്രോത്സാഹിപ്പിച്ചിട്ടുള്ള കലാസ്‌നേഹി. മൈക്കെലാഞ്ജലോ ആലോചിച്ചു, എന്താണ്‌ സുന്ദരമായി കര്‍ദിനാളിനുവേണ്ടി കൊത്തേണ്ട രൂപം? പെട്ടെന്നോര്‍മ്മ വന്നത്‌ ഗ്രീക്ക്പുരാണത്തിലെ ഡയോനിസുസ്‌ ദേവന്റേതായിരുന്നു. റോമില്‍ ആ പ്രതിമ…

മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് ന്യൂയോർക്കിൽ സ്വീകരണം നൽകി

ന്യൂയോർക്ക്: കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പ്രവാസി കേരളാ കോൺഗ്രസ് (എം) ന്യൂയോർക്ക് ചാപ്‌റ്റർ വമ്പിച്ച സ്വീകരണം നൽകി. ഫ്‌ളോറൽ പാർക്ക് സന്തൂർ ഇന്ത്യൻ റെസ്റ്റാറന്റിൽ കൂടിയ സ്വീകരണ യോഗത്തിനു പ്രവാസി കേരളാ കോൺഗ്രസ്സ് (എം) ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളായ പ്രസിഡൻറ് ജോൺ സി. വർഗ്ഗീസ് (സലിം), സെക്രട്ടറി ജോസ് മലയിൽ, ട്രഷറർ ആന്റോ രാമപുരം, ബേബി ഊരാളിൽ, ജോസഫ് മാത്യു ഇഞ്ചക്കൽ എന്നിവർ നേതൃത്വം നൽകി യോഗത്തിൽ സംസാരിച്ചു. 2001 മുതൽ തുടർച്ചയായി അഞ്ചു തവണ കേരള നിയമ സഭയിലേക്കു കേരളാ കോൺഗ്രസ്സ് (എം) സ്ഥാനാർഥിയായി ഇടുക്കി നിയോജക മണ്ഡലത്തിൽ നിന്നും മത്സരിച്ച് വിജയിച്ച റോഷി അഗസ്റ്റിൻ നിലവിലുള്ള നിയമ സഭയിൽ ജലസേചന വകുപ്പ് മന്ത്രിയായി സ്തുത്യർഹമായ സേവനം കാഴ്ച വയ്ക്കുന്നു. കേരളാ കോൺഗ്രസ്സ് (എം)-ൻറെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും പലരും പാർട്ടി…

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി 28 ന് ചിക്കാഗോയിൽ

ചിക്കാഗോ: ചിക്കാഗോ രൂപത മെത്രാനായുള്ള മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ ചടങ്ങിനായി കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സെപ്റ്റബർ 28 ന് ചിക്കാഗോയിൽ എത്തിച്ചേരുന്നു. ഓഹയർ വിമാനത്താവളത്തിലെത്തിച്ചേരുന്ന മേജർആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപത ബിഷപ്പുമാരും, വൈദികരും, കമ്മറ്റി അംഗങ്ങളും ചേർന്ന് സ്വീകരിക്കും. ഭാരതത്തിന് വെളിയിലുള്ള ആദ്യത്തെയും ഏറ്റവും വലുതുമായ സെൻറ് തോമസ് സീറോ മലബാർ കാത്തലിക് രുപതയുടെ രണ്ടാമത്തെ മെത്രനായാണ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനരോഹണം. ദവസരത്തിൽ മാർ ജേക്കബ്ബ് അങ്ങാടിയത് രുപതാ നേതൃസ്ഥാനത്തുനിന്ന് വിരമിക്കുകയും ചെയ്യും. 2014-ൽ ആണ് ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ ചിക്കാഗോ കത്തിഡ്രൽ വികാരിയായിരുന്ന മാർ ജോയി ആലാപ്പാട്ടിനെ രൂപതയുടെ സഹായ മെത്രനായി നിയമിച്ചത്. മാർ അങ്ങാടിയത്ത് കാനോൻ നിയമപ്രകാരം തന്റെ രാജി പരിശുദ്ധ സിംഹാസനത്തിനും, സീറോ മലബാർ സിനഡിനും സമർപ്പിക്കുകയുണ്ടായി. പ്രസ്തുത രാജി സ്വീകരിച്ച് പരിശുദ്ധ സിംഹാസാനം 2022 ജൂലൈ മാസം…

സാഹിത്യ പുരസ്‌കാരങ്ങൾക്ക് കൃതികൾ ക്ഷണിക്കുന്നു

ഇംഗ്ലണ്ട്: സാഹിത്യ സാംസ്കാരിക ജീവകാരുണ്യ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ലണ്ടൻ മലയാളി കൗൺസിൽ സ്വദേശ -വിദേശ സാഹിത്യ പ്രതിഭകളുടെ കൃതികൾ ക്ഷണിക്കുന്നു. 2017 മുതൽ 2021-22 വരെ പ്രസിദ്ധികരിച്ച നോവൽ, കഥ, കവിത, യാത്രാവിവരണ൦, വൈജ്ഞാനിക കൃതികളുടെ രണ്ട് കൃതികൾ ഇന്ത്യയിലുള്ളവർ അയക്കേണ്ട വിലാസം SHRI. SUNNY DANIEL, NIRAANANANILATHU HOUSE, THONNIAMALA PO, PATHANAMTHITTA, KERALA 689668 : വിദേശത്തുള്ളവർ അയക്കേണ്ടത് SHRI. SASI CHERAI, 124 KATHERIN ROAD, E6 1ER, LONDON, ENGLAND. തെരഞ്ഞെടുക്കപ്പെടുന്ന കൃതികൾക്ക് ക്യാഷ് അവാർഡ് 50000 രൂപയും, പ്രശസ്തി പത്രം, ഫലകം നൽകുന്നതാണ്. കൃതികൾ ലഭിക്കേണ്ട അവസാന തീയതി 31 ഒക്ടോബർ 2022. എൽ.എം.സി. സാഹിത്യ രംഗത്ത് മിഴിവുറ്റ സംഭാവനകൾ നൽകിയവർക്ക് പുരസ്‌കാരങ്ങൾ നൽകിയിട്ടുണ്ട്. കാക്കനാടൻ (നോവൽ – ഒറോത, ബാബു കുഴിമറ്റ൦ (കഥ -ചത്തവൻെറ സുവിശേഷം), സിസിലി ജോർജ്.…

അമേരിക്കയില്‍ നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ കുടുംബങ്ങളിൽ നിന്ന് വേർപിരിഞ്ഞു ജീവിക്കുന്നു

വാഷിംഗ്ടണ്‍: നൂറുകണക്കിന് അഫ്ഗാൻ കുട്ടികൾ അവരുടെ കുടുംബങ്ങളില്‍ നിന്ന് വേർപിരിഞ്ഞ് അമേരിക്കയില്‍ ഒറ്റയ്ക്ക് ജീവിക്കുന്നതായി ഫെഡറൽ ഓഫീസ് ഓഫ് റെഫ്യൂജി റീസെറ്റിൽമെന്റിന്റെ (ORR) കണക്കുകള്‍ ഉദ്ധരിച്ച് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. തങ്ങളുടെ മക്കളുമായി ഒന്നിക്കാമെന്ന പ്രതീക്ഷയില്‍ ഈ കുട്ടികളുടെ മാതാപിതാക്കള്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനിൽ തുടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 230-ലധികം അഫ്ഗാൻ കുട്ടികൾ അമേരിക്കയില്‍ തനിച്ചാണ്. അവരുടെ മാതാപിതാക്കളോ രക്ഷിതാക്കളോ അഫ്ഗാനിസ്ഥാനിലും. 2021 ഓഗസ്റ്റിൽ താലിബാൻ അപ്രതീക്ഷിതമായി കാബൂൾ പിടിച്ചെടുത്തതിന് ശേഷം പ്രതികാരം ചെയ്യുമെന്ന് ഭയന്ന് അമേരിക്കയുടെ അധിനിവേശ സമയത്ത് വിദേശ സൈനികരെ സഹായിച്ച അഫ്ഗാൻ പൗരന്മാരുടെ കുട്ടികളാണിവര്‍. വിദേശ സൈന്യം പിന്‍‌വാങ്ങുന്ന സമയത്ത്, നിരവധി കുടുംബങ്ങൾ പിരിഞ്ഞുപോകാൻ തീരുമാനിച്ചിരുന്നു. അതിനാൽ കഴിയുന്നത്ര കുടുംബാംഗങ്ങൾക്ക് രാജ്യത്തിന് പുറത്തേക്കും താലിബാന്റെ പരിധിയിൽ നിന്ന് പുറത്തുപോകാനും കഴിഞ്ഞു. ഈ തീരുമാനത്തിന്റെ ഫലമായി, 1,500-ലധികം കുട്ടികളാണ് മാതാപിതാക്കള്‍ അനുഗമിക്കാതെ അമേരിക്കയിലെത്തിയത്. അഫ്ഗാൻ…

അമേരിക്കയിലെ പ്രധാന നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു: സർവേ

ന്യൂയോര്‍ക്ക്: പ്രധാന അമേരിക്കൻ നഗരങ്ങളിൽ അക്രമാസക്തമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി ഒരു പുതിയ സര്‍‌വ്വേയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൂടാതെ കോവിഡ്-19 മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ കൂടുതലായി തുടരുന്നു എന്നും പറയുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ജനുവരി 1 മുതൽ ജൂൺ 30 വരെ മൊത്തത്തിലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങൾ 4.2% വർദ്ധിച്ചതായി എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ കണക്കിനെ ഉദ്ധരിച്ച് ശനിയാഴ്ച Axios പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. പ്രധാന നഗരങ്ങളിൽ കൊലപാതകങ്ങൾ 2.4% കുറയുകയും ബലാത്സംഗങ്ങൾ 5% കുറയുകയും ചെയ്തതായി കണക്കുകൾ കാണിക്കുന്നുവെങ്കിലും, 2019 ലെ മിഡ്‌ഇയർ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, കൊലപാതകങ്ങളിൽ 50% വർധനയും രൂക്ഷമായ ആക്രമണങ്ങളിൽ ഏകദേശം 36% വർധനവുമുണ്ട്. ന്യൂ ഓർലിയൻസ്, ബാൾട്ടിമോർ, ഡാളസ്, ഫീനിക്സ്, ഡെൻവർ എന്നിവിടങ്ങളിൽ ഈ വർഷം നരഹത്യകളിൽ വന്‍ കുതിച്ചുചാട്ടം കണ്ടു. എന്നാല്‍, ആൽബുകെർക്, ഹ്യൂസ്റ്റൺ, ഡിട്രോയിറ്റ്, മിയാമി എന്നിവിടങ്ങളിൽ ഇടിവ്…

ഡാളസ് സൗഹൃദ വേദിയുടെ ഓണാഘോഷം സെപ്റ്റംബർ 17 ന്

ഡാളസ്: ഡാളസ് സൗഹൃദ വേദിയുടെ ഈ വർഷത്തെ ഓണാഘോഷം “പൊന്നോണം 2022” വർണ്ണപ്പൊലിമയോടെ വിവിധ കലാപരിപാടികൾ ഉൾകൊള്ളിച്ച്‌ സെപ്റ്റംബർ 17 നു കരോൾട്ടൺ ശ്രീ ഗുരുവായൂരപ്പൻ ടെംപിളിന്റെ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. ആഘോഷ പരിപാടികൽ രാവിലെ 10 മണിക്ക് ആരംഭിക്കും. ഓണാഘോഷ സമ്മേളനത്തിൽ വൈസ് പ്രസിഡണ്ട് രാജു കുറ്റിയിൽ അധ്യക്ഷനായിരിക്കും. സെക്രട്ടറിയുടെ ആശംസയോട് കൂടി ഓണാഘോഷ ചടങ്ങുകൾക്ക് തുടക്കമിടും. ആഘോഷ വേദിയിൽ അമേരിക്കൻ മലയാളികളുടെ പ്രിയങ്കരനായ വിവിധ സിനിമകളിൽ അഭിനയിച്ച പ്രവാസി മലയാളികളുടെ പ്രശംസ പിടിച്ചു പറ്റിയ തമ്പി ആന്റണി മുഖ്യാതിഥിയും കോപ്പെൽ സിറ്റിയുടെ പ്രൊടെം മേയർ ആദരണീയനായ ബിജു മാത്യു ആഘോഷ വേദിയിലെ സ്പെഷ്യൽ ഗെസ്റ്റും ആയിരിക്കും. ഡാളസിലെ മലയാളികളുടെ വിവിധ സംഘടനകളുടെ ചുക്കാൻ പിടിച്ചു നയിച്ച് കൊണ്ടിരിക്കുന്ന ഷിജു എബ്രഹാം ആശംസ അറിയിക്കും. തുടന്ന് മാവേലി എഴുന്നള്ളത്,ചെണ്ടമേളം, റിഡം സ്കൂൾ ഓഫ് ഡാൻസിന്റെ അതി മേൻമമയേറിയ…

സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്‌സ് ‘ഹാൾ ഓഫ് ഫെയിം ” അവാർഡുകൾ പ്രഖ്യാപിച്ചു; തോമസ് മൊട്ടക്കലും ചെറിയാൻ സഖറിയയും അവാർഡുകൾ ഏറ്റുവാങ്ങും

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) സെപ്റ്റംബർ 11 )൦ തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ “ഹാൾ ഫോ ഫെയിം” അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി), ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാർഡുകൾക്ക് അർഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളിൽ നിന്നും ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്. ഇവെന്റിലെ മുഖ്യാതിഥികളായ യു എസ് കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നും ഇവർ അവാർഡുകൾ ഏറ്റുവാങ്ങും. തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി) അമേരിക്കയിലെ പ്രശസ്തമായ ടോമർ ഗ്രൂപ്പ് ഓഫ്…

ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്യൂമെനിക്കൽ ദർശനവേദി അനുമോദിച്ചു

ന്യൂയോർക്ക്: ക്രിസ്തിയ സഭകളുടെ ലോക കൗൺസിൽ (WCC) എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മ സഭയുടെ കോട്ടയം – കൊച്ചി, അടൂർ ഭദ്രാസനങ്ങളുടെ അധിപൻ ആയിരിക്കുന്ന ബിഷപ് ഡോ. എബ്രഹാം മാർ പൗലോസിനെ എക്ക്യൂമെനിക്കൽ ദർശനവേദി നോർത്ത് അമേരിക്കയുടെ ഡയറക്ടർ ബോർഡ് അനുമോദിച്ചു. ലോകമെമ്പാടുമുള്ള 580 ദശലക്ഷത്തിലധികം ക്രിസ്ത്യാനികളെ പ്രതിനിധികരിക്കുന്ന 120-ലധികം രാജ്യങ്ങളിൽ നിന്നുള്ള 352 സഭകളുടെ കൂട്ടായ്‌മയായ വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ ഏറ്റവും ഉയർന്ന ഭരണ സമിതിയായ ജനറൽ അസംബ്ലി ജർമ്മനിയിലെ കാൾസ്റൂഹെയിൽ വെച്ച് ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 8 വരെ നടന്നു. ഡബ്ലൂസിസി ജനറൽ അസംബ്ലിയിൽ നിന്ന് 150 പേർ ഉൾപ്പെടുന്ന കേന്ദ്ര കമ്മറ്റിയിലേക്ക് ബിഷപ് ഡോ.മാർ പൗലോസ് തെരഞ്ഞെടുക്കുകയുണ്ടായി. കേന്ദ്ര കമ്മറ്റിയിൽ നിന്നാണ് 25 പേർ അംഗങ്ങൾ ആയ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തത്. ക്രിസ്തിയ സഭകളുടെ ലോക കൗൺസിലിന്റെ എക്സിക്യൂട്ടീവ്…

ഒരു വ്യക്തിയെ എങ്ങനെ നന്നായി തിരിച്ചറിയാം

ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഒരു പ്രധാന ഭാഗമാണ് ബന്ധങ്ങൾ. അത് സുഹൃത്തുക്കൾ, പ്രണയ താൽപ്പര്യങ്ങൾ, അതുപോലെ സഹപ്രവർത്തകർ, അല്ലെങ്കിൽ നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയ ആരെയെങ്കിലും വരെ. എന്നാൽ നിങ്ങൾക്ക് ഒരു വ്യക്തിയുമായി ഒരു ബന്ധം തുടങ്ങുകയും ആ വ്യക്തിയെ നന്നായി അറിയാൻ ആഗ്രഹിക്കുകയും ചെയ്യുന്നു എങ്കിൽ നിങ്ങളുടെ ബന്ധം തിരക്കുകൂട്ടുകയോ, അമിതസ്നേഹം കാണിക്കുകയോ ചെയ്യാതെ എങ്ങനെ മികച്ചതാക്കാമെന്ന് കാര്യമായി മനസിലാക്കാൻ പ്രയാസമാണ്. എന്നാൽ ഒരു വ്യക്തിയോട് താൽപ്പര്യം സ്ഥാപിക്കുന്നതിലൂടെയും, അവരോട് തുറന്ന് സംസാരിക്കുന്നതിലൂടെയും, നിങ്ങളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കുന്നതിലൂടെയും, നിങ്ങൾക്ക് ആരെയും നന്നായി അറിയാൻ കഴിയും. നമ്മുടെ വ്യക്തിപരമായ ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ ഒരാളെ എങ്ങനെ പരിചയപ്പെടാം എന്നതിനെക്കുറിച്ചുള്ള ആശയങ്ങൾക്കായി വായന തുടരുക!. ആരെയെങ്കിലും പരിചയപ്പെടുക എന്നുള്ളത് ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ നാമെല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ്. അപ്പോൾ നിങ്ങൾ എങ്ങനെയാണ് ഒരു സംഭാഷണത്തിൻ്റെ ആദ്യ നിമിഷങ്ങളിലെ നിങ്ങളുടെ ശരീരഭാഷ, ചോദ്യങ്ങൾ,…