സൗത്ത് ഇന്ത്യൻ യു എസ് ചേംബർ ഓഫ് കോമേഴ്‌സ് ‘ഹാൾ ഓഫ് ഫെയിം ” അവാർഡുകൾ പ്രഖ്യാപിച്ചു; തോമസ് മൊട്ടക്കലും ചെറിയാൻ സഖറിയയും അവാർഡുകൾ ഏറ്റുവാങ്ങും

ഹൂസ്റ്റൺ: സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കോമേഴ്‌സിന്റെ (SIUCC) സെപ്റ്റംബർ 11 )൦ തീയതി ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഹൂസ്റ്റണിൽ ജിഎസ്എച്ച് ( GSH) ഇവൻറ് സെന്ററിൽ വെച്ച് നടത്തപ്പെടുന്ന പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ “ഹാൾ ഫോ ഫെയിം” അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെയും അമേരിക്കയിലെയും ബിസിനസ് മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി), ചെറിയാൻ സഖറിയ (ഹൂസ്റ്റൺ) എന്നീ വിശിഷ്ട വ്യക്തികളാണ് പ്രശസ്തമായ ഈ അവാർഡുകൾക്ക് അർഹരായത്. ചേംബറിന്റെ ഒരു വിദഗ്ദ്ധ ടീമാണ് നിരവധി വ്യക്തികളിൽ നിന്നും ഇവരെ അവാർഡിന് തിരഞ്ഞെടുത്തത്.

ഇവെന്റിലെ മുഖ്യാതിഥികളായ യു എസ് കോൺഗ്രസ് അംഗം ഷീലാ ജാക്സൺ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരിൽ നിന്നും ഇവർ അവാർഡുകൾ ഏറ്റുവാങ്ങും.

തോമസ് മൊട്ടക്കൽ (ന്യൂജേഴ്‌സി)

അമേരിക്കയിലെ പ്രശസ്തമായ ടോമർ ഗ്രൂപ്പ് ഓഫ് കമ്പനീസ്ന്റെ പ്രസിഡണ്ടും സിഇഓ യുമായ തോമസ് മൊട്ടക്കൽ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിർമ്മാണമേഖലയിലെ പ്രമുഖനുമാണ്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ തോമസ് മൊട്ടക്കലിന്റെ വ്യവസായ ശൃംഖല യുഎഇയിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം 18 വയസ്സിൽ ഇന്ത്യയിലെ സ്റ്റേറ്റ് ബോർഡീൽ നിന്നും ഒന്നാം റാങ്ക് കരസ്ഥമാക്കി. 1972 മുതൽ 11 വർഷം ഇന്ത്യൻ എയർഫോഴ്‌സിൽ ഹെവി ട്രാൻസ്‌പോർട് എയർക്രാഫ്റ്റ് വിഭാഗത്തിൽ ജോലി ചെയ്ത ശേഷം 11 വർഷം ആഫ്രിക്കയിലും ജോലി ചെയ്ത തോമസ് 1995 ൽ അമേരിക്കയിലെത്തി. 1998 ൽ ടോമർ കൺസ്ട്രക്ഷൻ ഗ്രൂപ്പ് ആരംഭിച്ചു.

ന്യൂജേഴ്‌സി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടോമർ ഗ്രൂപ്പിനു നിർമാണ മേഖലയിൽ വാട്ടർ ആൻഡ് വേസ്റ്റ് വാട്ടർ പ്ളാന്റ്സ്, പവർ പ്ലാന്റ്സ്, പവർ സബ് സ്റ്റേഷൻ പ്ലാന്റ്സ് തുടങ്ങി നിരവധി മേഖലകളിൽ പ്രാവീണ്യം തെളിയിച്ചു കഴിഞ്ഞു. 2013 മുതൽ ദുബായ് ഗ്ലോബൽ വില്ലേജിൽ എക്സിബിഷൻ പവിലിയൻ നിർമാണ രംഗത്തും സജീവ സാന്നിധ്യമാണ്

യു കെ യിലെ മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ നിന്നും 2019 ൽ പ്രശസ്തമായ “ഗ്ലോബൽ ക്വാളിറ്റി ക്രൗൺ അവാർഡിനും തോമസ് മൊട്ടക്കൽ അർഹനായി. കേരള ചേംബർ ഓഫ് കോമേഴ്‌സ് ഇൻ നോർത്ത അമേരിക്കയുടെ സ്ഥാപക പ്രസിഡണ്ട്, ഡബ്ലിയൂഎം സി ഗ്ലോബൽ വൈസ് പ്രസിഡണ്ട്, 2018 ഡബ്ലിയൂഎം സി ഗ്ലോബൽ കോൺഫറൻസ് ചെയർമാൻ എന്നെ നിലകകളിൽ സാംസകാരിക രംഗത്തും നിറഞ്ഞു നിൽക്കുന്ന തോമസ് മൊട്ടക്കൽ ഇപ്പോൾ ഡബ്ലിയൂഎം സി (വേൾഡ് മലയാളി കൌൺസിൽ) അമേരിക്ക റീജിയൻ ബിസിനസ് ഫോറം ചെയർമാനായി പ്രവർത്തിക്കുന്നു,. ,

ചെറിയാൻ സഖറിയ (ഹൂസ്റ്റൺ)

കോളേജ് വിദ്യാഭ്യാസനത്തിനു ശേഷം 1976 ൽ ബഹ്‌റൈനിലേക്കു പോയ 3 വര്ഷം അവിടെ ജോലി ചെയ്ത ശേഷം 1980 ൽ അമേരിക്കയിലെത്തി. ന്യൂയോർക്കിൽ 1992 വരെ തുടർന്ന വാൾ സ്ട്രീറ്റിൽ ഇൻവെസ്റ്റ്മെന്റ് ബാങ്കിങ് രംഗത്ത് പ്രവർത്തിച്ചു. തുടർന്ന് ബിസിനസ് ചെയ്യുവാനുള്ള താല്പര്യം കൊണ്ട് ജോലി ഉപേക്ഷിച്ച് ന്യൂയോർക്കിൽ അപ്സ്റ്റേറ്റ് മേഖലയിൽ ആദ്യത്തെ റീട്ടെയിൽ ബിസിനസിനു തുടക്കം കുറിച്ചു.

1994 ൽ ടെക്സസിലെ ഹൂസ്റ്റണിലേക്ക് താമസം മാറ്റിയ ചെറിയാൻ സഖറിയ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ/ ഗ്യാസ് സ്റ്റേഷനു സ്റ്റാഫ്‌ഫോഡിൽ തുടക്കം കുറിച്ചു. പിന്നീടുള്ള 28 വർഷം വളർച്ചയുടെ കാലഘട്ടമായിരുന്നു. അദ്ദേഹം ആരംഭിച്ച ന്യൂമാർട്ട് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇന്ന് വിവിധ മേഘലകളിൽ ശ്രദ്ധ പതിപ്പിച്ചു കഴിഞ്ഞു. പ്രൈം കൊമേർഷ്യൽ പ്രോപ്പർട്ടീസ് , റാഞ്ച് തുടങ്ങിയവ സ്വന്തമായുള്ള ഇദ്ദേഹം ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യവസായ സംരംഭകനാണ്.

ചെറിയാൻ സഖറിയ ഹൂസ്റ്റണിലെ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രംഗത്തും, സജീവ സാന്നിധ്യമാണ്.

ഇവെന്റിനോടൊപ്പം അമേരിക്കയിലെയും ഇന്ത്യയിലെയും വിവിധ കർമ്മ മണ്ഡലങ്ങളിൽ വേറിട്ട പ്രവർത്തനങ്ങൾ നടത്തി ശോഭിച്ച്‌ ജനശ്രദ്ധയാകർഷിച്ച 11 വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കും.

ഹൂസ്റ്റൺ നഗരത്തിൽ ഇതുവരെ അവതരിപ്പിച്ചിട്ടുള്ള പരിപാടികളിൽ നിന്നും വേറിട്ട അനുഭവം നൽകുന്ന, 5 മണിക്കൂർ നീണ്ടു നിൽക്കുന്ന ഒരു പ്രീമിയം ബാങ്ക്വറ്റാണ് സംഘടിപ്പിച്ചിരിക്കുന്നത്. ക്ഷണിക്കപെട്ട 1000 പേരാണ് ബാൻക്വറ്റിൽ പങ്കെടുക്കുന്നത്.

Print Friendly, PDF & Email

Leave a Comment

More News