ഗ്രീൻലാൻഡ്: വിശാലമായ ഗ്രീൻലാൻഡ് ഹിമപാളിയിലെ സോംബി ഐസ് ഒടുവിൽ ആഗോള സമുദ്രനിരപ്പ് കുറഞ്ഞത് 27 സെന്റീമീറ്റർ (10 ഇഞ്ച്) ഉയർത്തുമെന്ന് ഒരു പുതിയ പഠനം പ്രവചിക്കുന്നു. മഞ്ഞുപാളികളുടെ കട്ടിയുള്ള ഭാഗങ്ങളിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിക്കുന്ന, എന്നാൽ ആ വലിയ ഹിമാനിയിൽ നിന്ന് പോഷണം ലഭിക്കാത്ത ഐസ് സോംബി അല്ലെങ്കിൽ പാഴായ ഐസ് എന്നറിയപ്പെടുന്നു. യഥാർത്ഥ ഗ്ലേഷ്യൽ നികത്തലിൽ മഞ്ഞുവീഴ്ച കുറയുന്നതിന് ഇത് കാരണമാകുന്നു. ഡെന്മാർക്കിലെയും ഗ്രീൻലൻഡിലെയും ജിയോളജിക്കൽ സർവേയിലെ പഠന സഹ-രചയിതാവും ഹിമശാസ്ത്രജ്ഞനുമായ വില്യം കോൾഗന്റെ അഭിപ്രായത്തിൽ, കാലാവസ്ഥാ വ്യതിയാനം ഇടയ്ക്കിടെ പാഴായ ഹിമത്തെ ഉരുക്കുന്നു. കോൾഗന്റെ അഭിപ്രായത്തിൽ, അത് മഞ്ഞുപാളിയിൽ നിന്ന് ഉരുകുകയും അപ്രത്യക്ഷമാവുകയും ചെയ്യും. ഈ സമയത്ത് നമ്മൾ ഏത് കാലാവസ്ഥാ [എമിഷൻ] സാഹചര്യം തിരഞ്ഞെടുത്താലും, ഈ ഐസ് സമുദ്രത്തിലേക്ക് പിൻവലിക്കപ്പെടും. സമുദ്രനിരപ്പ് 27 സെന്റീമീറ്റർ ഉയരുന്നത് ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ഉരുകുന്നത് മൂലം വിദഗ്ധർ നേരത്തെ…
Category: AMERICA
ഇറാൻ ആണവകരാറിനെ കുറിച്ച് ഇസ്രായേൽ ചാര മേധാവി യുഎസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും
ഇറാൻ ആണവ കരാറിന്റെ പുനരുജ്ജീവനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ഇസ്രായേലിന്റെ മൊസാദ് ചാര ഏജൻസിയുടെ തലവൻ സെപ്റ്റംബർ ആദ്യം യുഎസിലേക്ക് പോകുമെന്ന് ഒരു ഉദ്യോഗസ്ഥൻ അറിയിച്ചു. 2015 ലെ ചരിത്രപരമായ ടെഹ്റാനുമായുള്ള കരാർ പുനരാരംഭിക്കുന്നതിനുള്ള കരാറിൽ നിന്ന് പിന്മാറാൻ പാശ്ചാത്യ ശക്തികളെ പ്രേരിപ്പിക്കുന്നതിനുള്ള ഏറ്റവും പുതിയ ശ്രമമാണ് ഇസ്രായേലിന്റേത്. ആണവായുധങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് ടെഹ്റാനെ തടയാൻ ഒന്നും ചെയ്യുന്നില്ലെങ്കിലും, ഒരു കരാർ ഇറാന് തീവ്രവാദ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നത് എളുപ്പമാക്കുമെന്ന് ഇസ്രായേൽ അവകാശപ്പെടുന്നു. എന്നാല്‍, ഈ ലക്ഷ്യം ഇറാൻ നിരന്തരം നിഷേധിച്ചു. മൊസാദ് മേധാവി ഡേവിഡ് ബാർണിയ, ഇറാൻ കരാറിനെക്കുറിച്ച് കോൺഗ്രസിലെ മീറ്റിംഗുകളിൽ പങ്കെടുക്കാൻ ഒരാഴ്ചയ്ക്കുള്ളിൽ വാഷിംഗ്ടൺ സന്ദർശിക്കുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും പ്രതിരോധ മന്ത്രിയുടെയും കൂടിക്കാഴ്ചകൾ അടുത്തിടെ യുഎസിൽ നടന്നതായി ഇസ്രായേലി പ്രധാനമന്ത്രി യെയർ…
ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ സുബ്രഹ്മണ്യൻ യുഎൻ സമാധാന സേനയുടെ കമാൻഡറായി
യുണൈറ്റഡ് നേഷൻസ്: ഇന്ത്യയുടെ ലെഫ്റ്റനന്റ് ജനറൽ മോഹൻ സുബ്രഹ്മണ്യൻ ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ 13 ഓപ്പറേഷനുകളിൽ ഏറ്റവും വലിയ സമാധാന സേനയുടെ കമാൻഡർ പദവി ഏറ്റെടുത്തു. യുണൈറ്റഡ് നേഷൻ മിഷൻ ഇൻ സൗത്ത് സുഡാൻ (UNMISS) എന്നറിയപ്പെടുന്ന ഓപ്പറേഷനിൽ 17,982 ഉദ്യോഗസ്ഥരിൽ 13,254 സൈനികരുണ്ട്. അവരിൽ 2,385 സൈനികരും 30 പോലീസ് ഉദ്യോഗസ്ഥരും ഇന്ത്യയിൽ നിന്നുള്ളവരാണ്. “ലോകത്തിലെ ഏറ്റവും വലിയ സമാധാന ദൗത്യത്തിൽ വൈവിധ്യമാർന്ന സൈനിക സമാധാന സേനാംഗങ്ങളെ നയിക്കുന്നതിലൂടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജ്യമായ ദക്ഷിണ സുഡാനിൽ സുസ്ഥിര സമാധാനത്തിനായി സേവനം ചെയ്യാനുള്ള അവസരം ലഭിച്ചത് ഒരു വലിയ പദവിയാണ്,” അദ്ദേഹം പറഞ്ഞു. ഇന്ത്യ, ചൈന, നേപ്പാൾ, ബംഗ്ലാദേശ്, റുവാണ്ട, എത്യോപ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനികർ ജനറൽ സുബ്രഹ്മണ്യനെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. ഇടക്കാല കമാൻഡറായിരുന്ന ബംഗ്ലാദേശിലെ മേജർ ജനറൽ…
മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്നിക്കും – സെപ്തംബർ 3 ശനിയാഴ്ച
ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും പിക്നിക്കും സെപ്തംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽവച്ച് നടത്തപ്പെടുമെന്ന് (4033, Hwy 6, Sugaralnd, TX ) പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുടുംബസംഗമവും പിക്നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ (പ്രസിഡണ്ട്) – 832 661 7555.
നാനാത്വത്തില്‍ ഏകത്വം (ലേഖനം): സണ്ണി മാളിയേക്കല്‍
നാനാത്വത്തില്‍ ഏകത്വം അതാണ് ഭാരതം. കേരളത്തെ സാമൂഹികമായി ഒരുമിച്ചു നിര്‍ത്തുന്നത് പൂര്‍ണ്ണമായും സര്‍ക്കാരോ, നിയമമോ, അടിസ്ഥാന സാനകര്യങ്ങളോ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതിനൊപ്പം തന്നെ സാഹോദര്യത്തോടെ ജീവിക്കാനുള്ള തോന്നലുകളുമുണ്ട്. ആഴത്തിലുള്ള ആ തോന്നല്‍ നമ്മളെ ചേര്‍ത്തു നിര്‍ത്തുന്നു. ആ തോന്നലുകള്‍ വളര്‍ന്നു വലുതാകുന്നതല്ലേ ഓണവും, ക്രിസ്തുമസ്സും, റംസാനുമൊക്കെ. ഉല്ലാസത്തിന്റെയും, ഉത്സാഹത്തിന്റെയും അവസ്ഥയിലേക്ക് എത്തിക്കുന്ന ഉപകരണമാണ്. ഉത്സവങ്ങള്‍ കേരളീയരും, അന്യ സംസ്ഥാനക്കാരും അവരുടെ ഭാഷയും, അവരുടെ സംസ്ക്കാരങ്ങളുമൊക്കെയായി ഒരുമയോടെ കഴിയുന്ന ഒരു സംസ്ഥാനം മറ്റെങ്ങും ഉണ്ടോയെന്നു എനിക്ക് തോന്നുന്നില്ല. കാരണം, മാനുഷ്യരെല്ലാം ഒന്നുപോലെ എന്നു കരുതി ജീവിച്ചിരുന്ന നാടാണ് കേരളം. അതുകൊണ്ടാണ് റംസാനും, ക്രിസ്തുമസ്സും, ഹോളിയും, ഓണവും അന്യ ദേശക്കാരും, കേരളീയരും ചേര്‍ന്ന് ഒരുമയോടെ ആഘോഷിക്കുന്നത്. പാതാളത്തിലേക്കു ചവിട്ടി താഴ്ത്തിയാലും തിരികെ ജനങ്ങളെ കാണാനെത്തുന്ന രാജാവിന്റെ തിരിച്ചുവരവായി നാം ഓണം ആഘോഷിക്കുന്നു. മാവേലി തമ്പുരാനെ സ്വീകരിക്കാന്‍ ഓണക്കോടിയും, പൂക്കളവും…
ഡാളസ് ഇടവക “ഫാമിലി ഡേ” ഉജ്ജ്വല വിജയം
ഡാളസ് : ഇടവക സമൂഹത്തിൽ ആവേശം വിതറി കൊണ്ട് ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ഫാമിലി ഡേ ഓഗസ്റ്റ് 27 ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു ആഘോഴിച്ചു . അതിവേഗം വളർന്നുകിണ്ടിരിക്കുന്ന ഇടവകയിൽ ഇപ്പോൾ നാനൂറില്പരം കുടുബങ്ങൾ അംഗങ്ങളായിട്ടുണ്ട് . ഇടവകയുടെ പൊതുവായ ഉണർവിനും , പുതു തലമുറയെ ഇടവകയോട് ചേർത്ത് നിറുത്തുന്നതിനും ,ഇടവകാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളും സാഹോദരിവും ഊട്ടി ഉറപ്പിക്കുന്നതിനും ലക്ഷ്യമാക്കി ഇടവകയിലെ വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിലാണ് ഫാമിലി ഡേ സംഘടിപ്പിച്ചത് . ഉച്ചകഴിഞ്ഞു 3 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച ഫാമിലി ഡേ , ഗ്രൂപ്പ് വാക്കിങ് ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഇടവക വികാരി ഫാ. എബ്രഹാം കളരിക്കൽ ഉൽഘാടനം നിർവഹിച്ചു . വിവിധ മിനിസ്ടറികളുടെ നേതൃത്ത്വത്തിൽ വൈവിധ്യമായ ഭക്ഷണങ്ങളും പാനീയങ്ങളും ഒരുക്കിയിരുന്നു. കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരുന്ന പെറ്റിങ് സൂ , ട്രാക്ലസ് ട്രെയിൻ ,ഫേസ്…
പ്രൊഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷന് സ്വീകരണം നല്കി
ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രശസ്ത മാന്ത്രികനും മോട്ടിവേഷണല്‍ സ്പീക്കറും, ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തന്റെ ജീവിതം തന്നെ മാറ്റി വച്ചിരിക്കുന്ന പ്രൊഫ. ഗോപിനാഥ് മുതുകാടിനു സ്വീകരണം നല്കി. പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രോഗ്രാം കോഡിനേറ്റര്‍ ജോര്‍ജ് മൊളാക്കല്‍ ആശംസ നേര്‍ന്നു. തുടര്‍ന്ന് പ്രൊഫസര്‍ മുതുകാട് തന്റെ പുതിയ പ്രോജക്റ്റിനെ കുറിച്ച് വിശദീകരിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി നിര്‍മ്മിക്കുന്ന മാജിക് പ്ലാനറ്റ് തീം പാര്‍ക്കിനെകുറിച്ച് വിശദീകരിക്കുകയും, ധനസമാഹരണം ആരംഭിക്കുകയും ചെയ്തു. ചിക്കാഗോ മലയാളി അസോസിയേഷന്റെ വകയായും ,അസോസിയേഷന് അംഗങ്ങളും മറ്റു നിരവധി ആളുകളും പ്രൊഫസര്‍ മുതുകാടിന്റെ പ്രോജെക്റ്റിലേക് സംഭാവന നല്കുകയുണ്ടായി. പ്രസ്തുത യോഗത്തില്‍ ലീല ജോസഫ്, ഡോ. സിബിള്‍ ഫിലിപ്പ്, വിവീഷ് ജേക്കബ്, സജി തോമസ്,ജോണ്സന് കണ്ണൂക്കാടന്‍ ,ലെജി പട്ടരുമഠത്തില്‍, സ്വര്‍ണ്ണം ചിറമേല്‍ ,ഷൈനി തോമസ്, മുന്‍ പ്രസിഡണ്ടുമാരായ സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി…
ഫൊക്കാന ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷനും ഓണാഘോഷവും പ്രൗഢഗംഭീരമായി
ചിക്കാഗോ: ഫെഡറേഷന് ഓഫ് കേരള അസോസിയേഷന്‍സ് നോര്‍ത്ത് അമേരിക്കയുടെ (ഫൊക്കാന) ന്യൂയോര്‍ക്ക് റീജണല്‍ കണ്‍വന്‍ഷനും ഈ വര്‍ഷത്തെ ഓണാഘോഷവും ഓഗസ്റ്റ് 21-ന് റോക്ക്ലാന്റ് കൗണ്ടി ക്ലാര്‍ക്ക്സ്ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ച് പ്രൗഢഗംഭീരമായി നടന്നു. സാധക സംഗീത സ്കൂളിന്റെ ഡയറക്ടര്‍ പ്രൊഫ. സാധക അലക്സാണ്ടറുടെ പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഫൊക്കാനാ അസോസിയേറ്റ് ട്രഷറര്‍ അലക്സാണ്ടര്‍ പൊടിമണ്ണില്‍ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. മുഖ്യാതിഥിയായിരുന്ന ഫൊക്കാന പ്രസിഡന്റ് രാജന് പടവത്തില്‍ ഓണ സന്ദേശം നല്‍കുകയും, നിലവിളക്ക് കൊളുത്തി പരിപാടി ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു. അടുത്ത വര്‍ഷം ജൂലൈ മാസത്തില്‍ ഫ്ളോറിഡയിലെ മയാമിയില്‍ വെച്ച് നടത്തുന്ന നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. റീജണല്‍ വൈസ് പ്രസിഡന്റ് റജി വര്‍ഗീസ് യോഗത്തില്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ ഫൊക്കാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് പാലമലയില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വിനോദ്…
റഷ്യൻ, ചൈനീസ് ഹൈപ്പർസോണിക് മിസൈലുകളെ ലക്ഷ്യമിട്ട് അമേരിക്ക ലേസർ ആയുധങ്ങൾ വികസിപ്പിക്കുന്നു
വാഷിംഗ്ടണ്‍: റഷ്യന്‍, ചൈനീസ് സൈനികരുടെ ആയുധപ്പുരയിലുള്ള ഹൈപ്പർസോണിക് മിസൈലുകൾക്കെതിരെ സാധ്യമായ പ്രതിരോധമെന്ന നിലയിൽ ഡയറക്ട് എനർജി സിസ്റ്റം എന്ന് വിളിക്കപ്പെടുന്ന ലേസര്‍ ആയുധങ്ങള്‍ വികസിപ്പിക്കാനുള്ള നാവികസേനയുടെ ശ്രമങ്ങൾ യുഎസ് നേവൽ ഓപ്പറേഷൻസ് മേധാവി അഡ്മിറൽ മൈക്ക് ഗിൽഡേ പ്രഖ്യാപിച്ചു. ഹൈപ്പർസോണിക് ഭീഷണി നശിപ്പിക്കാൻ ഉയർന്ന ഊർജ ലേസറോ ഹൈ പവർ മൈക്രോവേവുകളോ ഉപയോഗിക്കുന്ന അത്തരം സംവിധാനങ്ങൾ വികസിപ്പിക്കുന്നത് യുഎസ് നാവികസേനയുടെ മുൻഗണനയായി തുടരുമെന്ന് വാഷിംഗ്ടണിലെ വലതുപക്ഷ ഹെറിറ്റേജ് ഫൗണ്ടേഷൻ തിങ്ക് ടാങ്കിൽ വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിൽ ഗിൽഡേ അടിവരയിട്ടു പറഞ്ഞു. ഹൈപ്പർസോണിക് ആയുധങ്ങളുടെ മേഖലയിൽ അമേരിക്കയിലെ മുൻനിര എതിരാളികളായ റഷ്യയും ചൈനയും കൈവരിച്ച മുന്നേറ്റങ്ങളെ നാവിക കമാൻഡർ സമ്മതിച്ചു. അവർ ഒരു പ്രധാന ആശങ്കയാണ്. റഷ്യയും ചൈനയും ആ കഴിവുകൾ വികസിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 18,300 മുതൽ 27,400 മീറ്റർ വരെ ഉയരത്തിൽ സ്ട്രാറ്റോസ്ഫിയറിൽ പ്രവർത്തിക്കാൻ രൂപകൽപ്പന…
ഫോമ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘FSFF’ പ്രവാസി ചാനലിൽ ഓഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 2 വരെ
ന്യൂയോർക്ക്, ഓഗസ്റ്റ് 29: ഫോമായുടെ അന്താരാഷ്ട്ര കൺവെൻഷനോടനുബന്ധിച്ചു ഫോമാ കൾച്ചറൽ കമ്മിറ്റി ചെയർമാൻ ശ്രീ പൗലോസ് കുയിലാടന്റെ നേതൃത്വത്തിൽ നടത്തുന്ന ‘FSFF’ ‘ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ’ വന്ന ഹൃസ്വ സിനിമകൾ പ്രവാസി ചാനലിൽ ദിവസേന സംപ്രേക്ഷണം ചെയ്യുന്നു. ഓഗസ്റ്റ് 29, 30, 31, സെപ്റ്റംബർ 1, 2 തീയതികളിൽ ന്യൂ യോർക്ക് ടൈം രാത്രി 9 മണിക്കാണ് ഇതിന്റെ സംപ്രേക്ഷണം എന്ന് പ്രവാസി ചാനലിന്റെ മാനേജിങ് ഡയറക്ടർ സുനിൽ ട്രൈസ്റ്റാർ അറിയിച്ചു. ഫോമായോടു സഹകരിച്ചു ഈ ടെലിഫിലിമുകൾ പ്രത്യേകമായി സംപ്രേക്ഷണം ചെയ്യാൻ പ്രവാസി ചാനലുമായി ധാരണയിൽ എത്താൻ സഹായിച്ച പൗലോസ് കുയിലാടനോടും, ഫോമാ സംഘടനാ ഭാരവാഹികളോടുമുള്ള നന്ദി ചാനലിന്റെ ഡിറെക്ടർസ് ആയ വർക്കി എബ്രഹാം, ബേബി ഊരാളിൽ , ജോൺ ടൈറ്റസ്, ജോയ് നേടിയകാലയിൽ എന്നിവർ പ്രത്യേകം അറിയിച്ചു. 15 ഓളം ഷോർട്ട് ഫിലിമുകൾ ആണ് മത്സരത്തിന്…
