മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്‌നിക്കും – സെപ്തംബർ 3 ശനിയാഴ്ച

ഹൂസ്റ്റൺ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്റെ ഈ വര്‍ഷത്തെ കുടുംബ സംഗമവും പിക്‌നിക്കും സെപ്തംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽവച്ച് നടത്തപ്പെടുമെന്ന് (4033, Hwy 6, Sugaralnd, TX ) പ്രസിഡണ്ട് ചാക്കോ നൈനാൻ അറിയിച്ചു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുടുംബസംഗമവും പിക്‌നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്‌ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്: ചാക്കോ നൈനാൻ (പ്രസിഡണ്ട്) – 832 661 7555.

Print Friendly, PDF & Email

Leave a Comment

More News