ഇറാൻ, റഷ്യ, ചൈന എന്നിവയ്‌ക്കെതിരെ അമേരിക്ക തെറ്റായ പ്രചാരണം നടത്തിയതായി ഗവേഷണ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇറാൻ, റഷ്യ, ചൈന എന്നിവയെ ലക്ഷ്യം വെച്ച് ദീര്‍ഘകാലമായി യുഎസ് തെറ്റായ വിവര പ്രചാരണങ്ങളുടെയും അതുപോലെ തന്നെ പാശ്ചാത്യ അനുകൂല വിവരണങ്ങൾ പ്രചരിപ്പിക്കുന്നതിന് ഡസൻ കണക്കിന് വ്യാജ അക്കൗണ്ടുകളുടെ ഉപയോഗത്തിന്റെയും വിശദാംശങ്ങൾ സമീപകാല ഗവേഷണങ്ങൾ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സ്റ്റാൻഫോർഡ് ഇന്റർനെറ്റ് ഒബ്സർവേറ്ററിയിലെയും ഗവേഷണ കമ്പനിയായ ഗ്രാഫിക്കയിലെയും ഗവേഷകർ നടത്തിയ പഠനമനുസരിച്ച്, അഞ്ച് വർഷത്തോളം യുഎസ് അനുകൂല രഹസ്യ സ്വാധീന പ്രവർത്തനങ്ങൾ നടത്തി, പശ്ചിമേഷ്യയിലും മധ്യേഷ്യയിലും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് “വഞ്ചനാപരമായ തന്ത്രങ്ങൾ” ഉപയോഗിച്ചു എന്ന് പറയുന്നു. പ്രവർത്തനങ്ങൾക്ക് പിന്നിലെ അക്കൗണ്ടുകൾ പലപ്പോഴും വാർത്താ ഔട്ട്‌ലെറ്റുകളായി അവതരിപ്പിക്കുകയോ നിലവിലില്ലാത്ത വ്യക്തിത്വങ്ങളുടെ പേരിലോ ആയിരുന്നു. ഫാർസി, റഷ്യൻ, അറബിക്, ഉർദു എന്നിവയുൾപ്പെടെ ഏഴ് ഭാഷകളിലെങ്കിലും ഉള്ളടക്കം പോസ്റ്റ് ചെയ്തിരുന്നതായി പറയുന്നു. ചില സന്ദർഭങ്ങളിൽ, വോയ്‌സ് ഓഫ് അമേരിക്ക, റേഡിയോ ഫ്രീ യൂറോപ്പ് എന്നിവയുൾപ്പെടെ വാഷിംഗ്ടൺ ധനസഹായമുള്ള…

സപ്പോരിജിയ ആണവനിലയത്തിന് ഷെല്ലിടാൻ ഉപയോഗിച്ച യുഎസ് നിർമിത ഹോവിറ്റ്സർ റഷ്യ തകർത്തു

തെക്കുകിഴക്കൻ ഉക്രെയ്നിൽ സ്ഥിതി ചെയ്യുന്ന റഷ്യൻ നിയന്ത്രണത്തിലുള്ള സപ്പോരിജിയ ആണവനിലയത്തിന് നേരെ ഷെല്ലാക്രമണം നടത്താൻ കിയെവ് സേന ദിവസേന ഉപയോഗിച്ചിരുന്ന യുഎസ് നിർമ്മിത എം777 ഹോവിറ്റ്സർ പീരങ്കി റഷ്യന്‍ സൈന്യം നശിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, സപ്പോരിജിയ ആണവ നിലയത്തിന് നേരെ ഉക്രേനിയൻ സൈന്യം വലിയ തോതിലുള്ള പീരങ്കികൾ ഉപയോഗിച്ച് രണ്ട് തവണ ഷെല്ലാക്രമണം നടത്തി. ഷെല്ലാക്രമണത്തിന്റെ ഫലമായി, ഓക്സിജൻ, നൈട്രജൻ സ്റ്റേഷന്റെ പ്രദേശത്ത് നാല് യുദ്ധോപകരണങ്ങൾ പൊട്ടിത്തെറിച്ചു. കൂടാതെ, പ്രത്യേക കെട്ടിട നമ്പർ 1 ന്റെ പ്രദേശത്ത് ഒന്ന് കൂടി, ”പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതിനിധി ഇഗോർ കൊനാഷെങ്കോവ് വെള്ളിയാഴ്ച പ്രതിദിന സമ്മേളനത്തിൽ പറഞ്ഞു. ഉക്രേനിയൻ സേന ഉപയോഗിച്ച യുഎസ് നിർമ്മിത ഹോവിറ്റ്‌സറിന്റെ സ്ഥാനം കൃത്യമായി നിർണ്ണയിക്കാനും നശിപ്പിക്കാനും റഷ്യൻ യൂണിറ്റുകൾക്ക് കഴിഞ്ഞുവെന്ന് കൊനാഷെങ്കോവ് അഭിപ്രായപ്പെട്ടു. അവിടെ നിന്നാണ്…

പ്രവാസി മലയാളി ഫെഡറേഷൻ പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും ശനിയാഴ്ച

ഹൂസ്റ്റൺ: ലോക മലയാളി പ്രവാസികളുടെ കൂട്ടായ്മയായ പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ന്റെ ആഭിമുഖ്യത്തിൽ കേരളത്തിന് വെളിയിലുള്ള പ്രവാസികൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന നോൺ റസിഡന്റ് കേരളൈറ്റ്സ് (എൻആർകെ) പ്രതിനിധി സമ്മേളനവും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഓഗസ്റ്റ് 27 നു ശനിയാഴ്ച ഡൽഹിയ്ക്കടുത്ത് രാജസ്ഥാനിലെ ഭിവാഡിയിലുള്ള ‘ദി ട്രീ ഹൗസ് ഹോട്ടൽ ക്ലബ്’ ൽ വച്ചാണ് സംഗമം നടത്തുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പിഎംഎഫ് ഗ്ലോബൽ നേതാക്കളും സംബന്ധിച്ച് നേതൃത്വം നൽകും. പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, ജനറൽ സെക്രട്ടറി വർഗീസ് ജോൺ എന്നിവരോടൊപ്പം അമേരിക്കയിൽ നിന്നും മുതിർന്ന മാധ്യമ പ്രവർത്തകനും പിഎംഎഫ് ഗ്ലോബൽ മീഡിയ കോർഡിനേറ്ററുമായ പി.പി. ചെറിയാനും സംബന്ധിക്കും. പിഎംഎഫിന്റെ കേരള കോർഡിനേറ്റർ ബിജു. കെ. തോമസ്, ഇന്ത്യൻ…

“യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” – ഡോക്യൂമെന്ററി പൂർത്തിയാകുന്നു

ഹൂസ്റ്റൺ: മാർത്തോമാ സഭയുടെ 21 മത് മെത്രാപ്പോലീത്തായിരുന്ന് സഭയ്ക്കു ധീരമായ നേതൃത്വം നൽകിയ ഭാഗ്യസ്മരണീയനായ കാലം ചെയ്ത ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ ധന്യവും ശ്രേഷ്ടവുമായ ജീവിതത്തെ ആസ്പദമാക്കി “യുഗപ്രഭാവനായ ജോസഫ് മാർത്തോമാ മലങ്കരയുടെ സൂര്യ തേജസ്സ്” എന്ന പേരിൽ ഡോക്യുമെന്ററി തയ്യാറാവുന്നു. ജോസഫ് മാർത്തോമ്മയുടെ ജീവിതം 4 ഘട്ടങ്ങളായാണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യൂമെന്ററിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 1908 മുതൽ പശ്ചാത്തലത്തിൽ കാണിക്കുന്ന ചിത്രീകരണത്തിൽ ബാലനാകുന്ന ബേബി എന്ന് വിളിപ്പേരുള്ള ജോസെഫിന്റെ സഭാ ശുശ്രൂഷയിലേക്കുള്ള ഒരുക്കത്തിന്റെ പശ്ചാത്തലവും സുറിയാനിയിൽ നിന്ന് മലയാളത്തിലേക്ക് തർജമ ചെയ്യപ്പെട്ട ശുശ്രൂഷകളുടെ ആദ്യപടിയും ശെമ്മാശ്, കശീശ്ശാ സ്ഥാനങ്ങൾ, ജോസഫ് മാർ ഐറേനിയോസ് സഫ്രഗൻ മെത്രാപോലിത്ത സ്ഥാനവും ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തയുടെ സമാനതകളില്ലാത്ത ഒരു പ്രഭാ പ്രബുദ്ധ പ്രൗഢിയും പാലക്കുന്നത്തെ പാരമ്പര്യ പൈതൃകത്തിൽ ഉറച്ചു നിന്ന് ‘ ജാതിക്കു കർത്തവ്യൻ’ എന്ന പോലെ നടപ്പിലും…

കേരള ക്ലബ് ഓണം ശ്രാവണ സന്ധ്യ ആഗസ്റ്റ് 27-ന്

മിഷിഗൺ: നാലരപതിറ്റാണ്ടിന്റെ പ്രവർത്തന പാരമ്പര്യമുള്ള മിഷിഗണിലെ ആദ്യ മലയാളി കലാസാംസ്കാരിക സംഘടനയായ കേരള ക്ലബ്ബിന്റെ ഈ വർഷത്തെ ഓണാഘോഷം “ശ്രാവണ സന്ധ്യ” ആഗസ്റ്റ് 27-ന് ശനിയാഴ്ച വൈകിട്ട് 4:30 മുതൽ ബെവെർലി ഹിൽസിലുള്ള വയ്‍ലി ഇ. ഗ്രൂവ്സ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വർണ്ണാഭമായ പരിപാടികളോടെ നടത്തപ്പെടും. കേരള ക്ലബിന് മാത്രം അവകാശപ്പെടുവാൻ കഴിയുന്ന കേരളത്തനിമയാർന്ന ഓണസദ്യയോടെ ഓണാഘോഷങ്ങൾ ആരംഭിക്കും. 1975 മുതൽ കേരള ക്ലബ്ബ് അംഗങ്ങൾ പാകം ചെയ്തുകൊണ്ടുവരുന്ന ഓണസദ്യയുടെ വിഭവങ്ങൾ എല്ലാവർഷവും അഞ്ഞൂറോളംപേർ ആസ്വദിച്ചു കഴിക്കുന്നു. ശ്രാവണ സന്ധ്യ എന്ന ഓണാഘോഷത്തോടു ചേർന്നു നടക്കുന്ന ഗ്രാൻഡ് മെഗാ ഷോയിൽ മികച്ച കലാകാരന്മാരും കലാകാരികളും കുട്ടികളൂം പങ്കെടുക്കുന്ന കലാപരിപാടികൾ അരങ്ങേറും. കേരള ക്ലബ്ബിന്റെ നേതൃത്വത്തിൽ ഈ വർഷം കേരളത്തിൽ കോട്ടയം, കോഴിക്കോട്, കൊച്ചി, ഇടുക്കി എന്നിവിടങ്ങളിൽ ഓണക്കിറ്റുകൾ വിതരണം ചെയ്‌തു. ഗൃഹാതുരത്വമാർന്ന ഓർമ്മകൾ ഉണർത്തുന്ന ഈ ഓണാഘോഷത്തിലേക്ക്…

യുഎസ് മാധ്യമ പ്രവർത്തകനെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ന്യൂയോർക്കിലേക്ക് നാടുകടത്തിയതായി കുടുംബം

അമേരിക്കൻ പത്രപ്രവർത്തകൻ അംഗദ് സിംഗിനെ ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തിയ ഉടന്‍ തന്നെ ന്യൂയോർക്കിലേക്ക് നാടുകടത്തിയതായി അമ്മ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ അവകാശപ്പെട്ടു. ഏഷ്യയെ കേന്ദ്രീകരിച്ച് വൈസ് ന്യൂസിനായി ഡോക്യുമെന്ററികൾ നിർമ്മിക്കുന്ന സിംഗ് വ്യക്തിപരമായി ഇന്ത്യയിൽ സന്ദർശനം നടത്തുകയായിരുന്നുവെന്ന് അമ്മ ഗുർമീത് കൗർ പറഞ്ഞു. പഞ്ചാബിൽ ഞങ്ങളെ കാണാൻ ഡൽഹിയിൽ 18 മണിക്കൂർ യാത്ര ചെയ്ത് ഡല്‍ഹിയിലെത്തിയ അമേരിക്കൻ പൗരനായ എന്റെ മകനെ അടുത്ത വിമാനത്തിൽ ന്യൂയോർക്കിലേക്ക് തന്നെ തിരിച്ചയച്ചറ്ഋആയി കൗര്‍ പറഞ്ഞു. അവർ കാരണം പറഞ്ഞില്ല. പക്ഷേ, അവാർഡ് നേടിയ അവന്റെ പത്രപ്രവർത്തനമാണ് അവരെ ഭയപ്പെടുത്തുന്നതെന്ന് നമുക്കറിയാം. മാതൃരാജ്യത്തോടുള്ള സ്നേഹമാണ് അവർക്ക് സഹിക്കാൻ കഴിയാത്തത്. വൈസ് ന്യൂസിന്റെ അത്യാധുനിക റിപ്പോർട്ടിംഗാണ് അവരെ ചൊടിപ്പിക്കുന്നത്, കൗർ അവകാശപ്പെട്ടു. ഇന്ത്യയിൽ കൊവിഡ്-19 പാൻഡെമിക്കിനെക്കുറിച്ചും ഇപ്പോൾ റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിലെ കർഷകരുടെ പ്രതിഷേധത്തെക്കുറിച്ചും സിംഗ് ഡോക്യുമെന്ററികളുടെ ഒരു…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ – 9): ജോണ്‍ ഇളമത

മൈക്കെലാഞ്ജലോയും ലുഡ്‌വിക്കോ അരിസ്റ്റോയും സായംകാലങ്ങളില്‍ കൂടി സന്ധ്യാവേളകളെ ആനന്ദമയമാക്കിത്തീര്‍ത്തു. കവിതാപാരായണവും ലഹരിയുള്ള വീഞ്ഞും അവരെ സന്തുഷ്ടരാക്കി. ആനുകാലിക വിഷയങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്തു. നവോത്ഥാന ആര്‍ട്ടിസ്റ്റുകള്‍, അവരുടെ സംഭാവനകള്‍, കവികള്‍, ക്ലാസിക്‌ കൃതികള്‍, ശാസ്ത്രജ്ഞര്‍, പോപ്പുമാര്‍, രാജാക്കന്മാര്‍, പ്രഭുക്കള്‍, ഹുമാനിസ്റ്റുകള്‍ എന്നിവര്‍ അവരുടെ ചര്‍ച്ചകളില്‍ സ്ഥാനംപിടിച്ചു. മൈക്കിള്‍ പറഞ്ഞു: നമ്മള്‍ കണ്ടുമുട്ടിയത്‌ ഒരു നിമിത്തമാണ്‌. അരിസ്റ്റോ വാചാലനായി: അതേ, അതേ. എല്ലാക്കാര്യങ്ങളും അങ്ങനെയാണ്‌. താങ്കളില്‍ ഒരു നല്ല കവി ഒളിച്ചിരിപ്പുണ്ട്‌. ശില്പംപോലെ അത്‌ കൊത്തി രൂപപ്പെടുത്തി തേച്ചുമിനുക്കി പുറത്തേക്കെടുക്കണം. ലിയനാര്‍ഡോ ഡാവിന്‍ചിയെ നോക്കുക. അദ്ദേഹം ബഹുമുഖ പ്രതിഭയല്ലേ..! ചിത്രകാരന്‍, ശില്പി, ശാസ്ത്രജ്ഞന്‍, വാഗ്മി എന്നുവേണ്ട വിവിധ തുറകളില്‍ ഉന്നതന്‍, ബഹുമാന്യന്‍! ഇന്ന്‌ ഉന്നതത്തില്‍ നില്‍ക്കുന്ന ശില്പിയും ചിത്രകാരനും കൂടിയാണ്‌. എന്നാല്‍ ശില്പകലയില്‍ താങ്കളുടെ നാമധേയം ഡാവിന്‍ചിയുടെ ഒപ്പമോ, അതിനപ്പുറമോ എത്തിയിട്ടുണ്ടെന്നാണ്‌ കേള്‍ക്കുന്നത്‌. ഡാവിന്‍ചി പടക്കുതിരകള്‍ക്ക്‌ മിഴിവേറെ കൊടുക്കുമെങ്കിലും…

എല്ലാ മലയാളികളും ഇപ്പോൾ മാധ്യമ പ്രവർത്തകർ: എൽദോസ് കുന്നപ്പള്ളിൽ എം.എൽ.എ

ഫിലാഡൽഫിയ: കേരളത്തിൽ ഇപ്പോൾ പത്രപ്രവർത്തനം നടത്താത്ത ആരുമില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ  എൽദോസ് കുന്നപ്പള്ളിൽ. എല്ലാവര്ക്കും എഴുതാനറിയാം. പലരും നവമാധ്യമങ്ങളിൽ  സുന്ദരമായി എഴുതുന്നു. അറിയുന്ന കാര്യങ്ങൾ അവർ വാട്ട്സാപ്പിലോ  ഫെയ്‌സ്ബുക്കിലോ ഇടുന്നതോടെ അവരും മാധ്യമ പ്രവർത്തകരായി-ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ് ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ പ്രസിഡന്റ് ജീമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അരുൺ കോവാട്ട് ആമുഖ പ്രസംഗം  നടത്തി. ട്രഷറർ വിൻസന്റ് ഇമ്മാനുവൽ സ്വാഗതമാശംസിച്ചു. മുഖ്യ പ്രസംഗം  നടത്തിയ നാഷണൽ പ്രസിഡന്റ്  സുനിൽ തൈമറ്റം പ്രസ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. കേരളത്തിലെ ഏറ്റവും വലിയ മാധ്യമ പുരസ്കാരമായ മാധ്യമ ശ്രീ, മാധ്യമ  രത്ന എന്നിവ പ്രസ് ക്ലബ് നൽകുന്നു. അടുത്ത അവാർഡ് വിതരണം, ജനുവരി ആറിന് കൊച്ചി ബോൾഗാട്ടി പാലസിലാണ്.  കേരളത്തിൽ  അകാലത്തിൽ  മരിച്ച പത്രക്കാരുടെ കുടുംബങ്ങൾക്കു…

കോശി കൈതയിൽ ജോസഫ് ഓസ്റ്റിനിൽ നിര്യാതനായി

ഓസ്റ്റിൻ: കോട്ടയം കൊല്ലാട് കോശി കൈതയിൽ ജോസഫ് (ജോച്ചെൻ – 79 വയസ്സ്) ഓസ്റ്റിനിൽ നിര്യാതനായി. ഭാര്യ സൂസൻ ജോസഫ് (ലില്ലിക്കുട്ടി) ചെങ്ങന്നൂർ വാഴക്കാലായിൽ കുടുംബാംഗമാണ്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിയങ്ങിൽ ബിരുദം നേടിയ ശേഷം കുവൈറ്റിലും അമേരിക്കയിലെ വിവിധ നഗരങ്ങളിലും പരേതൻ ജോലി ചെയ്തു. ദീർഘവർഷങ്ങൾ ഹൂസ്റ്റണിലായിരുന്ന കോശി ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയുടെ വൈസ് പ്രസിഡണ്ട്, ട്രസ്റ്റി, സോണൽ അസ്സംബ്ലി അംഗം, 1981- 84 കാലഘട്ടത്തിൽ ഇടവകയുടെ ദേവാലയ നിർമാണ കമ്മിറ്റി അംഗം തുടങ്ങിയ വിവിധ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കൾ: ജീജോ ജോസഫ്, രേഖാ പോൾസൺ, ജയ്ക്ക് ജോസഫ് മരുമകൾ: ഐമീ കൊച്ചുമക്കൾ : കരോളിൻ, ഡ്രൂ, ടൈയസ്, എലൈ, ഫിൻ പൊതുദർശനവും സംസ്കാര ശുശ്രൂഷകളും: ഓഗസ്റ്റ് 26 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓസ്റ്റിൻ മാർത്തോമാ ദേവാലയത്തിൽ (2222, Downing…

മർത്ത മറിയം വനിതാ സമാജം സംഘടനയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയവരെ ആദരിച്ചു

മൗണ്ട് ഒലീവ്, ന്യൂജേഴ്‌സി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വനിതകളുടെ സംഘടനയായ മർത്ത മറിയം വനിതാ സമാജം നാല്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ഇതോടനുബന്ധിച്ച് ഭദ്രാസനത്തിലുടനീളം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കേരളത്തിലുള്ള അനുയോജ്യരായ നാല്‍പത് കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സഹായധനം നല്‍കും. ഓഗസ്റ്റ് മാസം മർത്ത മറിയം വനിതാ സമാജ മാസമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഭദ്രാസനം. ഇതോടനുബന്ധിച്ച് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ ഒക്ടോബര്‍ ഒന്ന് ശനിയാഴ്ചയാണ് വിവിധ ദേവാലയങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള പരിപാടി നടക്കുന്നത്. മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്ന് മർത്ത മറിയം വനിതാ സമാജത്തില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ പൊന്നമ്മ അലക്‌സാണ്ടര്‍, സോഫിയാമ്മ മാത്യു എന്നിവരെ ആദരിച്ചു. ടൊറന്റോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരി റവ. ഫാ. ഡോ. തോമസ് ജോര്‍ജ് ഉപഹാരം കൈമാറി. ഫാ. ഷിബു…