ന്യൂജേഴ്‌സി : നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നായ കേരളാ അസ്സോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി (KANJ ) ഓണം 2022 സെപ്തംബർ 17 ശനിയാഴ്ച അതിവിപുലമായി ആഘോഷിക്കുന്നു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി നിർദേശിക്കപ്പെട്ട കോർഡിനേറ്റേഴ്സ് ടീമിലേക്ക് നിരവധി പുതുമുഖങ്ങൾ, പീറ്റർ ജോർജ്, ജോർജി സാമുവൽ എന്നിവരെ കൂടാതെ രാജീവ് രാജഗോപാൽ, ജിജേഷ് തോട്ടത്തിൽ, സുനിൽ പോൾ, മീരാ ശ്യാം, സുബിൻ രാജു, സുരജിത് കിഴക്കയിൽ, ടോം വർഗീസ്, മാത്യു അലക്സ്, സുജിത് കാരക്കാടൻ, രാജീവ് മോഹൻ, സിജോ സെബാസ്റ്റ്യൻ തുടങ്ങിയവരാണ് ഓണാഘോഷങ്ങളുടെ ഭാഗമായി രൂപീകരിക്കുന്ന വിവിധ കമ്മറ്റികളുടെ നേതൃത്വനിരയിലേക്ക് എത്തുന്നത്, മാലിനി നായർ, റോയ് മാത്യു, സ്വപ്ന രാജേഷ്, ബൈജു വർഗീസ് എന്നിവരടങ്ങുന്നു കൺവീനേഴ്‌സ് കമ്മിറ്റിയും പുതിയ കോർഡിനേറ്റേഴ്‌സ് കമ്മറ്റിയുമായിരിക്കും അതിവിപുലമായ ആഘോഷങ്ങൾക്ക് ചുക്കാൻ പിടിക്കുവാൻ കാൻജ് എക്സിക്യു്ട്ടിവ് കമ്മിറ്റിയെ സഹായിക്കുന്നത്. മലബാർ ഗോൾഡ് ആൻഡ്…
Category: AMERICA
ഒഐസിസി യുഎസ്എ: “ആസാദി കി ഗൗരവ്” സ്വാതന്ത്ര്യ ദിനാഘോഷം അവിസമരണീയമായി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യൂഎസ്‌എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്യത്തിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ സമാപനം കുറിച്ച് കൊണ്ട് ‘സൂം’ പ്ലാറ്റ് ഫോമിൽ നടത്തിയ ” ആസാദി കി ഗൗരവ് ” വ്യത്യസ്തവും വേറിട്ടതുമായ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം 8:30 (ന്യൂയോർക് സമയം) ന് ചടങ്ങുകൾ ആരംഭിച്ചു. ന്യൂയോർക്കിൽ നിന്നും പ്രശസ്ത സംഗീതജ്ഞനായ പ്രൊഫ.സാധക അലക്സാണ്ടറും ടീമും പാടിയ ദേശഭക്തി ഗാനം വന്ദേമാതരത്തോടെയായിരുന്നു ആഘോഷത്തിന്റെ തുടക്കം.തുടർന്ന് നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബേബി മണക്കുന്നേലിന്റെ അദ്ധ്യക്ഷ പ്രസംഗത്തിന് ശേഷം നാഷണൽ ചെയർമാൻ ജെയിംസ് കൂടൽ ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. തുടർന്ന് പുതു തലമുറയുടെ പ്രതീകമായ സ്റ്റെഫിൻ മനോജ് ന്യൂയോർക്കിൽ നിന്നും ഇന്ത്യൻ…
ഹൂസ്റ്റൺ എക്യൂമെനിക്കൽ വോളീബോൾ ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം ജേതാക്കൾ
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ നടത്തിയ വോളീബോൾ ടൂർണമെന്റിൽ ഹൂസ്റ്റൺ സെന്റ് ജോസഫ് സീറോ മലബാർ ചർച്ച് ടീം ചാമ്പ്യന്മാരായി.വാശിയേറിയ ഫൈനൽ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ടീമിനെ പരാജയപെടുത്തിയാണ് അവർ വിജയകിരീടമണിഞ്ഞത് (25-22, 20-25,15-10).സെന്റ് മേരീസിന് റണ്ണർ അപ്പ് ട്രോഫിയും ലഭിച്ചു. ടൂർണമെന്റ് ജേതാക്കൾക്ക് റവ.ഫാ. ടി.എം. പീറ്റർ തൈവുള്ളതിൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും റണ്ണേഴ്‌സ് അപ്പിന് ഐസിഇസിഎച്ച് ട്രോഫിയും ഐസിഇസിഎച്ച് പ്രസിഡണ്ട് റവ.ഫാ.ഏബ്രഹാം സഖറിയായും മെഗാ സ്പോൺസർ ചാരുവിള മാത്യു എന്നിവർ ചേർന്ന് സമ്മാനിച്ചു. . ടൂർണമെന്റിലെ മികച്ച കളിക്കാരനായി (എംവിപി) സനൂപ് ജോസി (സെന്റ് ജോസഫ് സീറോ മലബാർ) റയോൺ (ബസ്റ്റ് ഡിഫെൻസ് പ്ലെയർ ) ഷോൺ ജോസി (ബസ്ററ് ഒഫൻസ് പ്ലെയർ) കെവിൻ മാത്യു (ബെസ്ററ് സെറ്റർ) റൈസിംഗ് സ്റ്റാർസായി മിസ്…
ടീം വെൽഫെയർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ദോഹ: കൾച്ചറൽ ഫോറം ഖത്തറിന് കീഴിലെ വളണ്ടിയര്‍ വിഭാഗമായ ടീം വെൽഫെയർ ഇന്ത്യയുടെ എഴുപത്തി ആറാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആസാദി കാ അമൃത് മഹോത്സവിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച ആഘോഷ പരിപാടി കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഭിമാനകരമായ സംസ്കാരവും ചരിത്രങ്ങളും ഉള്ള രാജ്യമാണ് നമ്മുടെ ഇന്ത്യയെന്നും ദാര്‍ശനിക വൈവിധ്യത്താല്‍ സമ്പന്നമായിരുന്ന ഇന്ത്യയുടെ ഗ്രാമാന്തരങ്ങളില്‍ നിന്ന് പോലും സഹിഷ്ണുതയുടെയും മാനവ മൈത്രിയുടെയും മഹാഗീതങ്ങള്‍ ഉയര്‍ന്ന കാലത്തില്‍ നിന്ന് ധ്രുവീകരണവും ശിഥില ചിന്തകളും ഉയര്‍ന്ന് വരുന്നെങ്കില്‍ സൗഹാര്‍ദ്ദത്തിന്റെ പ്രതിരോധം തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രം ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്വിസ്, ദേശ ഭക്തിഗാനം തുടങ്ങിയവ അരങ്ങേറി. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി, ടീം വെൽഫെയർ ക്യാപ്റ്റൻ സഞ്ജയ് ചെറിയാൻ, വൈസ് ക്യാപറ്റന്മാരായ നിസ്താര്‍ എറനാകുളം ഫഹദ് മുഹമ്മദ്, ഫാത്തിമ തസ്‌നീം തുടങ്ങിയവര്‍…
ഫിലാഡല്‍ഫിയ സീറോ മലബാര്‍ പള്ളിയില്‍ പുതുമയാര്‍ന്ന വി.ബി. എസ് പ്രോഗ്രാം
ഫിലാഡല്‍ഫിയ: സ്കൂള്‍ കുട്ടികള്‍ അവധിക്കാലം കുടുംബമൊത്തുള്ള യാത്രകള്‍ക്കും, ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിനും, കൂട്ടുകാരൊത്ത് ഇഷ്ടവിനോദങ്ങളില്‍ പങ്കെടുക്കുന്നതിനും, സമ്മര്‍ ക്യാമ്പുകളിലൂടെ വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനും ലക്ഷ്യമിടുമ്പോള്‍ അവയോടൊപ്പം തന്നെ എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായി വിനോദപരിപാടികളിലൂടെയും, ഇഷ്ടഗയിമുകളിലൂടെയും, വിവിധ ക്രാഫ്റ്റ് വര്‍ക്കുകളിലൂടെയും ബൈബിള്‍ വിജ്ഞാനവും കൂടി ഹൃദിസ്ഥമാക്കി മുന്നേറുന്ന ഒരു വിഭാഗം കുട്ടികളെ ഇതാ ശ്രദ്ധിക്കൂ. ഫിലാഡല്‍ഫിയ സെന്‍റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിന്‍റെ മേല്‍നോട്ടത്തില്‍ നടത്തപ്പെട്ട വെക്കേഷന്‍ ബൈബിള്‍ സ്കൂളിനെക്കുറിച്ചാണു പറഞ്ഞുവരുന്നത്. കൊറോണാ മഹാമാരിമൂലം രണ്ടുവര്‍ഷങ്ങളായി ഓണ്‍ലൈനായി മാത്രം ക്രമീകരിച്ചിരുന്ന വി. ബി. എസ് പ്രോഗ്രാമാണീവര്‍ഷം ക്ലാസ്മുറികളില്‍ നേരിട്ടു നടത്തപ്പെട്ടത്. കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വിശ്വാസപരിശീലനം നടത്തിയിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണഅലങ്കാരങ്ങളാല്‍ കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ എക്സ്പെഡീഷനു തികച്ചും അനുചിതമായ രീതിയില്‍ ദൈവസൃഷ്ടിയുടെ മഹത്വം വെളിപ്പെടുത്തുന്ന തരത്തില്‍ ബൈബിളിലെ മനുഷ്യ-മൃഗ…
കാലത്തിനൊത്ത പരസ്യം (ലേഖനം): ബ്ലെസന്‍ ഹ്യൂസ്റ്റന്‍
കാലത്തിനു മുന്‍പെ പ്രവചിച്ച സിനിമകള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്. കാലഘട്ടത്തിലെ സംഭവവികാസങ്ങളും രാഷ്ട്രീയ സാമൂഹിക വിഷയങ്ങളും തുറന്നുകാട്ടിയ സിനിമകളും മലയാള സിനിമയിലുണ്ടായിട്ടുണ്ട്. ജനങ്ങള്‍ നേരിടുന്ന ആനുകാലിക വിഷയങ്ങള്‍ ഇതിവൃത്തങ്ങളായ എത്രയോ സിനിമകള്‍ മലയാളക്കരയുടെ തീയറ്ററുകളില്‍ നിറഞ്ഞാടിയിട്ടുണ്ട്. മദ്യദുരന്തത്തിന്‍റെ കഥ ഇതിവൃത്തമായ ‘ഈ നാട്’, അണികളെക്കൊണ്ട് കൊല്ലും കൊലയും നടത്തി അവരെ അക്രമത്തിന് ആഹ്വാനമിട്ടിട്ട് പാര്‍ട്ടി ഓഫീസിലെ മുറിയില്‍ സുഖിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തുന്ന നേതാക്കളുടെ കഥ തുറന്നു കാട്ടിയ ‘സന്ദേശം’. കാലത്തിനനുസരിച്ച് മാറാത്ത പ്രത്യയശാസ്ത്രത്തില്‍ തളച്ചിട്ട് അണികളെക്കൊണ്ട് അധികാരത്തില്‍ കയറി അഴമിതിയും വിദേശ നിക്ഷേപത്തിന്‍റെ പേരില്‍ ഗള്‍ഫ് നാടുകളില്‍ പോയി അനധികൃത നിക്ഷേപം നടത്തി സ്വന്തം കീശ വീര്‍പ്പിച്ച് ഭരണം നടത്തുന്ന സഖാക്കളുടെ കഥ പറയുന്ന ‘അറബിക്കഥ’യുമൊക്കെ അതിലെ ചില ചലച്ചിത്രങ്ങള്‍ മാത്രമാണ്. അങ്ങനെ എത്രയെത്ര ചലച്ചിത്രങ്ങള്‍ കേരളത്തില്‍ ആനുകാലിക സംഭവവികാസങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. ചില സിനിമകളുടെ ഇതിവൃത്തങ്ങള്‍…
തിരുവോണപ്പുലരി (കവിത): ജയൻ വർഗീസ്
തിരുവോണപ്പുലരികളേ, തുയിലുണരൂ, തുയിലുണരൂ ! വരവായീ, വരവായീ വസന്ത നർത്തകികൾ, വരവായീ, വരവായീ സുഗന്ധ രഞ്ജിനികൾ ! കേരക്കുട, യോലക്കുട ചൂടും നാട് – എന്റെ പേരാറും, പെരിയാറും പാടും നാട്……! വരിനെല്ലിൻ മണി കൊത്തി – ക്കുരുവികളീ ഗഗനത്തിൽ, വരയായി, ത്തിരയായി – ട്ടൊഴുകും നാട് ! – എന്റെ കരളിന്റെ കുളിരായ തിരു മലയാളം !! അടിമത്തക്കഴുതകളാ- യാവകാശ- ക്കനലുകളിൽ അടിപതറി, ത്തലമുറ വീ – ണടിയും നാട് ! എന്റെ ചുടു കണ്ണീർ അതിൽ വീ – ണിട്ടെരിയും നാട് !? ഈ മണ്ണിൽ, ഈ വിണ്ണിൽ ഇനിയുണരും പകലുകളിൽ, ഒരു ചെറു തിരി, യുഗനാള – ക്കതിരായ് വായോ …? എന്റെ കരളിന്റെ കനവിന്റെ കുളിരായ് വായോ …? തൂവാനത്തുമ്പികളേ, തുയിലുണരൂ, തുയിലുണരൂ, വരവായീ, വരവായീ വസന്ത നർത്തകികൾ ! വരവായീ,…
IOC പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടനത്തിന് മുഖ്യാതിഥിയായി എൽദോസ് കുന്നപ്പിള്ളി MLA ഫിലഡൽഫിയയിൽ എത്തിച്ചേർന്നു
ഫിലഡൽഫിയ: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനവും IOC (ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സ്) പെൻസിൽവാനിയ ചാപ്റ്റർ ഉത്‌ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി അംഗവും പെരുമ്പാവൂര്‍ എം എല്‍ എ യുമായ എല്‍ദോസ് കുന്നപ്പള്ളി MLA ഫിലാഡൽഫിയായിൽ എത്തിച്ചേർന്നു. ഓഗസ്റ്റ് 21 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ഫെറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് ( 608 Welsh Rd, Philadelphia, PA 19115) സമ്മേളനം നടത്തപ്പെടുന്നത്. പൊതുസമ്മേളനത്തിൽ ഐ.ഓ സി കേരളാ ചാപ്റ്റർ നാഷണൽ പ്രസിഡന്റ് ലീലാ മാരാട്ട്, IOC നാഷണൽ നേതാക്കന്മാർ, പ്രാദേശിക നേതാക്കന്മാർ എന്നിവരോടൊപ്പം മറ്റ് സംഘടനാ പ്രവർത്തകരും കോൺഗ്രസ് അനുഭാവികളും പങ്കെടുക്കും. പൊതുസമ്മേളനത്തിന് ശേഷം ഫിലാഡൽഫിയയിലെ നിരവധി കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തിക്കൊണ്ടുള്ള ഗാനമേള, ഡാൻസ്, തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. വിഭവസമൃദ്ധമായ…
ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ
ന്യൂയോർക്ക്: ജാക്സൺഹൈറ്റ്സ് സെൻറ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 20 , 21 (ശനി, ഞായർ) തീയതികളിൽ നടക്കും. 20-ന് ശനിയാഴ്ച വൈകിട്ട് 6.30 -ന് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. 21-ന് ഞായാറാഴ്ച്ച രാവിലെ 8.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയ്ക്കുശേഷം അഭിവന്ദ്യ ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത കാര്‍മികത്വത്തില്‍ വി.കുര്‍ബാനയും, മദ്ധ്യസ്ഥപ്രാർഥനയും നടക്കും. 11 -മണിക്ക് ഈ വർഷം ഗ്രാജ്യൂറ്റ് ചെയ്ത വിദ്ധ്യാർഥികളെയും ഇടവകയിലെ മർത്തമറിയം സമാജത്തിന്റെ ആദ്യകാല പ്രവർത്തകരെ ആദരിക്കും. ജാക്സൺ ഹൈറ്റ്സ് സെൻറ് മേരീസ് ഇടവകയില്‍ നിന്നും, സമീപ ഇടവകകളില്‍ നിന്നുമായി വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കുചേരും. പരിശുദ്ധ ദൈവമാതാവിൻറെ മധ്യസ്ഥതയില്‍ ആഭയം പ്രാപിച്ചു അനുഗ്രഹീതരാകുവാന്‍…
ഓഐസിസി ഹൂസ്റ്റൺ ചാപ്റ്റർ: ഇന്ത്യയിലെ മുൻ സൈനികരെ ആദരിക്കുന്ന ചടങ്ങ് പ്രൗഢഗംഭീരമായി
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഹൂസ്റ്റൺ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിന പ്ലാറ്റിനം ജൂബിലി സമ്മേളനവും അതോടനുബന്ധിച്ചു നടന്ന മുൻ ഇന്ത്യൻ സൈനികരെ ആദരിക്കുന്ന ചടങ്ങും വികാരനിർഭരമായ നിരവധി മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം അഞ്ചരയ്ക്ക് മിസ്സോറി സിറ്റി അപ്ന ബസാർ ഹാളിൽ വച്ചായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ ദിന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ. ത്രിവർണ്ണ പതാകകൾ കൊണ്ട് നിറഞ്ഞു നിന്ന സമ്മേളന ഹാളിലേക്ക് വൈകുന്നേരം അഞ്ചു മുതൽ ഹൂസ്റ്റണിലുള്ള ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകളിൽ പ്രവർത്തിച്ച ധീര ദേശാഭിമാനികളായ 25 ൽ പരം മുൻ സൈനികർ എത്തിച്ചേർന്നു. തുടർന്ന് വിശിഷ്‌ഠാതിഥികളും എത്തിയപ്പോൾ ഹാൾ നിറഞ്ഞുകവിഞ്ഞിരുന്നു. ഹൂസ്റ്റൺ ചാപ്റ്റർ വാവച്ചൻ മത്തായി അധ്യക്ഷത വഹിച്ചു. ചാപ്റ്റർ ജനറൽ സെക്രട്ടറി ജോജി ജോസഫ് സ്വാഗതം ആശംസിച്ചു. ഡോണ ജോസ് ദേശഭക്തി…
