ന്യൂയോർക്ക്: ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ഉള്ള ശ്രീ നാരായണ അസോസിയേഷൻ ഗുരു മന്ദിരം ബ്രഹ്മശ്രീ സത്ചിദാനന്ദ സ്വാമികൾ സന്ദർശിച്ചു. കഴിഞ്ഞ മാസം ജൂലൈ 17 ഴാം തിയതി സ്വാമി മുക്താനന്ദ യതി ആയിരുന്നു ഗുരു മന്ദിരം സമര്പ്പണം ചെയ്തത്. ചെയർമാൻ ഗോവിന്ദൻ ജനാർദ്ദനൻ പ്രസിഡന്റ് സജി കമലാസനൻ ട്രഷറാർ സന്തോഷ് ചെമ്പൻ, കമ്മിറ്റി മെംബേർസ് ആയ റെനിൽ ശശീന്ദ്രൻ, രേണുക ചിറകുഴിയിൽ, വിനയരാജ്, ബോബി ഗംഗാധരൻ, ജയചന്ദ്രൻ രാമകൃഷ്ണൻ, സുഷമ സ്വർണകുമാർ, അനിത ഉദയ്, രാജീവ് ഭാസ്കർ തുടങ്ങിയവരുടെ തേതൃത്വത്തിൽ ശ്രീനാരാണന ഭക്തർ ആദരപൂർവം സ്വാമിയേ സ്വീകരിച്ചു. സത്ചിദാനന്ദ സ്വാമികൾ ഗുരു പൂജയും, സത്‌സംഗവും, അനുഗ്രഹ പ്രഭാഷണവും നടത്തി. പ്രഭാഷണത്തിൽ ന്യൂയോർക്കിൽ ഗുരുമന്ദിരം സാധ്യമാക്കിയ എല്ലാ ഗുരു ഭക്തരെയും മഠത്തിന്റെ പേരിൽ മുക്തകണ്ഠം പ്രശംസിച്ചു, യുവ നേതൃത്വത്തെ പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിക്കുകയും ചെയ്തു. ഗുരുവിന്റെ ഒരൊറ്റ…
Category: AMERICA
പിടിച്ചെടുത്ത രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ട്രമ്പ്
വാഷിംഗ്ടണ്‍: യാതൊരു മുന്നറിയിപ്പും, വാറണ്ടും ഇല്ലാതെ ഫ്‌ളോറിഡായിലുള്ള വസതിയില്‍ അതിക്രമിച്ചു കയറി പിടിച്ചെടുത്തുവെന്ന് പറയപ്പെടുന്ന രേഖകള്‍ ഉടന്‍ പരസ്യപ്പെടുത്തണമെന്ന് ഡൊണാള്‍ഡ് ട്രമ്പ് ഒരു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കുന്നതിന് റാഡിക്കല്‍ ഇടതുപക്ഷ ഡമോക്രാറ്റുകള്‍ കഴിഞ്ഞ ആറു വര്‍ഷമായി എനിക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിത ആരോപണങ്ങളില്‍ ഏറ്റവും പുതിയതാണ് ഫ്‌ളോറിഡാ പാം ബീച്ചിലെ മാര്‍ എ ലാഗോയില്‍ സംഭവിച്ചതെന്ന് ട്രമ്പ് കുറ്റപ്പെടുത്തു. ഈയ്യിടെ നടത്തിയ അഭിപ്രായ സര്‍വേകളില്‍ തിരഞ്ഞെടുപ്പു രംഗത്ത് പ്രവേശിക്കുന്നതിന് വോട്ടര്‍മാര്‍ നല്‍കുന്ന വര്‍ദ്ധിച്ച പിന്തുണയും, തിരഞ്ഞെടുപ്പു പ്രചരണങ്ങളോടനുബന്ധിച്ചു നടത്തുന്ന ഫണ്ട് കളക്ഷനിലുള്ള റിക്കാര്‍ഡ് തുകയും, മിഡ്‌ടേം തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍നേട്ടം കൊയ്യുമെന്നതും ഡമോക്രാറ്റിക് പാര്‍ട്ടിയെ പ്രത്യേകിച്ചു ബൈഡനെ വിറളി പിടിച്ചിരിക്കുകയാണെന്നും ട്രമ്പിന്റെ പ്രസ്താവനയില്‍ പറയുന്നു. ലോകരാഷ്ട്രങ്ങള്‍ അമേരിക്കയെ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അതിര്‍ത്തിയില്‍ അമേരിക്ക അഭയാര്‍ത്ഥികളെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെടുന്നതും, വര്‍ദ്ധിച്ചുവരുന്ന അക്രമണ പ്രവണതകളും, അമേരിക്ക…
അമേരിക്കൻ മലയാളികളുടെ ഇഷ്ടതാരമായി ‘മിമിക്സ് വൺമാൻ ഷോ’ യുമായി കലാഭവൻ ജയൻ
ന്യൂയോർക്ക് : പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന “മിമിക്സ് വൺമാൻ ഷോ” യ്ക്ക് അമ്മേരിക്കൻ മലയാളികൾക്ക് ഇടയിൽ ഏറെ സ്വീകാരിത. കലാഭവൻ ജയന്റെ ഷോയെ പറ്റി മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഫ്ളോറിഡയിൽ ഓർലാന്റോയിലെ ഫൊക്കാന ദേശീയ കൺവൻഷൻ, വാഷിങ്ങ്ടൺ ഡിസിയിൽ നടന്ന ശ്രീനാരായണ ഗ്ലോബൽ കൺവെൻഷൻ,ന്യൂയോർക്ക് ഇന്ത്യൻ കാത്തലിൿ അസോസിയേഷൻ പ്രോഗ്രാം, ചിക്കാഗോ വേൾഡ് മലയാളി കൌൺസിൽ സംഘടിപ്പിച്ച കലാസന്ധ്യ, ന്യൂയോർക്ക് സെന്റ് തോമസ് സ് സീറോ മലബാർ ചർച്ച് തുടങ്ങിയ വേദികളിൽ കലാഭവൻ ജയൻ വിജയകരമായി പ്രോഗ്രാം അവതരിപ്പിച്ച് കഴിഞ്ഞു ഇന്ന് ഓഗസ്റ്റ് 13ന് ശനിയാഴ്ച ന്യൂയോർക്കിൽ നടക്കുന്ന ഫോമ എംബയർ റീജിണൽ ഫാമിലി കൺവെൻഷനായ “പൂരം “പ്രോഗ്രാമിൽ മിമിക്സ് വൺമാൻഷോ അരങ്ങേറും. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത്. കലാരംഗത്തെ…
ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു
ഫ്ലോറിഡ: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ മാധ്യമ പ്രവർത്തകയും ടി.വി. അവതാരകയുമായ ഉമാ പെമ്മരാജുവിന്റെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അനുശോചനം രേഖപ്പെടുത്തി. അതോടൊപ്പം പത്രപ്രവർത്തകനും എഴുത്തുകാരനുമായ സൽമാൻ റുഷ്ദിക്ക് നേരെ നടന്ന വധ ശ്രമത്തെ അപലപിക്കുകയും ചെയ്തു. എല്ലാ ജനാധിപത്യ മൂല്യങ്ങളെയും നിരസിക്കുന്നു നീചമായ ആക്രമണമാണ് ബുക്കർ പ്രൈസ് ജേതാവായ സൽമാൻ റുഷ്ദിക്ക് നേരെ ഉണ്ടായത്. വ്യക്തിസ്വാതന്ത്ര്യത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന ഒരു സമൂഹത്തിൽ ഇത്തരം ആക്രമണം തികച്ചും നിന്ദ്യമാണ്. റുഷ്ദി വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് സുനിൽ തൈമറ്റം, ജനറൽ സെക്രട്ടറി രാജു പള്ളത്ത് ,ട്രഷറർ ഷിജോ പൗലോസ് എന്നിവർ ആശംസിച്ചു. ഉമാ പെമ്മരാജു, 64, 1994 -ൽ ഫോക്സ് ന്യൂസ് ചാനലിന്റെ ആദ്യ ദിനം മുതൽ അവതാരകയായിരുന്നു. മുഖ്യധാര മാധ്യമരംഗത്തു തിളങ്ങിയ ആദ്യ ഇന്ത്യാക്കാരിലൊരാളാണ് അവർ. അവരുടെ…
പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ഓണാഘോഷം ഓഗസ്റ്റ് 27 ന്
ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിയുടെ (എഫ്‌പിഎംസി) ഈ വർഷത്തെ ഓണാഘോഷം മാവേലി തമ്പുരാനെ വരവേറ്റുകൊണ്ടു വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും ഓഗസ്റ്റ് 27 ന് ശനിയാഴ്ച രാവിലെ 9.30 ന് ട്രിനിറ്റി മാർത്തോമാ ദേവാലയ ഹാളിൽ വച്ച് (5810, Alemda Genoa road, Houston, TX 77048) ആരംഭിക്കുന്ന പരിപാടികളിൽ ആദരണീയനായ മിസ്സോറി സിറ്റി മേയറും പ്രവാസി മലയാളികളുടെ അഭിമാനവുമായ റോബിൻ ഇലക്കാട്ട് മുഖ്യാഥിതിയായിരിയ്ക്കും. കേരളത്തിന്റെ തനതു കലാരൂപങ്ങളായ ചെണ്ടമേളം, തിരുവാതിര, ഭരതനാട്യം, കുച്ചിപ്പുടി, നാടോടിനൃത്തം, മാവേലിത്തമ്പുരാന്റെ എഴുന്നള്ളത്ത് തുടങ്ങിയവ ആഘോഷപരിപാടികൾക്ക് കൊഴുപ്പു കൂട്ടും. 26 ഇനങ്ങളടങ്ങിയ വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കിയിക്കുന്നത്. തദവസരത്തിൽ 25 ആം വിവാഹ വാർഷികം ആഘോഷിക്കുന്ന ദമ്പതികൾ, ഈ വർഷം ഗ്രാഡ്യൂവേഷൻ പൂർത്തീകരിച്ച കുട്ടികൾ, ബസ്റ്റ് പെർഫോർമർ ഓഫ് ദി ഇയർ, ദി മോസ്റ്റ് സീനിയർ…
ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ്, ഉമയുടെ നിര്യാണത്തിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുശോചിച്ചു
ഡാളസ്: പ്രശസ്ത ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് ഉമ പെമ്മരാജു ആഗസ്റ്റ് എട്ടിന് നിര്യാതയായി. 64 വയസ്സായിരുന്നു. വളരെ വർഷക്കാലം ഫോക്സ് ന്യൂസിലെ ആംഗർ ആയി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശിലെ രാജമുണ്ട്രി എന്ന സ്ഥലത്താണ് ഉമ ജനിച്ചത്. ഉമയുടെ ആറാമത്തെ വയസിൽ തന്റെ കുടുംബമായി അമേരിക്കയിലേക്ക് കുടിയേറി. ഉമയുടെ അമേരിക്കൻ ജീവിതം തുടങ്ങിയത് ടെക്സസ്സിലെ സാൻ അന്റോണിയായിൽ ആയിരുന്നു. ടെക്സാസിലെ ട്രിനിറ്റി യൂണിവേഴ്സിറ്റിയിൽ നിന്നും പൊളിറ്റിക്കൽ സയൻസ് ബിരുദം നേടിയിട്ടുണ്ട്. ജേർണലിസത്തിൽ ധാരാളം അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1996 മുതൽ ഫോക്സ് ന്യൂസിന്റെ ഒറിജിനൽ ഹോസ്റ്റുകളിൽ ഒരാൾ ആയിരുന്നു. ബ്ലുംബേർഗ് ന്യൂസ് വേണ്ടി റിപ്പോർട്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കയിലെ മാത്രമല്ല ലോകത്തിൻറെ വിവിധ രാജ്യങ്ങളിലെ പ്രശസ്ത വ്യക്തികളെ അവർ ഇൻറർവ്യൂ ചെയ്തിട്ടുണ്ട്. ഉമ പെമ്മരാജുവിൻറെ മരണം വലിയ നഷ്ടം ആണെന്ന് ഫോക്സ് ന്യൂസ് സി. ഇ. ഒ. സൂസൻ സ്കോട്ട് അനുസ്മരണ…
കുടുംബ മഹിമയുടെ മറ്റു കൂട്ടുന്നത് സ്വന്തമായി ഒരു പെറ്റ്: സണ്ണി മാളിയേക്കൽ
ന്യൂജേഴ്സിയിലെ വാൾഡ്വിക്ക് ഇൽ “ഫസ്റ്റ് വാക്ക് “എന്ന ചൈനീസ് റസ്റ്റോറൻറ് നടത്തുന്ന കാലം. മൂത്ത മകൾ സൂസിക്ക് ഒരു പെറ്റ് ഡോഗിനെ കിട്ടണമെന്ന് ശാഠ്യം. പലതരം നായ കുട്ടികളെ അലങ്കരിച്ചുകൊണ്ട് നടക്കുന്നത് കണ്ടിട്ടുണ്ട്. റസ്റ്റോറൻറ്ൽ സ്ഥിരമായി വരുന്ന ഒരു ആനിമൽ ഡോക്ടർ ഉണ്ടായിരുന്നു. അദ്ദേഹത്തോട് ഞാൻ കാര്യങ്ങൾ സംസാരിച്ചു. സത്യത്തിൽ ഞെട്ടിപ്പോയി, നമ്മൾ പറയുന്നപോലെ “പുരാതന കുടുംബം”, അതിലും വലുതാണ് അമേരിക്കൻ പെഡിഗ്രി. അദ്ദേഹത്തിൻറെ ആനിമൽ ഹോസ്പിറ്റൽ സന്ദർശിച്ചപ്പോൾ, മോളി ചേച്ചി പറഞ്ഞത് ഓർത്തു. എല്ലാം “ഹായ് എൻഡ്”. നമ്മുടെ ആവശ്യം അനുസരിച്ച് വേണം ഒരു നായയുടെ ബ്രീഡ്നേ തിരഞ്ഞെടുക്കുവാൻ. നല്ല പെഡിഗ്രി ഉള്ള ഗോൾഡൻ റിട്രീവർ, ഫീമെയിൽ ആയിരിക്കും ഞങ്ങൾക്ക് നല്ലത് എന്ന് അദ്ദേഹം ഉപദേശിച്ചു. കുറച്ചു നാളുകൾക്കു ശേഷം , ഡോക്ടർ തന്നെ എന്നെ വിളിച്ച് ഞങ്ങൾ ഉദ്ദേശിച്ച പോലെ ഒരു ഗോൾഡൻ റിട്രീവർ…
സൽമാൻ റുഷ്ദിക്ക് ശസ്ത്രക്രിയ; ഒരു കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്; അക്രമി കസ്റ്റഡിയിൽ
ന്യൂയോർക്ക്: ന്യൂയോര്‍ക്കിലെ ചൗതൗക്വായില്‍ ഒരു പ്രഭാഷണത്തിനിടെ കുത്തേറ്റ പ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. കഴുത്തിൽ കുത്തേറ്റ റുഷ്ദിയെ ഹെലികോപ്റ്ററിൽ പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. അദ്ദേഹം വെന്റിലേറ്ററിലാണെന്നും, ഒരു കണ്ണ് നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നും, സംസാരിക്കാന്‍ കഴിയുന്നില്ലെന്നും റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി പറഞ്ഞു. ആക്രമണത്തെ തുടർന്ന് അദ്ദേഹത്തിന്റെ കരളിന് കേടുപാടുകളും സംഭവിച്ചു, വാർത്ത നല്ലതല്ലെന്ന് ആന്‍ഡ്രൂ വൈലി പറഞ്ഞു. “ദ സാത്താനിക് വേഴ്‌സ്” എഴുതിയതിന് ശേഷം വർഷങ്ങളോളം ഇസ്ലാമിസ്റ്റ് വധഭീഷണി നേരിട്ട റുഷ്ദിയെ പടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ഒരു പരിപാടിയിൽ 24 കാരനായ ന്യൂജേഴ്‌സി നിവാസിയാണ് കുത്തിയത്. ന്യൂജേഴ്‌സിയിലെ ഫെയർവ്യൂവിൽ നിന്നുള്ള ഹാദി മതർ (24) ആണ് റുഷ്ദിയെ കുത്തിയതെന്ന് തിരിച്ചറിഞ്ഞതായി ന്യൂയോർക്ക് സ്റ്റേറ്റ് പോലീസിലെ മേജർ യൂജിൻ സ്റ്റാനിസ്‌സെവ്‌സ്‌കി വെള്ളിയാഴ്ച വൈകുന്നേരം പത്രസമ്മേളനത്തിൽ പറഞ്ഞു. തെക്കുപടിഞ്ഞാറൻ ന്യൂയോർക്ക് സ്റ്റേറ്റിലെ ചൗതൗക്വ…
ബന്ധം എന്ന “കുന്തം” (ലേഖനം): കുരിയാക്കോസ് മാത്യു
ബന്ധങ്ങൾക്ക് യാതൊരു വിലയും ഇല്ലാത്ത ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ ഓരോരുത്തരും കടന്നു പോകുന്നത്. കുറച്ചുകൂടി ചുരുക്കിപ്പറഞ്ഞാൽ “കറിവേപ്പില” പോലെ. ഉപയോഗം കഴിഞ്ഞു വലിച്ചെറിയുക. ബന്ധം എന്നത് ഒരു “കുന്തം” ആയി മാറിയിക്കുകയാണ് ഇന്ന് നമുക്ക്, ഈ ബന്ധം എന്ന കുന്തം കൊണ്ട് അതിദാരുണമായി മുറിവേൽക്കുന്നവരും, പിടഞ്ഞു വീഴുന്നവരും കുറച്ചൊന്നുമല്ല നമ്മുടെ ഇടയിൽ. ഇത് കൂടുതലും കടന്നു കൂടിയിരിക്കുന്നത് കുടുംബ ബന്ധങ്ങളിലാണ്. മിക്കവാറും കുടുബ ബന്ധങ്ങളിൽ നമുക്ക് ഏറ്റവും വേണ്ടപ്പെട്ടവരെ സ്വന്തം നേട്ടങ്ങൾക്കും കാര്യസാധ്യതക്കും വേണ്ടി മാത്രം ഉപയോഗിച്ച് അവസ്സാനം പിച്ചി ചീന്തി വലിച്ചെറിയുന്നു. സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടിയും താൽപര്യങ്ങൾക്കു വേണ്ടിയും മനുഷ്യൻ ഏറ്റവും ഉറ്റവരെയും ഉടയവരെയും തള്ളി പറയുകയും മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന കാലഘട്ടമാണ്. മനുഷ്യന് ഏറ്റവും നല്ല നിലയിൽ ജീവിക്കാൻ വേണ്ടിയുള്ള എല്ലാ ചുറ്റുപാടുകളും ദൈവം തന്നു, എന്നാൽ നാമൊക്കെയും അത് ദുരുപയോഗം ചെയ്തു തോന്നിയവാസം…
കടലു കടന്നുവന്ന കറിയാച്ചായന്‍ (ചിത്രീകരണം) ജോണ്‍ ഇളമത
ഓര്‍ക്കാപ്പുറത്താണ് കറിയാച്ചനൊരു കുറിവീണത്. പെങ്ങടെ മോള് പെണ്ണമ്മേടെ ഫോണ്‍വിളി.. “അച്ചായനവിടെ ഇനി ഒറ്റക്ക് നിന്നിട്ട് എന്തോടുക്കാനാ!” “കാര്യം പറേടി, പെണ്ണമ്മെ!” റോയിച്ചന്‍ പറഞ്ഞു.. “അച്ചായനെ നമ്മുക്കങ്ങോട്ടൊന്ന് വരുത്താന്ന്!” “അതെന്താടി അങ്ങനൊരു തോന്നല്‍!” “അച്ചായനിഷ്ടമില്ലേ?” “എന്തൊരു ചോദ്യം, എന്നെ നീ കൊണ്ടുപോകുമോടീ, നേരാന്നോ പറഞ്ഞെ!” “പിന്നല്ലതെ!” എന്തോ ഒരു സൂത്രം പോലെ അച്ചായനുതോന്നി. കണ്ടറിയാതെ ജീവിച്ച അച്ചായന്, നീല്‍ ആംസ്‌ട്രോംഗ് ചന്ദ്രനിലേക്ക് പൊറപ്പെടാന്‍ പോയ ആവേശം പോലെ തന്നെ തോന്നി. പത്താം ക്ലാസി പഠിച്ചോണ്ടിരുന്ന അന്നു പഠനം നിര്‍ത്തി പൊറപ്പെട്ടു പോയതാ. അതൊരു ജേര്‍ണിയായിരുന്നു. ഡല്‍ഹി, ബോംബെ, കല്‍ക്കട്ട, മദ്രാസ് എന്നിവിടങ്ങളില്‍ ഒരു ഓള്‍ ഇന്ത്യാ ടൂര്‍. കറങ്ങി ധൂര്‍ത്തടിച്ച് നടത്തിയ യാത്ര. അതിനൊരു കാരണോണ്ടാരുന്നു. ധാരാളം സൊത്തൊണ്ടായിരുന്നിട്ടും പിശുക്കി ജീവിക്കാന്‍ പ്രേരിപ്പിച്ച അപ്പനോടൊരു വൈരാഗ്യ ബുദ്ധി! ദൈവം തമ്പുരാന്‍ കൈനിറിയെ സമ്പത്തു കൊടുത്തിട്ടും അടിച്ചു പൊളിച്ചു ജീവിക്കാനറിയാത്ത…
